ലാപ്ലന്ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന് പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ് സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കൂട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. അവര്‍ക്കൊപ്പം നാലഞ്ചു മുതിര്‍ന്ന സ്ത്രീപുരുഷന്മാരുമുണ്ട്. അവരും മറ്റേതോ രാജ്യത്തു നിന്ന് വന്നവരാണ്. സ്കൂളില്‍ നിന്നോ അതോ വീടുകളില്‍ നിന്നോ വന്നവരായിരിക്കും. സാധാരണ ഇവിടേക്ക് കൂട്ടികള്‍ വരുന്നത് പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടാനും സാന്തക്ലോസിനൊപ്പം ഫോട്ടോ എടുക്കാനുമാണ്. ഇവര്‍ കഠിന ശൈത്യവും തിരക്കും ഒഴുവാക്കാനായിരിക്കാം ഇപ്പോഴെത്തിയത്. അകത്തു കണ്ടത് ശൈത്യ കാഴ്ചകളെങ്കില്‍ ഇവിടെ പഠന ക്ലാസ്സാണ്. കാഴ്ചകളേക്കാള്‍ അറിവിന്റെ പരിശീലന കളരികള്‍. അറിവും തിരിച്ചറിവും ചെറുപ്പം മുതല്‍ ഇവര്‍ പഠിക്കുന്നു. ഞാനും അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ഗൈഡ് പറയുന്നത് ശ്രദ്ധപൂര്‍വ്വം കേട്ട് നിന്നു. ചരിത്രത്താളുകളില്‍ ഉറങ്ങി കിടക്കുന്നവ എല്ലാം അറിയണമെന്നില്ല. നാമറിയാത്ത എത്രയോ നിഗുഢത ഈ മണ്ണില്‍ മറഞ്ഞുകിടക്കുന്നു. അതിനുള്ള അഭിവാഞ്ച മനുഷ്യനുണ്ടെങ്കില്‍ പുതിയ അറിവുകള്‍…
Category: AMERICA
ഫോമാ 2026 കൺവൻഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനിൽ
അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2026-ലെ ഫാമിലി കൺവൻഷൻ 2026 ജൂലൈ 30, 31, ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ ) തീയതികളിൽ ഹ്യൂസ്റ്റനിലെ വിൻഡം ഹോട്ടലിൽ വച്ച് അതിവിപുലമായ രീതിയിൽ നടത്തുന്നതാണെന്നു ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഫോമയുടെ എൺപതിൽപ്പരം അംഗ സംഘടനകളിൽ നിന്നുമായി രണ്ടായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നത് . അതിനു അനുയോജ്യമായ ഹോട്ടലാണ് വിൻഡം എന്ന് ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ പറഞ്ഞു. കൂടാതെ, നാട്ടിൽനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ കൺവൻഷനിൽ…
ചിക്കാഗോ പ്രദേശത്ത് തിങ്കളാഴ്ച രാവിലെ തണുത്തുറയുന്ന ചാറ്റൽമഴക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം
ചിക്കാഗോ :ഷിക്കാഗോ പ്രദേശത്തുടനീളം തിങ്കളാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനം. കഴിയുമെങ്കിൽ ജോലിസ്ഥലത്തോ അവധി ദിവസങ്ങളിലോ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർക്ക് രാവിലെ അധിക സമയം അനുവദിക്കേണ്ടിവരും. തണുത്തുറയുന്ന ചാറ്റൽമഴ റോഡുകളിലും നടപ്പാതകളിലും വൈദ്യുതി ലൈനുകളിലും മഞ്ഞിൻ്റെ ഒരു പാളി അവശേഷിപ്പിച്ചേക്കാം, ഇത് യാത്രാ പ്രശ്നങ്ങളിലേക്കോ പ്രദേശത്തെ വൈദ്യുതി തടസ്സങ്ങളിലേക്കോ നയിക്കാം. പ്രവചനങ്ങൾ അനുസരിച്ച്എല്ലാ വടക്കൻ ഇല്ലിനോയിസും വടക്കുപടിഞ്ഞാറൻ ഇന്ത്യാനയുടെ ചില ഭാഗങ്ങളും മരവിപ്പിക്കുന്ന ചാറ്റൽമഴയ്ക്ക് സാധ്യതയുണ്ടു. ഉച്ചതിരിഞ്ഞ് 3 മണിക്ക് അഡൈ്വസറി അവസാനിക്കുന്നത് വരെ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും അധിക യാത്രാ സമയം അനുവദിക്കാനും അഭ്യർത്ഥിക്കുന്നു.
