ബംഗ്ലാദേശ് നൽകുന്ന പാഠം (ലേഖനം): ജയശങ്കര്‍ പിള്ള

ഭാരത സ്വാതന്ത്യ ദിനത്തിൽ മത തീവ്ര വാദികൾ ഒന്നിച്ചു ചേർന്ന് രൂപം കൊടുത്ത പാക്കിസ്താന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നാണ് ഇന്ന് നാം കാണുന്ന ബംഗ്ളാദേശ്. കിഴക്കൻ പാക്കിസ്ഥാനെന്നും, പടിഞ്ഞാറൻ പാക്കിസ്ഥാനെന്നും തുടക്കം മുതലേ വിശേഷിപ്പിച്ചിരുന്ന പാക്കിസ്ഥാനിൽ തുടക്കം മുതലേ ഹിന്ദു ഹത്യ നടന്നിരുന്നു. വംശീയ നരഹത്യയ്ക്ക് കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ലദേശും ഒട്ടും പിന്നിലായിരുന്നില്ല. ലോകത്തു ഒരിയ്ക്കലും നടന്നിട്ടില്ലാത്ത രീതിയിലുള്ള വംശീയ നരഹത്യ കഴിഞ്ഞ 77 വർഷങ്ങൾ ആയി പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും നടന്നു കൊണ്ടേ ഇരിക്കുന്നു. എങ്കിലും ഈ പ്രശ്നത്തിലേയ്ക്ക് അമേരിക്ക പോലും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനായ ഇന്നത്തെ ബംഗ്ളാദേശിൽ ഉറുദു ഭാഷ അടിച്ചേല്പിക്കുവാൻ തുടങ്ങിയപ്പോഴാണ് ആഭ്യന്തര കലാപത്തിലേക്കും, തുടർന്ന് വിഭജനത്തിലേക്കും ഇസ്ലാമിക രാജ്യത്തെ നയിച്ചത്. 1971-ൽ വംശീയ ഹത്യമൂലം ജീവന് വേണ്ടി സ്വത്തും, രക്ത ബന്ധങ്ങളും ഉപേക്ഷിച്ചു ഭാരതത്തിലേക്ക് അഭയാർത്ഥി പ്രവാഹം…

ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷ പ്രസിഡൻ്റ് ബൈഡൻ ഇളവ് ചെയ്തു

വാഷിംഗ്ടൺ:ഫെഡറൽ വധശിക്ഷയ്ക്ക് വിധേയരായ മിക്കവാറും എല്ലാ തടവുകാരുടെയും ശിക്ഷ ഇളവ് ചെയ്യുകയാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു, ഇത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ നിർത്തിവച്ച വധശിക്ഷകൾ പുനരാരംഭിക്കുന്നതിൽ നിന്ന് തടയാനാണ്. ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷ കുറയ്ക്കുന്നു, അദ്ദേഹത്തിൻ്റെ ഭരണകൂടം വധശിക്ഷയ്ക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് അനുസൃതമായി. 37 പേർ ഇപ്പോൾ പരോളില്ലാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. മൊറട്ടോറിയം തീവ്രവാദം, വിദ്വേഷം പ്രേരിപ്പിച്ച ആൾക്കൂട്ട കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയാണ്  ഒഴിവാക്കുന്നത് ശിക്ഷയിൽ ഇളവ് ലഭിച്ച വധശിക്ഷാ തടവുകാരിൽ ഇനി ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും: ലൂസിയാനയിൽ 12 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തോമസ് സ്റ്റീവൻ സാൻഡേഴ്‌സിന് വധശിക്ഷ; ലെൻ ഡേവിസ്, ന്യൂ ഓർലിയൻസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ തനിക്കെതിരെ പരാതി നൽകിയതിന് ശേഷം ഒരു സ്ത്രീയെ കൊല്ലാൻ ഉത്തരവിട്ടതിന്…

