ഫ്ലോറിഡയിലെ സർഫ്‌സൈഡ് അപ്പാര്‍ട്ട്മെന്റ് സമുച്ചയം തകര്‍ച്ചയില്‍ ഇരകളായവരുടെ ബന്ധുക്കൾക്ക് $997 മില്യൺ ഡോളര്‍ നഷ്ടപരിഹാരം

ഫ്ലോറിഡ: കഴിഞ്ഞ വർഷം ഫ്ലോറിഡയിലെ സര്‍ഫ്സൈഡില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയം തകർന്ന് 98 പേർ കൊല്ലപ്പെട്ടതിന്റെ ഇരകളുടെ കുടുംബങ്ങൾ ബുധനാഴ്ച ഏകദേശം 1 ബില്യൺ ഡോളർ നഷ്ടപരിഹാര ഒത്തുതീർപ്പിലെത്തി. സർഫ്‌സൈഡിലെ ചാംപ്ലെയിൻ ടവേഴ്‌സ് സൗത്ത് കോണ്ടോമിനിയത്തിൽ നിന്നുള്ള വാടകക്കാരെ പ്രതിനിധീകരിച്ച് ക്ലാസ്-ആക്ഷൻ വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അഭിഭാഷകർ ബുധനാഴ്ച ഉച്ചതിരിഞ്ഞ് സംസ്ഥാനത്തെ ഒരു കോടതി മുറിയിൽ നടന്ന ഒരു പതിവ് സ്റ്റാറ്റസ് കോൺഫറൻസിൽ $997 മില്യൺ സെറ്റിൽമെന്റ് പ്രഖ്യാപിച്ചു. ശേഷിക്കുന്ന ഒരു കമ്പനിയുമായി ഒരു കരാറിലെത്താൻ അവർക്ക് കഴിഞ്ഞാൽ സെറ്റിൽമെന്റ് ഏകദേശം 1 ബില്യൺ ഡോളറായി ഉയരും. “ഇത് അതിശയകരമാണെന്ന് ഞാൻ കരുതുന്നു. ഞാൻ പ്രതീക്ഷിച്ചതിലും വളരെ അധികമായ ഒരു നഷ്ടപരിഹാരമാണ്,” മിയാമി-ഡേഡ് കൗണ്ടിയിലെ സർക്യൂട്ട് കോടതിയിലെ ജഡ്ജി മൈക്കൽ എ. ഹാൻസ്മാൻ പറഞ്ഞു. 12 നിലകളുള്ള കെട്ടിടം കഴിഞ്ഞ വര്‍ഷം ജൂൺ 24 നാണ് തകര്‍ന്നുവീണത്. 55 അപ്പാര്‍ട്ട്മെന്റ്…

രാഗവിസ്മയ – 2022 ജൂൺ 3 ന്: ഒരുക്കങ്ങൾ ആരംഭിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റനിൽ വച്ച് നടത്തപെടുന്ന സംഗീത വിസ്മയത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ജൂൺ 3 വെള്ളിയാഴ്ച മിസ്സോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളിൽ ( 303 Present St, Missouri City, TX 77489) വച്ച് നടത്തപെടുന്ന സംഗീത പരിപാടി വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. റവ.ഫാ. എം.പി. ജോർജിന്റെ നേതൃത്വത്തിൽ (കോട്ടയം സർഗഭാരതി സംഗീത അക്കാഡമി ഡയറക്ടർ, വൈദിക സെമിനാരി സംഗീത വിഭാഗം അധ്യാപകൻ) 100 പേർ ഉൾപ്പെടുന്ന ഹൂസ്റ്റൺ സിംഫണി ക്വയർ അവതരിപ്പിക്കുന്ന മ്യൂസിക് കൺസെർട്ടും റവ.ഫാ. എം.പി ജോർജ് നേതൃത്വം നൽകുന്ന സംഗീത കച്ചേരിയും സുനന്ദ പെർഫൊമിങ് ആർട്സ് ആർട്സ് ഹൂസ്റ്റൺ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസും സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയിലെ എംജിഓ സിഎസ്എം ടീം അവതരിപ്പിക്കുന്ന…

റവ. ഷൈജു സി ജോയ്, റവ. ജോബി ജോൺ എന്നിവർക്കു ഹൃദ്യമായ വരവേൽ‌പ്പ്

ഹൂസ്റ്റൺ: ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച് , ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച എന്നീ ഇടവകകളുടെ പുതിയ വികാരിമാരായി ചുമതലയേൽക്കുന്നതിന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന റവ. ഷൈജു സി ജോയ് , സഹധർമിണി സുബി ഉതുപ്പ് ,മക്കളായ ദയാ മറിയം , കരുൺ ജോയ്,റവ.ജോബി ജോൺ സഹധർമിണി നീതു ,മക്കളായ നന്മ, ദയ,ജീവൻ എന്നിവർക്കു ഡാളസ് അന്താരാഷ്ട്ര വിമാന താവളത്തിൽ മെയ് 11വ്യാഴാഴ്ച ഊഷ്മളമായ വരവേൽപ് നൽകി. കാരോൾട്ടൻ മാർത്തോമാ ഇടവക വികാരി റവ. തോമസ് മാത്യു, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക ട്രസ്റ്റിമാരായ ഉമ്മൻ ജോൺ, അജു മാത്യു , സെക്രട്ടറി ഫിൽ മാത്യു, വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്തു , ലെ ലീഡർ സജി ജോർജ് ,അനിൽ മാത്യു ,ടെന്നി കൊരുത് ,ജോൺ കെ മാത്യു, സെഹിയോൻ മാർത്തോമാ ചർച് വൈസ്…

Trends – India’s largest fashion destination opens in Bharanikkavu

Alappuzha: India’s largest and fastest growing apparel and accessories specialty chain of Reliance Retail, TRENDS, announced the launch of its new store in Bharanikkavu town of Alappuzha district in Kerala. Trends is truly democratizing fashion in India, by strengthening its reach & connect with consumers in India – right from Metros, mini metros, to Tier 1, 2 towns and beyond & is India’s favorite fashion shopping destination. The Trends store at Bharanikkavu boasts of modern looks and ambience featuring an exciting range of good quality and fashion merchandise that is…

റിലയൻസ് ട്രെന്‍ഡ്‌സ് ഇനി ഭരണിക്കാവിലും

ആലപ്പുഴ: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്‌സ്, ആലപ്പുഴ ജില്ലയിലെ ഭരണിക്കാവിൽ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്‌സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്‌സിന്റെ ഭരണിക്കാവിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്‌സ് വെയര്‍, ഫാഷന്‍ ആക്‌സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഭരണിക്കാവ് ടൗണിൽ 5692 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…

ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരാകുന്നവരുടെ എണ്ണം കൂടുന്നു: പഠനം

ന്യൂഡൽഹി: 2019 നും 2021 നും ഇടയിൽ നടന്ന ആദ്യകാല വിവാഹങ്ങളെക്കുറിച്ച് നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) നടത്തിയ ഏറ്റവും പുതിയ സർവേയിൽ ഞെട്ടിക്കുന്ന ചില കണക്കുകൾ വെളിപ്പെടുത്തി. സർവേ പ്രകാരം, 2019-21 കാലയളവിൽ 18 മുതൽ 29 വയസ്സ് വരെയുള്ള വിവാഹിതരായ സ്ത്രീകളിൽ 25 ശതമാനവും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിവാഹപ്രായമായ 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്. അതുപോലെ, നിയമപരമായ പ്രായം 21 വയസ്സിന് മുമ്പ് വിവാഹിതരായ 21 മുതൽ 29 വയസ്സുവരെയുള്ള പുരുഷന്മാരുടെ എണ്ണം 15 ശതമാനമാണ്. നിലവിൽ, രാജ്യത്ത് നിയമപരമായ കുറഞ്ഞ വിവാഹപ്രായം സ്ത്രീകൾക്ക് 18 വയസും പുരുഷന്മാർക്ക് 21 വയസുമാണ്. എന്നാൽ, ഇരുവരുടെയും കുറഞ്ഞ നിയമപരമായ വിവാഹപ്രായം 21 വയസായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നു . NFHS-5 അനുസരിച്ച്, നിയമപരമായ പ്രായത്തിന് മുമ്പുള്ള സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ പശ്ചിമ…

ദൈവങ്ങളെ അനാദരിച്ചുവെന്നാരോപിച്ച് ലഖ്‌നൗ സർവകലാശാല പ്രൊഫസര്‍ക്കെതിരെ എബിവിപി പ്രവര്‍ത്തര്‍

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾ ചൊവ്വാഴ്ച ലഖ്‌നൗ സർവകലാശാലയിലെ ഹിന്ദി പ്രൊഫസറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാനവാപി മസ്ജിദ് എന്നിവയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പറയുന്നു. ഒരു വാര്‍ത്താ മാധ്യമം സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിനിടെ സർവകലാശാല പ്രൊഫസർ രവികാന്ത് ചന്ദൻ നടത്തിയ പരാമർശത്തിലാണ് ഹിന്ദുത്വ സംഘടനയുടെ രോഷ പ്രകടനം. സംവാദത്തിനിടെ, ആന്ധ്രാപ്രദേശിലെ സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ നേതാവുമായ പട്ടാഭി സീതാരാമയ്യയുടെ ‘ തൂവലുകളും കല്ലുകളും ‘ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു കഥ രവികാന്ത് ചന്ദൻ ഉദ്ധരിച്ചു. അതില്‍, തർക്ക സ്ഥലത്ത് ക്ഷേത്രം നശിപ്പിക്കുകയും അതിൽ ഒരു മസ്ജിദ് നിർമ്മിക്കുകയും ചെയ്ത സാഹചര്യം വിവരിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ അഹമ്മദ് നഗറിൽ തടവിലാക്കപ്പെട്ടപ്പോൾ സീതാരാമയ്യ എഴുതിയ ജയിൽ ഡയറിയാണ്…

