എടത്വ: ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരുവാൻ ഓരോരുത്തരും നന്മയുടെ നക്ഷത്രങ്ങള്‍ ആകണമെന്ന് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ബി ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു. തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നുവരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് സഹവാസ ക്യാമ്പിൽ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം. പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിജി. ജലജകുമാരി, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, സോൺ ചെയർമാൻ സുരേഷ് ബാബു, ലയൺസ് ക്ലബ്ബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ വിൻസൻ ജോസഫ് കടുമത്ത്, കെ ജയചന്ദ്രന്, തലവടി…
Category: KERALA
കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി; ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി
നൂറനാട്: ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം ചെലവഴിക്കുന്നതിന് സുമനസ്സുകൾ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ എത്തി. സൗഹൃദവേദി മാവേലിക്കര താലൂക്ക് യൂണിറ്റ്, ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാനിറ്റോറിയത്തിൽ നടത്തിയ 21-ാമത് ‘നന്മയുടെ സ്നേഹക്കൂട് ‘ സംഗമം പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനും കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സൗഹൃദവേദി വൈസ് ചെയർപേഴ്സൺ ഡി. പത്മജാ ദേവി നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ കൗൺസിൽ അംഗം മീര സാഹിബ് മുഖ്യ സന്ദേശം നല്കി. കൊയിനോണിയ…
മഞ്ചേരി മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെ വി സഫീർ ഷാ
മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ൽ ജില്ലക്കുള്ള മെഡിക്കൽ കോളജ് അനുവദിച്ചപ്പോൾ ജനറൽ ആശുപത്രിയിലുള്ള ശിഹാബ് തങ്ങൾ ജനറൽ ആശുപത്രിയുടെ തൊട്ടടുത്ത് നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങൾ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കൽ കോളേജ് ആരംഭിച്ചത്. നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറൽ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറൽ ആശുപത്രിയായി നിലനിർത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കൽ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ നടക്കുന്നത് സർക്കാർ വിവേചനമാണ്. കേരളത്തിലെ മറ്റു സർക്കാർ മെഡിക്കൽ…
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം: കെപിപിഎ
ശാസ്താംകോട്ട: ശരീര ശ്രവങ്ങളിലൂടെ പടർന്നു കരളിനെ ഗുരുതരമായ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്ര-കേരള സർക്കാറുകൾ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വാക്സിൻ ക്ഷാമം രൂക്ഷമാണ്. നവജാത ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യ പ്രവർത്തകർ എംബിബിഎസ് നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർക്കും നിർബന്ധമായും ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ചില വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കും നിർബന്ധമാണ്. വില വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ആണോ ഇതിൻറെ പിന്നിലുള്ളതെന്ന് സംശയിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെപിപിഎ ആവശ്യപ്പെട്ടു. കെപിപിഎ സംസ്ഥാന സെക്രട്ടറി കെ വി പങ്കജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ…
ഖാഫ് കൾച്ചറൽ അൽഗോരിതം: മർകസ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം
കോഴിക്കോട്: ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ഏഴാമത് ഖാഫ് ആർട്സ് ഫെസ്റ്റിന് പ്രൗഢ സമാപനം. ‘ഡീ കോഡിംഗ് ദ കൾച്ചറൽ അൽഗോരിതം ‘ എന്ന പ്രമേയത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സമൂലമായ അപ്ഡേഷനുകളോടൊപ്പം സാംസ്കാരിക മൂല്യ നിർമ്മിതിയുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംവിധാനിച്ചത്. ഇഹ്യാഉസുന്ന സ്റ്റുഡൻസ് യൂണിയൻ ‘ചാലീസ് ചാന്ദ് ‘ നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഒരുമാസം നീണ്ടുനിന്ന ഖാഫ് കലാ വൈജ്ഞാനിക സംഗമത്തിൽ ഇൻസൈറ്റ് എക്സ്പോ , ഫിഖ്ഹ് കൊളോക്വിയം, ഗ്ലോബൽ ദർസ് , മാസ്റ്റർ പ്ലാൻ , ക്യൂ ടോക് , ഡാറ്റാ ചാലഞ്ച് , വിഷ്വൽ സ്റ്റോറി , ഹദീസ് കോൺഫറൻസ് തുടങ്ങിയ വ്യത്യസ്ത അക്കാദമിക് മീറ്റപ്പുകളും സംവാദങ്ങളും അരങ്ങേറി. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സമാപന സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ…
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്”
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.
റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോൺ ട്രെയിനിങ് റൺ
കൊച്ചി: ഫെബ്രുവരി ഒമ്പതിന് ക്ലിയോ സ്പോർട്സിൻ്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൻ്റെ മൂന്നാം പതിപ്പിന് മുന്നോടിയായി ട്രെയിനിങ് റൺ സംഘടിപ്പിച്ചു. കൊച്ചിയിലെ പ്രമുഖ ക്ലബായ ഓറഞ്ച് റണ്ണേഴ്സ് ക്ലബുമായി സഹകരിച്ചാണ് ട്രയിനിങ് റൺ നടത്തിയത്. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്ന് ആരംഭിച്ച പത്ത് കിലോ മീറ്റർ റൺ ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡൻ്റ് രാജൻ കെ.എസ്, വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ്, സെക്രട്ടറി അരുൺ കൃഷ്ണൻ, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ റണ്ണേഴ്സ് ക്ലബുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ട്രയിനിങ് റണ്ണിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കൊച്ചിയിലെ ക്ലബുകൾക്ക് പുറമെ കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള ക്ലബുകളും ട്രെയിനിങ് റണ്ണിൻ്റെ ഭാഗമായി. അസൻ്റ് റണ്ണേഴ്സ്, ബി.ആർ. കെ സൈക്ലിങ് ക്ലബ്, ചെറായ്…
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് സർക്കാരിനെതിരായ ഗൂഢാലോചനയെന്ന് എഡിജിപി അജിത്കുമാറിൻ്റെ റിപ്പോർട്ട്; പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ക്രമസമാധാന മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തിരുവമ്പാടിയിലെയും ചിലർ നടത്തിയ ഗൂഢാലോചനയും ചൂണ്ടിക്കാട്ടി. പൂരം അട്ടിമറിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദര്‍ മേനോന്, ഗിരീഷ്, വിജയമേനോന്‍, ഉണ്ണികൃഷ്ണന്, രവി എന്നിവര്‍ അതിനായി പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തിവച്ചതായി ഇവര്‍ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്, ആര്‍എസ്എസ് നേതാവ്…
ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു. ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന് അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ…
കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന് അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. ‘ആവേശം 2024 ‘നോട് അനുബന്ധിച്ച് എടത്വ കേളമംഗലം ജോർജിയൻ സ്പോർട്സ് സെന്ററിൽ ചേർന്ന സമ്മേളനത്തില്‍ സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എടത്വ എസ് ഐ എൻ രാജേഷ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ, അരുൺ ലൂക്കോസ്, സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു. നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ.…