കൊൽക്കത്ത: ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ ‘ഹിന്ദിയെ ദേശീയ ഭാഷ’ അല്ലെങ്കിൽ ഹിജാബ് വിവാദം തുടങ്ങിയ കൃത്രിമ പ്രശ്‌നങ്ങൾ ബിജെപി സൃഷ്ടിക്കുകയാണെന്നും, കാവി പാർട്ടിയുടെ നിബന്ധനകൾക്കനുസരിച്ച് പരസ്പരം പോരടിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി വിരുദ്ധ ഇടത്തിന്റെ “പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമായ” ഭാഗമാണെന്ന് സിംഗ്‌വി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചു. എന്നാൽ, അവരെ ഏക പ്രതിപക്ഷ മുഖമായി അംഗീകരിക്കാൻ വിസമ്മതിച്ചു. കോൺഗ്രസ്-ടിഎംസി ബന്ധത്തെക്കുറിച്ച്, പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗം, കോൺഗ്രസിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം ഗോവയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണെന്നും, മുഴുവൻ കാര്യങ്ങൾ പുറത്തുവരാൻ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നമ്മള്‍ കാത്തിരിക്കേണ്ടിവരുമെന്നും പറഞ്ഞു. കോൺഗ്രസിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും എന്നാൽ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാർട്ടിയിൽ ചേരാത്ത തിരഞ്ഞെടുപ്പ്…
Author: .
A Collapsed Christendom of the North and West as Old and New Blazing Beacon Lights in the South and East
The Orthodox world must categorically denounce Patriarch Kirill – a sycophant of Putin – for his brand of distorted Orthodoxy. The politicking patriarch’s benediction “May the authorities be filled with responsibility for their people, humility and the readiness to serve them even if it costs them their life”grants permission to carry out genocide of innocent people. Such a despicable version of sullied Christianity will cut a swathe throughhumanity far more than the unholy Crusades, colonialism, communism, Marxism, socialism etc.! The community of faith brought into being on the day of…
ഒരുമിച്ച് ഒരേ ലക്ഷ്യവുമായി: നാലാമത് വാര്‍ഷിക 5 കെ സീറോ റണ്‍/വാക്ക് ന്യൂജേഴ്‌സിയിലെ സ്കില്‍മാനില്‍ മെയ് 21-ന്
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന നാലാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സ്കിൽമാൻ പാർക്കിൽ വച്ച് മെയ് 21-ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location Address: Main Blvd W & Belle Mead Bladensburg Rd, Skillman, NJ 08558). ഇതിലൂടെ സ്വരൂപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്. സെന്‍റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250-ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക്…
പുതുമുഖ യുവ നടിയെ പീഡിപ്പിച്ച കേസ്; നടന്‍ വിജയ് ബാബുവിനെതിരെ ഇന്ന് അമ്മ നടപടിയെടുക്കും
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച കേസിൽ നടന്‍ വിജയ് ബാബുവിനെതിരെ അമ്മയുടെ നടപടി ഇന്നുണ്ടാകും. ഇതിന്റെ ഭാഗമായി വിജയ് ബാബുവിനോട് അമ്മ വിശദീകരണം തേടിയിരുന്നു. അതേസമയം, വിജയ് ബാബുവിനെതിരായ നടപടി തുടർനടപടികൾക്കായി ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷമായിരിക്കും. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സമിതി സംഘടനയോട് ശുപാർശ ചെയ്തിട്ടുണ്ട്. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ വിദേശത്തെക്ക് മുങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അറസ്റ്റ് ചെയ്യാന്‍ തടസമില്ലന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി അറസ്റ്റിന് തടസമാകില്ലന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി…
