റഷ്യയെയും ബെലാറസിനെയും ലക്ഷ്യമിട്ടുള്ള നാല് ബില്ലുകൾ യുഎസ് ഹൗസ് പാസാക്കി

വാഷിംഗ്ടണ്‍: റഷ്യയെയും ബെലാറസിനെയും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും പുറത്താക്കാനും ലക്ഷ്യമിട്ടുള്ള നാല് ബില്ലുകൾ യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച പാസാക്കി. വേൾഡ് ബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് സ്പ്രിംഗ്, വാർഷിക മീറ്റിംഗുകൾ എന്നിവയുൾപ്പെടെയുള്ള ചില അന്താരാഷ്ട്ര മീറ്റിംഗുകളിൽ നിന്ന് റഷ്യൻ സർക്കാർ ഉദ്യോഗസ്ഥരെ പരമാവധി ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഐസൊലേറ്റ് റഷ്യൻ ഗവൺമെന്റ് ഒഫീഷ്യൽസ് ആക്റ്റ് നിഷ്ക്കര്‍ഷിക്കുന്നു. 20 പ്രൊസീഡിംഗുകളുടെ ഏത് ഗ്രൂപ്പിനും അന്താരാഷ്ട്ര സെറ്റിൽമെന്റ് മീറ്റിംഗുകൾക്കായുള്ള വാർഷിക ബാങ്കിനും ഇത് ബാധകമാണ്. 416-2 വോട്ടിന് പാസാക്കിയ ബിൽ അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ വരും, “അല്ലെങ്കിൽ ഉക്രെയ്നിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും അസ്ഥിരപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ റഷ്യൻ സർക്കാർ അവസാനിപ്പിച്ചതായി പ്രസിഡന്റ് കോൺഗ്രസിന് റിപ്പോർട്ട് ചെയ്തത് 30 ദിവസത്തിന് ശേഷം.” ഉക്രെയ്‌നിന് കടാശ്വാസം ഉറപ്പാക്കാൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ് ശ്രമിക്കണമെന്ന് ഉക്രെയ്‌ൻ കോംപ്രിഹെൻസീവ് ഡെറ്റ് പേയ്‌മെന്റ്…

ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവര്‍ത്തോദ്ഘാടനം മെയ് 15 നു കൊടിയേറും

ഫിലാഡൽഫിയ: പെൻസിൽവാനിയ, ഡെലവർ, ന്യൂ ജേഴ്‌സി ഏരിയയിലെ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തി൯റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എ പ്രഥമൻ ഡോ. കൃഷ്ണ കിഷോർ ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കും. മെയ് 15 ഞായരാശ്ച വൈകിട്ട് 4 :30 നു ജംബോ സീ ഫുഡ് ബാങ്ക്‌റ്റ് ഹാളിൽ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053) ആണ് പരിപാടികൾ അരങ്ങേറുക. ഫിലാഡൽഫിയ യിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവത്തിന് ഇതോടുകൂടി കൊടിയേറും. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ഇതോടൊന്നിച്ചു നടത്തപ്പെടും. പരിപാടിയോടനുബന്ധിച്ചു കലാ പരിപാടികളും അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്…