നൂറ് ജീവിത സ്വപ്നങ്ങൾക്ക് സ്വർണ്ണച്ചിറക് നൽകി “ലൈഫ് ആൻഡ് ലിംബ്സ്”
ന്യൂയോർക്ക്/പന്തളം: വിധിയുടെ കൂരമ്പേറ്റ് ചലനശേഷി ഇല്ലാതെ ജീവിത യാത്രയിൽ പ്രത്യാശ നഷ്ട്ടപ്പെട്ട നൂറ് ജീവിതങ്ങൾക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിൻറെ സന്തോഷ ദിനങ്ങൾ. അപ്രതീക്ഷിതമായി വിവിധ അപകടങ്ങളിൽപ്പെട്ടും ക്ഷണിക്കപ്പെടാത്ത അതിഥിയായി ജീവിതയാത്രയിൽ പിടിവിടാതെ ശരീരത്തിൽ കടന്നു കൂടിയ രോഗങ്ങളാലും കാലുകൾ നഷ്ട്ടപ്പെട്ട് മുമ്പോട്ടുള്ള ജീവിതം വഴിമുട്ടി നിന്ന നൂറു പേർക്കാണ് കഴിഞ്ഞ ദിവസം സൗജന്യ കൃത്രിമക്കാലുകൾ നൽകി “ലൈഫ് ആൻഡ് ലിംബ്സ്” എന്ന സ്ഥാപനം ജനഹൃദയങ്ങളെ കീഴടക്കിയത്. പന്തളം കുരമ്പാലയിലുള്ള ഈഡൻ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് നൂറു പേർ കൃത്രിമ കാലുകൾ വച്ച് തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ചുവട് വച്ചപ്പോൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചവരുടെ ജീവിതത്തിലും സന്തോഷത്തിൻറെ ഹൃദയ സ്പന്ദനം അനുഭവിച്ച നിമിഷങ്ങൾ. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന “ലൈഫ് ആൻഡ് ലിംബ്സ്” എന്ന…
ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ
ബ്രൂക്ലിൻ(ന്യൂയോർക് ):ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; ന്യൂയോർക് പോലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന് ന്യൂയോർക്കുകാർ ഇയാളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ട്രാൻസിറ്റ് ഓഫീസർമാർ പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസ മേധാവി ബ്രൂക്ലിൻ കസ്റ്റഡിയിലുള്ള വ്യക്തിയുടെ(ഡീൻ മോസസിൻ്റെ) ഫോട്ടോ പുറത്തുവിട്ടു. ഡിസംബർ 22 ന് രാവിലെ 7:30 ന് കോണി ഐലൻഡിലെ സ്റ്റിൽവെൽ അവന്യൂ സബ്വേ സ്റ്റേഷനിൽ നിശ്ചലമായ എഫ് ട്രെയിനിലാണ് ഭയാനകമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടി ട്രെയിനിൽ ഉറങ്ങുകയായിരുന്നു,സംശയാസ്പദമായ ഒരു ലൈറ്റർ ഉപയോഗിച്ച് ഇരയുടെ വസ്ത്രങ്ങൾ കത്തിച്ചു, ഉടൻ തന്നെ അവളെ തീ വിഴുങ്ങി.ന്യൂയോർക് പോലീസ് കമ്മീഷ്ണർ ജെസീക്ക ടിഷ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു,തീനാളങ്ങൾ അവളുടെ ശരീരത്തെ ദഹിപ്പിക്കുമ്പോൾ, ഇരയെ നോക്കി, ട്രെയിനിന് പുറത്തുള്ള ബെഞ്ചിൽ ഡീൻ മോസസ് ഇരുന്നിരുന്നു. മുകളിലെ പ്ലാറ്റ്ഫോമിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ പുക മണത്തതിനെ…
കൗമാരക്കാരനെ ബലാത്സംഗം ചെയ്ത 93 കാരനായ പുരോഹിതനെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കാൻ വിധിച്ചു