ICECH-ന്റെ ക്രിസ്തുമസ് കരോൾ സർവീസും കരോൾ ഗാന മത്സരവും ഡിസംബര്‍ 29-ന്

ഹ്യൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കരോൾ സർവീസും മൂന്നാമത് കരോൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ നടത്തപ്പെടും. ഡിസംബർ 29ന് ഞായറാഴ്ച വൈകിട്ടു 5 മണിക്ക് ഹൂസ്റ്റൻ സെന്റ്. തോമസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, TX, 77477) വെച്ചു നടത്തപ്പെടുന്ന പരിപാടികളിൽ ഹൂസ്റ്റണിലെ ഇരുപതു ഇടവകകളിലെ ടീമുകൾ പങ്കെടുക്കും. ഈ വർഷത്തെ കരോൾ സർവീസ്സിൽ വെരി. റവ. ഫാ . സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്, സാൻ അന്റോണിയോ) ക്രിസ്തുമസ് ക്രിസ്മസ് ദൂത് നൽകും.കരോൾ ഗാന മൽസര വിജയികൾക്ക് എവർ റോളിങ് ട്രോഫി നൽകുന്നതായിരിക്കും. ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം വൻ വിജയമാക്കി തീർക്കുവാൻ ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ.…

നോർത്ത് ടെക്‌സാസിലെ സംഗീതജ്ഞൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ഡാലസ് – വെള്ളിയാഴ്ച ഡാലസിലെ ഇർവിംഗ് ബൊളിവാർഡിനും വൈക്ലിഫ് അവന്യൂവിനു സമീപം. ഉണ്ടായ വാഹനാപകടത്തിൽ പ്രതിഭാധനനായ  സംഗീതജ്ഞൻ എലിജ ഹീപ്‌സ് (30 )കൊല്ലപ്പെട്ടു 21 കാരനായ ജോനാഥൻ സലാസർ ഗാർഷ്യ തൻ്റെ ഡോഡ്ജ് റാം ട്രക്കിൽ ഇടത് തിരിഞ്ഞ് 30 കാരനായ എലിജ ഹീപ്‌സിൻ്റെ ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചതായി ദൃക്‌സാക്ഷികൾ അന്വേഷകരോട് പറഞ്ഞു.സലാസർ ഗാർഷ്യ ഒരിക്കലും സഹായിക്കാൻ നിന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, അപകടം കണ്ട മറ്റ് രണ്ട് ഡ്രൈവർമാർ പോലീസ് എത്തുന്നതുവരെ സലാസർ ഗാർഷ്യയുടെ ട്രക്കിനെ പിന്തുടർന്നു. അറസ്റ്റിലാകുമ്പോൾ, സലാസർ ഗാർഷ്യയുടെ കൈയിൽ ഒരു മെക്സിക്കൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നു. ഗ്രാൻഡ് പ്രയറിയിലെ ഒരു വീട്ടിലാണ് താൻ താമസിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇമിഗ്രേഷൻ ഹോൾഡിൽ ഡാളസ് കൗണ്ടി ജയിലിൽ മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി ഇപ്പോൾ തടവിലാണ്.

ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം

ഡാളസ് : ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 07 ശനിയാഴ്ച വൈകിട്ടു 6 മണി മുതൽ കാരൾട്ടൻ സെന്റ് മേരിസ് മലങ്കര ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച് ഹാളിൽ വച്ചു നടത്തപ്പെട്ടു. കരോൾ ഗാനങ്ങൾ, കുട്ടികളുടെ ഡാൻസ്, തുടങ്ങി വിവിധ കലാവിരുന്നുകൾ ആഘോഷങ്ങൾക്ക് ചാരുതയേകി. ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും പങ്കാളിത്തവും പരിപാടിയെ വൻ വിജയമാക്കി. ക്രിസ്തുമസ് ആഘോഷയങ്ങൾക്കൊപ്പം പുതുവത്സരത്തിൻറെ പ്രതീക്ഷകളും ഏവരും പങ്കുവെച്ചു. ക്രിസ്തുമസ് കേക്ക് മുറിച്ചും ന്യൂ ഇയർ ഡിന്നർ തയ്യാറാക്കിയും സംഘാടകർ പരിപാടികൾ ആസ്വാദ്യകരമാക്കി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോൾ പ്രകാശ് എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക്‌ ഓഫ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