കെ എച്ച് എൻ എ കൺവൻഷൺ : ലളിതാ സഹസ്രനാമ ജപാർച്ചനയ്ക്ക് തുടക്കമായി

ഹൂസ്റ്റൺ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെ എച്ച് എൻ എ ) 2023 നവംബർ 23 ന് ഹൂസ്റ്റണിൽ നടത്തുന്ന കൺവൻഷൺ “അശ്വമേധ”ത്തിന്റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാർച്ചനക്ക് തുടക്കമായി. അശ്വമേധത്തിന് മുൻപ് ഒരു കോടി തവണ ലളിതാ സഹസ്രനാമാർച്ചന പൂർത്തിയാക്കുന്നതിനുള്ള യജ്ഞത്തിനാണ് ഹൂസ്റ്റണിൽ ആരംഭം കുറിച്ചത്. തിരുവിതാംകൂർ രാജകുടുംബാംഗം…… തമ്പുരാട്ടി ജപാർച്ചനാ യജ്ഞം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം അമ്മമാർ ലളിതാ സഹസ്രനാമജപത്തിൽ പങ്കെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ലളിതാ സഹസ്രനാമ ജപാർച്ചന തുടരും . 2023 നവംബർ 23 ന് ഒരു കോടി അർച്ചന പൂർത്തി കരിക്കും. കെ എച്ച് എൻ എ സ്പിരിച്വൽ കമ്മിറ്റി ഭാരവാഹികളായ ഡോ. പത്മകുമാർ, ജയപ്രകാശ്, ബാഹുലേയൻ എന്നിവരും മൈഥിലിമാ ചെയർപേഴ്സൺ പൊന്നു പിള്ള , കോ ചെയർമാരായ ആതിര സുരേഷ്, ശ്രീലേഖ ഉണ്ണി എന്നിവരും…

ഉന്നത നേതാക്കളുടെ ഫോൺ ചോർത്തിയ സംഭവങ്ങൾക്കിടെ സ്പാനിഷ് ഇന്റലിജൻസ് മേധാവിയെ പുറത്താക്കി

കാറ്റലോണിയ മേഖലയിലെ പ്രധാനമന്ത്രിയും വിഘടനവാദികളും ഉൾപ്പെടെ നിരവധി നേതാക്കളുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറെ സ്പാനിഷ് സർക്കാർ പുറത്താക്കി. കാറ്റലോണിയ വിഘടനവാദികളുടെ ചാരവൃത്തിയും പ്രധാനമന്ത്രിയുടെയും പ്രധാന പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൊബൈൽ ഫോൺ ചോർത്തലും പുറത്തുകൊണ്ടുവരാൻ ഒരു വർഷം ചെലവഴിച്ചതിന് സ്‌പെയിനിലെ നാഷണൽ ഇന്റലിജൻസ് സെന്റർ (സിഎൻഐ) വിമർശനത്തിന് വിധേയമായി. പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസും ഹാക്കിംഗിന് ഇരയായതായി റിപ്പോർട്ടുകൾ പറയുന്നു. പാസ് എസ്തബാനെ സിഎൻഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കുമെന്ന് ക്യാബിനറ്റ് യോഗത്തിന് ശേഷം റോബിൾസ് പറഞ്ഞു. “ഹാക്കിംഗ് കണ്ടെത്തുന്നതിന് ഒരു വർഷമെടുത്തു. നാം മെച്ചപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. ഭാവിയിൽ ഇത്തരം ഹാക്കിംഗ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. എന്നിരുന്നാലും, ആർക്കും പൂർണ്ണമായും സുരക്ഷിതരായിരിക്കാൻ കഴിയില്ല,”റോബിൾസ് പറഞ്ഞു. സമ്പൂർണ സുരക്ഷ നിലവിലില്ല, നിരവധി തരത്തിലുള്ള സുരക്ഷാ ഭീഷണികൾ അനുദിനം…

മാപ്പ് മാതൃ ദിനാഘോഷം മെയ് 14 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃ ദിനാഘോഷം മെയ് പതിനാലാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ ഏഴുമണിവരെയുള്ള സമയങ്ങളിൽ ഫിലാഡൽഫിയാ സെന്റ്. തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു (608 Welsh Rd, Philadelphia, PA 19115). വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്ന മാതൃ ദിനാഘോഷ ചടങ്ങിൽ ഡോ.സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ മുഖ്യസന്ദേശം നൽകും. തുടർന്ന് ഫിലാഡൽഫിയായിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും, പ്രൊഫഷണൽ ട്രൂപ്പുകളും അവതരിപ്പിക്കുന്ന ഡാൻസുകളും മറ്റു കലാപരിപാടികളും അരങ്ങേറുന്നുതാണ്. ഈ മാതൃദിന ആഘോഷത്തിലെ ഭാരിച്ച ചെലവുകൾ ചുരുക്കി നിർധനയായ ഒരു വീട്ടമ്മയ്ക്ക് വീട് പണിതു നൽകുന്നതിന് മാപ്പ് വിമൻസ് ഫോറം തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഈ ദിനത്തിലെ ഏറ്റവും ശ്രദ്ധേയവും അഭിനന്ദനാർഹവും മാതൃകാപരവുമായ തീരുമാനം. വിമൻസ് ഫോറം ചെർപേഴ്സൺ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ അതിനുള്ള…