ന്യൂ ഓർലിയൻസ്: പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ ബലാത്സംഗം ചെയ്തതിന് 93 കാരനായ മുൻ കത്തോലിക്കാ പുരോഹിതനെ ജഡ്ജി തൻ്റെ ജീവിതകാലം മുഴുവൻ ജയിലുകൾക്ക് പിന്നിൽ ചെലവഴിക്കാൻ ബുധനാഴ്ച വിധിച്ചു. ഫസ്റ്റ് ഡിഗ്രി ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ലോറൻസ് ഹെക്കർ കുറ്റസമ്മതം നടത്തി. ന്യൂ ഓർലിയൻസ് അതിരൂപത ലൈംഗിക ദുരുപയോഗ കേസുകളുടെ ഒരു തരംഗവും കൊള്ളയടിക്കുന്ന പുരോഹിതന്മാരെ സഭാ നേതാക്കൾ വളരെക്കാലമായി അവഗണിച്ചു എന്ന ആരോപണവും നേരിടുന്നതിനിടയിലാണ് ഹെക്കറുടെ ശിക്ഷ വരുന്നത്. 1970-കളുടെ മധ്യത്തിൽ ഒരു സ്കൂൾ ടീമിന് വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് മുന്നോടിയായി ഗുസ്തി നീക്കങ്ങളിൽ തനിക്ക് നിർദ്ദേശം നൽകാൻ ഹെക്കർ വാഗ്ദാനം ചെയ്തിരുന്നതായും ഹെക്കർ കുറ്റസമ്മതം നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. ന്യൂ ഓർലിയൻസ് അഡ്വക്കേറ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹെക്കർ അവനെ ബലാത്സംഗം ചെയ്തു. “ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. ഞാൻ…
ഡാലസ് മലയാളി അസോസിയേഷന് 50 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതി കേരളത്തിനായി സമര്‍പ്പിക്കുന്നു
ഡാലസ്: ടെക്സസിലെ പ്രമൂഖ സാംസ്ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന് കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി ജോസ് പ്രഖ്യാപിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കായുള്ള പ്രത്യേക സഹായം, തുടങ്ങിയ രംഗങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ പദ്ധതി കേരളത്തിലെ ലയസ് ക്ലബുകളുമായി സഹകരിച്ചു നടപ്പില്‍ വരുത്തുവാനുള്ള പ്രാരംഭചര്ച്ചകള് ആരംഭിച്ചുവെന്നും അദേഹം പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷനുമായി സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചകൊണ്ട് മുന്നോട്ടു പോകുമെന്ന് ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റായ ബിജു ലോസ പറഞ്ഞു. പ്രമുഖ വ്യവസായിയും സാമൂഹ പ്രവര്‍ത്തകനുമായ വര്‍ഗീസ് ചാമത്തില്‍, വ്യവസായിയായ സജീ നായര്‍,…
റവ.ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച അന്തരിച്ചു
ന്യൂയോർക്ക്: നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി (79) ഡിസംബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് അന്തരിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി സിനഡ് തീരുമാന പ്രകാരം 1995 ൽ മേരിക്കയിൽ എത്തിയ ഫാ. ജോസ് കണ്ടത്തിക്കുടി, ഷിക്കാഗോ, ന്യൂജേഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഇടവകകൾ സ്ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു. ദീർഘനാൾ ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020-ല്‍ റിട്ടയർ ചെയ്തതിനു ശേഷം അമേരിക്കയിയലും നാട്ടിലുമായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. 1945 മെയ് 30-ാം തീയതി കണ്ടത്തിക്കുടി ജോൺ – ത്രേസ്യകുട്ടി ദമ്പതികളുടെ മൂത്ത മകനായി ജനിച്ച ഫാ. ജോസ്, 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ സെമിനാരിയിലും റോമിലെ…
