നോർത്ത് ഡാളസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി പ്രഖ്യാപിച്ചു

ഫ്രിസ്കോ (ടെക്‌സാസ്): കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ഏക്സ്റ്റന്ഷൻ സെന്ററായിരുന്ന നോർത്ത് ഡാലസിലെ സീറോ മലബാർ സഭാ മിഷനെ വിശുദ്ധ മറിയം ത്രേസ്യയുടെ നാമത്തിൽ മിഷൻ ദേവാലയമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച്‌ ഒരു വർഷം പൂർത്തിയായ വേളയിലായിരുന്നു ഈ പ്രഖ്യാപനം. നവംബർ 3-ന് നടന്ന നാമകരണ ചടങ്ങിൽ വിശ്വാസികളെ സാക്ഷികളാക്കി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് നോർത്ത് ഡാലസ് സീറോ മലബാർ മിഷനെ വിശുദ്ധ മറിയം ത്രേസ്യാ മിഷനായി നാമകരണം ചെയ്ത രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെ ഔദ്യോഗിക കൽപ്പന വായിച്ചു. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിനെ മിഷന്റെ പ്രഥമ ഡയറക്ടറായി രൂപതാധ്യക്ഷൻ നിയമിച്ചു. അതോടൊപ്പം മിഷന്റെ സഹ മധ്യസ്ഥരായി യുവജനങ്ങളുടെയും, കുട്ടികളുടെയും പ്രിയപ്പെട്ട വാഴ്ത്തപ്പെട്ട കാർലോ…

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു

ഹ്യൂസ്റ്റണ്‍: അംഗസംഖ്യ അയ്യായിരത്തോടടുക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഹ്യൂസ്റ്റൺ (മാഗ്) 2025 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു. സുരേന്ദ്രൻ നായർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ബാബു തോമസ്, ജോണി കുന്നക്കാടൻ എന്നിവർ അംഗങ്ങളായുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലവിൽ വന്നത്. പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, ട്രസ്റ്റി ജോസ് കെ ജോൺ ട്രസ്റ്റ് ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ സംയുക്തമായി ആണ് ഈ തീരുമാനം അറിയിച്ചത്. മാഗിൻ്റെ നിലവിലുള്ള ആസ്ഥാനമായ കേരള ഹൗസ്‌ പുതുക്കി പണിയുന്നതിനും വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന ഈയവസരത്തിൽ സംഘടനക്ക് കൂടുതൽ കുരുത്തേകുന്ന പുതിയൊരു നേതൃത്വം തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്ന പ്രത്യാശയും ഭാരവാഹികൾ പങ്കുവച്ചു.

ഫൊക്കാന എന്നും ഒന്നേയുള്ളു അത് എന്നും ഫൊക്കാന മാത്രമാണ് : പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റീബോർഡ് ചെയർമാൻ ജോജി തോമസ്

ഫൊക്കാനക്ക് എതിരെ വ്യാജ ആരോപണങ്ങളുമായി വിരലിൽ എണ്ണാവുന്ന കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട് എന്ന് ചില വാർത്തകളിൽ നിന്നും അറിയുന്നു. അവർക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് അറിയിക്കാൻ വേണ്ടിയാണ് ഫൊക്കാനയുടെ ഈ കുറിപ്പ്. ഫൊക്കാന ഒരു നോർത്ത് അമേരിക്കൻ മലയാളികൾക്ക് വേണ്ടിയുള്ള സംഘടനയാണ്. ഫൊക്കാനക്ക് ഇന്റർനാഷനൽ പ്രവർത്തനങ്ങൾക്ക് ഒരു ശാഖയുണ്ട്, പക്ഷേ അതൊരു വ്യത്യസ്ത സംഘടനയല്ല. ഫൊക്കാനയുടെ തന്നെ ഒരു പാർട്ടാണ്. അത് വളരെ കാലമായി പ്രവർത്തിക്കുന്നുമുണ്ട്. പോൾ കറുകപ്പള്ളിൽ ആണ് ഇപ്പോഴത്തെ അതിന്റെ ഇന്റർനാഷണൽ കോർഡിനേറ്റർ. അതിനെ പുതിയ ഒരു സംഘടന എന്ന് തിരുത്തി സംഘടനാ തിരിമറി നടത്തുന്ന ചിലരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ നാൽപത്തിയൊന്ന് വർഷമായി വെള്ളവും വളവും നൽകി അമേരിക്കൻ-കാനഡ പ്രവാസി മലയാളികൾ നെഞ്ചിലേറ്റിയ സംഘടനയാണ് ഫൊക്കാന. ആ സംഘടനയുടെ നെഞ്ചിലൂടെ നടക്കാൻ ചരുക്കം ചില ആളുകൾ ശ്രമിക്കുന്നു.…

