വാഷിംഗ്ടന്‍: യുഎസിന്‍റെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മയെ (53) പ്രസിഡന്‍റ് ഇന്‍റലിജന്‍സ് അഡ്വൈസറി ബോര്‍ഡിലേക്ക് നോമിനേറ്റു ചെയ്തു. ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ മാസ്റ്റര്‍ കാള്‍സ് ജനറല്‍ കൗണ്‍സിലിലും ഗ്ലോബല്‍ പബ്ലിക്ക് പോളിസി തലവനായും പ്രവര്‍ത്തിക്കുന്നു. അഡ്വൈസറി ബോര്‍ഡിന്‍റെ ചെയര്‍പേഴ്‌സനായി റിട്ടയേര്‍ഡ് അഡ്മിനറല്‍ ജയിംസ് എ വിന്‍ഫെല്‍ഡിനെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്. 2014ല്‍ ഒബാമയാണ് യുഎസ് അംബാസിഡറായി വര്‍മയെ ഇന്ത്യയിലേക്കു നിയമിച്ചത്. യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ് വര്‍മ. സെനറ്റ് മെജോറട്ടി ലീഡറുടെ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിന് 2020ല്‍ പ്രസിഡന്റ് ബൈഡന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിലും റിച്ചാര്‍ഡ് വര്‍മയെ നിയമിച്ചിരുന്നു.
Author: പി.പി. ചെറിയാന്
അമേരിക്കയില്‍ പൂര്‍ണ്ണമായും ഗര്‍ഭഛിദ്രം നിരോധിച്ചാല്‍ കാനഡയിലേക്ക് വരാമെന്ന് ട്രൂഡോ സര്‍ക്കാര്‍
ഒട്ടാവ (കാനഡ): അമേരിക്ക പൂര്‍ണ്ണമായും ഗര്‍ഭഛിദ്ര നിരോധന നിയമത്തിനു കീഴില്‍ വരുമെന്ന സൂചന ലഭിക്കുകയും, നിരവധി പ്രമുഖ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തില്‍, പുതിയ നീക്കവുമായി കാനഡ. ഗര്‍ഭഛിദ്രം ആവശ്യമുള്ള അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാവരേയും കാനഡയിലെ ട്രൂഡോ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. അമേരിക്കന്‍ സുപ്രീം കോടതി നിലവിലുള്ള ഗര്‍ഭഛിദ്ര അനുകൂലനിയമം (റോ. വി. വേയ്‌സ്) മാറ്റുന്നതോടെ കൂടുതല്‍ ആളുകളെ ഇവിടെ നിന്നും കാനഡയിലേക്ക് ആകര്‍ഷിക്കാമെന്ന് കാനഡയിലെ മുതിര്‍ന്ന മന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെടുകയും ചെയ്തു. ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്കു കാനഡയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്നതിനെ കുറിച്ചും യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും കാനഡ ബോര്‍ഡര്‍ സര്‍വീസും ഏജന്‍സികളുമായി പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ മര്‍ക്കൊ മെന്‍സിസിനൊ ചര്‍ച്ച നടത്തി. ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടി വരും. കാനഡയില്‍ ആരോഗ്യസംരക്ഷണം ഗവണ്‍മെന്റില്‍ നിക്ഷിപ്തമായതിനാല്‍ സൗജന്യ ചികിത്സയാണ് ലഭിക്കുക. എന്നാല്‍,…
യുദ്ധം ജയിക്കുന്നതുവരെ ഉക്രയ്‌നൊപ്പമെന്ന് പെലോസി
വാഷിംഗ്ടണ്‍ ഡി.സി.: റഷ്യന്‍ അധിനിവേശത്തിനെതിരെ ഉക്രയെ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക ഉക്രെയ്‌നൊപ്പം ഉണ്ടായിരിക്കുമെന്ന് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ഉക്രയ്ന്‍ പ്രസിഡന്റിന് ഉറപ്പു നല്‍കി. ശനിയാഴ്ച വൈകീട്ട് ഉക്രയ്ന്‍ തലസ്ഥാനമായ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനുശേഷം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ പെലോസി ഉറപ്പു നല്‍കിയത്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ഉക്രയ്ന്‍ സന്ദര്‍ശിക്കുന്ന ഉയര്‍ന്ന റാങ്കിലുള്ള യു.എസ്. സംഘത്തിന്റെ ആദ്യസന്ദര്‍ശനമാണിത്. ഉക്രെയ്ന്‍ ജനത സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തുന്ന ഈ പോരാട്ടത്തിന് നന്ദി പറയുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പെലോസിയുടെ സന്ദര്‍ശനത്തിനു മുമ്പ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ എന്നിവര്‍ അപ്രതീക്ഷിതമായിട്ടാണ് സന്ദര്‍ശനം നടത്തിയതെങ്കിലും, ഇത്രയും വലിയൊരു ഡലിഗേഷനുമായി ആദ്യമായാണ് ഒരു സംഘം കിവില്‍…
പെരുന്നാള്‍ നിലാവ് നാട്ടില്‍ പ്രകാശനം ചെയ്തു
ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കുക മങ്കട: ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാര്‍ദ്ധവും ഏക മാനവികതയും ഉദ്‌ഘോഷിച്ച് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് പസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷമായ സമകാലിക സാഹചര്യത്തില്‍ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീന്‍ ജോബ്‌സ് റിക്രൂട്ട്‌മെന്റ് കണ്‍സല്‍ട്ടന്‍സി സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു. വൈറ്റ് മാര്‍ട്ട് മങ്കട…
ഇന്ത്യയില്‍ ചൂട് വര്‍ദ്ധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിർദേശം നൽകി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും (എൻസിഡിസി) സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന ഹീറ്റ് അലർട്ടുകൾ അടുത്ത 3-4 ദിവസത്തേക്ക് ഉഷ്ണതരംഗം വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. “ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി” സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ തലത്തിൽ പ്രചരിപ്പിക്കാൻ ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. “ഉഷ്ണരോഗം നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാനങ്ങൾ എല്ലാ ആരോഗ്യ ജീവനക്കാരെയും ബോധവത്കരിക്കണം,” അദ്ദേഹം എഴുതി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് കുടിവെള്ളത്തിന്റെ ലഭ്യതയും നിർണായക സ്ഥലങ്ങളിൽ ശീതീകരണ ഉപകരണങ്ങളുടെ തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഐവി ദ്രാവകങ്ങൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, ആവശ്യമായ എല്ലാ വസ്തുക്കളുടെയും ലഭ്യത ആരോഗ്യ സൗകര്യങ്ങൾ…
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പി.സി ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.…
വിദ്വേഷ പ്രസംഗം: മുൻ എംഎൽഎ പിസി ജോർജിനെ കര്‍ശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ജോര്‍ജിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ജോർജ്ജ് പറഞ്ഞു. വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുൻ എംഎൽഎ പറഞ്ഞു. താന്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും എന്നാല്‍, എം.എ. യൂസഫലിക്കെതിരെ പറഞ്ഞതില്‍ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായും ജോര്‍ജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയങ്ങള്‍ പുറത്ത് പറഞ്ഞപ്പോള്‍ മറ്റൊന്നായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സംസ്ഥാനത്ത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ഒറ്റകെട്ടാണെന്നും…
സ്‌നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന കേസിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരിലെ സ്നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ചതിനെത്തുടര്‍ന്ന് 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനി മരിക്കുകയും 30 ഓളം പേർക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) യാണ് മരിച്ചത്. അച്ഛൻ നാരായണൻ അഞ്ചുമാസം മുമ്പാണ് മരിച്ചതെന്ന് പെർളം വാർഡ് അംഗം പി.വി.രമേശൻ പറഞ്ഞു. തുടർന്ന് അമ്മയും മകളും ചെറുവത്തൂർ പഞ്ചായത്തിലെ മേൽമറ്റ്ലായിയിൽ പ്രസന്നയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കരിവെള്ളൂരിലെ എവി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ദേവനന്ദ 12-ാം ക്ലാസിൽ ചേരാനൊരുങ്ങുകയായിരുന്നു. ദേവനന്ദയ്‌ക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കാസര്‍ഗോഡ് ചെറുവത്തൂര്‍ ഐഡിയല്‍…
ഓണ്‍ലൈനില്‍ പരിചയപ്പെട്ട ‘കാമുകി’ തേച്ചിട്ടു പോയി; വെട്ടിക്കൊല്ലാന്‍ കണ്ണൂര്‍ വരെ പോകണമെങ്കില്‍ കൈയ്യില്‍ കാശില്ല; വണ്ടിക്കൂലി ചോദിച്ച് അച്ഛനുമായി വഴക്കിട്ട് കൗമാരക്കാരന്റെ വിളയാട്ടം
കോട്ടയം: പ്രണയം നിരസിക്കുന്നതിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നിരവധി പെൺകുട്ടികളാണ് പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളത്. എന്നാല്‍, കോട്ടയം ഏറ്റുമാനൂരിൽ നടന്നത് വിചിത്രമായ സംഭവമാണ്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകി ‘തേച്ചതിന്’ വെട്ടിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ച പത്താം ക്ലാസുകാരനെക്കുറിച്ചാണ് നിഷ ജോഷി എന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പറയാനുള്ളത്. വിദ്യാർത്ഥിയെ അനുനയിപ്പിക്കാനെത്തിയ നിഷയ്ക്ക് നേരെ ആ കൗമാരക്കാരന്‍ നടത്തിയ പ്രകടനങ്ങള്‍ വിവരിക്കുകയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ. വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ നിന്ന് നിഷ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടികൾ പഴയതുപോലെയല്ലെന്നും കുട്ടികളെ മയക്കുമരുന്നിനും ഗെയിമുകൾക്കും അടിമകളാക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും നിഷ ജോഷി മാതാപിതാക്കളെ ഉപദേശിക്കുന്നു. നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: പൊലീസുകാര്‍ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്കുകെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം…