വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ മാതൃദിനാഘോഷം മെയ് 7 ശനിയാഴ്ച

ഫിലഡല്‍‌ഫിയ: വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാതൃദിനാഘോഷങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതായി പ്രൊവിൻസ് പ്രസിഡന്റ് സിനു നായർ, വനിതാ വേദി പ്രസിഡന്റ് റ്റാനിയ സ്കറിയ എന്നിവർ അറിയിച്ചു. മെയ് 7- നു വൈകീട്ട് 5:30 മുതൽ ഫിലാഡൽഫിയ അസെൻഷൻ മാർത്തോമാ പള്ളിയുടെ ഹാളിൽ വെച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുക. ചടങ്ങിൽ മുഖ്യാതിഥികൾ ആയി, സാമൂഹ്യ സാംസ്‌കാരികരംഗത്തെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ ആയ സുവർണ വർഗീസ്, മെർലിൻ മേരി അഗസ്റ്റിൻ, കാർത്തിക ഷാജി എന്നിവർ പങ്കെടുക്കും. വിവിധ നൃത്തനിത്യങ്ങൾ, ഗാനങ്ങൾ, കവിതാലാപനം തുടങ്ങിയ സാംസ്‌കാരികപരിപാടികൾക്കു പുറമെ പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും ഉണ്ടായിരിക്കും. വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവാനിയ പ്രൊവിൻസിന്റെ വനിതാവേദിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫിലഡെൽഫിയയുടെയും സമീപപ്രദേശങ്ങളിലുമുള്ള വിവിധ സംഘടനകളിൽ ഏറ്റവും അധികം വനിതാ പ്രാതിനിഥ്യമുള്ള സംഘടനയാണ് വേൾഡ്…

ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷൻ (HMA) ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വിജയകരമായി

ഹ്യൂസ്റ്റണ്‍: ഏപ്രിൽ 10-ാം തീയതി ഞായറാഴ്ച ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ വച്ച് മലയാളി അസ്സോസിയേഷൻ നടത്തിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിംഗ് വളരെ വിജയകരവും സന്തോഷകരവുമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടു കൂടി കൊച്ചു കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ പരിപാടിയില്‍ പങ്കെടുത്തു. ഒളിച്ചുവെച്ച മുട്ടകൾ കുട്ടകളിൽ ഓടിനടന്ന് പെറുക്കിയെടുത്ത് കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടിച്ചാടി നടന്ന് ആഹ്ലാദിക്കുന്നത് മനം കവരുന്ന, മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു എന്ന് എച്ച് എം എ യുടെ പ്രസിഡന്റ് ഷീല ചെറു അറിയിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി ജേക്കബ് കുടുംബസമേതം പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും പ്രത്യേകതയായിരുന്നു. പ്രവേശനം സൗജന്യമായിരുന്നു എന്നതും അഭിനന്ദനീയമായിരുന്നു. എച്ച് എം എ പ്രസിഡൻറ് ഷീല ചെറു, സെക്രട്ടറി ഡോ. നജീബ് കുഴിയിൽ, ജോയിന്റ് സെക്രട്ടറി ടിഫനി സാല്‍ബി, മെമ്പർഷിപ്പ് ചെയർപേഴ്സൺ…

യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനി സന്ദർശനം നടത്തി

ന്യൂയോര്‍ക്ക്: ഏപ്രിൽ ഇരുപത്തിനാലാം തീയതി ഞായറാഴ്ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമേനി യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിക്കുകയും, വിശുദ്ധ കുർബാന അർപ്പിച്ച് ഇടവക ജനങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. ഇടവക വികാരി വെരി റവ. ചെറിയാൻ നീലാങ്കല്‍ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. ഷോണ്‍ തോമസ്, ഇടവക സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനകൾ ചേർന്ന് മെത്രാപോലിത്തയെ ഹാർദ്ദവമായി സ്വീകരിച്ചു. അന്നേദിവസം ആഷർ വറുഗീസിനെയും, മൈക്കിൾ ജോർജിനെയും മദ്ബഹാ ശുശ്രൂഷകൾക്ക് നിയോഗിക്കപ്പെട്ടു. തിരുമേനിയുടെ പ്രസംഗത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെ പറ്റി എടുത്തു പറഞ്ഞു. സഭാ വിശ്വാസികളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അനുഭവജ്ഞാനമുണ്ടാകണം. അത് കൂദാശകള്‍, ആദ്ധ്യാത്മിക ജീവിതം, വേദ പുസ്തക പാരായണം, ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുക്കല്‍ മുതലായവയിലൂടെ നമ്മുടെ സ്വന്തം ജീവിതത്തിൽ തോമാശ്ലീഹായുടെ വിശ്വാസത്തെ ഏറ്റുപറഞ്ഞ് അത് പ്രവർത്തിയില്‍ കൊണ്ടുവരുവാൻ…

പ്രസിഡന്റ് എന്ന നിലയില്‍ ജോ ബൈഡന്റെ ആദ്യത്തെ ശിക്ഷാ ഇളവുകള്‍ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: യു എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആദ്യത്തെ കറുത്ത വർഗക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മാപ്പ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ആദ്യമായി തന്റെ ദയാവധ അധികാരം പ്രയോഗിച്ചു. മറ്റ് 75 പേർക്കുള്ള ശിക്ഷാ ഇളവുകളും ബൈഡൻ പ്രഖ്യാപിച്ചു, പ്രധാനമായും മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് ദീർഘകാലം തടവ് അനുഭവിക്കുന്നവർക്ക്. “നിയമങ്ങളുടെയും രണ്ടാമത്തെ അവസരങ്ങളുടെയും വീണ്ടെടുപ്പിന്റെയും പുനരധിവാസത്തിന്റെയും രാഷ്ട്രമാണ് അമേരിക്ക,” മാപ്പ് പ്രഖ്യാപിച്ച് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. “പുനരധിവാസത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും തങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് തിരികെ നൽകാനും സംഭാവന നൽകാനും എല്ലാ ദിവസവും പരിശ്രമിക്കുകയും ചെയ്യുന്ന ആളുകൾക്കാണ് മാപ്പ് നൽകുന്നത്,” അദ്ദേഹം പറഞ്ഞു. ജോൺ എഫ്. കെന്നഡിയുടെ ഭരണകാലത്ത് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനമനുഷ്ടിച്ചിരുന്ന മുൻ അംഗവും പ്രസിഡന്റിനെ സംരക്ഷിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനുമായ 86-കാരനായ എബ്രഹാം ബോൾഡനാണ് ഒരു സ്വീകർത്താവ്. രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു…

കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

ഫ്ലോറിഡ: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. ആറ് സംസ്ഥാനങ്ങളിൽ ഗവർണർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഏക മലയാളി ആയ ശങ്കരനാരായണൻ, കേരള മന്ത്രിസഭയിൽ 4 വട്ടം മന്ത്രി ആയിരുന്നപ്പോളും തന്റെ ഭരണനൈപുണ്യം തെളിയിച്ച വ്യക്തി ആണ് എന്ന് ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ അഭിപ്രായപ്പെട്ടു . അതുപോലെതന്നെ 16 വർഷം യുഡിഫ് കൺവീനർ ആയിരുന്ന അദ്ദേഹം കോൺഗ്രസ് ന്റെ ഒരു മുഖം ആയിരുന്നു എന്ന് ശ്രീ രാജൻ പടവത്തിൽ കൂട്ടിച്ചേർത്തു. അറിവിന്റെ നിറകുടമായിരുന്ന ശങ്കരനാരായണന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിന് തന്നെ നികത്താനാവാത്ത നഷ്ടമാണെന്ന് ഫൊക്കാന സെക്രട്ടറി ശ്രി വർഗീസ് പാലമലയിൽ അനുസ്മരണ പ്രസംഗത്തിൽ സൂചിപ്പിച്ചു. അദ്ദേഹം യുഡിഫ് കൺവീനർ ആയിരുന്ന സമയത്തു അണികളെ ഒരു കുടക്കീഴിൽ നിർത്താൻ സാധിച്ചത് കോൺഗ്രസിന്റെ വളർച്ചക്ക്…

