ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാര്‍ഷികത്തോനുബന്ധിച്ച് അസ്സോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കൂട്ടായ്മയും സംയുക്തമായി കൊട്ടാരക്കരയിൽ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നൽകുന്നു. കേരളത്തിൽ നൂറു കണക്കിനു നിർധന കുടുംബങ്ങളാണ് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈക്കുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിലാണ് ജീവിക്കുന്നത്. അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്‌ചെസ്റ്റർ മലയാളി അസ്സോസിയേഷനുള്ളത്. വീടു നിർമ്മാണത്തിനായി സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നൽകുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. വീടില്ലാത്തവരുടെ “സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ കൈത്താങ്ങാവുക എന്നതാണ് അസോസിയേഷന്റെ…
Author: ശ്രീകുമാര്‍ ഉണ്ണിത്താന്
ബഫലോയിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: ആഭ്യന്തര ഭീകരത തടയാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍
വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട പത്ത് പേരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, “ആഭ്യന്തര ഭീകരത തുടച്ചുനീക്കാൻ എല്ലാ ശ്രമങ്ങളും” നടത്തണമെന്ന് അഭ്യർത്ഥിച്ചു. “വിവേചനരഹിതമായി ജീവൻ അപഹരിക്കപ്പെട്ട 10 ഇരകളുടെ കുടുംബങ്ങൾക്കും അതുപോലെ തന്നെ ഈ ഭീകരമായ ആക്രമണത്തിന്റെ ശാരീരികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എല്ലാവരും ഞങ്ങളുടെ മനസ്സിലുണ്ട്. അവരുടെ ധൈര്യത്തിന് ഞങ്ങൾ അഭിനന്ദിക്കുന്നു. നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജീവൻ സംരക്ഷിക്കുന്നതിനും വേഗത്തിൽ പ്രവർത്തിച്ച മറ്റ് ആദ്യ പ്രതികരണക്കാർക്കും ഞാനും പ്രഥമവനിതയും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ബഫല്ലോയിലെ ജനങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഉണ്ട്,” ബൈഡൻ ഒരു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. “ആഭ്യന്തര ഭീകരതയുടെ ഏതൊരു പ്രവൃത്തിയും, പ്രത്യേകിച്ച് ഒരു നീചമായ വെളുത്ത ദേശീയവാദ പ്രത്യയശാസ്‌ത്രത്തിന്റെ പേരില്‍ ചെയ്യുന്ന ഒന്ന്, അമേരിക്ക നിലകൊള്ളുന്ന എല്ലാത്തിനും എതിരാണ്.…
വര്‍ധിപ്പിച്ച പ്രോപ്പര്‍ട്ടി ടാക്‌സിനെതിരേ പ്രൊട്ടസ്റ്റ് ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി, അവസാന തീയതി മെയ് 16
ഡാളസ്: ടെക്‌സസിലെ പല കൗണ്ടികളിലും പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിച്ചതിനെതിരേ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അഭ്യര്‍ത്ഥിച്ചു. പ്രൊട്ടസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 16-ന് വൈകിട്ട് വരെയാണ്. ഡാളസ് കൗണ്ടിയിലെ ടാക്‌സില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും, ഈവര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഇരുപത്തിനാല് ശതമാനം വര്‍ധനവുണ്ടായിട്ടും ഇവിടെ ടാക്‌സ് കുറയ്ക്കുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടയിലെ ടാക്‌സ് വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ടെക്‌സസിലെ മറ്റു കൗണ്ടികളും ടാക്‌സ് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന അധികൃതര്‍ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിനാല്‍ ടാക്‌സ് കുറയ്ക്കുന്നതിനു മറ്റു കൗണ്ടികള്‍ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും, സ്‌കൂള്‍ ഡിസ്ട്രിക്ട് അധികൃതരോടും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും അവര്‍ ഭയാശങ്കയിലാണെന്നും ജഡ്ജി പറഞ്ഞു. സംസ്ഥാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്നും…