ആഗോള പ്രവർത്തന പഥത്തിലേക്ക് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ; പ്രവർത്തക സമിതി യോഗവും പത്രസമ്മേളനവും നവംബർ 9ന് ന്യൂയോർക്കിൽ

ആഗോള മലയാളി സമൂഹത്തെയും സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഉൾക്കൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ 2024 നവംബർ 9-ാം തീയതി ന്യൂയോർക്കിൽ സമ്മേളിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ 1983 ൽ അമേരിക്കയിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നപ്പോൾ ദീർഘവീക്ഷണത്തോടെ മുൻകൈയെടുത്ത് സ്ഥാപിച്ച ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇന്ന് ലോക മലയാളി സമൂഹത്തിനിടയിൽ പ്രഥമ സ്ഥാനമാണ് ഉള്ളത്. ലോകത്തിൻറെ വിവിധ രാജ്യങ്ങളിലുള്ള മലയാളി സംഘടനകളെയും മറ്റു സംഘടനകളെയും ഒന്നിപ്പിച്ച് ആഗോള മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവർത്തിക്കുക എന്നതാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ ലക്ഷ്യമിടുന്നത്. ഭാരതത്തിൻ്റെ കലാസാഹിത്യ സാംസ്കാരിക മേഖലയുടെ വളർച്ചയ്ക്ക് ഊന്നൽ നൽകിയും ആഗോള രംഗത്ത് ആരോഗ്യം ബിസിനസ് തൊഴിൽ സാങ്കേതിക…

വിർജീനിയയിൽ ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രമണ്യത്തിനു യു എസ്‌ കോൺഗ്രസിലേക്കു ചരിത്ര വിജയം

റിച്ച്‌മണ്ട് (വിർജീനിയ): വിർജീനിയയിലെ 10-ാമത് കോൺഗ്രസ് ജില്ലാ മത്സരത്തിൽ വിജയിച്ച് ഈസ്റ്റ് കോസ്റ്റിൽ നിന്ന് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കക്കാരനായി ഡെമോക്രാറ്റ് സുഹാസ് സുബ്രഹ്മണ്യം ചരിത്രം സൃഷ്ടിച്ചു.റിപ്പബ്ലിക്കൻ മൈക്ക് ക്ലാൻസിക്കെതിരെയായിരുന്നു സുഹാസിന്റെ ചരിത്ര വിജയം.  206,870 വോട്ടുകൾ (52.1%) നേടിയപ്പോൾ ക്ലാൻസിക്ക്  190,099 വോട്ടുകൾ  (47.9%) ലഭിച്ചു സുബ്രഹ്മണ്യത്തിൻ്റെ വിജയം കോൺഗ്രസിലെ ഇന്ത്യൻ അമേരിക്കക്കാരുടെ വർദ്ധിച്ചുവരുന്ന പ്രാതിനിധ്യം വർദ്ധിപ്പിച്ചു. സുബ്രഹ്മണ്യം ‘സമോസ കോക്കസിലെ’ ആറാമത്തെ അംഗമായി. മുമ്പ് പ്രസിഡൻ്റ് ഒബാമയുടെ കീഴിൽ ടെക് പോളിസി അഡൈ്വസറായി സേവനമനുഷ്ഠിച്ച സുബ്രഹ്മണ്യം വിർജീനിയ ഹൗസിലേക്കും സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കക്കാരനുമായിരുന്നു. “കോൺഗ്രസിൽ ഏറ്റവും കഠിനമായ പോരാട്ടങ്ങൾ ഏറ്റുവാങ്ങാനും ഫലങ്ങൾ നൽകാനും വിർജീനിയയിലെ പത്താം ഡിസ്ട്രിക്റ്റിലെ ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,ഈ ജില്ല എൻ്റെ വീടാണ്. ഞാൻ ഇവിടെ വിവാഹം കഴിച്ചു, എൻ്റെ ഭാര്യ മിറാൻഡയും ഞാനും…

ചൈനയ്ക്ക് യു എസ് സൈനിക രഹസ്യം ചോര്‍ത്തി നല്‍കാന്‍ ശ്രമിച്ച അമേരിക്കൻ പൗരൻ ജർമ്മനിയിൽ അറസ്റ്റിലായി

