മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !
Category: POEMS
കള്ളൻ പോലീസ് (കവിത): ജയൻ വർഗീസ്
കള്ളൻ ഒളിക്കുന്നു, പോലീസ് പകയ്ക്കുന്നു. കള്ളൻ വിരട്ടുന്നു, പോലീസ് ഭയക്കുന്നു. പോലീസ് ചിരിക്കുന്നു, കള്ളൻ കലക്കുന്നു. ഉരുട്ടുലക്കകൾ ക്രൂരമായി ചിരിക്കുമ്പോൾ കണ്ടുനിൽക്കും കഴുതയുടെ മണ്ടയില്ലാ തലയ്ക്ക് കിഴുക്ക്. കള്ളൻപോലീസ് കളിയിലിവിടെ കള്ളനാര്? പോലീസാര്? സൂചന: മാധ്യമ വേട്ട
പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…
അകക്കണ്ണ് (കവിത)
ദൈവം ദൃഷ്ടിഗോചരമോ..? ആത്മാവ് ദൃഷ്ടിഗോചരമോ..? കാറ്റ് ദൃഷ്ടിഗോചരമോ..? ശബ്ദം ദൃഷ്ടിഗോചരമോ..? മണം ദൃഷ്ടിഗോചരമോ..? രസം ദൃഷ്ടിഗോചരമോ..? അല്ല…അല്ല…അല്ല..! സ്വർഗം, നരകം, പാതാളം! ഈ- ത്രിലോക വീഥികളിൽ കിടക്കുന്നുവോ, ത്രിലോക പഥികർ തൻ- സഞ്ചാര ഭാണ്ഡങ്ങൾ..? അറിയില്ല… ചിന്തകൾ അലയുകയാണ്… ഒടുവിൽ, അറിവിൻറെ അതിരുകളും ഭേദിച്ച് അങ്ങ്, ചക്രവാളത്തിലെത്തിയപ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നു, അറിവിൻറെ ആ മഹാസമുദ്രം..! പിരിച്ചെഴുതുന്ന പഞ്ചേന്ദ്രിയ- സമവാക്യങ്ങളെ കോർത്തിണക്കുന്ന- സമുദ്രമത്രേ, അത്..! നാമധേയം, ആറാം ഇന്ദ്രിയം..! അതാണത്രേ, ഈ അകക്കണ്ണ്..!
പുതു വർഷമേ വരൂ! (കവിത)
വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…
പുതുവര്‍ഷ വരവേല്‍പ്പ് (നര്‍മ്മ കവിത)
തട്ടുമുട്ട് താളം ഇടിവെട്ട് മേളം വന്നല്ലോ വന്നല്ലോ പുതുവർഷം ഇലക്ട്രിഫൈയിങ്ങ് പുതുവർഷം വന്നല്ലോ വരവായി പുതുവർഷം ആഹ്ളാദിക്കാൻ തകർത്തു ആർമോദിക്കാൻ സഹചരെ പുതു സൂര്യോദയം പുതുപുത്തൻ കിനാക്കൾ പ്രണയമണി മിഥുനങ്ങളെ ഹൃദയം നിറയെ തേൻ തുളുമ്പും അതിമോഹന പുഷ്പ മഴയായി തമ്മിൽ ഇഴുകി പടരാം ചൂടു ശീൽക്കാര ചുംബനങ്ങൾ പരസ്പരം കെട്ടിപുണർന്നുപങ്കിടാമി പുതുവൽസര രാത്രിയിൽ കണ്ണുപോത്തു സദാചാര പോലീസ് നയനങ്ങളെ നുരച്ചു