ബോളിവുഡിന് എന്നെ താങ്ങാൻ കഴിയില്ല; എന്റെ സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല: മഹേഷ് ബാബു

ഹിന്ദി ചലച്ചിത്രമേഖലയിൽ നിന്ന് തനിക്ക് നിരവധി ഓഫറുകൾ ലഭിക്കാറുണ്ടെന്നും എന്നാൽ, തനിക്കതിന്റെ ആവശ്യമില്ലെന്നും നടന്‍ മഹേഷ് ബാബു. “ഞാനൊരു അഹങ്കാരിയാണെന്ന് തോന്നാം, ഹിന്ദിയിൽ നിന്ന് എനിക്ക് ധാരാളം ഓഫറുകൾ ലഭിച്ചു. പക്ഷേ, അവർക്ക് എന്നെ താങ്ങാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” നടന്‍ പറഞ്ഞു. പുതിയ ചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മഹേഷ് ബാബു. നടൻ അദിവി ശേഷിന്റെ വരാനിരിക്കുന്ന ചിത്രമാണ് മേജർ. “തെലുങ്ക് സിനിമയിൽ എനിക്കുള്ള താരമൂല്യം, സ്നേഹം, മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ ഇവിടെ സിനിമ ചെയ്യുമെന്നും അവ ഹിറ്റാകുമെന്നും ഞാൻ എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോൾ യാഥാർത്ഥ്യമായി മാറുകയാണ്. ഞാന്‍ സന്തോഷവാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബഹുഭാഷാ ജീവചരിത്ര…

അമേരിക്കയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ചു യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 10 ചൊവ്വാഴ്ചയാണ് റിപ്പോട്ട് പുറത്തുവിട്ടത്. 1994നു ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏകദേശം 35 ശതമാനം വര്‍ദ്ധനവ്. 2020ല്‍ നടന്ന കൊലപാതകങ്ങളില്‍ 79 ശതമാനവും, ആത്മഹത്യകളില്‍ 53 ശതമാനവും വെടിവെപ്പിനെ തുടര്‍ന്നാണ്.2002 ല്‍ പാന്‍ഡമിക്കിനെ തുടര്‍ന്ന് അമേരിക്കന്‍ കൗണ്ടികളില്‍ പോവര്‍ട്ടി ലവല്‍ ഉയര്‍ന്ന സ്ഥലങ്ങളിലാണ് കൂടുതല്‍ വെടിവെപ്പുസംഭവങ്ങള്‍ നടന്നിട്ടുള്ളതെന്നും, മറ്റു കൗണ്ടികളെ സംബന്ധിച്ചു ഇതു 4.5 ശതമാനം വര്‍ദ്ധനവാണെന്നും യു.എസ്. സെന്‍സസ് ബ്യൂറോ ഡാറ്റായില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. 100,000 പേരില്‍ ഫയര്‍ ആം മരണങ്ങള്‍ 4.6 ല്‍ നിന്നും 6.1 ഒന്നായി ഉയര്‍ന്നിരിക്കുന്നു. 2020 ല്‍ ഏററവും കൂടുതല്‍ മരണങ്ങള്‍ 10നും 44നും ഇടയിലുള്ള…

പുട്ടിന്‍ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യു.എസ്. ഇന്റിലിജന്‍സ് ചീഫ്