വാഷിംഗ്ടണ്‍: ചൈനയ്ക്ക് തന്ത്രപ്രധാനമായ അമേരിക്കന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നൽകാൻ ശ്രമിച്ചുവെന്നാരോപിച്ച് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ അമേരിക്കന്‍ പൗരന്‍ അറസ്റ്റിലായി. ഫെഡറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് പറയുന്നതനുസരിച്ച്, വ്യക്തി “അടുത്തിടെ വരെ” യുഎസ് മിലിട്ടറിയിൽ ജോലി ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജർമ്മൻ അധികാരികൾ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. “യുഎസ് സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ” വാഗ്ദാനം ചെയ്ത് ഇയാള്‍ ഈ വർഷം ആദ്യം ചൈനീസ് ഉദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അറസ്റ്റിനെക്കുറിച്ചുള്ള വാർത്തകളോട് അമേരിക്കയോ ചൈനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെയ്ജിംഗുമായുള്ള ജർമ്മനിയുടെ നയതന്ത്രബന്ധം വഷളായതിനാൽ, ഉക്രെയ്ൻ സംഘർഷത്തിനുശേഷം റഷ്യയും ചൈനയും ഉൾപ്പെട്ടതായി സംശയിക്കുന്ന ചാരവൃത്തി കേസുകള്‍ വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, ജർമ്മനി ചൈനയിൽ നിന്നുള്ള ഉയർന്ന ചാരവൃത്തി അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ, നിർണായക ബിസിനസ്സ് മേഖലകളിലെ ഉദ്യോഗസ്ഥർക്ക് സുരക്ഷാ സ്ക്രീനിംഗ് ശക്തമാക്കുകയും ചെയ്തു. ഏപ്രിലിൽ…

ട്രംപ് തൻ്റെ ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ചു

വാഷിംഗ്ടണ്‍: നിയുക്ത യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ് ആദ്യത്തെ സുപ്രധാന പ്രഖ്യാപനം നടത്തി. അദ്ദേഹത്തിൻ്റെ ദീർഘകാല പ്രചാരണ മാനേജർ സൂസി വൈൽസ് ഇനി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കും. യുഎസ് ചരിത്രത്തിൽ ഈ അഭിമാനകരമായ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിതയായി വൈൽസ് മാറിയതോടെ രാഷ്ട്രീയത്തിൽ നേതൃത്വപരമായ റോളുകളില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതൽ സ്ത്രീകള്‍ മുന്നോട്ടു വരും. ട്രംപിൻ്റെ വിജയകരമായ 2016, 2020 കാമ്പെയ്‌നുകളിൽ നിർണായക പങ്ക് വഹിച്ച വൈൽസ്, അവരുടെ ബുദ്ധി, കഠിന പ്രയത്നം, രാഷ്ട്രീയത്തോടുള്ള നൂതന സമീപനം എന്നിവയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ് നല്‍കുന്നതെന്ന് ട്രം‌പ് പറഞ്ഞു. “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് എന്നെ സഹായിച്ചു,” ട്രംപ് തൻ്റെ പ്രഖ്യാപനത്തിൽ പറഞ്ഞു. അവരുടെ നേതൃത്വം രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം അവര്‍ക്ക് ബഹുമാനം നേടിക്കൊടുത്തു. അവര്‍ “സാർവത്രികമായി ആദരിക്കപ്പെടുകയും ബഹുമാനിക്കുകയും…

ഓസ്റ്റിൻ യൂണിവേഴ്സിറ്റി മലയാള വിദ്യാർത്ഥികൾക്കൊപ്പം കെ എൽ എസ് കേരളപ്പിറവി ആഘോഷിച്ചു

ഓസ്റ്റിൻ : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ്) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (U.T, Austin) മലയാളം ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികൾക്കൊപ്പം നവംബർ 7 വ്യാഴാഴ്ച രാവിലെ മേയേഴ്സൺ കോൺഫ്രൻസ് ഹാളിൽ വച്ച് നടത്തി. പ്രശസ്ത സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളസംസ്ഥാനത്തിന്റെ രൂപീകരണ ചരിത്രത്തെക്കുറിച്ചും ബാസൽ മിഷൻ പ്രവർതകനായി കേരളത്തിലത്തിയ ഹെർമൻ ഗുണ്ടർട്ട് മലയാളഭാഷയ്ക്കു നൽകിയ സംഭാവനകളെക്കുറിച്ചും തുടങ്ങി മലയാളഭാഷാ സംബന്ധമായ നിരവധി വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം പ്രൊഫസറും കെഎല്‍എസ് അംഗവുമായ ഡോ. ദർശന മനയത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. കെഎല്‍എസ് പ്രസിഡൻറ് ഷാജു ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെഎൽഎസ്സ്. സെക്രട്ടറി ഹരിദാസ് തങ്കപ്പൻ , ട്രഷറർ സിവി ജോർജ്, ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സമ്മേളനത്തിൽ…