ഡൽഹിയില്‍ നാലു നില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; 27 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുണ്ട്‌ക മെട്രോ സ്‌റ്റേഷന് സമീപമുള്ള നാല് നില കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായ അഗ്നിബാധയില്‍ ഇതുവരെ 27 പേർ മരിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ദാരുണമായ അപകടത്തിൽ നിരവധി പേർ മരിച്ചതായി പറയപ്പെടുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ വീതവും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. തീപിടിത്തമുണ്ടായ കെട്ടിടം നാല് നിലകളുള്ള ഒരു വാണിജ്യ കെട്ടിടമാണ്. സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. മുണ്ട്ക കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇതുവരെ…
കൃഷ്ണമൃഗത്തെ വേട്ടയാടിയവരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ എസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഗുണ: മധ്യപ്രദേശിലെ ഗുണയിൽ പോലീസും കൃഷ്ണമൃഗത്തെ വേട്ടയാടിയവരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എസ്‌ഐ രാജ്കുമാർ ജാതവ്, ഗാർഡ് നീരജ് ഭാർഗവ, ഗാർഡ് സാന്ത്റാം എന്നിവരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. വിഷയത്തിൽ ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ വസതിയിൽ ഉന്നതതല അടിയന്തര യോഗം ചേർന്നിട്ടുണ്ട്. സാഗ ബർഖേദ ഗ്രാമത്തിൽ നിന്നുള്ള ഗുണയിലാണ് സംഭവം. ആരോൺ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഗ്രാമം. ചില വേട്ടക്കാർ മാനുകളെ വേട്ടയാടാൻ പോയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ പിടികൂടാൻ പോലീസ് സ്ഥലത്തെത്തി. അപ്പോഴാണ് വേട്ടക്കാരുടെ സംഘം അവരെ ആക്രമിച്ചത്. സംഭവസ്ഥലത്ത് നിന്ന് നാല് മാനുകളും തലയില്ലാത്ത രണ്ട് മാനുകളും ഒരു മയിലിന്റെയും ജഡം കണ്ടെടുത്തു. ജില്ലയിലെ മുതിർന്ന പോലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്. ഗുണയ്ക്ക് സമീപം അക്രമികൾ നടത്തിയ വെടിവയ്പിൽ മൂന്ന് പോലീസ്…
ജമ്മു കശ്മീരിൽ കലാപം; 350 കശ്മീരി പണ്ഡിറ്റുകൾ കൂട്ട രാജി വെച്ചു
ജമ്മു: രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച 350 സർക്കാർ ജീവനക്കാർ രാജിവച്ചു. എല്ലാവരും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്ക് രാജിക്കത്ത് അയച്ചു. ഈ കശ്മീരി പണ്ഡിറ്റുകളെല്ലാം പ്രധാനമന്ത്രിയുടെ പാക്കേജിലെ ജീവനക്കാരാണ്. സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയതോടെ താഴ്‌വരയിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതായി ഇവർ പറയുന്നു. കൂടാതെ, ലാൽ ചൗക്കിൽ പ്രക്ഷോഭവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പഴയ ജമ്മു-അഖ്‌നൂർ ഹൈവേ ഉപരോധിച്ചിരുന്നു. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. എട്ട് കശ്മീരി പണ്ഡിറ്റുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പോലീസ് ലാത്തിച്ചാർജിൽ നാല് പേർക്ക് പരിക്കേറ്റു. രാഹുൽ ഭട്ടിന്റെ കുടുംബാംഗങ്ങളെ കണ്ടതായി ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ട്വിറ്ററിൽ കുറിച്ചു. “അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാൻ നീതി ഉറപ്പ് നൽകി. ദു:ഖത്തിന്റെ ഈ വേളയിൽ രാഹുലിന്റെ കുടുംബത്തോടൊപ്പം സർക്കാർ നിലകൊള്ളുന്നു. ഈ…
വിശുദ്ധ ദേവസഹായം പിള്ള അടിയുറച്ച വിശ്വാസത്തിന്റെ മഹനീയ മാതൃക: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
തിരുവനന്തപുരം: വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ അല്മായ വിശ്വാസി സമൂഹത്തിന് പുതുചൈതന്യവും ആത്മീയ ഉണര്‍വ്വുമേകുന്ന അടിയുറച്ച വിശ്വാസത്തിന്റെ മഹനീയ മാതൃകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ അല്മായ വിശ്വാസി സമൂഹത്തില്‍ നിന്ന് ഒരു വിശുദ്ധനുണ്ടാകുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ക്രിസ്തു വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ദേവസഹായം പിള്ളയുടെ വിശ്വാസതീക്ഷ്ണതയും സുവിശേഷവേലയും ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. 1752 ജനുവരി 14ന് വെടിവെച്ചു കൊലപ്പെടുത്തുന്ന അവസാന നിമിഷങ്ങളിലും പ്രാര്‍ത്ഥിക്കുവാന്‍ സമയം നല്‍കണമെന്ന അന്ത്യാഭിലാഷം പങ്കുവെച്ച അദ്ദേഹത്തിന്റെ ക്രിസ്തു ചൈതന്യം ഇന്നും വിശ്വാസം ഊട്ടിയുറപ്പിച്ചു ജീവിക്കുവാനും മുന്നേറുവാനും സാക്ഷ്യങ്ങളാകുവാനും അനേകായിരങ്ങള്‍ക്ക് ആവേശമാകുന്നു. ഭാരതസഭയ്ക്ക് അഭിമാനവും അല്മായ സമൂഹത്തിന് അതിരറ്റ ആഹ്ലാദവുമേകുന്ന വിശുദ്ധ പദവിയുടെ പുണ്യദിനം പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും ഭീകര തീവ്രവാദ…
Diverse clergy urges Starbucks to stop charging extra for plant-based milk alternatives
A multi-faith coalition of Christian, Hindu, Buddhist, Jewish leaders is urging Starbucks Coffee Company; world’s largest coffee chain; to immediately stop charging extra for plant-based milk alternatives; calling it “unethical” and “unfair”. Senior Episcopal priest Father Thomas W. Blake, high-ranking Greek-Orthodox clergyman in Nevada Father Stephen R. Karcher, distinguished Hindu statesman Rajan Zed, renowned Buddhist minister Reverend Matthew T. Fisher, esteemed Jewish rabbi in California-Nevada ElizaBeth Webb Beyer; in a joint statement in Nevada today; reminded Starbucks to follow its own ideal of “conducting business ethically and striving to do…
പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങൾ വിപുലീകരിക്കും: ഷാജി രാമപുരം
ഡാളസ് :കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിലായിരുന്നു അമേരിക്കയിലെ പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനങ്ങൾ സജീവമാകുന്നതിനും ,വിപുലീകരിക്കുന്നതിനും പരിപാടികൾ ആവിഷ്കരിക്കുമെന്ന്അമേരിക്കൻ റീജിയൺ പി എം എഫ് കോ-ഓർഡിനേറ്റർ ഷാജി രാമപുരം പറഞ്ഞു . മെയ് 13 വെള്ളിയാഴ്ച വൈകിട്ട് യു എസ് റീജിയൻ പി എം എഫ് ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു ഷാജി രാമപുരം. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഡിനേറ്റർ ആയിരുന്നു ജോസ്മാത്യു പനച്ചിക്കലിന്റെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു ഒരു മിനിറ്റ് മൗനാചരണം നടത്തിയാണ് യോഗനടപടികൾ ആരംഭിച്ചത് . യോഗത്തിൽ നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് രാജേഷ് മാത്യു സ്വാഗതം ആശംസിച്ചു സെക്രട്ടറി രാജി തോമസ് സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്ന് വിജയകരമായ കോൺഫറൻസുകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നതും കേരളത്തിലെ വിവിധ ജില്ലകളിൽ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി വിദ്യാർത്ഥികൾക്ക് ഫോൺ…
ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും
വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവ്വഹിക്കും. സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്റർ (445 FM 1092 # 500H, Stafford, TX 77477) വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും, രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും. സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് -സെക്രട്ടറി, ഷിജോ പൗലോസ് (ട്രഷറർ), ബിജു സക്കറിയ – വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി,…