ഡാളസ്: ഗാർലാൻഡ്  മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ  കിക്ക്‌ ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച്സ്റ്റ സീനിയർ പാസ്റ്ററും കൂടിയായ  ഷാജി കെ. ഡാനിയേൽ പ്രാർത്ഥനയോടെ നിർവഹിച്ചു. പി. സി. മാത്യു വുമായി തനിക്കുള്ള വര്ഷങ്ങളോളമുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്മ്യൂണിറ്റിയോടുള്ള സ്നേഹത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയും വികാരപരമായും ആദർശപരമായും ഉള്ള എല്ലാ പിന്തുണയും വാക്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2021 ൽ പി. സി മാത്യു ഗാർലാൻഡ്ഡി സ്ട്രിക്ട് 3 ൽ മത്സരിക്കുകയും നാലു സ്ഥാനാർഥികളിൽ രണ്ടാമതാകുകയും ചെയ്തത് മലയാളികൾക്ക് അഭിമാനമായി. പിന്നീട് 2023 ൽ മത്സരിക്കുകയും ജയിച്ച സ്ഥാനാര്ഥിയുമായിമായും സിറ്റി, മേയർ, കൌൺസിൽ അംഗങ്ങൾ എന്നിവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്തു. സീനിയർ സിറ്റിസൺസ് കമ്മിഷണർ ആയി മേയറാൽ…

നായർ ബനവലന്റ് അസ്സോസിയേഷന്‍ മുൻ പ്രസിഡന്റ് ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ അസ്സോസിയേഷന്‍ ആസ്ഥാനത്ത് അനുശോചന സമ്മേളനം നടത്തി

ന്യൂയോർക്ക്: 1981-ൽ നായർ ബനവലന്റ് അസ്സോസിയേഷൻ രൂപീകരിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ടിക്കുകയും ചെയ്ത, സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭന്റെ ഏക മകളുടെ മകൻ ഡോ വിജയശങ്കറിന്റെ നിര്യാണത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് അസ്സോസിയേഷന്റെ ആസ്ഥാനത്ത് അനുശോചന യോഗം ചേര്‍ന്നു. അദ്ധ്യക്ഷന്‍ പ്രസിഡന്റ് ക്രിസ് തോപ്പിൽ പ്രസംഗിച്ചു. ട്രഷറർ രാധാമണി നായർ ഭക്തിസാന്ദ്രമായി പ്രാർത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി രഘുവരൻ നായർ സ്വാഗതം ആശംസിക്കുകയും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ 25-ാം വാർഷികത്തിൽ അവതരിപ്പിച്ച ലഘുലേഖനം വായിച്ചുകൊണ്ട് വിജയശങ്കറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള മുൻ പ്രസിഡന്റ് ശ്രീ വിക്രമൻ നടത്തിയ പ്രസംഗം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. സംഘടനയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ ഭാഗമായി വിക്രമന്റെ വസതിയിൽ ഡോ വിജയശങ്കർ സന്നിഹിതനായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. അന്ന്, മുൻ പ്രസിഡന്റും ഹൈന്ദവരുടെ ആദ്ധ്യാത്മിക…

ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിൻറെ ചരിത്രം?: പി.പി. ചെറിയാന്‍

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ശാപഗ്രസ്തമായ ഭൂമിയില്‍ പ്രവേശിച്ചു ബെത്ലഹേമിലെ ഒരു  പശു തൊട്ടിയില്‍ പിറവിയെടുക്കുന്നതിനും, ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ മരുഭൂമിയിലും കാനനങ്ങളിലും സഞ്ചരിച്ചു നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വയം ഏല്പിച്ചുകൊടുത്ത ദൈവകുമാരന്റെ ജന്മദിനസ്മരണകൾ മനുഷ്യ മനസ്സിനെ മഥിക്കുന്ന ദിനമാണ് ക്രിസ്മസ് പൂർവ മാതാപിതാക്കളായ  ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു.കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.   എന്നന്നേക്കുമായി മനുഷ്യന് നല്കപ്പെട്ടിരുന്ന നിത്യജീവനും ദൈവീക തേജസും അവർ  നഷ്ടപ്പെടുത്തി .പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത്  വീണ്ടെടുകുന്നതിനും,മനുഷ്യവർഗത്തിന്റെ രക്ഷക്കായും  ദൈവം തന്റെ  കരുണയിലും മുൻനിര്ണയത്തിലും ഒരുക്കിയ ഒരു  പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം. ക്രിസ്തുമസ് പുതിയൊരു…

