ഡാളസ് – ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ 66 കാരനെ കൊലപ്പെടുത്തിയതിന് 19 കാരിയായ യുവതിയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ഐ -35 നും സൗത്ത് മാർസാലിസ് അവന്യൂവിനും തൊട്ടുതാഴെയുള്ള ഓക്ക് ക്ലിഫ് ഗ്യാസ് സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടിവെപ്പിൽ സാഷെയിൽ നിന്നുള്ള 66 കാരനായ ഭർത്താവും പിതാവുമായ അഹ്മദ് അൽഖലഫ്,കൊല്ലപ്പെട്ടതെന്നു പോലീസ് പറയുന്നു.അമയ മെഡ്‌റാനോയ്ക്ക് കറുത്ത ഐഫോൺ 15 വിൽക്കാൻ അൽഖലഫ് ശ്രമിച്ച ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ് മീറ്റിംഗിൽ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഓക്ക് ക്ലിഫിലെ വലേറോയിൽ വെടിയേറ്റ് കിടക്കുന്ന അൽഖലഫിനെ ഡാലസ് അധികൃതർ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഒന്നിലധികം നിരീക്ഷണ വീഡിയോകൾ പോലീസിന് ലഭിച്ചു. 19 കാരിയായ അമയ മെഡ്‌രാനോയും അൽഖലഫും ഒരു ചെറിയ സംഭാഷണം നടത്തുന്നതും മെഡ്‌രാനോ…
Category: AMERICA
സെൻറ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, മിഡ്‌ലാൻഡ് പാർക്ക് 40-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂജേഴ്‌സി: സെൻറ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, മിഡ്‌ലാൻഡ് പാർക്ക് , ഭക്തിസാദ്രമായ ചടങ്ങുകളോടെ 40-ാം വാർഷിക ആഘോഷ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിച്ചു . ഒക്ടോബർ 23, 2023 നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ കാർമീകത്വത്തിൽ ഭദ്ര ദീപം കൊളുത്തി, ബാനർ പ്രകാശനവും സംഘടിപ്പിച്ചാണ് 40-ാം വാർഷിക ആഘോഷ പരിപാടികൾക്ക് ദേവാലയത്തിൽ തിരശീല ഉയർന്നത് . നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. സെൻ്റ് സ്റ്റീഫൻസ് മിഡ് ലാൻഡ് പാർക്ക് ദേവാലയ വികാരി റവ ഫാ ഡോ.ബാബു കെ.മാത്യു വരികളെഴുതി, സംഗീതസംവിധായകൻ ശ്രീ ജോസി പുല്ലാട് കമ്പോസ് ചെയ്തു, പ്രശസ്ത ഗായകരായ കെ ജി മാർക്കോസ്, ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിച്ച ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സമാഹാരം…
ഒറിഗോണിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചതായി സിഡിസി
പോർട്ട്‌ലാൻഡ്:ഒറിഗോണിൽ ആദ്യമായി പക്ഷിപ്പനി, അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുവൻസ എന്നിവ സ്ഥിരീകരിച്ചതായി ഒറിഗൺ ഹെൽത്ത് അതോറിറ്റി (ഒഎച്ച്എ) റിപ്പോർട്ട് ചെയ്തു.സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വെള്ളിയാഴ്ച വാർത്ത സ്ഥിരീകരിച്ചു “വ്യക്തിക്ക് നേരിയ അസുഖം മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, പൂർണ്ണമായും സുഖം പ്രാപിച്ചു,” ക്ലാക്കമാസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫീസർ സാറ പ്രസൻ്റ് പറഞ്ഞു. ക്ലാക്കമാസ് കൗണ്ടിയിലെ ഒരു വാണിജ്യ കോഴിവളർത്തൽ പ്രവർത്തനത്തിൽ 150,000 പക്ഷികളെ ബാധിച്ചതായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.പക്ഷിപ്പനി ബാധിച്ച വ്യക്തിയെക്കുറിച്ചോ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ലെന്ന് പറഞ്ഞ OHA, “വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിൻ്റെ തെളിവുകളില്ലെന്നും പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെന്നും” റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ, 50-ലധികം മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് – കാലിഫോർണിയ, വാഷിംഗ്ടൺ, കൊളറാഡോ, മിഷിഗൺ, ടെക്സസ്, മിസോറി, ഒറിഗോൺ എന്നിവിടങ്ങളിൽ –…
ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ക്യാമ്പയിൻ ആരംഭിച്ചു
ലോംഗ് ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം നവംബർ 11-ന് സെൻ്റ് ആൻഡ്രൂ ഇടവക സന്ദർശിച്ചു. കോൺഫറൻസ് ടീമിൽ ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോർഡിനേറ്റർ), ജെയ്‌സി ടി. ജോൺ (സുവനീർ ചീഫ് എഡിറ്റർ), ഡോ. ഷെറിൻ എബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ആഞ്ജലീന ജോഷ്വ (രജിസ്‌ട്രേഷൻ ), കെസിയ എബ്രഹാം & ജെറമിയ ജോർജ്ജ് (മീഡിയ & എൻ്റർടൈൻമെൻ്റ്), എന്നിവരുണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ഡാനിയേൽ മത്തായി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജെയ്‌സൺ തോമസ് കോൺഫറൻസിൻ്റെ ദൗത്യവും ദർശനവും…
ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ശതാഭിഷിക്തരായ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു
ന്യൂഹൈഡ് പാര്‍ക്ക് (ന്യൂയോര്‍ക്ക്): ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 84 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. നവംബര്‍ 10 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 5 പേരെയാണ് പ്രത്യേകമായി ആദരിച്ചത്. ശ്രീമാന്മാരായ കെ.വി. ചാക്കോ, വര്‍ഗീസ് ചെറിയാന്‍, കെ. എസ് മാത്യു, ശ്രീമതിമാരായ അന്നമ്മ മത്തായി, അന്നമ്മ തോമസ് എന്നിവരെ ശതാഭിഷിക്തരായി ആദരിച്ചു. ഇവരില്‍ കെ.വി. ചാക്കോയും അന്നമ്മ മത്തായിയും അവരുടെ നവതി (90 വയസ്സു തികഞ്ഞവര്‍) നിറവിലുള്ളവരുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ 84 വയസ്സാകുമ്പോള്‍ 1000 പൂര്‍ണ ചന്ദ്രന്മാരെ കണ്ടതായി കണക്കാക്കപ്പെടുന്നു. കൃത്യമായ കണക്കു പ്രകാരം 83 വയസ്സും 4 മാസവുമാണ് ഈ ശതാഭിഷേകത്തിന്റെ പ്രായം. ഇവരെ ശതാഭിഷിക്തര്‍ എന്ന് വിളിക്കപ്പെടുന്നു. ശതാഭിഷിക്തരായ ഈ വിശിഷ്ട വ്യക്തികളെ വികാരി ഫാ. ഗ്രിഗറി…
കൊറോണ വാക്‌സിൻ വിരോധിയായ റോബർട്ട് കെന്നഡി ജൂനിയറെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ എതിര്‍പ്പുമായി വിദഗ്ധര്‍
വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി. ഏതൊരു ഗവൺമെൻ്റിൻ്റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭക്ഷ്യ വ്യവസായത്തിൻ്റെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും വഞ്ചനയുടെയും തെറ്റായ വിവരങ്ങളുടെയും ഇരകളാകാൻ അമേരിക്കൻ ജനതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റോബർട്ട് കെന്നഡി സഹായിക്കുമെന്നാണ് ട്രംപിന്റെ അവകാശ വാദം. അപകടകരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ റോബർട്ട് കെന്നഡി ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ സ്ഥാപിക്കുമെന്നും സുതാര്യത കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. റോബർട്ട് കെന്നഡി ജൂനിയറിന് വാക്സിനേഷനെതിരെ പ്രവര്‍ത്തിച്ചതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്. വാക്സിൻ വിരുദ്ധ പ്രവർത്തകനായി അറിയപ്പെടുന്ന അദ്ദേഹം വാക്സിനേഷൻ കുട്ടികളിൽ ഓട്ടിസത്തിനും മറ്റ് രോഗങ്ങൾക്കും…
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ 70,000 ഡോളര്‍ സെക്യൂരിറ്റി ഫീസ് നല്‍കണമെന്ന് കനേഡിയന്‍ പോലീസ് ആവശ്യപ്പെട്ടെന്ന്
കാനഡയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കേണ്ടിയിരുന്ന കോൺസുലർ ക്യാമ്പുകൾ സുരക്ഷ കണക്കിലെടുത്ത് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കനേഡിയൻ പോലീസ് ഒരു ഹിന്ദു സംഘടനയിൽ നിന്ന് 70,000 ഡോളർ സെക്യൂരിറ്റി ഫീസ് ആവശ്യപ്പെട്ടത് ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് കാരണമായി…….. (തുടര്‍ന്ന് വായിക്കുക) ബ്രാംപ്ടണ്‍ (കാനഡ): കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷാവസ്ഥയ്‌ക്കിടയിൽ പുതിയൊരു തര്‍ക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാനഡയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകളോടനുബന്ധിച്ചാണ് പുതിയ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കനേഡിയൻ പോലീസ് ഒരു സംഘടനയിൽ നിന്ന് സുരക്ഷാ ഫീസായി 70,000 ഡോളർ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കനേഡിയന്‍ പോലീസിന്റെ ഈ ആവശ്യത്തില്‍ ഹിന്ദു സംഘടനകൾ അതൃപ്തി രേഖപ്പെടുത്തി. കാനഡയിലെ ബ്രാംപ്ടണിലുള്ള ത്രിവേണി ക്ഷേത്രം ഇന്ത്യൻ എംബസിക്ക് വേണ്ടി ലൈഫ് സർട്ടിഫിക്കേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് അത്…
ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു
റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബർ 18 ന് തിങ്കളാഴ്ച രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും, പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിൻസി എന്നിവർ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവർ മരുമക്കളുമാണ്. (എല്ലാവരും യുഎസ്). വാർത്ത: മനു ചെറുകത്ര, ഫിലഡൽഫിയ
കാൽഗറിയുടെ പതിനാലാമതു “കാവ്യസന്ധ്യ” നവംബർ 30 ശനിയാഴ്ച
കാൽഗറി: കാൽഗറിയിൽ കഴിഞ്ഞ 14 വർഷമായി നടന്നു വരുന്ന കവിത ആലാപന സദസ്സ്, “കാവ്യസന്ധ്യ” ഈ നവംബർ 30 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ 133 Panatella Square NW , Calgary ൽ വച്ച് അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വെവ്വേറെ ആലാപനം ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് . പ്രവേശനവും, ആലാപനവും സൗജന്യമായി നടത്തുന്ന ഈ സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവരെയെല്ലാം ജാതി മത വർണ്ണ ലിംഗ ഭേദമെന്യേ സംഘാടകർ സർവാത്മനാ സ്വാഗതം ചെയ്യുന്നു . വാർത്ത : ജോസഫ് ജോൺ കാൽഗറി
ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന്
ഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത് വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത് .ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമായിരിക്കും കേരളീയമെന്നു പ്രോഗ്രാം കോർഡിനേറ്ററും ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 6 മുതൽ 8:30 വരെ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്.എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ ,ബേബി കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വൻ വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.