തിരുവോണപ്പുലരി (കവിത): ജയൻ വർഗീസ്

തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും, പെരിയാറും പാടും നാട്……! വരിനെല്ലിൻ മണി കൊത്തി – ക്കുരുവികളീ ഗഗനത്തിൽ, വരയായി, ത്തിരയായി – ട്ടൊഴുകും നാട് ! – എന്റെ കരളിന്റെ കുളിരായ തിരു മലയാളം !! അടിമത്തക്കഴുതകളാ- യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീ – ണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ – ണിട്ടെരിയും നാട് !? ഈ മണ്ണിൽ, ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ, ഒരു ചെറു തിരി, യുഗനാള – ക്കതിരായ് വായോ …? എന്റെ കരളിന്റെ കനവിന്റെ കുളിരായ് വായോ …? തൂവാനത്തുമ്പികളേ, തുയിലുണരൂ, തുയിലുണരൂ, വരവായീ, വരവായീ വസന്ത നർത്തകികൾ ! വരവായീ,…

പഞ്ചാമൃതം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ! സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ! വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച- വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്‌! ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം! മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും! രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്‌! സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി! ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ്‌ ആഗതമായി നവജീവനുമെല്ലാരിലും! ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ- സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം! വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം! ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ? നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ…

ഈ യുഗത്തിൽ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

മാന്യരായേവരും വാഴ്ത്തുവോർ നാൾക്കുനാൾ ശൂന്യരായ് മാറുന്നൊരീ യുഗത്തിൽ, മാനവ സത്യ സനാതന ധർമ്മങ്ങൾ മാറാല കെട്ടുന്നോരീ യുഗത്തിൽ, അർത്ഥ ലാഭേച്ഛയിൽ ധാർമ്മിക മൂല്യങ്ങൾ- ക്കർത്ഥമില്ലാതാകുമീ യുഗത്തിൽ, പഴുതെഴും തന്മനസ്സാക്ഷിയേ വേരോടെ പിഴുതെറിഞ്ഞീടുന്നൊരീ യുഗത്തിൽ, അഴകോലും ശോഭന ഭാവിക്കായന്യരെ അഴലിൽ കുളിപ്പിക്കുമീ യുഗത്തിൽ, അഴിമതിക്കൂടുതൽ കൊണ്ടു ഹൃദയത്തിൻ ആഴമറിയാത്തൊരീ യുഗത്തിൽ, ഉള്ളതെല്ലാം തൻ്റെ സ്വന്തമെന്നേവരും ഉച്ചത്തിൽ ഘോഷിക്കുമീ യുഗത്തിൽ, കഴുതപോലൊരു കൂട്ടരന്യരുരിഞ്ഞിടും വിഴുപ്പു ചുമക്കുന്നൊരീ യുഗത്തിൽ, വേലയേ ചെയ്യാതനങ്ങാതൊരു കൂട്ടർ വേതനം വാങ്ങുന്നൊരീ യുഗത്തിൽ, സത്വരലാഭപ്രസക്തനാംമാനവൻ തത്വംപ്രസംഗിക്കുമീയുഗത്തിൽ, വിശ്വത്തിൽ ഭൗതിക സൗഖ്യത്താലീശ്വര- വിശ്വാസം തീരുന്നൊരീ യുഗത്തിൽ, സുഖമോഹം തീരാത്ത മാനവനനുദിനം ദുഖത്തിലാഴുന്നൊരീ യുഗത്തിൽ, നന്മനാമെത്രമേൽ ചെയ്കിലും നാൾക്കുനാൾ തിന്മവളരുന്നൊരീ യുഗത്തിൽ, ഉള്ളവനൊന്നും കഴിക്കുവാനാകാതെ ഉള്ളുരുകീടുന്നൊരീ യുഗത്തിൽ, ഭക്ഷണം കാണാതെയെത്രയോ നിർധനർ ഭിക്ഷയാചിക്കുന്നൊരീ യുഗത്തിൽ, സർവ്വജ്ഞപീഠം കയറിയപോൽ ചിലർ, ഗർവ്വു കാട്ടീടുന്നൊരീ യുഗത്തിൽ, കണ്ണഞ്ചിപ്പിക്കുമെന്തുണ്ടേലും പിന്നെയും കാഞ്ചന മോഹിതമീ യുഗത്തിൽ,…