വിജയ് ബാബു ഒരു കിറുക്കനാണെന്ന് മുന്‍ ബിസിനസ് പങ്കാളി സാന്ദ്ര തോമസ്
കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് നവാഗത നടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജയ് ബാബു ഒരു സൈക്കോയാണെന്ന് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് സാന്ദ്ര തോമസ്. എന്നാൽ, ഇപ്പോൾ സാന്ദ്ര സിനിമയിൽ സജീവമല്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് ഇരുവരും ചിത്രീകരണം ആരംഭിച്ചത്. ഇവരുടെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ വന്നിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ നടന്ന ചില സാമ്പത്തിക തിരിമറികളുടെ പേരില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നിട് സാന്ദ്രയെ വിജയ് ബാബു ശാരീരികമായി മര്‍ദ്ദിച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നിട് ഈ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇപ്പോള്‍, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.…
മത വിദ്വേഷ പ്രസംഗം നടത്തിയതിന് കേരള ജനപക്ഷം നേതാവ് പിസി ജോർജിനെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐപിസി 153 എ പ്രകാരമാണ് പോലീസ് കേസെടുത്ത് പുലർച്ചെ അഞ്ച് മണിയോടെ ജോർജിനെ കസ്റ്റഡിയിലെടുത്തത്. മൂന്ന് വർഷം വരെ തടവും പിഴയുമാണ് ഈ ജാമ്യമില്ലാ കുറ്റത്തിന് നിർദിഷ്ട ശിക്ഷ. രണ്ട് പോലീസ് ജീപ്പുകളുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ജോർജിന് സ്വന്തം വാഹനം ഉപയോഗിക്കാൻ അനുമതി നൽകി. ഫോര്‍ട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് പോലീസാണ് പിസി ജോര്‍ജിനെ കസ്റ്റഡയിലെടുത്തത്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് പിസി ജോര്‍ജ് വര്‍ഗീയ വിഷം ചീറ്റുന്ന മതവിദ്വേഷ പ്രസംഗം നടത്തിയത്. ജനസംഖ്യ വര്‍ദ്ധിപ്പിച്ച്…
തേങ്ങാപ്പാൽ ചായ ആരോഗ്യത്തിന് ഉത്തമം
കട്ടന്‍ ചായ കുടിക്കുന്നവരും പാല്‍ ചായ, ഗ്രീന്‍ ടീ മുതലായവ കുടിക്കുന്നവരും തേങ്ങാ പാല്‍ ചായ പരീക്ഷിക്കുന്നത് നല്ലതാണ്. ഇത് പാൽ ചായയേക്കാൾ വളരെ ആരോഗ്യകരമാണ്. വേനല്‍ക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുന്നു. കൂടാതെ, നിർജ്ജലീകരണം എന്ന പ്രശ്നം ഉണ്ടാകാൻ അനുവദിക്കുന്നില്ല. തേങ്ങാപ്പാൽ കൊണ്ടുണ്ടാക്കിയ ചായ ശരീരത്തിന് എന്തൊക്കെ ഗുണം ചെയ്യുമെന്നു നോക്കാം. തേങ്ങാപ്പാൽ ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ – കോക്കനട്ട് ടീ ഒരു കഫീൻ അടങ്ങിയ പാനീയമാണ്. തേങ്ങാപ്പാൽ പൂരിത കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. അതിൽ ഉയർന്ന അളവിൽ ലോറിക് ആസിഡ്, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ മുതലായവ അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, ഈ ചായ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുകയില്ല. വാസ്തവത്തിൽ, നിങ്ങൾ തേങ്ങാപ്പാൽ ചായയിൽ ഗ്രീൻ ടീ ബാഗുകൾ ഇടുമ്പോൾ, അതിൽ പോളിഫെനോളിക് സംയുക്തങ്ങളും മറ്റ്…
കോടതിയിലേക്ക് കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഡപ്യൂട്ടിയും അപ്രത്യക്ഷരായി
