മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച  ഓണാഘോഷ പരിപാടികളിൽ  മാനിട്ടോബ സൗത്ത് എം .പി  ടെറി ഡുഗൈഡ്,  ലഗ്ഗിമോഡിയർ  എം. എൽ.  എ  ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു . സംഘടനയുടെ  ഭാരവാഹികൾ: ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്  , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ  , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ  , വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ് , ലീന…

മാർത്തോമ്മാ യുവജനസഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ ഡാലസിൽ

ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്ത് തുടക്കം കുറിക്കും. ചടങ്ങിൽ വെരി റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും. വിശ്വാസ തികവുള്ള ഭാവി (Mould – Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫ്രറൻസിന് ബാംഗ്ളൂർ എക്യൂമെനിക്കൽ…

കാർ തട്ടിയെടുത്ത മൂന്ന് പ്രതികളെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു

ഡാളസ്:കാർ മോഷ്ടിച്ച  മൂന്ന് പ്രതികളെ ഡാളസ് പോലീസ് പിൻതുടർന്ന ശേഷംഅറസ്റ്റ് ചെയ്തു.ഓൾഡ് ഈസ്റ്റ് ഡാലസിലെ ഈസ്റ്റ് സൈഡ് അവന്യൂവിലെ 5100 ബ്ലോക്കിൽ വെള്ളിയാഴ്ച രാത്രിയാണ് കാർ മോഷണം നടന്നത്.പ്രതികൾ തോക്ക് ചൂണ്ടി ഇയാളുടെ വാനിൽ കയറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥർ മോഷ്ടിച്ച വാൻ കണ്ടെത്തി, അൽപ്പനേരം പിന്തുടരുകയായിരുന്നു. ഒടുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 36 കാരിയായ ജെസ്സി ഗാർസിയ കവർച്ച, അറസ്റ്റ് ഒഴിവാക്കൽ, മയക്കുമരുന്ന് കൈവശം വച്ച കുറ്റങ്ങൾ എന്നിവ നേരിടുന്നു. അറസ്റ്റ് ഒഴിവാക്കിയതിന് ജോസ് ഹെർണാണ്ടസ് (38), സ്റ്റാർ വില്യംസ് (43) എന്നിവരെ പ്രൊബേഷൻ ലംഘനത്തിന് ജയിലിലടച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബിനോയ് വിശ്വത്തിനു ‘പ്രവാസി മിത്രം’ അവാർഡ് സമ്മാനിച്ചു

ന്യുയോർക്ക്: പൊതുരംഗത്തും വ്യക്തിജീവിതത്തിലും മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായ സിപി.ഐ. സെക്രട്ടറി ബിനോയ് വിശ്വത്തിനു  ‘പ്രവാസി മിത്രം’ അവാർഡ് നൽകി  ആദരിച്ചു. കേരള  കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ)  വർണാഭമായ ഓണാഘോഷച്ചടങ്ങിൽ വച്ച്   പ്രവാസി ചാനൽ ചെയർമാൻ  വർക്കി എബ്രഹാം  അവാർഡ് സമ്മാനിച്ചു. കെ.സി.എ.എൻ.എ പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ അടക്കം ഒട്ടേറെ സംഘടനാ നേതാക്കളും പങ്കെടുത്തു. പ്രവാസികളുടെ ഉറ്റ സുഹൃത്തു കൂടിയാണ് ബിനോയ് വിശ്വമെന്ന് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു കൊണ്ട് ജോർജ് ജോസഫ് (ഇ-മലയാളി) പറഞ്ഞു. ഫൊക്കാന-ഫോമാ സമ്മേളനങ്ങളിലും പ്രസ് ക്ലബിന്റെ സമ്മേളനങ്ങളിലും പലവട്ടം അതിഥിയായി അദ്ദേഹം വന്നിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളും  അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും  പരിഹരിക്കാൻ അദ്ദേഹം എപ്പോഴും മുൻനിരയിൽ തന്നെയുണ്ട്. കേരളത്തിലെ ഭരണചക്രം തിരിക്കുന്ന  പ്രധാനപ്പെട്ട പാർട്ടികളിൽ ഒന്നിന്റെ നേതാവാണെങ്കിലും നമുക്കൊപ്പം സാധാരണക്കാരനായി ഇടപഴകുന്ന നേതാവാണദ്ദേഹം . അദ്ദേഹത്തിന്…

അമ്മയെ കൊന്നതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും കൗമാരക്കാരിക്ക് ജീവപര്യന്തം തടവ്

