ശ്രീലങ്കയില്‍ അക്രമം തുടരുന്നു; എം‌പി ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു; മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

ഇന്നലെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതിന് ശേഷവും ശ്രീലങ്കയിൽ സ്ഥിതി നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. രോഷാകുലരായ ജനക്കൂട്ടം കൂടുതൽ അക്രമാസക്തമായി. തിങ്കളാഴ്ച ജനക്കൂട്ടം മുൻ മന്ത്രി ജോൺസൺ ഫെർണാണ്ടോയുടെയും എംപി സനത് നിഷാന്തിന്റെയും മൗണ്ട് ലാവിനിയ ഏരിയയിലെ വീടുകൾക്ക് തീയിട്ടു. ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ജനങ്ങള്‍ കൊളംബോയിലെ തെരുവുകളിൽ സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ക്ഷുഭിതരായ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ അനുയായികളെ ഒന്നൊന്നായി ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഹിന്ദ രാജപക്‌സെയുടെ രാജിക്ക് ശേഷം സർക്കാർ അനുകൂല, സർക്കാർ വിരുദ്ധ ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതായി പറയപ്പെടുന്നു. അടുത്തിടെ ലഭിച്ച വിവരമനുസരിച്ച്, ഒരു എംപി ഉൾപ്പെടെ മൂന്ന് പേർ അക്രമത്തിൽ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച തന്നെ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഏറെ സമ്മർദത്തിന് ശേഷമാണ് തന്റെ സ്ഥാനം രാജിവെച്ചത്. ഞായറാഴ്ച രാവിലെ, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ…

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി

തിരുവനന്തപുരം: യുഎസിലെ മയോ ക്ലിനിക്കിലെ രണ്ടാംഘട്ട ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാനത്തേക്ക് മടങ്ങി. പുലർച്ചെ 3.30ന് ദുബായിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തോടൊപ്പം, ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റും ഉണ്ടായിരുന്നു. രണ്ടാഴ്ചയിലേറെ നീണ്ട ചികിൽസയ്ക്കു ശേഷം ചില വിദേശ രാജ്യങ്ങളിലേക്ക് പോകാനിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. പണിമുടക്കിയ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തൊഴിലാളികളുടെ ശമ്പളവിതരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയ്‌ക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വൈദ്യുതി സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ചികിൽസക്കായി ഏപ്രിൽ 24 നാണ് അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്ക് പോയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ഇവിടെ ചികിൽസയിലാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹവും താമസിയാതെ മടങ്ങിയെത്തുമെന്നാണ് സൂചന. തൃക്കാക്കര മണ്ഡലത്തിലെ പാലാരിവട്ടം ബൈപ്പാസ്…

‘താജ്മഹൽ’ മുംതാസിന്റെ ശവകുടീരമോ പുരാതന ക്ഷേത്രമോ?; അടച്ചിട്ടിരിക്കുന്ന 22 മുറികളിലാണ് രഹസ്യമെന്ന് ചരിത്രകാരന്‍

ആഗ്ര: ലോകാത്ഭുതങ്ങളില്‍ ഒന്നായ, ലോകപ്രശസ്ത സ്മാരകമായ താജ്മഹൽ വീണ്ടും വിവാദത്തിൽ. താജ്മഹലിന് അടിയിലുള്ള 22 മുറികൾ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 22 മുറികൾ തുറന്നാൽ അവിടെ ക്ഷേത്രം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് മനസ്സിലാകുമെന്ന് ആഗ്രയിലെ ചരിത്രകാരൻ രാജ്കിഷോർ പറയുന്നു. 22 മുറികളിൽ ഏതെങ്കിലും തരത്തിലുള്ള ക്ഷേത്രത്തിന്റെ ചിഹ്നങ്ങൾ ഉണ്ടെങ്കിൽ, ഒരു കാലഘട്ടത്തിൽ അതൊരു ശവകുടീരമല്ലായിരുന്നുവെന്നും അടയാളം കണ്ടെത്തിയില്ലെങ്കിൽ ഈ തർക്കം എന്നെന്നേക്കുമായി അവസാനിക്കുമെന്നും ചരിത്രകാരൻ രാജ് കിഷോർ പറഞ്ഞു. അതിനാൽ, 22 മുറികൾ തുറക്കേണ്ടത് ആവശ്യമാണ്, ഹർജിക്കാരൻ ആവശ്യപ്പെട്ടു. “താജ്മഹലിന് കീഴിൽ നിർമ്മിച്ച 22 മുറികളിലേക്ക് പോകാനുള്ള ആദ്യ വഴി അവിടെയുണ്ടായിരുന്നു. എന്നാൽ, 45 വർഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ആ വഴി അടച്ചു. ആ 22 മുറികളിൽ എന്താണുള്ളത്? ഈ ദുരൂഹത ഇതുവരെ പുറത്തുവന്നിട്ടില്ല”…

ചാർലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ ‘ഭരതം’ പുരസ്കാരം

ഡാളസ്: അമേരിക്കയിലെ പ്രശസ്ത നാടക അഭിനേതാവും സംവിധായകനുമായ ചാർലി അങ്ങാടിച്ചേരിലിന് നാടക രംഗത്തെ അദ്ദേഹത്തിന്റെ വിശിഷ്ട സംഭാവനകളെ ആദരിച്ചുകൊണ്ട് ഭരതകലാ തീയറ്റേഴ്സ് ‘ഭരതം’ അവാർഡ് സമ്മാനിച്ചു. ഭരതകലാ തീയേറ്റേഴ്സിന്റെ സ്ഥാപക ഭാരവാഹികളായ ഹരിദാസ് തങ്കപ്പനും, അനശ്വർ മാമ്പിള്ളിയും ചേർന്ന് അദ്ദേഹത്തിന് പ്രശസ്തി ഫലകം നൽകിയും പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്. കൈരളി തീയറ്റേഴ്സ്‌, ഭരതകല തീയറ്റേഴ്സ്, വിദേശം-വിചിത്രം ടെലിസീരീസ്‌ തുടങ്ങിയവയിലൂടെ അനേക വർഷങ്ങളായി അഭിനേതാവായും സംവിധായകനായും ചമയകലാവിദഗ്ധനായും മലയാള നാടക-ടെലിഫിലിം രംഗങ്ങളിൽ ശോഭിക്കുന്ന ചാർളി അങ്ങാടിച്ചേരിൽ ഭരതകലയുടെ പ്രധാനനാടകമായ ലോസ്റ്റ് വില്ലയുടെ സംവിധായകനും പ്രധാനകഥാപാത്രങ്ങളിൽ ഒരാളുമാണ്. ഗാർലൻഡ് കേരള അസോസിയേഷൻ ഹാളിൽ വച്ച് മെയ് 7 ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ട ഭരതകലാ തിയേറ്റേഴ്സിന്റെ കുടുംബ-സുഹൃത്സമ്മേളനത്തിൽ വച്ചാണ്‌ അവാർഡ്‌ നൽകപ്പെട്ടത്‌. വൈകിട്ട് 5 30ന് ആരംഭിച്ച പരിപാടിയിൽ ഭരതകലാ തീയേറ്റേഴ്സിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന…

2023 മന്ത്ര കൺ‌വന്‍ഷന് ഹ്യുസ്റ്റൺ റോയൽ സൊണസ്റ്റയിൽ വേദിയൊരുങ്ങുന്നു

ഹ്യൂസ്റ്റണ്‍: 2023 മന്ത്ര ഗ്ലോബൽ ഹിന്ദു കൺ‌വന്‍ഷന് ഹ്യുസ്റ്റണിലെ ഗലേറിയയിൽ ഉള്ള റോയൽ സൊണസ്റ്റ വേദിയാകും. ആദി ശങ്കരാചാര്യ ജയന്തി ദിനമായ മെയ് 6 നു പ്രസ്തുത കൺ‌വന്‍ഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രയും റോയൽ സോണസ്റ്റയുമായുള്ള കരാർ ഒപ്പു വച്ചു. പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ, ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള, സൊണസ്റ്റാ ഏരിയ ജനറൽ മാനേജർ പീറ്റ് എൽസ്, സെയിൽസ് മാനേജർ ഷെറി മികെ, കൃഷ്ണജ കുറുപ്പ്, സുനിൽ നായർ, പൂർണിമ മതിലകത്ത്, രാമദാസ് കണ്ടത്ത്, സത്യൻ പിള്ള, രാജൻ ആറന്മുള, മനോജ് നായർ എന്നിവർ പങ്കെടുത്തു. ഹ്യുസ്റ്റൺ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന റോയൽ സോണസ്റ്റവളരെ വിശാലമായ കൺ‌വന്‍ഷൻ സെന്റർ, അൻപതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന മീറ്റിംഗ് സ്പെയ്സ്, അഞ്ഞൂറിനടുത്തു റൂമുകൾ,…

