‘മാഗ്’ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെൻറ് ഏപ്രിൽ 30, മെയ് 1 തീയതികളിൽ

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 30 (ശനി), മെയ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 8:30 മുതൽ രാത്രി 7 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിയ്ക്കുന്നത്. ഹൂസ്റ്റൺ ബാഡ്മിന്റൺ സെൻ്ററിൽ (10550 W. Airport Blvd, Stafford, TX 77477) നടത്തപെടുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെയും ഡാളസ്സിലെയും പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 30 ടീമുകളാണ് ഇത്തവണ മാറ്റുരയ്‌ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന സീനിയർ മെൻസ് ഡബിൾസ് ടൂർണമെന്റിൽ 8 ടീമുകളും ഓപ്പൺ ഡബിൾസ് ടൂർണമെന്റിൽ 20 ടീമുകളുമാണ് മത്സരിക്കുന്നത്. ഇത്തവണ ആദ്യമായി വിമൻസ് ഡബിൾസ് എക്സിബിഷൻ മത്സരത്തിൽ രണ്ടു…

A ZEN OUTING UP TO THE FORLORN APEX ALONE: The Rev. Dr. John T. Mathew

Mountains are both enthralling and inspiring. First celebrated climbers of the forlorn Sagarmatha were Tenzing Norgay and Edmund Hillary. Theophanies happen when you are alone up on a mountain. Noah’s ark came to rest on a mountain in Ararat. Moses experienced holiness on a hill. So did Muhammad on Hira. Siddhartha left his regal palace for the valley of Dukkha. The cowed author of Psalm 121 looks up the hills forcalm, comfort andcomposure. Caleb, confidante of Moses and Joshua, prayed for ‘this’ mountain and emboldened his people to conquer the…

കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി സംഘടന രൂപികരിച്ചു

മാനിട്ടോബ : കാനഡയിലെ മാനിറ്റോബ പ്രവിശ്യ ആസ്ഥാനമാക്കി മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി എന്ന സംഘടന രൂപികരിച്ചു. വിന്നിപെഗ് സൗത്ത് എം .പി Terry Duguid പ്രധാന അതിഥി ആയിരുന്ന ചടങ്ങിൽ സെയിന്റ് ബോണിഫേസ് എം .എൽ .എ Dougald Lamont, യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസർ Uche Nwankwo, മാനിട്ടോബ മലയാളി അസോസിയേഷൻ പ്രതിനിധി ജോണി സ്റ്റീഫൻ എന്നിവരും പങ്കെടുത്തു . ചടങ്ങിൽ M.P Terry Duguid വിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു , കൂടാതെ നീതു സുരേന്ദ്രൻ രൂപകൽപന ചെയ്‌ത വെബ്സൈറ്റിന്റെ (www.manitobahindumalayalicommunity.co.) പ്രകാശന കർമവും നിർവ്വഹിച്ചു. റോഹിൽ രാജഗോപാൽ പ്രസിഡന്റും, ജയകൃഷ്‌ണൻ ജയചന്ദ്രൻ സെക്രട്ടറിയും, അനു നിർമ്മൽ , രമ്യ റോഹിൽ എന്നിവർ ട്രഷററുമാരും ആയ 23 അംഗ പ്രവർത്തന കമ്മറ്റി രൂപികരിച്ചു. മറ്റു ഭാരവാഹികൾ : സതീഷ് ഭാസ്‌കരൻ , രാഹുൽ…

പി ശ്രീകുമാറിന്റെ കാശ്മീരി ഫയൽസ് ആദ്യ പ്രകാശനം അമേരിക്കയിൽ നടന്നു

പതിനായിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയ ചരിത്ര ദുരന്തത്തെ ഇതിവൃത്തമാക്കി പ്രസിദ്ധ മാധ്യമ പ്രവർത്തകൻ പി ശ്രീകുമാർ രചിച്ച “കാശ്മീരി ഫയൽസ് ” പുസ്തക പ്രകാശനം മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ ആഭിമുഖ്യത്തിൽ മുൻ മിസോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ഓൺലൈൻ ആയി നിർവഹിച്ചു. മുൻ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നേതാവുമായ സന്ദീപ് വചസ്പതി, സംവിധായകൻ വിനു കിരിയത്, പുസ്തക പ്രസാധകർ ആയ വേദ ബുക്‌സ് ഡയറക്ടർ ഷാബു പ്രസാദ്, മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ, നിയുക്ത പ്രസിഡന്റ് ജയ് ചന്ദ്രൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ തുടങ്ങി മന്ത്രയുടെ നൂറോളം അംഗങ്ങൾ പങ്കെടുത്തു. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു മുന്നോട്ടു പോവാൻ വസ്തുതകൾ ശരിയായി മനസിലാക്കേണ്ടതുണ്ട്. അത്തരം വസ്തുതകളിലേക്കു വെളിച്ചം വീശുന്ന പുസ്തകം ആണ് കാശ്മീരി…

ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്‍ (എച്ച്‌എം‌എ) ‘കാസിനോ ഡേ’ ചീട്ടുകളി മത്സരം മെയ് 8-ന്

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തുന്ന ‘കാസിനോ ഡേ’ എന്ന ചീട്ടുകളി മത്സരം മെയ് എട്ടാം തീയതി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മത്സരം വളരെ ചിട്ടയോടും കാര്യഗൗരവത്തോടെയും ഒരുക്കിയിരിക്കുന്നതായും, ഹ്യൂസ്റ്റനിലെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കുവാൻ സാധിക്കുന്നതാണെന്നും, എച്ച് എം എ ഭാരവാഹികൾ അറിയിച്ചു. സംഘടനാഭേദമന്യേ ഏവര്‍ക്കും എച്ച് എം എ യില്‍ ചേരുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നവർ നിർബന്ധമായും എച്ച് എം എ അംഗങ്ങളാകണമെന്ന നിബന്ധന മാത്രമേയുള്ളൂ. ചുരുങ്ങിയത് രണ്ടര വർഷമെങ്കിലും എച്ച് എം എയില്‍ സജീവമായി അവര്‍ പങ്കെടുക്കണം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 500 ഡോളര്‍ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനം 250 ഡോളര്‍ ക്യാഷ് പ്രൈസും എവർറോളിംഗ് ട്രോഫിയും ലഭിക്കും. എച്ച് എം എ ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറവും (ഫൊക്കാന അഡ്വൈസറി…

ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റിനും കിയെവിൽ വെച്ച് സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി

ഉക്രെയ്ൻ: ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രെയിൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കിയെവിൽ കൂടിക്കാഴ്ച നടത്തി. “ഉക്രേനിയയുടെ ഈ സുപ്രധാന കാലഘട്ടത്തിൽ യു.എസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രതിനിധി സംഘം കിയെവിലേക്കുള്ള സന്ദർശനം വളരെ പ്രയോജനകരവും പ്രധാനപ്പെട്ടതുമാണ്,” തിങ്കളാഴ്ച, സെലെൻസ്‌കി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രസ്താവിച്ചു. ഞായറാഴ്ചയാണ് അപ്രതീക്ഷിത സന്ദർശനം നടന്നത്. ഇത് സംബന്ധിച്ച് യുഎസ് ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. “സൈനിക സഹായം, റഷ്യയ്‌ക്കെതിരായ ഉപരോധം കർശനമാക്കൽ, ഉക്രെയ്‌നിനുള്ള സാമ്പത്തിക സഹായം, സുരക്ഷാ ഗ്യാരണ്ടികൾ” എന്നിവ ബ്ലിങ്കെനും ഓസ്റ്റിനുമായി ചർച്ച ചെയ്തതായി സെലെന്‍സ്കി പറഞ്ഞു. വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്, ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി എന്നിവരുമായി ബ്ലിങ്കനും ഓസ്റ്റിനും…

യുക്രൈനില്‍ യു എസ് എംബസി വീണ്ടും തുറക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍

കൈവ്: യുക്രെയ്‌നിന് പിന്തുണ അറിയിക്കാൻ ഞായറാഴ്ച കൈവിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും കൈവിലെ യുഎസ് എംബസി വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാറ്റെ, യുദ്ധത്തിൽ തകർന്ന രാജ്യത്തിന് പുതിയ സൈനിക സഹായവും പ്രഖ്യാപിച്ചു. യുക്രെയ്‌നിനും മറ്റ് 15 കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്കുമായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ 713 ദശലക്ഷം യുഎസ് ഡോളറിന്റെ പുതിയ സൈനിക ധനസഹായം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇതോടെ, ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിൽ സൈനിക നടപടി ആരംഭിച്ചതു മുതൽ കൈവിനുള്ള അമേരിക്കയുടെ മൊത്തം സൈനിക സഹായം 3.7 ബില്യൺ ഡോളറിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കൂടുതൽ ശക്തമായ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിക്കാൻ ഉക്രേനിയൻ സൈനികരെ അനുവദിച്ചുകൊണ്ട് ഡോൺബാസ് മേഖലയ്ക്കുവേണ്ടിയുള്ള യുദ്ധത്തിൽ…

മരണമില്ലാത്ത ജന്മദിനസ്മരണകൾ

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു, കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി…

ഐപിഎൽ 2022: ഇതുവരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ആദ്യ അഞ്ച് കളിക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന്റെ ആവേശം ഓരോ മത്സരം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേ ആവേശത്തോടെ, ടൂർണമെന്റ് ബൗളർമാർക്കും കഠിനമാവുകയാണ്. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടുതൽ സിക്‌സറുകളുടെ പട്ടികയിൽ, രാജസ്ഥാൻ റോയൽസിനായി (ആർആർ) കളിക്കുന്ന ജോസ് ബട്ട്‌ലർ നിലവിൽ ചാർട്ടിൽ ഭരിക്കുന്നു, തൊട്ടുപിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലും ആർആർ ക്യാപ്റ്റൻ സഞ്ജു സാംസണും. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ മികച്ച അഞ്ച് കളിക്കാരുടെ പട്ടിക ജോസ് ബട്ട്‌ലർ ഐ‌പി‌എൽ 2022 ലെ ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിൽ നിൽക്കുന്ന ജോസ് ബട്ട്‌ലറാണ് ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ചതിന്റെ കാര്യത്തിലും മുന്നിൽ. രാജസ്ഥാൻ റോയൽസിന്റെ വലംകൈയ്യൻ ബാറ്റർ ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 491 റൺസുമായി ഇതുവരെ മികച്ച സ്കോറാണ്. ആന്ദ്രെ റസ്സൽ കൊൽക്കത്ത നൈറ്റ്…

ഹൂബ്ലി കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു എഐഎംഐഎം നേതാവ് കൂടി അറസ്റ്റിൽ

ഹൂബ്ലി: ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷന് നേരെ ഏപ്രിൽ 16 ന് നടന്ന കല്ലേറുമായി ബന്ധപ്പെട്ട് മറ്റൊരു ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും ഹൂബ്ലി യൂണിറ്റ് പ്രസിഡന്റുമായ ദാദാപീർ ബെറ്റ്‌ഗേരിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എഐഎംഐഎം കോർപ്പറേറ്റർ ദാദാപീർ ബെറ്റ്‌ഗേരിയുടെ ഭർത്താവ് ഇർഫാൻ നൽവത്വാദ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16 നാന് ഓൾഡ് ഹുബ്ലി പോലീസ് സ്റ്റേഷനിൽ കല്ലേറുണ്ടായത്. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാവുകയും പോലീസ് സ്‌റ്റേഷനും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറ് നടത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പ് നൽകി. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി…