KYIV – Russian forces bombarded Ukraine s capital late Thursday during a visit by UN Secretary-General Antonio Guterres, who decried the “absurdity” of war in the 21st century, as US President Joe Biden asked for $33 billion more to support Kyiv. At least three people were wounded in the strikes in the western part of the city, which were the first in the capital in nearly two weeks, and came after Guterres toured Bucha and other suburbs where Moscow is alleged to have committed war crimes. Ukrainian prosecutors said they…
Author: .
കുക്കുമ്പർ എല്ലുകളെ ശക്തിപ്പെടുത്തുന്നു; വേനൽക്കാലത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയൂ
ഓരോ വ്യക്തിയും വേനൽക്കാല ദിവസങ്ങളിൽ സ്വയം ജലാംശം നിലനിർത്താൻ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയാണെങ്കിൽ, അത് വളരെ ഗുണം ചെയ്യും. ഈ പട്ടികയിൽ കുക്കുമ്പറും ഉള്‍പ്പെടും. ഇത് സാധാരണയായി ആളുകൾ സാലഡിലാണ് ഉപയോഗിക്കാറ്. 90 ശതമാനം വെള്ളവും കുക്കുമ്പറിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, അയോഡിൻ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചൂട് കാലാവസ്ഥയില്‍ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. കുക്കുമ്പർ നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. ചൂടിൽ കുക്കുമ്പർ കഴിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു – കുക്കുമ്പറിൽ 90 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കുക്കുമ്പർ പതിവായി കഴിക്കുന്നത് ശരീരത്തിലെ ജലത്തിന്റെ…
കൊല്ലം പ്രവാസി അസോസിയേഷൻ – സിത്ര ഏരിയ സമ്മേളനം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ സമ്മേളനം മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ വൈസ് പ്രസിഡന്റ് അൽ സാബിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം സിത്ര ഏരിയ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിദ്ദിഖ് ഷാൻ ഏരിയാ റിപ്പോർട്ടും ഏരിയ ട്രഷറര്‍ അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി. കെ പി എ സിത്ര ഏരിയ കോഓഡിനേറ്റർ നിഹാസ് പള്ളിക്കൽ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് അഭിലാഷ് കുമാർ, വൈസ് പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി ഫസിലുദീൻ, ജോയിൻ സെക്രട്ടറി അരുൺ കുമാർ,…
രാഷ്ട്രപതിയാകാൻ ആഗ്രഹിക്കുന്നില്ല, പകരം പ്രധാനമന്ത്രിയാകണം: മായാവതി
ലഖ്‌നൗ: ബിജെപി തന്നെ രാഷ്ട്രപതിയാക്കുമെന്ന എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരാമർശം തള്ളി ബിഎസ്പി അദ്ധ്യക്ഷ മായാവതി. താൻ ഒരിക്കലും രാഷ്ട്രപതിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും, ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാനുള്ള സ്വന്തം പാത വ്യക്തമാക്കാൻ മാത്രമാണ് സമാജ്‌വാദി പാർട്ടി നേതാവ് അതിനെക്കുറിച്ച് സ്വപ്നം കാണുന്നതെന്നും മായാവതി ബുധനാഴ്ച പറഞ്ഞു. “എനിക്ക് വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആകാൻ മാത്രമേ സ്വപ്നം കാണാനാകൂ, പക്ഷേ രാഷ്ട്രപതിയാകുമെന്ന് ഒരിക്കലും സ്വപ്നം കാണാൻ കഴിയില്ല,” നാല് തവണ മുഖ്യമന്ത്രിയായ ബഹുജൻ സമാജ് പാർട്ടി നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. . “ഞാൻ എന്റെ ജീവിതം സുഖമായി ചെലവഴിച്ചിട്ടില്ല, ബാബാ സാഹേബ് ഭീംറാവു അംബേദ്കറും കാൻഷി റാമും അവരുടെ അനുയായികളും അധഃസ്ഥിതരും അവരുടെ കാലിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ കാണിച്ച പാതയിൽ പ്രവർത്തിക്കാൻ ഞാൻ പാടുപെട്ടു. രാഷ്ട്രപതിയായിക്കൊണ്ടല്ല, യുപി മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഈ ജോലി ചെയ്യാൻ…
വന്യമൃഗശല്യം, കര്‍ഷകഭൂമി ജപ്തി വിഷയങ്ങളില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: സംസ്ഥാനത്തുടനീളം അതിരൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിനെതിരെയും മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍ഷകഭൂമി കൈയ്യേറി ജപ്തിചെയ്യുന്ന ബാങ്ക് നടപടികള്‍ക്കെതിരെയും കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷകസംഘടനകളെ ഏകോപിപ്പിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കോട്ടയത്തുചേര്‍ന്ന കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു. സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കുന്നതില്‍ വനംവകുപ്പുള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് നിയമം കൈയിലെടുക്കേണ്ട സാഹചര്യമാണുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതയും വിരുദ്ധനിലപാടുമാണ്. പൊതുവേദികളില്‍ സ്‌നേഹം പ്രസംഗിക്കുകയും പിന്നാമ്പുറങ്ങളില്‍ ദ്രോഹനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇരട്ടമുഖവും വിരുദ്ധസമീപനവും പൊതുസമൂഹം തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സ്വതന്ത്ര വ്യാപാരക്കരാറുകള്‍-വെല്ലുവിളികള്‍, ദേശീയ കര്‍ഷക പ്രക്ഷോഭം തുടര്‍ച്ച, കേരളത്തില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷന്‍, കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യം, കര്‍ഷക ജപ്തി കടബാധ്യതകള്‍,…
GOPIO-CT OUTREACHES TO INDIAN AMERICAN ACADEMICS IN CENTRAL CONNECTICUT
As part of the GOPIO-CT’s outreach to the university faculty, the chapter joined hands with Quinnipiac University for a Meet and Greet Program on Friday, April 22nd at Clarion Hotel in Hamden, CT. It was an event where GOPIO members and other community organization representatives had a networking reception and an open mike interaction followed by an Indian dinner. Academics were from Quinnipiac, Yale, University of Connecticut and University of New Haven. This is first time Indian American and Indic academics from these schools came together on a Pan-Indian platform.…
വിദ്യാഭ്യാസ എൻ.ജി.ഒ എഡ്യു മിത്ര ഫൗണ്ടേഷൻ്റെ സൗജന്യ ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിംഗ്
വിദ്യാഭ്യാസ എൻ.ജി.ഒ എഡ്യു മിത്ര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30, മെയ് 1 തീയതികളിലായി ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ സൗജന്യമായി ഡിജിറ്റൽ മാർക്കറ്റിംഗ് ട്രൈനിംഗ് ക്ലാസുകൾ നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പ്രമുഖ വ്യക്തികളാണ് ക്ലാസുകൾ നയിക്കുന്നുത്. താൽപ്പര്യമുള്ളവർ https://www.edumithrafoundation.com/ എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യുക. റജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 29/4/2022 വൈകുന്നേരം 5മണിക്ക് മുൻപ് വരെ. ഏത് പ്രായക്കാർക്കും പങ്കെടുക്കാം. ലോകം ഡിജിറ്റൽ യുഗത്തിൽ നിന്ന് ഇന്റർനെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിംഗ് രീതികളിലും മാറ്റം അനിവാര്യമാണ്. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ പ്രസക്തി. കോവിഡ് മഹാമാരി സമയത്ത് ലോകത്ത് വിജയം നേടിയ പല കമ്പനികളും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ അവരുടെ സ്ഥാപനം ലോകത്തിനു മുൻപിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഏതൊരു…
ഇ.യു. ദേവസ്യായുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചിച്ചു
ഡാളസ്: ഡാളസ് മലയാളി അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യയുടെ നിര്യാണത്തിൽ ഡാളസ് മലയാളി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് സാം മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിൽ, രവികുമാർ എടത്വാ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരം
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി അസോസിയേഷൻ, നൈമയുടെ ചരിത്രത്തിൽ സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ചടങ്ങുകളായിരുന്നു നടന്നത്. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ ന്യൂയോർക്കിലുള്ള ടൈസൺ സെന്ററിൽ നൈമയുടെ 2022- 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈവിദ്ധ്യങ്ങളാൽ സമ്പന്നമായിരുന്നു. ന്യൂയോർക്ക് സ്‌റ്റേറ്റ് ഏഷ്യൻ കമ്യൂണിറ്റി അഫേഴ്‌സ് ഡയറക്ടർ സിബു നായരായിരുന്നു അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സിബു ജേക്കബ്ബ് അതിഥികളെ സ്വാഗതവും ട്രഷറർ ജോർജ് കൊട്ടാരം നന്ദിയും അറിയിച്ചു. ചടങ്ങിൽ അമേരിക്കൻ ദേശീയ ഗാനം എമ്മാ കുര്യനും. അഞ്ചന മൂലയിൽ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. സുജിത് മൂലയിൽ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് ഔദോഗികമായ തുടക്കമായി. സുനിൽ ട്രൈസ്റ്റാർ (…
വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം ശതാബ്ദി നിറവില്‍
ന്യൂയോര്‍ക്ക്: തിരുവല്ല വളഞ്ഞവട്ടം വെസ്റ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ശതാബ്ദിയുടെ നിറവില്‍ എത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ കടപ്ര വില്ലേജില്‍ പുളിക്കീഴ് ബ്ലോക്കിലെ വളഞ്ഞവട്ടത്ത് 1922-ല്‍ സ്ഥാപിതമായ ഈ ദേവാലയം 100 വര്‍ഷത്തെ സ്മരണകളുമായി ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണപ്രകാരം അമ്പലപ്പുഴ താലൂക്കിലെ തലവടിയില്‍ താമസമുറപ്പിച്ച അവിരാ വൈദ്യന്റെ പിന്‍തലമുറക്കാരാണ് ഈ ദേവാലയത്തിന് രൂപം നല്‍കിയത്. വളഞ്ഞവട്ടം വല്യപറമ്പില്‍ താമസമുറപ്പിച്ച ഒരു പിതാവിന്റെ നാലു മക്കളില്‍ നിന്നു വളര്‍ന്നു വന്ന കുടുംബങ്ങള്‍ ആരാധനക്കായി ആദ്യം നിരണം സെന്റ് മേരീസ് പള്ളിയിലാണ് എത്തിയിരുന്നത്. പിന്നീട് സൗകര്യാര്‍ത്ഥം വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയില്‍ അംഗങ്ങളാകുകയും അവിടെ നിന്ന് അല്പകാലം പുളിക്കീഴ് സെന്റ് മേരീസ് പള്ളിയില്‍ ചേരുകയും ചെയ്തു. പിന്നീട് 1922-ല്‍ സൗകര്യാര്‍ത്ഥം കുടുംബാംഗങ്ങളൊരുമിച്ച് അവരുടെ സ്ഥലത്ത് ആറ് കരിങ്കല്‍ത്തൂണുകളില്‍…