പ്രായപൂര്‍ത്തിയാകാത്ത മകളെ 47-കാരന് വിവാഹം ചെയ്തുകൊടുത്ത മാതാവിന് 30 വര്‍ഷം തടവ്

റിച്ച്‌മണ്ട് (ടെക്‌സസ്): 13 വയസുള്ള മകളെ 47കാരന് വിവാഹം ചെയ്തു കൊടുത്ത മാതാവ് കുറ്റക്കാരിയാണെന്ന് ഫോര്‍ട് ബെന്‍ഡ് കോടതി വിധിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അസാധാരണ വിധി ഉണ്ടായത്. ചെറി പെയ്ടണ്‍ എന്ന 43കാരിയായ മാതാവിന് 30 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. 2017ലാണ് ലൈംഗിക ചൂഷണത്തിന് വിധേയയായ കുട്ടി ഡോക്ടറോട് വിവരങ്ങള്‍ വിശദീകരിച്ചത്. ഭാര്യ എന്ന നിലയില്‍ ഭര്‍ത്താവിനെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതായി കുട്ടി അറിയിച്ചു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മാതാവ് തന്റെ സമ്മതപ്രകാരമായിരുന്നു വിവാഹമെന്നും, അത് തന്റെ മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അറിയിച്ചു. വിവാഹത്തിനു ഒരു വര്‍ഷം മുന്‍പു തന്നെ പ്രായമുള്ളയാളുടെ ഭാര്യയായിരുന്നു പെണ്‍കുട്ടിയെന്ന് പ്രോസിക്യൂട്ടേഴ്‌സ് കണ്ടെത്തിയിരുന്നു. ടെക്‌സസില്‍ നിയമപരമായ വിവാഹപ്രായം 18 വയസാണ്. എന്നാല്‍ ചില പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 16 വയസുള്ള കുട്ടികള്‍ക്കും വിവാഹിതരാകുന്നതിന്…

എസ്.ബി കോളജ് ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ നടത്തും; മുഖ്യാതിഥി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷം ചിക്കാഗോയില്‍ സമുചിതമായി ആഘോഷിക്കും. ജൂലൈ അവസാന വാരമോ, ഓഗസ്റ്റ് ആദ്യ വാരമോ ആയിരിക്കും സമ്മേളനം നടക്കുന്നത്. എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. നിരവധി വര്‍ണ്ണാഭമായ പരിപാടികളാണ് സംഘാടകര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്യുന്നത് ദേശീയ തലത്തിലുള്ള ഉപന്യാസ മത്സരം, 2022-ലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളെ ആദരിക്കല്‍, കൂടാതെ ദേശീയ തലത്തില്‍ പ്രമുഖരായ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, മറ്റു കലാപരിപാടികള്‍ എന്നിവയാല്‍ ശതാബ്ദി ആഘോഷങ്ങളെ കൂടുതല്‍ നിറപ്പകിട്ടാര്‍ക്കുന്നതായിരിക്കും. വിവരങ്ങള്‍ക്ക്: ആന്റണി ഫ്രാന്‍സീസ് (പ്രസിഡന്റ്- 847 219 4897), തോമസ് ഡിക്രൂസ് (സെക്രട്ടറി- 224 305 3789), ഷീബാ ഫ്രാന്‍സീസ് (ജോയിന്റ് ട്രഷറര്‍- 847…

മാതൃദിനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവും പതിനാറുകാരനും അറസ്റ്റില്‍

വെസ്റ്റ്ഹില്‍സ് (ലോസ്ആഞ്ചലസ്): മാതൃദിനത്തില്‍ കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് വെസ്റ്റ് ഹില്‍സ് ഹോമില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ഏജല ഡോണ്‍ ഫ്ളോറസ്(38) പതിനാറു വയസ്സുകാരന്‍ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഫ്ളോറസിന് ആറ് മില്യണ്‍ ഡോളറാണ് ജാമ്യതുകയായി നിശ്ചയിച്ചിരിക്കുന്നത്. പതിനാറ് വയസ്സുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് ഫ്ളോറസിന്റെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. പോലീസ് പതിനാറുകാരനെ കുറിച്ചു വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, സമീപവാസികള്‍ പറയുന്നതു ഫ്ളോറസിന്റെ മകനാണെന്നാണ്. പന്ത്രണ്ടുവയസ്സുള്ള പെണ്‍കുട്ടിയും, എട്ടിനോടടുത്ത് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളുടെയും മൃതദേഹമാണ് പോലീസ് വീട്ടിനകത്തു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്. വെസ്റ്റ് ഹില്‍സും, വുഡ്ലാന്റ് ഹില്‍സും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ…

ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം

ചിക്കാഗോ: ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനാര്‍ത്ഥി അന്നാ വലന്‍സിയായിക്ക് പിന്തുണയുമായി ഇന്ത്യന്‍ സമൂഹം ചിക്കാഗോയിലെ ബര്‍സിയാണി ഗ്രീക്ക് ട്രവണില്‍ വച്ച് ഫണ്ട് റൈസിംഗ് നടത്തി. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, അനാസ് ഹെമദ് എന്നിവരായിരുന്നു ഹോസ്റ്റ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്. നിലവിലുള്ള ഇല്ലിനോയ്‌സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെസി വൈറ്റ് മുഖ്യാതിഥിയായിരുന്നു. നിറഞ്ഞ സദസില്‍ അന്നാ വലന്‍സിയാന ഇല്ലിനോയ്‌സിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസുകളില്‍ ജനങ്ങള്‍ക്ക് പ്രയോജനം നല്‍കുന്ന വിവിധ മോഡറൈസേഷന്‍ പ്ലാനുകളെക്കുറിച്ച് വിശദീകരിച്ചു. ഡ്രൈവേഴ്‌സ് ലൈസന്‍സ് ഓഫീസികുളില്‍ പോകാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വാഹനങ്ങളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, പുതുക്കല്‍, ബില്‍ഡിംഗ്‌സിന്റേയും കംപ്യൂട്ടര്‍ സിസ്റ്റത്തിന്റേയും മോഡറൈസേഷന്‍, പുതിയ പേയ്‌മെന്റ് പോര്‍ട്ടല്‍ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. അതിനു എല്ലാ ഇന്ത്യക്കാരുടേയും സഹകരണം അവര്‍ അഭ്യര്‍ത്ഥിച്ചു. പ്രമുഖ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ യുഎസ് സെനറ്റര്‍ റിച്ചാര്‍ഡ്…

രക്ഷപ്പെട്ട തടവുകാരൻ കേസി വൈറ്റ് പിടിക്കപ്പെട്ടു; യുഎസ് മാർഷല്‍ പിടികൂടിയതിനെത്തുടര്‍ന്ന് ജയിലർ വിക്കി വൈറ്റ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ഇന്ത്യാന: അലബാമയിലെ ലോഡര്‍ഡേല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍നിന്ന് കാണാതായ, ഏപ്രിൽ 29 മുതൽ ഒളിവിൽ കഴിയുകയായിരുന്ന തടവുകാരനായ കേസി വൈറ്റിനെയും ജയിലർ വിക്കി വൈറ്റിനെയും തിങ്കളാഴ്ച ഉച്ചയോടെയാണ് ഇന്ത്യാനയിൽ കസ്റ്റഡിയിലെടുത്തെങ്കിലും വിക്കി വൈറ്റ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇൻഡ്യാനയിലെ ഇവാൻസ്‌വില്ലിൽ വച്ച് യു.എസ്. മാർഷൽമാര്‍ കേസി വൈറ്റ് (38), വിക്കി വൈറ്റ് (56) എന്നിവരെ വാഹനത്തിൽ പിന്തുടർന്ന് പിടികൂടിയതായി അലബാമ അധികൃതർ പറഞ്ഞു. കേസി ഡ്രൈവ് ചെയ്യുകയായിരുന്നു, വിക്കി ഒരു യാത്രക്കാരിയായിരുന്നു എന്ന് ലോഡർഡേൽ കൗണ്ടി ഷെരീഫ് റിക്ക് സിംഗിൾട്ടൺ പറഞ്ഞു. ഏപ്രില്‍ 29നാണ് വനിതാ ജയിലര്‍ വിക്കി വൈറ്റും, കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിഞ്ഞിരുന്ന കേസി വൈറ്റും ജയിലില്‍ നിന്ന് കടന്നുകളഞ്ഞത്. കേസി വൈറ്റും വിക്കി വൈറ്റും സഞ്ചരിച്ചിരുന്ന വാഹനത്തെ ദീര്‍ഘദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. പൊലീസില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തില്‍ അതിവേഗത്തില്‍ ഓടിച്ച…