ധൈര്യമുണ്ടെങ്കില്‍ എന്നെ പുറത്താക്കട്ടേ; കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് കെ വി തോമസ്

കൊച്ചി: കഴിയുമെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടേ എന്ന പരസ്യ വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് കെവി തോമസ്. തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി.തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നടത്തുന്ന ഇടതു മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. “കണ്ണൂരിന്റെ മണ്ണിൽ ചവിട്ടിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി? അതു നടന്നോ?” കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.വി. തോമസ് പരിഹാസത്തോടെ ചോദിച്ചു. കെപിസിസി ഐഐസിസിക്ക് നൽകിയ പരാതിയുടെ പകർപ്പ് എഐസിസി അച്ചടക്ക സമിതിക്ക് തനിക്ക് അയച്ചുതന്നിരുന്നു. എ.കെ. ആന്റണി ചെയർമാനായ കമ്മിറ്റിക്കാണു മറുപടി നൽകിയത്. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡന്റിനു ചെന്നു. പ്രസിഡന്റു പറഞ്ഞതു ഞാൻ എഐസിസി മെമ്പറാണ് കെപിസിസി മെമ്പറാണ് എന്നാണ്.…

മഴ നാശം വിതച്ചതോടെ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശ്ശൂര്‍: നൂറു കണക്കിന് പൂരപ്രേമികളെ നിരാശരാക്കി തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ബുധനാഴ്ച രണ്ടാം തവണയും മാറ്റിവച്ചു. ഇന്ന് (ബുധനാഴ്ച) പുലർച്ചെ മൂന്നിന് നിശ്ചയിച്ചിരുന്ന പ്രധാന കരിമരുന്ന് പ്രയോഗം ആദ്യം രാത്രി ഏഴിലേക്ക് മാറ്റി. എന്നാൽ, ഉച്ചയോടെ നഗരത്തിൽ മഴ വീണ്ടും പെയ്തതോടെ വെടിക്കെട്ട് മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം വെടിക്കെട്ടിന്റെ അടുത്ത തീയതിയും സമയവും പിന്നീട് അറിയിക്കും. 6.30 ഓടെ മാറ്റിവച്ചതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നതുവരെ ആരാധകർ പ്രതീക്ഷയോടെ നഗരത്തിൽ തങ്ങി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും മഴ തൃശ്ശൂരിൽ…

നിരുപാധികമായ സ്നേഹ സൗഹൃദങ്ങളാണ് സമൂഹത്തിന്റെ കരുത്ത്: അന്‍സാര്‍ കൊയിലാണ്ടി

ദോഹ: നിരുപാധികമായ സ്നേഹ സൗഹൃദങ്ങളാണ് സമൂഹത്തിന്റെ കരുത്തെന്നും ഇത്തരം സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നും യു.എ.ഇയിലെ പ്രമുഖ സംഘാടകനും സംരംഭകനും സിനിമ നടനുമായ അന്‍സാര്‍ കൊയിലാണ്ടി അഭിപ്രായപ്പെട്ടു. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ ദുബൈ പ്രകാശനം ദുബൈ കഫേ വിറ്റാമിന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികതയും മനുഷ്യത്വവും പല തരത്തിലുള്ള വെല്ലുവിളികളും അഭിമുഖീകരിക്കുന്ന സമകാലിക ലോകത്ത് ഏകമാനവികതയും മനുഷ്യ സാഹോദര്യവും ഉദ്ഘോഷിക്കുന്ന ആഘോഷങ്ങള്‍ ഏറെ പ്രസക്തമാണെന്നും ഇത്തരം സന്ദര്‍ഭങ്ങളെ നാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ബന്ധങ്ങളെ മത ജാതി രാഷ്ട്രീയ ചിന്തകളില്‍ പരിമിതപ്പെടുത്താതെ നിരുപാധികമായ സ്നേഹവും സൗഹൃദവും പരിപോഷിപ്പിക്കുമ്പോഴാണ് മാനവികത ശക്തിപ്പെടുക. ഈ രംഗത്ത് ശ്രദ്ധേയമായ ഒരു കാല്‍വെപ്പാണ് പെരുന്നാള്‍ നിലാവെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹവും സാഹോദര്യവും സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുമ്പോഴാണ് സമൂഹം സാംസ്‌കാരികമായി വളരുന്നതെന്നും…