വാഷിംഗ്ടണ്‍: ഉക്രയ്ന്‍ യുദ്ധം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് തോന്നിയാല്‍ റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുട്ടിന്‍ ഉക്രയ്നെതിരെ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യു.എസ്. ഇന്റലിജന്‍സ് ചീഫ് മെയ് 10 ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോകം നേരിടുന്ന ഭീഷിണിയെ കുറിച്ചു യു.എസ്. സെനറ്റില്‍ പ്രസ്താവന നടത്തുകയായിരുന്നു നാഷ്ണല്‍ ഇന്റലിജന്‍സ് മേധാവി അവ്റില്‍ ഹെയ്നിസ്. യുക്രെയ്നിന് അമേരിക്കയും, സഖ്യകക്ഷികളും നല്‍കുന്ന പിന്തുണ പുട്ടിനെ പരിഭ്രാന്തനാക്കിയിരിക്കയാണെന്നും, അതിന് പ്രതികാരമെന്ന നിലയിലായിരിക്കാം ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യ തയ്യാറാകുക എന്നും ഇവര്‍ സെനറ്റ് ആംസ് സര്‍വ്വീസ് കമ്മിറ്റിയെ അറിയിച്ചു. ഉക്രയ്ന് പിന്തുണ നല്‍കുന്ന രാജ്യങ്ങളേക്കാള്‍ തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കുന്നതിനും റഷ്യ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ല എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അതേ സമയം ക്രിമ് ലിന്‍സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ശ്രുഷ്‌ക്കൊ ഉക്രയ്നെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പ്രചരണം നിഷേധിച്ചു. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍…

എ.ഇ. തോമസ് നിര്യാതനായി

ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ. തോമസ് (തമ്പിച്ചായൻ – 91 വയസ്സ്) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള കുടുംബാംഗമാണ്. മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്‌എ) സുനിൽ തോമസ് (മനോരമ ഏജൻറ്, നെല്ലിക്കൽ) മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ. സംസ്കാര ശുശ്രൂഷകൾ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് – 214 763 7304 (വാട്ട്സ്ആപ്പ്), (91) 9188728371 (ഇന്ത്യ)

യുസി കോളേജ് പുർവ വിദ്യാത്ഥി സംഗമം അവിസ്മരണീയമായി

ഡാളസ്: ആലുവ യു സി കോളേജ് 1976- 1978 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാത്ഥികളുടെ 44- വർഷത്തിനുശേഷം മേയ് 9.ശനിയാഴ്ച വൈകീട്ട് ആലുവ സൂര്യ റെസ്റ്റോറൻ്റിൽ കൂടിയ സംഗമം വളരെ ഹൃദ്യവും അവിസ്മരണീയവുമായി. അമേരിക്കയിലെ ഡാളസ്സിൽ കഴിഞ്ഞ 40 വർഷമായി സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീ.സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ദീർഘ വര്ഷങ്ങള്ക്കു ശേഷം പരസ്പരം കണ്ടുമുട്ടിയപ്പോൾ പലരുടെയും സ്മരണകളിൽ തങ്ങിനിന്നിരുന്ന കോളേജ് പഠനകാലത്തെ രസകരമായ അനുഭവങ്ങൾക്ക് ചിറകുമുളച്ചു.എല്ലാവരെയും ഒരു കുടക്കീഴിൽ കോർത്തിണക്കാൻ മുൻകൈ എടുത്തതു് ശ്രീ.കൃഷ്ണ കുമാറും, അനിത ഈരാളിയുമായിരുന്നു സഹപാഠിയും പ്രശസ്ത സാഹിത്യകാരനുമായ .റ്റി.ഡി.രാമകൃഷ്ണൻ്റെ സാഹിത്യ രംഗത്തെ സംഭാവനകൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നുവെന്നു സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു .അമേരിക്കയിൽ നിന്നും ശ്രീ.ജോർജ്ജ് വർഗ്ഗീസും, കാനഡയിൽ നിന്നും ശ്രീ സുരേഷ് അരങ്ങത്തും, കുവൈറ്റിൽ നിന്നും…