ഒരുവട്ടം കൂടി സേവിക്കണം (നര്‍മ്മ കവിത)

(അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന് കേരളത്തിലെ – ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടത്തില്‍, വിവിധ മണ്ഡലങ്ങളില്‍ മല്‍സരിക്കാനും ജയിക്കാനുമായി സീറ്റു മോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍ മെനഞ്ഞ് ഉറക്കമില്ലാതെ എനിക്കും സേവിക്കണം ജനത്തെ … ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച് ജനത്തിനായി ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം… എന്ന സിദ്ധാന്തവുമായി കാലുവെന്ത നായുടെ മാതിരി നെട്ടോട്ടമോടുകയാണല്ലൊ. താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും, മുട്ടന്‍ അംബ്രല്ലാ സംഘടനകളും അവരുടെ നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ. അവര്‍ക്കും ഇവിടത്തെ…

മാമങ്ക മഹോത്സവ കിരാതം തുള്ളല്‍: ജോണ്‍ ഇളമത

പൊടിതട്ടി ഫോക്കാന ഉണര്‍ന്നു! കേരള മാമാങ്കത്തിന്‍ കേളി ഉണര്‍ന്നു! തുടികൊട്ടി കേരള മങ്കമാര്‍ തിരുവാതിര ആടാനുണര്‍ന്നു! മരമണ്ടര്‍ക്ക്‌ വാരിക്കൊരി മാമാങ്കത്തിന്‍ സദ്യ വിളമ്പി! ചെണ്ടക്കാരുടെ ചണ്ടിവയര്‍ കുലുങ്ങി പട്ടയടിച്ച്‌ താളം തെറ്റി ചെണ്ടയൊരുങ്ങി കലയുടെ കാഹളമൂതി! സാഹിത്യത്തിന്‍ മുറവിളി കേട്ടു! നാക്കിനു നീളം കൂടി ചത്തുകിടന്നൊരു ചിരിയരങ്ങിനു വട്ടം കൂടി! നൃത്തമതങ്ങനെ തത്തി തത്തി പെണ്‍കൊടിമാ൪ പനറ്റി നടന്നു! സാഹിത്യത്തിന്‍ പുതിയൊരു മുഖമെന്നോതി അക്ഷരകുക്ഷികളൊക്കെ നിരന്നു! വിവര്‍ത്തന സാഹിത്യത്തിന്‍ ചെപ്പുതുറന്നൊരു കൂട്ടര്‍ അവാര്‍ഡിന്‍ സുനാമി അടിച്ചു അയച്ചവര്‍ക്കൊക്കെ അവാര്‍ഡ്‌! സമഗ്ര, സേവന അവാര്‍ഡുകള്‍ ബ്രാഹ്മണ ദളിത അവാര്‍ഡുകള്‍ ചെളിവരിയെറിയും പോലെ അവാര്‍ഡുകളങ്ങനെ! ഗസ്റ്റുകള്‍ വരുന്നു നാട്ടില്‍ നിന്ന്‌ എംപിമാരും പിന്നെ ചില വന്‍ തോക്കുകളും വാരിക്കോരി വെറുതെ അവര്‍ക്കും അവാര്‍ഡിന്‍ തേന്‍മഴയെന്നൊരു ശൃതിയും! പൌഡറു പൂശി മുഖകുരുമൂടി മലയാളി മങ്ക മത്സരത്തിനു മഹിളകളെങ്ങും പാഞ്ഞു നടന്നു. അച്ചായന്മാര്‍…

മൺപാതകൾ (കവിത): ഹണി സുധീര്‍

നാട്ടിടവഴികളുടെ മാധുര്യമെങ്ങോ കളഞ്ഞു പോയ്, എങ്കിലുമെന്നോർമകളിൽ പച്ചച്ചുനിൽക്കുമൊരു ഗ്രാമീണഛായയുടെ ലാസ്യഭംഗി, കാലം മറയ്ക്കുന്ന പാടുകളിൽ, അപ്പോഴും മായാതെ പോകുന്ന മൺവീഥികൾ! അന്ന് ഞാൻ മണ്ണിൽ പതിപ്പിച്ച പാടുകൾ ഇന്നു ഞാൻ വെറുതെ തിരഞ്ഞു പോയി. തിരികെ നാം എത്തുമ്പോൾ ഓമനിക്കാനൊരു മൺതരിയെങ്കിലും ശേഷിച്ചു വേണം. കാണാനിനിയാകുമോ ആ കാഴ്ചകൾ, മനസിന്റെ തേങ്ങലിൽ അലയടിക്കുന്നൊരു ആർത്തനാദം. ഓർമകളുടെ നിശ്വാസമുയർത്തുന്ന, ചുടുനെടുവീർപ്പുകൾ ആരു കാണാൻ!. തിരികെ നാം എത്തുമ്പോൾ,ഓർമിക്കുവാനൊരു, മൺപാതയെങ്കിലും വേണമീ ഭൂമിയിൽ.

മലയാള മഹാസഭ (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

കേരളസഭയില്‍ കേമന്‍മാര്‍ ചിലര്‍ ബാഡ്ജും തൂക്കി ബഡായി പറഞ്ഞുനടന്നു. പേയവര്‍ പോയവര്‍ വീണ്ടും പോയി ഒരു മാമാങ്കത്തിനു പോകും പോലെ! ഉണ്ടും, തിന്നും വെള്ളമടിച്ചും ജാഡയില്‍ വിലസി വീരന്മാരവര്‍! വീണ്ടും കണ്ടു ഗീര്‍വ്വാണടിച്ചു വമ്പമരെ ചുംബിച്ചയൊരു ഫോട്ടൊ കാച്ചി! കേരളസഭയില്‍ മുറവിളികേട്ടു കെറെയില്‍ നീട്ടണമിവിടെവരേക്കും! പ്ലയിന്‍ ടിക്കറ്റു കുറക്കണമെന്നും, ഇരട്ട സിറ്റിസണേ- കണമെന്നും! നോര്‍ക്കായുടെ നേര്‍ക്കാഴ്ച്ചയുടെ നേരിയ മങ്ങല്‍ നീക്കണമെന്നും! ഉത്തരമൊന്നും ഉരിയാടാതെ വമ്പമ്മാര് തടിതപ്പി പൊടി തട്ടിയെറിഞ്ഞു അണ്ടികളഞ്ഞ അണ്ണാനെപോലെ പോയവരെല്ലാം തിരികെ പോന്നു! പൊതുജനമെല്ലാം ഞെട്ടിവിറച്ചു കേരളസഭയുടെ വിറയല്‍ കേട്ട്‌! കാശുമുടക്കാന്‍ ഒരുവനുമില്ല സൂത്രത്തില്‍ ഒരു പൂശല്‍ പുശാനല്ലാതെ! കോടികള്‍ കടമായെന്നൊരു കൂട്ടര്‍ കേരള ജനതയെ പറ്റിച്ചുന്നൊരു കൂട്ടര്‍! ഇതുകൊണ്ടൊന്നും മതിയാകാതെ പരസ്പരമവരു ചെളി വാരിയെറിഞ്ഞൂ! ●

ഋതുസ്പർശം (കവിത)

ഈ നട്ടുച്ചയിൽ നിൻറെ സൂര്യനസ്തമിച്ചുവോ? ഇന്നീ ഗ്രഹണാന്ധകാരത്തിന്നിടനാഴിയിൽ പലവഴിപിരിഞ്ഞുപോകുമീയിടത്തിൽ ദിശയും ദിക്കുമറിയാതെ പകച്ചു നിൽക്കയോ? നിഴൽ പോലെയനുഗമിച്ച നോവിലും നീ നിൻറെ മോഹമുല്ലയ്‌ക്ക് തണ്ണീർ തേവി വെയിൽ തട്ടാതെ കാത്തിട്ടുമതിൽ നിനക്കായൊരു പൂവലർന്നില്ലിന്നുമെന്തോ! പിന്നെയും പിന്നെയും മനസ്സിലൊരു വസന്തത്തിൻറെ കിളിപ്പാട്ടുമായ് അരുമയായൊരു മോഹനടനമുണ്ടോ? പ്രിയമുള്ളൊരാളുടെ പാട്ടിന് കാതോർക്കയോ? നിലാവുടുത്തിലഞ്ഞിപ്പൂമണം ചൂടി ജാലകവിരിയുലച്ചു ചൂളം വിളിക്കുമിളം തെമ്മാടിക്കാറ്റിന്നറിയുമോ നിന്നുള്ളിൽ കുളിരായ് വിടർന്നൊരീ പാഴ്കിനാവിനെ? എങ്കിലും കേൾക്കുന്നു ഞാൻ നിൻറെയീ പഴകിപ്പിഞ്ഞിയ കടലാസു പോലുള്ള മനസ്സിൻ മയില്പീലിയെങ്ങോ കളഞ്ഞു പോയൊരാത്മ ദുഃഖത്തിൻ തേങ്ങലുകൾ! ഇനിവരും വസന്തമെങ്കിലും നിൻറെ വിജനവീഥിയിൽ പൂ വിതറട്ടെ ഇനിവരും വർഷമെങ്കിലും നിൻറെ മുഖം കഴുകിയുമ്മ വെക്കട്ടെ എവിടെയോ പഞ്ചമം പാടുന്നൊരു കിളി എവിടെയോ മാരിവിൽ നൂലിലൊരു വസന്തഹാരം തീർക്കുന്നു മാദകസ്വപ്നം നിനക്കു മാത്രമൊരു ഋതുഭേദമുണ്ടെങ്ങോ! ഋതുസ്പർശത്തിൻറെ മുന്നേ നിനക്കൊരു ദൂതുമായോടി വന്നതാണ് ഞാൻ നിന്നരികിലിത്തിരി നേരമിരിക്കാം…

പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവഴി പെരുവഴി പെരുമക്കായ്! കേരള സഭയില്‍ കേട്ടവരെല്ലാം ചാടികയറി ചാകര പോലെ! പലവഴി……. ഇനി ഒന്നിനുമൊരു കുറവല്ലിവിടെ മലയാളിക്കു മലനാട്ടിലംഗീകാരം! പലവഴി……. കോരനു കുമ്പിളീ കഞ്ഞിയതോര്‍ത്തോ! പിളരും സംഘടന വളരും പാരകളായ്! പലവഴി…….. നാട്ടില്‍ ചെളി വാരി എറിഞ്ഞു കളിക്കും രാഷ്ട്രീയമിവിടെയു- മങ്ങനെയെന്നോ! പലവഴി……. ഇക്കളി കണ്ടു മടുത്തു മലയാളി! മുക്കിനു മുക്കിനു സംഘടനകള്‍! പലവഴി……… പ്രസ്‌ ക്ലബുകള്‍ നിരവധി! ഫോമാ, ഫോക്കാനാ ലാനായങ്ങനെ! പലവഴി……. ഒന്നിനുമൊരു കുറവില്ലിവിടെ എന്നിട്ടും- മലയാളി മടുത്തു! പലവഴി……..

കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് (ഓട്ടംതുള്ളല്‍)

കൊറോണ കഴിഞ്ഞു മാസ്കും മാറ്റി മരണപ്പാച്ചിലില്‍ മനുഷമ്മാര്! നാട്ടിപോക്കിനു ആക്കം കൂടി പൂരം കാണണം പൊടിപൂര- മടിച്ചുപൊളിക്കണം വെള്ളമടിച്ചു കിറുങ്ങി നടക്കണം ഒത്താലൊന്ന് ചാറ്റി നടക്കണം നാട്ടില്‍ അമ്പേ! ഫാഷന്‍ മാറി വേഷം മാറി സാരി മാറി ചുരിദാറു മാറി ജീന്‍സില്‍ കയറി ലലനാമണികള്‍ ചെക്കന്മാരും വേഷം മാറ്റി തലയില്‍ ചുമ്മാടു കണക്കെ മുടികൊണ്ടൊരു കാടു വളര്‍ത്തി! രാഷ്ട്രീയക്കാര്‍ മുഷ്ടി ചുരുട്ടി ആവേശത്തില്‍ മുറവിളി തന്നെ! ഒന്നിനുമൊരു കുറവില്ലവിടെ വെട്ടിക്കൊലയും തട്ടിപ്പും പതിവിലുമേറെ എവിടയുമങ്ങനെ! ചൂടും, കൊതുകും ഒരു വഴിയങ്ങനെ ഉത്സവമെവിടയും കാതു പിളര്‍ക്കും ശബ്ദ മലിനീകരവുമങ്ങനെ! കൊല്ലം രണ്ടു കഴിഞ്ഞൊരു പോക്ക് കൊറോണ കഴിഞ്ഞൊരു നാട്ടിപോക്ക് ഇനിയൊരു വെക്കേഷന്‍ വേണം നാട്ടിപോയ ക്ഷീണം തീര്‍ക്കാന്‍!