മിസിസിപ്പി:അമ്മയെ കൊലപ്പെടുത്തിയതിനും രണ്ടാനച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും 15 വയസ്സുള്ള മിസിസിപ്പി പെൺകുട്ടി കാർലി മാഡിസൺ ഗ്രെഗ് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.കൗമാരക്കാരിയുടെ  തകർപ്പൻ നിരീക്ഷണ വീഡിയോ ജൂറിമാർക്ക് കാണിച്ചതിനെ തുടർന്നാണ് കാർലി മാഡിസൺ ഗ്രെഗ് ശിക്ഷിക്കപ്പെട്ടത്. വിധി അറിഞ്ഞപ്പോൾ ഗ്രെഗ് കോടതിയിൽ കരഞ്ഞു. “കാർലി ഗ്രെഗ് തിന്മയാണ്, അത് പറയാൻ എളുപ്പമല്ല, പക്ഷേ ചില സമയങ്ങളിൽ തിന്മ യുവ പാക്കേജുകളിൽ വരുന്നു എന്നതാണ് വസ്തുത,” റാങ്കിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ബബ്ബ ബ്രാംലെറ്റ് പറഞ്ഞു.നിരീക്ഷണ വീഡിയോ ഉൾപ്പെടെയുള്ള അസ്വസ്ഥതയുളവാക്കുന്ന തെളിവുകളാണ് ജൂറി അഞ്ച് ദിവസത്തെ കണ്ടത്. വീഡിയോയിൽ, വീടിനു ചുറ്റും നടക്കുന്ന ഗ്രെഗിനെ പുറകിൽ തോക്കുമായി കാണാം. പിന്നെ, വെടിയൊച്ചകൾ കേൾക്കുന്നു. ഗ്രെഗ് പിന്നീട് അടുക്കളയിലേക്ക് മടങ്ങുന്നു, ഒപ്പം അവളുടെ നായ്ക്കൾക്കൊപ്പം മെസേജ് അയയ്‌ക്കുകയും കളിക്കുകയും ചെയ്യുന്നു. അമ്മ ആഷ്‌ലി സ്മൈലിയുടെ മുഖത്ത് വെടിവെച്ചതായി പ്രോസിക്യൂട്ടർമാർ പറയുന്നു.40…

ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’, അസ്സോസിയേഷൻ അംഗങ്ങളായ ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബർ 14 ന് ശനിയാഴ്ച്ച രാവിലെ 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ 4 മണിക്കൂർ നീണ്ടു നിന്നു. പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ  ഫോർട്ട് ബെൻഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി…

രാജാ കൃഷ്ണമൂർത്തി കമലാ ഹാരിസിന് വേണ്ടി പ്രചാരണം ആരംഭിച്ചു

മിഷിഗൺ :ഇല്ലിനോയിസ് യു എസ് കോൺഗ്രസു അംഗമായ രാജാ കൃഷ്ണമൂർത്തി കഴിഞ്ഞ വാരാന്ത്യത്തിൽ മിഷിഗണിലെ ഡിട്രോയിറ്റിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് വേണ്ടി  പ്രചാരണം ആരംഭിച്ചു. ഹാരിസ് വോട്ടർമാരുമായി കാര്യമായ ഇടപെടലുകൾ നടത്തുന്ന ഒരു പ്രധാന യുദ്ധഭൂമി സംസ്ഥാനമാണ് മിഷിഗൺ. വിക്ടറി ഫണ്ടിൻ്റെ പങ്കാളിത്തത്തിൽ, ഹാരിസിൻ്റെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഒരു ക്ഷേത്രവും സൗത്ത് ഏഷ്യൻ അമേരിക്കൻ ടൗൺ ഹാളും ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിൽ കൃഷ്ണമൂർത്തി പങ്കെടുത്തു. ഇവിടുത്തെ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി തീരപ്രദേശത്തുള്ളവരെപ്പോലെ വലുതല്ല, എന്നാൽ അടുത്ത മത്സരത്തിൽ വോട്ടുകൾ പ്രധാനമാണ്. നിർണായക യുഎസ് സെനറ്റ് സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് വുമൺ എലിസ സ്ലോട്ട്കിൻ രാജയ്‌ക്കൊപ്പമുണ്ടായിരുന്നു. പരിപാടികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. “അമേരിക്കയുടെ ആദ്യത്തെ ദക്ഷിണേഷ്യൻ പ്രസിഡൻ്റിനോടുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആവേശം വളരെ യഥാർത്ഥമാണ്,” കൃഷ്ണമൂർത്തി പറഞ്ഞു. “നമ്മുടെ അടുത്ത അമേരിക്കയുടെ പ്രസിഡൻ്റായി കമലാ ഹാരിസിനെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിന്…

യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ – ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂയോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണ് എന്ന ധാരണ തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. അതുപോലെ, എല്ലാ മതങ്ങളും നന്മ നിറഞ്ഞ കാര്യങ്ങളാണ് ഉത്ബോധിപ്പിക്കുന്നത്. എന്നാൽ എല്ലാ മതങ്ങളിലും ചില കുഴപ്പക്കാർ ഉണ്ടായതുകൊണ്ട് നമ്മൾ എല്ലാ മതങ്ങളെയും തള്ളിപ്പറയുന്നതും ശരിയല്ല. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്ലിം പ്രദേശമായ നാദാപുരത്തെ…

ഈ കപ്പല്‍ ആടിയുലയുകയില്ല…സര്‍ (ലേഖനം): രാജു മൈലപ്ര

കേരളത്തിലുള്ള തന്‍റെ പ്രജകളെ ആണ്ടിലൊരിക്കല്‍ മാത്രം സന്ദര്‍ശിക്കുവാനുള്ള ‘വിസിറ്റിംഗ് വിസ’ മാത്രമേ വാമനന്‍ മഹാബലിക്ക് കൊടുത്തിരുന്നുള്ളൂ. ഒറ്റദിവസം കൊണ്ട് ഓടി നടന്ന്, തന്‍റെ പ്രജകള്‍ പതിനെട്ട് കൂട്ടം കൂട്ടി വയറുനിറയെ സദ്യ കഴിച്ച്, ഏമ്പക്കം വിടുന്ന കാഴ്ച കണ്ട്, സന്തോഷത്തോടെ തിരിച്ചു പാതാളത്തിലേക്ക് മടങ്ങിക്കൊള്ളണം. അതാണ് കണ്ടീഷന്‍. ഈ വിസ അനുവദിക്കുന്ന കാലത്ത് കേരളീയര്‍, കേരളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് അതു വല്ലതുമാണോ അവസ്ഥ. ലോകത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം മലയാളികളുണ്ടല്ലോ! അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി, വിവിധ സംഘടനകളുടെ വകയായി ഏതാണ്ട് മൂന്നു മാസക്കാലത്തോളം ഓണാഘോഷ പരിപാടികളുണ്ട്. ഈ ആഘോഷങ്ങള്‍ കൊഴുപ്പിക്കുവാനായി വിശിഷ്ടാതിഥികളായി പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നുമെത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, നടികളെയൊന്നും തോണ്ടാനും ചൊറിയാനുമൊന്നും നില്‍ക്കരുത്. നടിമാര്‍ക്ക്…

കാലിഫോർണിയയില്‍ പലചരക്ക് കടകളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി

കാലിഫോര്‍ണിയ: ഗവർണർ ഗാവിൻ ന്യൂസോം ഞായറാഴ്ച ഒപ്പുവച്ച പുതിയ നിയമപ്രകാരം പലചരക്ക് കടകളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളും കാലിഫോർണിയ ഔദ്യോഗികമായി നിരോധിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം, ഒരു ദശാബ്ദം മുമ്പ് നടപ്പിലാക്കിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ നിരോധനത്തെ അടിസ്ഥാനമാക്കിയാണ്. ആ നിരോധനം പ്രത്യേക പുനരുപയോഗ മാനദണ്ഡങ്ങൾ പാലിക്കുന്ന കട്ടിയുള്ളതും പുനരുപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ബാഗുകൾ വിൽക്കാൻ സ്റ്റോറുകളെ അനുവദിച്ചിരുന്നു. എന്നിരുന്നാലും, ബില്ലിൻ്റെ സ്പോൺസർമാരിലൊരാളായ സ്റ്റേറ്റ് സെനറ്റർ കാതറിൻ ബ്ലേക്‌സ്‌പിയർ സൂചിപ്പിച്ചതുപോലെ, ഈ ബാഗുകൾ അപൂർവ്വമായി മാത്രമേ പുനരുപയോഗിക്കുകയോ പുനരുപയോഗം ചെയ്യുകയോ ചെയ്യാറുള്ളത്. അവ പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിലോ പരിസ്ഥിതി മലിനീകരണത്തിലോ അവസാനിക്കുന്നു. ബ്ലെക്‌സ്പിയർ എടുത്തുകാണിച്ച ഗവേഷണം കാലിഫോർണിയയിൽ പുറന്തള്ളുന്ന പലചരക്ക് സാധനങ്ങളുടെയും സാധന സാമഗ്രികളുടെയും അളവിൽ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു. 2004-ൽ 147,038 ടണ്ണിൽ നിന്ന് (ഒരാൾക്ക് ഏകദേശം 8 പൗണ്ട്) 2021-ൽ…