പൊങ്ങും ഷാമ്പയിൻ പകരാം നുണയാം ആടികുലുക്കി കുലിക്കി പാടാം തൊണ്ണതുരപ്പൻ ഗാനം കെട്ടിപ്പിടിയിടാ.. കൂട്ടിപ്പിടിയിടാ കണ്ണേ മുത്തേ കണ്ണാളാ ഓർമ്മകളിലെ പോയ വർഷം ഇനി വലിച്ചെറിയൂ ഇനി വരും വർഷത്തെ മാറോടു ചേർത്തു കെട്ടിപ്പുണരാം തട്ടുപൊളിപ്പൻ നൃത്തചുവടുകളുമായി വരൂ വരൂ സഹചരെ വരും വർഷത്തെ ഒട്ടാകെ അടിപൊളിയാക്കി മാറ്റിടാം.. അയ്യോ എവിടെ നിന്നോ വരുന്നല്ലോ മറ്റേതൊരു സംഘം കണ്ണീരും കൈയ്യുമായി മോങ്ങി മോങ്ങി വരുന്നൊരു…
ആരുണ്ട്? (കവിത): സതീഷ് കളത്തില്‍
കൂരിരുൾ മൂടുമീ ലോകത്തിൽ സ്നേഹദീപം കൊളുത്തി വെയ്ക്കാൻ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ ഉണ്ണിയേശു പിറന്ന നേരം, താരകശൂന്യമാമാകാശത്ത് പെട്ടെന്നുദിച്ചു ഒരു ദിവ്യതാരം. ഇടയർ ആനന്ദ നൃത്തമാടി; ജ്ഞാനികൾ, പ്രഭുക്കർ, മാലാഖർ ഉണ്ണിയേശുവിൻ സന്ദർശകരായി. വീണ്ടുമൊരു ദിവ്യതാരംകൂടി ഈ നൂറ്റാണ്ടിലുദിച്ചെങ്കിൽ, വീണ്ടുമൊരു ഉണ്ണികൂടി ഈ ഡിസംബറിലെ തണുത്ത- രാത്രിയിൽ പിറന്നെങ്കിൽ ആനന്ദനൃത്തമാടാനിവിടെയാരുണ്ട്? ഉണ്ണിയെ കണ്ടുക്കുളിർക്കാനാരുണ്ട്?
ലോക ഫുട്‌ബോള്‍ കപ്പ് 2022 (കവിത)
ഫുട്‌ബോള്‍ തീര്‍ന്നു പടയോട്ടം തീര്‍ന്നു നാട്ടില്‍ ഞണ്ടുകള്‍ പടവെട്ടി, തമ്മിതല്ലി കത്തിയെടുത്തവര്‍ കുത്തി പകപോക്കി. ഫുട്‌ബോള്‍….. മെസ്സിയുടെ പടയോട്ടം ഞെട്ടിച്ചെഎംബാമ കണ്ണീരൊഴുക്കി നെയ്മറ് നിന്നു! ഫുട്‌ബോള്‍….. ലൂക്കാ മോട്രിച്ച് ലക്കില്‍ ജയിച്ചു രണ്ടാമൂഴക്കളി- യിലങ്ങനെ! ഫുട്‌ബോള്‍……. പറങ്കിപ്പടയും പൊരുതി തോറ്റു റൊണാള്‍ഡോയുടെ കണ്ണു നിറഞ്ഞു. ഫുട്‌ബോള്‍…… മൊറോക്കോയങ്ങനെ പൊരുതി തോറ്റു അവസാനം വരെ ആഫ്രിക്കക്കഭിമാന- മുണര്‍ത്തി! ഫുട്‌ബോള്‍……. ഇംഗ്ലീഷുപടയുടെ ഗ്ലാമറുപോയി കണ്ണീര്‍ വാര്‍ത്തു മൈക്കിള്‍ കെയിന്‍! ഫുട്‌ബോള്‍…… ഖത്തറു മണ്ണിലെ ഫുട്‌ബോള്‍ വീര്യം കത്തിജ്വലിച്ച് ഫൈനല്‍ വേദിയില്‍! ഫുട്‌ബോള്‍…….
ഹൃദയ കവാടം തുറക്കും ക്രിസ്മസ് (കവിത): എ.സി. ജോര്‍ജ്
ദുഃഖിതരെ പീഡിതരെ നിരാലംബരെ ഏറെ സന്തോഷ ആശ്വാസ ദായകമായിതാ സ്നേഹത്തിന്‍ ത്യാഗത്തിന്‍ കുളിര്‍ തെന്നലായി ഒരു ക്രിസ്മസ് കൂടി മധുരിക്കും ഓര്‍മകളുമായി മാലോകരെ തേടിയെത്തുന്നിതാ സന്മനസോടെ ഹൃദയ കവാടങ്ങള്‍ തുറക്കു ത്യാഗ സ്നേഹ മണി വീണയില്‍ കാപട്യമില്ലാമണി മന്ത്രങ്ങള്‍ ഉരുവിട്ടു പ്രവര്‍ത്തി മണ്ഡലത്തില്‍ സാധകമാക്കി ഈ ഭൂമി സ്വര്‍ഗ്ഗമാക്കി മാറ്റിടാം ഈ സന്ദേശം അല്ലേ… അന്ന് ബേതലഹേമില്‍ കാലികള്‍ മേയും പുല്‍കുടിലില്‍ ഭൂജാതനായ രാജാധിരാജന്‍ ദേവാധി ദേവന്‍ സര്‍വ്വലോക മാനവകുലത്തിനേകിയത്? മത സിംഹാസന ചെങ്കോല്‍ കിരീടങ്ങള്‍കപ്പുറം അര്‍ഥമില്ലാ ജല്പനങ്ങള്‍ ബാഹ്യ പൂജാ കര്‍മ്മങ്ങള്‍ക്കായി ദൈവം ഇല്ലാ ദേവാലയങ്ങള്‍ക്കു ചുറ്റും പരസ്പരം മല്ലടിക്കും പോരടിക്കും, വെട്ടിനിരത്തും മത മേധാവികളായി നടിക്കും സഹചരേ… പതിയുന്നില്ലെ നിങ്ങടെ കര്‍ണ്ണപുടങ്ങളില്‍ സഹനത്തില്‍, എളിമയില്‍, ദരിദ്രരില്‍ ദരിദ്രനായി ഈ ഭൂമിയില്‍ ഭൂജാതനായ ഉണ്ണി യേശുനാഥന്‍ വാനിലെന്നപോല്‍ ഹൃത്തടത്തില്‍ ജലിക്കുന്ന നക്ഷത്രമായി സന്‍ മനസ്സുകള്‍ പുഷ്പ്പിക്കും…
സുഗത കുമാരി (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സുഗമമൊരു മഹാനദി പോലൊഴുകുമാ സുഗത കുമാരിതൻ കവിതാഞ്ജലികളിൽ, സുലഭ, സുതാര്യമാമൊട്ടേറെ പ്രമേയങ്ങൾ സുന്ദര സരളമായ് സമർപ്പിച്ചിരിക്കുന്നു! സുപ്രസിദ്ധമാമേറെ ദൗത്യങ്ങൾ നടപ്പാക്കാൻ സുധീരം നേതൃത്വവും ശക്തിയും പകർന്നവൾ! തന്നുടെ കുടുംബവും, സുഖവും ത്യജിച്ചല്ലോ തന്നവൾ സർവ്വസ്വവും നാടിനായ് സ്മിതം തൂകി! തൻ്റെ നാടിനും നാട്ടിൽ ജീവിക്കും മനുഷ്യർക്കും തന്നാലാവും പോൽ ദിനം സേവനമനുഷ്‌ഠിച്ചോൾ! സ്വാർത്ഥതയൽപ്പംപോലു മേശാതെ സ്വജീവിതം സാർത്ഥകമാക്കാൻ ദിന രാത്രങ്ങൾ യത്നിച്ചവൾ! “ഒരു തൈ നടാ”മെന്ന ചിന്തതൻ സ്ഫുലിംഗങ്ങൾ ഓരോരോ ചിത്തത്തിലും തീപ്പന്ത മാക്കിത്തീർത്തോൾ! മൈത്രീ ഭാവത്തോടാവർ ചൊന്നോരാ വചസ്സുകൾ മന്ത്രാക്ഷരങ്ങളായി കരുതീ മാലോകരും! സർവ്വവും തനിക്കു തൻ നാടെന്നു കരുതിനോൾ ഗർവ്വമെന്നതു തെല്ലു മേശാതെ ജീവിച്ചവൾ! സർവ്വദാ, സർവ്വേശ്വര കൃപയാൽ ഹിമാലയ- പർവ്വതം കണക്കെന്നുമാനാമം വാഴ്ത്തപ്പെടും! സാഗര സദൃശമാം ഹൃദയം വിശാലം പോൽ അഗാധം കരകാണാ ക്ഷീരസാഗര തുല്യം! കൈരളിക്കൊരിക്കലും മറക്കാനാവാവിധം കൈക്കുടന്നയാൽ ജ്ഞാന മുത്തുകൾ…