അമേരിക്ക’ദൈവത്തിലേക്ക് മടങ്ങാൻ’ ട്രംപിൻ്റെ ജീവൻ ദൈവം രക്ഷിച്ചുവെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം

മുൻ പ്രസിഡൻ്റിന് വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാൻ ഒരു കൊലയാളിയുടെ ബുള്ളറ്റിൽ നിന്ന് ഡൊണാൾഡ് ട്രംപിൻ്റെ ജീവൻ ദൈവം രക്ഷിച്ചുവെന്ന് താൻ വിശ്വസിക്കുന്നുവെന്ന് സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം ബുധനാഴ്ച പറഞ്ഞു. തിരഞ്ഞെടുപ്പ് രാത്രിയിൽ രാജ്യത്തോട് സംസാരിച്ച ട്രംപ് തന്നെ ദൈവിക ഇടപെടലിൻ്റെ സാധ്യത ഉയർത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഗ്രഹാം ഈ പരാമർശം നടത്തിയത്. ദക്ഷിണ, തെക്കുപടിഞ്ഞാറൻ, വ്യാവസായിക കേന്ദ്രങ്ങളിലെ ശക്തമായ പ്രകടനത്തിന് നന്ദി പറഞ്ഞ് ട്രംപ് പ്രസിഡൻ്റ് സ്ഥാനം തിരിച്ചുപിടിച്ചു. സമരിറ്റൻസ് പേഴ്‌സിൻ്റെയും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെയും പ്രസിഡൻ്റാണ് ഗ്രഹാം. “ഒരു കാരണത്താലാണ് ദൈവം എൻ്റെ ജീവൻ രക്ഷിച്ചതെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്, ആ കാരണം നമ്മുടെ രാജ്യത്തെ രക്ഷിക്കാനും അമേരിക്കയെ മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ്, ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് ആ ദൗത്യം നിറവേറ്റാൻ പോകുന്നു,” ട്രംപ് തൻ്റെ വിജയ പ്രസംഗത്തിനിടെ പറഞ്ഞു. “അദ്ദേഹം പെൻസിൽവാനിയയിൽ ഉണ്ടായിരുന്നപ്പോൾ,…

ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആദരവ്

ഡാളസ്/ തിരൂർ: ദീർഘകാലം ഡാളസ്  സാംസ്കാരിക   സാഹിത്യ സദസുകളിലെ നിറസാന്നിധ്യവും ഇപ്പോൾ ഹൂസ്റ്റണിൽ സ്ഥിരം താമസമാക്കിയിരിക്കുന്ന മാതൃഭാഷാസ്നേഹിയും ,അമേരിക്കയിൽ അറിയപ്പെടുന്ന  മലയാളി കവിയും , സാഹിത്യകാരനുമായ ജോസഫ് നമ്പിമഠത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദരവ്. ഭരണഭാഷാ  വാരാഘോഷത്തോടനുബന്ധിച്ച്   മലപ്പുറം ജില്ല സാമൂഹ്യ നീതി ഓഫീസ്, പി ആർ ഡി , തുഞ്ചത്തെഴുത്തച്ഛൻ  മലയാളം സർവ്വകലാശാല, മുഖം ഗ്ലോബൽ മാഗസിൻ,മുഖം ബുക്സ്  എന്നിവ സംയുക്തമായി മലയാള സർവ്വകലാശലയിൽ ” ഭരണഭാഷയും സാമൂഹ്യ നീതിയും ” എന്ന വിഷയത്തിൽ സെമിനാറിലാണ് അദ്ദേഹത്തെ ആദരിച്ചത്. മലയാളം അമേരിക്കയിൽ എന്ന വിഷയത്തിൽ ജോസഫ് നമ്പിമഠം സംസാരിച്ചു.മലയാളത്തെ ഏറ്റവും കൂടുതൽ ആദരിക്കുന്നതും നെഞ്ചേറ്റുന്നതും ഞങ്ങൾ പ്രവാസിമലയാളികൾ ആണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നും നിരവധി എഴുത്തുകാരെയും, പത്ര പ്രവർത്തകരേയും അമേരിക്കൻ മലയാളികൾ അമേരിക്കയിലെ വിവിധ വേദികളിൽ എത്തിച്ച് മലയാള ഭാഷയെ ആദരിക്കുമ്പോൾ  അമേരിക്കൻ…