അലബാമ: കോടതിയില്‍ ഹാജരാക്കാനെന്നു പറഞ്ഞ് ജയിലില്‍ നിന്നും കൊണ്ടുപോയ കൊലക്കേസ് പ്രതിയും ഇയാളെ അനുഗമിച്ച ഡെപ്യൂട്ടിയും അപ്രത്യക്ഷരായി. 25 വര്‍ഷം സര്‍വീസുള്ള ഓഫീസറെയാണ് പ്രതിക്കൊപ്പം കാണാതായത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ജയിലിന്റെ കോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചുമതലയുള്ള അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് ഡെപ്യൂട്ടി വിക്കി വൈറ്റ് (56) കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് കൊലക്കുറ്റം ചുമത്തിയ പ്രതി കെയ്‌സി വൈറ്റിനെ (35) പട്രോള്‍ കാറില്‍ കയറ്റി കൊണ്ടുപോയത്. ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് മാനസീകാരോഗ്യം പരിശോധിക്കണമെന്ന് ഓഫീസര്‍ സഹപ്രവര്‍ത്തരോട് പറഞ്ഞു. എന്നാല്‍ ഇരുവരും കോടതിയില്‍ എത്തിയില്ല. ഇതോടെ ഇവരെക്കുറിച്ച് അന്വേഷണം തുടങ്ങി. തുടര്‍ന്ന് വിക്കി വൈറ്റിന്റെ പട്രോള്‍ വാഹനം ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ്ങില്‍ കണ്ടെത്തി. ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് അന്വേഷണ ചുമതലയുള്ള ലോഡര്‍ ഡെയ്ല്‍ കൗണ്ടി ഷെറീഫ് റിക്ക് സിംഗിള്‍ട്ടണ്‍ പറഞ്ഞത്. പ്രതിയെ…
ഒക്കലഹോമയിൽ വാഹനാപകടം നിക്കോളാസ് നായർ ഉൾപ്പെടെ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഒക്ലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി മെട്രോളജി വിദ്യാർത്ഥികളായ മൂന്നുപേർ ഏപ്രിൽ 29 വെള്ളിയാഴ്ച രാത്രി 11:30 നു ഒക്കലഹോമയിൽ ഉണ്ടായ വാഹന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഡാലസിൽ നിന്നുള്ള നിക്കോളാസ് നായർ (22),ഇല്ലിനോയിസ് നിന്നുള്ള ഗവിൻ ഷോട്ട് (19), ഇന്ത്യാനയിൽ നിന്നുള്ള ഡ്രൈക്കു ബ്രൂക്ക്സ്(20 ) എന്നിവരാണ് കൊല്ലപ്പെട്ട വിദ്യാർത്ഥികൾ .ഇവർ ചുഴലിയുടെ പാത പിൻതുടരുകയായിരുന്നുവെന്നു പറയുന്നു ഒക്കലഹോമ ഇൻറർ സ്റ്റേറ്റ് സൗത്ത് ബൗണ്ടിലൂടെ പോയിരുന്ന നായർ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നി മാറി മറ്റൊരു സെമി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കാറിനകത്ത് അഞ്ചുമണിക്കൂർ കുടുങ്ങി കിട്ടുന്നതിന് ശേഷമാണ് ഫയർഫോഴ്സ് വന്ന ഇവരെ കാറിൽ നിന്നും പുറത്തെടുത്തത് സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചിരുന്നതായി ഒക്കലഹോമ പോലീസ് പറഞ്ഞു. ട്രാക് ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . . 85 മൈൽ…
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം എം എസ് ധോണിക്ക് തിരികെ നല്‍കി
ഐപിഎൽ 15ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവസ്ഥ മോശം നിലയിലായി. ഇതിനിടയിലാണ് ടീമിന്റെ നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ വലിയൊരു തീരുമാനമെടുത്തിരിക്കുന്നത്. ശനിയാഴ്ച, അദ്ദേഹം വീണ്ടും ടീമിന്റെ കമാൻഡ് മഹേന്ദ്ര സിംഗ് ധോണിക്ക് നൽകി. ഈ വിവരം CSK അതിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, രവീന്ദ്ര ജഡേജ തന്റെ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നായകസ്ഥാനം വിടാൻ തീരുമാനിക്കുകയും, സിഎസ്‌കെയെ നയിക്കാൻ എംഎസ് ധോണിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. വീണ്ടും നായകസ്ഥാനം ഏറ്റെടുക്കാൻ തീരുമാനിച്ച എംഎസ് ധോണി തന്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജയോട് ആവശ്യപ്പെട്ടു. ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ആദ്യ മത്സരങ്ങളിൽ ടീമിന് തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നു. ഈ സീസണിൽ ഇതുവരെ 8 മത്സരങ്ങൾ ടീം കളിച്ചു. എന്നാൽ, ഇക്കാലയളവിൽ…