ഇലോൺ മസ്‌കിന് അമേരിക്കയുടെ പ്രസിഡൻ്റാകാൻ കഴിയുമോ?; ഇല്ലെന്ന് ട്രം‌പ്

ഫ്ലോറിഡ: ടെക് ശതകോടീശ്വരനായ എലോൺ മസ്‌കിന് ട്രംപുമായുള്ള അടുത്ത ബന്ധം കാരണം വിമർശകർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്‌ക്” ആയി ചിത്രീകരിച്ചു. ഈ ആരോപണം നിരസിച്ച ട്രംപ്, താനും മസ്‌കും തമ്മിലുള്ള ബന്ധം സൗഹൃദത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും ഒന്നാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി. പ്രധാനമായും ഡെമോക്രാറ്റുകളിൽ നിന്ന് ഉയർന്നുവരുന്ന വിമർശനങ്ങൾക്കിടയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ടെക് ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലോൺ മസ്‌ക് അടുത്ത ഭരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ചർച്ച ചെയ്യപ്പെടുകയായിരുന്നു. ചിലർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്ക്” ആയി ചിത്രീകരിച്ചു. ഇത് മസ്‌കിൻ്റെ ഭരണത്തിൽ വലിയ പങ്ക് വഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. “ഇലോൺ മസ്‌ക് എന്തായാലും പ്രസിഡന്‍റാകില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്‍റാകാൻ കഴിയാത്തതെന്ന് നിങ്ങൾക്കറിയാമോ? ഇലോൺ മസ്‌ക് ജനിച്ചത് യുഎസിൽ അല്ല,” ട്രം‌പ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ടെസ്‌ല, എക്‌സ് മേധാവി…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരവേദിയിൽ ‘പയനിയർ’ പുരസ്‌കാരങ്ങൾ നൽകി മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്നു

ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) മാധ്യമശ്രീ, മാധ്യമരത്‌ന, മീഡിയ എക്സലൻസ് പുരസ്‌കാര ചടങ്ങു ജനുവരി 10 വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുമ്പോൾ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തു തങ്ങളുടേതായ വലിയ സംഭാവനകൾ നൽകിയവരെയും ഇപ്പോഴും ഈ രംഗത്ത് തുടരുന്ന മാധ്യമ പ്രതിഭകളെയും മാധ്യമ സ്ഥാപനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ‘പയനിയർ’ പുരസ്‌കാരം നൽകി ആദരിക്കും. ഇത്തരത്തിലുള്ള ഒരു ആദരം ആദ്യമായാണ് നൽകുന്നത്. കഴിഞ്ഞ പുരസ്‌കാര വേദിയിൽ ‘ഗുരുവന്ദനം’ നൽകി ആദരിച്ചവരുടെ മറുപടിപ്രസംഗം ഹൃദയത്തിൽ തട്ടുന്നതായിരുന്നു. “ഞങ്ങളെ പോലെ പൂർണസമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും, അല്ലെങ്കിൽ മാധ്യമ രംഗത്ത് നിന്ന് തന്നെ പൂർണമായി വിരമിച്ചവരെ തേടിപ്പിടിച്ചു ആദരിക്കാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാണിച്ച മനസ്കതയെ” ‘ഗുരുവന്ദനം’ ലഭിച്ചവർ വാനോളം പുകഴ്ത്തുകയുണ്ടതായി. ‘ഗുരുവന്ദനം’ ഇന്ത്യ…