ഞായറാഴ്ച കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ ചിപ്പാവെ (Chippewe) ഫോള്‍സില്‍ നിന്നും ഞായറാഴ്ച കാണാതായ ഇല്ലിയാന ലില്ലി പീറ്റേഴ്‌സിന്റെ മൃതദ്ദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായി ചിപ്വെ ഫോള്‍സ് പോലീസ് അറിയിച്ചു. ആന്റിയുടെ വീട്ടിലേക്ക് വന്നതായിരുന്നു ഇല്ലിയാന. അവിടെ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുട്ടിയെ കാണാതായത്. കുട്ടി ഉപയോഗിച്ചിരുന്നു ബൈസൈക്കിള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. പിറ്റേദിവസം രാവിലെ വീടിനടുത്തുള്ള വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും, പ്രാഥമിക പരിശോധനയില്‍ ഇതൊരു കൊലപാതകമാണെന്നുമാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. യൂണിഫൈഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ പോലീസുമായി സഹകരിച്ചു കുട്ടി മരിക്കുവാനിടയായ സാഹചര്യങ്ങളെ പഠിച്ചുവരികയാണെന്നും ഇന്നു രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. സ്ഥലത്തു അപകടകരമായ സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും, ഇവിടെ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ചിപ് വെ കൗണ്ടി ഡിസ്പാച്ചു സെന്ററിനെ 715 726…

കനേഡിയൻ ഗവണ്മെന്റിന്റെ വംശഹത്യ: യുഎൻ അന്വേഷണത്തിനായി തദ്ദേശീയ നേതാവ് സമ്മർദ്ദം ചെലുത്തുന്നു

യുണൈറ്റഡ് നേഷന്‍സ്: കാനഡയിലെ തദ്ദേശീയ അവകാശങ്ങൾക്കായുള്ള സംഘടനയായ അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസിന്റെ ദേശീയ മേധാവി റോസ്ആൻ ആർക്കിബാൾഡ് തദ്ദേശീയരായ കുട്ടികൾക്കായുള്ള “റെസിഡൻഷ്യൽ സ്‌കൂളുകളിൽ” കനേഡിയൻ സർക്കാർ നടത്തിയ വംശഹത്യയെക്കുറിച്ച് യുഎൻ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തി. “കാനഡയെ സ്വയം അന്വേഷിക്കാൻ അനുവദിക്കരുത്. ഇത്തരമൊരു കാര്യം ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളെ സഹായിക്കൂ, ഞങ്ങൾക്ക് മാത്രമല്ല, ആർക്കും ഈ ദുരവസ്ഥ ഇനി ഉണ്ടാകരുത്,” റോസ്ആൻ ആർക്കിബാൾഡ് പറയുന്നു. “കനേഡിയൻ ഗവൺമെന്റാണ് ‘സ്വാംശീകരണത്തിന്റെയും വംശഹത്യയുടെയും സ്ഥാപനങ്ങൾ’ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങൾ തദ്ദേശീയരേയും അവരുടെ കുട്ടികളെയും അവരുടെ ഭാഷ സംസാരിക്കുന്നത് വിലക്കി അവരെ കൊല്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ സ്ഥാപനം അവരുടെ കുടുംബങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നും കുട്ടികളെ വിച്ഛേദിച്ചു,” റോസ്ആൻ ആർക്കിബാൾഡ് പറഞ്ഞു. “ചില ആളുകൾ ഈ സ്ഥാപനങ്ങളെ ‘റെസിഡൻഷ്യൽ സ്കൂളുകൾ’ എന്ന് വിളിക്കുന്നു. ഞാൻ പഠിച്ച ഒരു സ്കൂളിലും…

ഫൊക്കാനയുടെ വിഷു ആഘോഷം വര്‍ണ്ണശബളമായി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏപ്രില്‍ 23-നു വൈകിട്ട് 7.30 മുതല്‍ 9.30 വരെ ഈ വര്‍ഷത്തെ ഈസ്റ്ററും വിഷുവും സൂമിലൂടെ ആഘോഷിച്ചു. ‘മാനവീകത’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങള്‍. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാനവരാശിയുടെ പാപപരിഹാരത്തിനുവേണ്ടി കാല്‍വരി കുന്നില്‍ മരക്കുരിശില്‍ തൂങ്ങി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ ഓര്‍മ്മയാണ് ഈസ്റ്ററെന്നും, സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് വിഷു എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. നിഷ്‌കളങ്കമായ ഒരു പുതിയ ജീവിതത്തിന്റെ സന്ദേശമാണ് മരിച്ച് അടക്കപ്പെട്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ലോകത്തിന് നല്‍കുന്നതെന്നും അതുപോലെ വിഷു നല്‍കുന്നത് ഒരു പുതുവര്‍ഷത്തിന്റേയും അഭിവൃദ്ധിയുടേയും ആനന്ദത്തിന്റേയും സന്ദേശമാണെന്നും അദ്ദേഹം…

ബ്രിഡ്ജറ്റ് ബ്രിങ്ക് ഉക്രെയ്‌നില്‍ യു.എസ്. അംബാസിഡര്‍

വാഷിംഗ്ടണ്‍:  ഉക്രയ്‌നില്‍ യു.എസ്. അംബാസിഡറായി ബ്രിഡ്ജറ്റ് ബ്രിങ്കിനെ പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഏപ്രില്‍ 25 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ അധിനിവേശം മൂന്നാം മാസം പിന്നിടുമ്പോളാണ് പ്രസിഡന്റ് പുതിയ അംബാസിഡറെ ഉക്രെയ്‌നില്‍ നിയമിച്ചിരിക്കുന്നത്. അമേരിക്കന്‍  സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലിയോസ് ഓസ്റ്റിനും ഉക്രയ്ന്‍ പ്രസിഡന്റുമായി ഉന്നതതല ചര്‍ച്ചക്കായി യുക്രെയ്‌നിലേക്ക് പോയതിന്റെ പുറകെയാണ് പുതിയ അംബാസഡറെ ബൈഡന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്ലോവക്ക് റിപ്പബ്ലിക്കില്‍ യു.എസ്. അംബാസിഡറായി സേവനം അനുഷ്ഠിച്ചു വരികയാണ് ബ്രിങ്ക്. ഇതിനു മുമ്പ് സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താഷ്‌ക്കന്റ്, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും, പ്രവര്‍ത്തിച്ചിരുന്നു. 25 വര്‍ഷം ഫോറിന്‍ സര്‍വീസിലുണ്ടായിരുന്നു. ഇവര്‍ നല്ലൊരു നയതന്ത്ര പ്രതിനിധിയായിട്ടാണ് അറിയപ്പെടുന്നത്. മിഷിഗണില്‍ നിന്നുള്ള ഇവര്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍…

കോവിഡ്-19: കേസുകളിലും മരണത്തിലും കേരളം ഇപ്പോഴും മുന്നിലാണ്; ഏപ്രിലിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 7039 കേസുകൾ

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം ഇപ്പോഴും രാജ്യത്ത് മുന്നിലാണെന്ന് വിലയിരുത്തൽ. ഏപ്രിൽ മാസത്തിൽ മാത്രം 7039 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പഴയ മരണങ്ങൾ ഇപ്പോഴും കൂട്ടത്തോടെ പട്ടികയിൽ ചേർക്കപ്പെടുമ്പോൾ മരണസംഖ്യയിൽ കേരളം ഇപ്പോഴും മുന്നിലാണ്. പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകൾ കേരളത്തിലുണ്ട്. ഏപ്രിൽ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലിൽ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉൾപ്പടെ 898 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്.