അശ്ലീല നടിക്ക് പണം നല്കിയ കേസില്‍ ട്രംപിന് ഇളവ് ലഭിക്കില്ലെന്ന് ജഡ്ജി ജുവാന്‍ മാര്‍ച്ചന്‍
ന്യൂയോര്‍ക്ക്: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് അശ്ലീല നടിക്ക് പണം നല്കിയ കേസില്‍ വൻ തിരിച്ചടി. പ്രസിഡൻ്റായതിന് ശേഷവും ട്രംപിന് ഈ കേസിൽ ഇളവ് ലഭിക്കില്ലെന്ന് ന്യൂയോർക്ക് ജഡ്ജി ജുവാൻ മാർച്ചൻ വ്യക്തമാക്കി. മെയ് മാസത്തില്‍ ട്രംപിന്റെ ശിക്ഷ കോടതി ശരിവെച്ചിരുന്നു. പ്രസിഡന്റ് അധികാരത്തിലിരിക്കുമ്പോഴും നിയമപരമായ ഉത്തരവാദിത്തത്തിൻ്റെ ശക്തമായ സന്ദേശമാണ് ഈ തീരുമാനം നൽകുന്നത്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, പ്രസിഡന്റുമാര്‍ക്ക് അവരുടെ ഔദ്യോഗിക ചടങ്ങുകൾക്ക് സുപ്രീം കോടതി നൽകുന്ന ഇമ്മ്യൂണിറ്റി ഈ കേസിൽ ബാധകമല്ലെന്ന് ജഡ്ജി മാർച്ചൻ പറഞ്ഞു. വിചാരണയിലെ സാക്ഷ്യപത്രം പൂർണ്ണമായും വ്യക്തിപരവും അനൗദ്യോഗികവുമായ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്, ഇത് പ്രതിരോധാവകാശം നൽകുന്നില്ല. ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട് പ്രസിഡൻ്റാകുന്ന ആദ്യ വ്യക്തിയായി ട്രംപ് മാറിയേക്കും. ഈ കേസ് 2016 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലത്ത് നടന്നതാണ്. നിശബ്ദത പാലിക്കാൻ ഒരു അശ്ലീല താരത്തിന് പണം നൽകുകയും…
ഫൊക്കാന ഇന്റർനാഷണൽ: പി പി ചെറിയാൻ മീഡിയ കമ്മിറ്റി ചെയർമാൻ
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷനലിന്റെ മീഡിയ-സോഷ്യൽ മീഡിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മീഡിയ കമ്മിറ്റി ചെയർമാനായി പി പി ചെറിയാനെ (ഡാളസ്) തെരഞ്ഞെടുത്തതായി പ്രസിഡണ്ട് സണ്ണി മറ്റമന അറിയിച്ചു. അറ്റ്ലാന്റയിൽ നിന്നുള്ള ഷാജി ജോൺ സോഷ്യൽ മീഡിയ – ഐ ടി കമ്മിറ്റികൾ നയിക്കും. അനിൽ ആറന്മുള, ഗോൾഡി അലോഷ്യസ്, സാൻഡി സ്റ്റീഫൻ, സുജിത് ഇ ഐ എന്നിവർ മറ്റ് അംഗങ്ങളായിരിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കൻ മലയാള മാധ്യമലോകത്തു നിറസാന്നിധ്യമായി നിലകൊള്ളുകയാണ് പി പി ചെറിയാൻ. 1995 മുതൽ ഡാലസിൽ സാമൂഹ്യ സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള പി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചെറിയാൻ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മിറ്റി അംഗം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്ന സംഘടനയുടെ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മലയാള മാധ്യമങ്ങളെ നിലനിർത്താനും അവയുടെ…