മഞ്ഞിന്റെ മസ്ലിൻ മനോഹര നൂപുര മഞ്ജരീ നീയെന്റെ ഭൂമി, നാണം കവിൾചോപ്പി ലാലിംഗനത്തിന്റെ ചാരുത പേറും കിനാവിൽ, എങ്ങൊയനന്തമാം കാല നിരാമയ കാതരമായിരിക്കുമ്പോൾ, നിന്നിലാണുണ്മയായ് ജീവൻ തളിർക്കുന്ന ബന്ധുര ഭ്രൂണ നികുജ്ഞം ! പോകാൻ വിടില്ല ഞാൻ നിന്നെ യെൻ ജീവന്റെ ജീവനായ് ചേർത്തു പിടിക്കും ! കാലാന്തരങ്ങൾ കഴിഞ്ഞാലുമെൻ സഹ ജീവികൾക്കായി നീ വേണം. നിന്റെ മുലക്കാമ്പിൽ നിന്ന് ചുരത്തുമീ ധന്യം നുകർന്നിരിക്കുമ്പോൾ, ആരൊക്കെയോ കൊലക്കത്തി ചുഴറ്റുന്നു ക്രൂരം കുഴിച്ചു മൂടീടാൻ
Category: POEMS
ശ്വാന സംവാദം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
തെരുവിൽ മണ്ടുന്നൊരു ശ്വാനനും, പണക്കാരൻ തൻ വീട്ടിൽ വളർത്തുന്ന ശ്വാനനുമൊരു ദിനം, കണ്ടപ്പോൾ പരസ്പരം കൈമാറി കുശലങ്ങൾ, രണ്ടു പേരിലുമുള്ളോരന്തരം സംവാദമായ്! “നാമിരുവരും ശ്വാനരേലും ഞാൻ നിരത്തിലും നീയൊരു ബംഗ്ലാവിലും, കാരണമെന്തേ, ചൊല്ലൂ! മുടങ്ങാതെന്നും നിന്നെ കുളിപ്പിക്കുന്നൂ നിന്റെ മുതലാളിയേൽ ഞാനോ, വെള്ളമേ കാണാറില്ല! ചേലെഴും പാത്രത്തിൽ നീ ഭക്ഷണം കഴിക്കുമ്പോൾ ചേറെഴും നിലത്തിൽ ഞാൻ ഉച്ചിഷ്ടം ഭുജിക്കുന്നു! മഴയിൽ, വെയിലിലും, മകരത്തണുപ്പിലും മഞ്ഞിലുമെൻ ശയ്യയീ നിരത്താണല്ലോ നിത്യം! കമ്പിളി വസ്ത്രം നിന്നെയണിയിക്കുന്നൂ, ദേഹം കമ്പിച്ചു പോകും ശൈത്യ കാലമാകുകിൽ പിന്നെ! കാറിന്റെ മുൻ സീറ്റിൽ നീ, സഞ്ചരിക്കുമ്പോൾ, ഞാനോ കാതങ്ങൾ കയ്യും, കാലും കുഴഞ്ഞു നടക്കുന്നു! കാണുവോരെല്ലാം നിന്നെ, തഴുകി തലോടുമ്പോൾ കാണുമ്പോൾ തന്നെയെന്നെ കല്ലെറിഞ്ഞോടിക്കുന്നു! ജന്മത്തിലിരുവരും തുല്യർ നാമേലും ബത, ജീവിതത്തിലെന്തിത്ര വൈവിധ്യം സഹോദരാ” കാമ്യമാം സുഖ ജന്മം നേടുന്ന സുകൃതത്തിൻ കാര്യമെന്തെന്നാൽ കർമ്മ…
ഹൃദയത്തിന് അള്‍ത്താരയില്‍ (കവിത): എ.സി. ജോര്‍ജ്
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്..കേദാരമാം..വാര്‍ത്ത കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തില്‍ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാര്‍ത്ത ഹൃദയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാം തുറന്നിടാം.. ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്നേഹഗാനം.. താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയില്‍ ദരിദ്രരില്‍ ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നൊരു ഉണ്ണിയേശുവിനെ വാരിപ്പുണര്‍ന്നു നമിച്ചിടാം.. ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് ശാന്തിയും സമാധാനവും ആശംസിച്ചു ആര്‍ത്തുപാടാം ആനന്ദ സന്തോഷദായകഗീതം ലോകം മുഴുവന്‍ രക്ഷപകരാന്‍ ഭൂമിയില്‍.. മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം നിരന്തരം അങ്ങയുടെ രാജ്യം വരേണമേ.. ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ.. ദൈവദൂതര്‍ക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം.. പൊന്നുണ്ണിയെ തേടിവന്ന..രാജാക്കള്‍ക്കൊപ്പം അഖില ലോകര്‍ക്കൊപ്പം ഉച്ചൈസ്തരം പാടിടാം ഹൃദയത്തിന് അള്‍ത്താരയില്‍…
നന്ദിദിന വാടാമലരുകള്‍ (കവിത): എ.സി. ജോര്‍ജ്
നന്ദി എങ്ങനെ എപ്പോള്‍ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സര്‍വ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂര്‍ത്തീ ഭവാനും സര്‍വ്വലോക മാനവ ഹൃദയാന്തരാളങ്ങളില്‍ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാമലരുകള്‍ എന്നും എന്നെന്നും അംഗുലി കൂപ്പിയര്‍പ്പിക്കട്ടെ സര്‍വ്വജ്ഞാനം ഈശ്വര പാദാരവിന്ദങ്ങളില്‍ എന്നുടെ അസ്ഥിത്വത്തിന് ആധാരമാം. ഭൂമിദേവിക്കും സര്‍വ്വ ചരാചരങ്ങള്‍ക്കും എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി നന്ദിതന്‍ സിന്ദൂര..കര്‍പ്പൂര..പരിമളം ചൊരിയട്ടെ സ്നേഹ സാഗരത്തില്‍ ഈ നന്ദി ദിന നറു മലര് പാവന പ്രവാഹം ചൊരിയട്ടെ നിത്യേന നിത്യേന തേന്‍ മലര്‍ച്ചെണ്ടുകളായി പ്രാണശ്വാസം നല്കിയ ഈശ്വരന് എന്നപോല്‍ താനെന്ന ജന്മത്തെ മാതാവിന് ഉദരത്തില്‍ അര്‍പ്പിച്ചുരുവാക്കിയ പിതാവിനും ആ ജന്മത്തെ പത്ത് മാസം ചുമന്ന മാതാവിനും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ജന്മങ്ങള്‍ക്ക് മാതാപിതാ ഗുരുക്കളെ നിങ്ങള്‍ തന് പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകള്‍ ഈശ്വരനേകിയ പൈതലാം…
വാദപ്രതിവാദങ്ങള്‍ (കവിത): എ.സി. ജോര്‍ജ്
ഞങ്ങള്‍ തന് വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ തന് വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക് അന്ധവിശ്വാസങ്ങള്‍ ഞങ്ങള്‍ തന് ആചാരങ്ങളെല്ലാം നിങ്ങള്‍ക്ക് അനാചാര ദുരാചാരങ്ങള്‍ നിങ്ങള്‍ തന് ആചാരങ്ങളെല്ലാം ഞങ്ങള്‍ക്ക് അനാചാര ദുരാചാരങ്ങള്‍ ഞങ്ങള്‍ തന് ദൈവങ്ങളോട് നിങ്ങള്‍ക്ക് വെറുപ്പാണ് പുച്ഛമാണ് നിങ്ങള്‍ തന് ദൈവങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പാണ് പുച്ഛമാണ് ഞങ്ങള്‍ തന് ആരാധനാമൂര്‍ത്തിയോട് നിങ്ങള്‍ക്ക് വെറുപ്പാണ് കലിപ്പാണ് നിങ്ങള്‍ തന്നെ ആരാധനാമൂര്‍ത്തിയോട് ഞങ്ങള്‍ക്ക് വെറുപ്പാണ് കലിപ്പാണ് ഞങ്ങളുടെ മാര്‍ഗമാണ് ശരിയെന്നു ഞങ്ങളും പാര്‍ശ്വവര്‍ത്തികളും.. നിങ്ങളുടെ മാര്‍ഗമാണ് ശരിയെന്നു നിങ്ങളും പാര്‍ശ്വവര്‍ത്തികളും.. ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന് ഞങ്ങള്‍ നിങ്ങള്‍ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്, ഞങ്ങള്‍ ഭീകരരെന്ന് മറിച്ച് അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാര്‍ഗ്ഗമാണ് ഭീകരത, നിങ്ങളാണ് ഭീകരര്‍ ഞങ്ങള്‍ തന് മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം.. ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത…
നിർത്തുവിൻ ഈ രക്തദാഹിയാം യുദ്ധ താണ്ഡവം (കവിത): എ.സി. ജോർജ്
ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങൾ പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങൾ തകർന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളിൽ കുടുങ്ങിയ ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങൾ അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങൾ നിറയും പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കർകളിൽ നിന്നുയരുന്ന തീപാറും വെടിയുണ്ടകൾ നിഷ്ക്കരുണം ചുട്ടു തള്ളുന്നു സാധാരണക്കാരാം യുദ്ധമരണഭീതിയിൽ കഴിയുന്ന ജനത്തെ സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകൾകൊപ്പം ജനത്തെയാകെ കശാപ്പ്ചെയ്തു ചെഞ്ചോരയിൽ മുക്കിയൊഴുക്കും ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ കേൾക്കുന്നില്ലേ നിങ്ങൾ ചുടു ചോരയാൽ പിടയുന്ന ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആർത്തനാദങ്ങൾ ജാതി മത വർഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ…
ആഗ്നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്
യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ…
യുദ്ധം (കവിത): ജോണ്‍ ഇളമത
യുദ്ധം, ഭയാനകം തീതുപ്പി മനുഷ്യകുരുതി നടത്തും യുദ്ധം, ഭയാനകം! യുദ്ധം പരാജയം ആരും ജയിക്കാത്ത കരുക്ഷേത്രം, യുദ്ധം! പകയുടെ വിദ്വേഷം പുകഞ്ഞു ചിതയായ് കത്തിയമരുമീ യുദ്ധം! ഭൂമിയൊരു സ്വര്‍ഗ്ഗം- മതുനരകമാക്കും യുദ്ധമൊരു മിഥ്യ! ഒരമ്മപ്പെറ്റ മക്കള്‍ ഇരുന്നു വാങ്ങുന്ന യുദ്ധം സാര്‍ത്ഥതയുടെ സര്‍പ്പം! അഹന്തപെരുകി ആ യുദ്ധം കരുതി ആത്മഹത്യയൊരു യുദ്ധം! നിരപരാധികള്‍ നിര്‍ദ്ദയം മരിച്ചു വീഴും നരകമൊരു യുദ്ധം! വികലംഗര്‍, വിധവകള്‍, സകലതും പോയവര്‍ വിതുമ്പും ദുഖമാണ്, യുദ്ധം! അപരന്റെ ദുഃഖത്തില്‍ അര്‍മാതം പൂകുന്ന വെറിയുടെ ക്രൂരമുഖമീ യുദ്ധം!
കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
ദ്വാരകാ നാഥൻ ശ്രീകൃഷ്ണന്റെ ഗോപുര ദ്വാരത്തിലേവരും നോക്കി നിൽക്കെ, ഓലക്കുടചൂടി വന്ന കുചേലനെ ഓടക്കുഴൽ നാഥൻ സ്വീകരിച്ചു! ഒട്ടേറെക്കാലം താൻ കാണാൻ കൊതിച്ചൊരാ ഓമൽ സതീർത്ഥ്യനെ കണ്ട നേരം, ഓടക്കുഴൽ സദാ പുൽകും കരങ്ങളാൽ ഓടിച്ചെന്നാമോദമാശ്ലേഷിച്ചു! ആലിംഗനം ചെയ്തു നിൽക്കുന്ന വേളയിൽ ബാല്യത്തിന്നോർമ്മകളോടിയെത്തി! “പണ്ടു ഗുരുകുലം തന്നിൽ കഴിഞ്ഞതും ഉണ്ടതുമൊന്നിച്ചുറങ്ങിയതും, ഒരു നാൾ വിറകിനായ് പോകെ, മഴയത്തു ഒരു വൃക്ഷച്ചോട്ടിലാ രാത്രിയാകെ, നമ്മളിരുന്നതും ഗുരുവന്നടുത്ത നാൾ നമ്മളേം കൂട്ടി മടങ്ങിയതും, അന്നു ഗുരുപത്നി നാമിരുവർക്കുമായ് തന്നോരവൽ താനേ ഭക്ഷിച്ചതും”, ശക്തിസ്വരൂപനാം കൃഷ്ണനെ കണ്ടപ്പോൾ ഭക്തകുചേലനിന്നോർമ്മ വന്നു! “കണ്ടില്ലതിൽപ്പിന്നെ യെങ്കിലും പിന്നീടും കാണുവാൻ കാത്തു കൊതിച്ചിരുന്നു. ഇല്ല വന്നില്ലതിനുള്ളോരവസരം ഇന്നു കൈവന്നതു കൃഷ്ണകൃപ! കണ്ണനു നൽകുവാൻ പത്നി സുശീല, തൻ കയ്യിലേൽപ്പിച്ചോരവൽ പൊതിയിൽ, കല്ലും നെല്ലുമേറെ യുണ്ടെന്നാലും കണ്ണൻ തെല്ലും ഗണിക്കാതെ കൈക്കലാക്കി”! ഒരു പിടി സ്വാദാർന്നു ഭക്ഷിച്ചുടൻ…
ശിശിരം (കവിത): ജയ് പിള്ള
ഇലകൊഴിയുന്നൊരു ശിശിരമാണിപ്പോൾ നമുക്കൊത്തു കൂടുവാൻ നേരമില്ലൊട്ടും, ജീവിത വീഥിയിലെ മലരും, ഫലങ്ങളും, തേടുന്ന വേളയിൽ, സ്വയം വേരറ്റു പോയൊരാ വടവൃക്ഷമാണ് നാം ചില്ലകളിൽ ഇടതൂർന്നു നിന്നൊരാ പച്ചപ്പു നാമറിയാതെ നിറം മങ്ങി വീണതും അതുകണ്ടു ചുളിവീണ ഇലകൾ ചിരിച്ചതും അന്തിയ്ക്കു ചേക്കേറി കൂടണഞ്ഞൊരാ ചെറുകിളികൾ,നമ്മിൽ നിന്ന് എങ്ങോ പറന്നതും ഋതുഭേദ ഭാവങ്ങൾ മാറുന്ന വേളയിൽ മണ്ണിൽ മുളച്ചോരാ നൂതന ചിന്തകൾ ദശവർഷകാലത്തെ പിൻനടത്തിൽ എവിടെയോ ഇടറിയ നുകം വച്ച വാക്കുകൾ ഒരു കരിനാളമായ് മനസ്സിൽ എരിയുന്നു ഇപ്പോഴും ഇലകൊഴിഞ്ഞുണങ്ങിയ മരച്ചില്ലയിൽ ഒരു വിറയാർന്ന ശബ്ദമായ് തെറ്റിന്റെ പേക്കൂത്തുകൾ പല്ലിളിക്കുമ്പോൾ ഒരു മാത്ര പോലുമൊരു കേഴ്വി യ് കാത്തു നിൽക്കാതെ നാം പിൻതിരിയുന്നു നിറം വച്ച ശിശിരമായ് ഒരു നിശബ്ദത മാത്രം പകലിനു കൂട്ടായ് പിറക്കുന്നു ….