വൈദ്യുതി ചാർജ് വർദ്ധനവ്; സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പിക്കുന്നു: വെൽഫെയർ പാർട്ടി

മലപ്പുറം : വൈദ്യുതി ചാർജ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി ചാർജ് വർദ്ധനവിലൂടെ ഇടത് സർക്കാർ സാധാരണക്കാരെ ഷോക്കടിപ്പികുയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലം സാധാരണ ജനങ്ങൾ ചുമക്കുകയാണ്. അഴിമതിയും ദൂർത്തിനും വേണ്ടി സർക്കാർ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. വൈദ്യുതി ചാർജ് വർധനവ് സാധാരണക്കാരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്നതായും ഈ നീതികേടുകൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്നും സഫീർ ഷാ കൂട്ടിച്ചേർത്തു. പരിപാടിയിൽ ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, ശാക്കിർ മോങ്ങം, സൈതാലി വലമ്പൂർ, ഫസൽ തിരൂർക്കാട്, ജലീൽ കെ എം, മെഹബൂബ് പൂക്കോട്ടൂർ, സുബൈദ മുസ്ലിയാരകത്ത് എന്നിവർ നേതൃത്വം നൽകി.

മർകസ് ഐ സി എസ് ബിരുദദാനം

കാരന്തൂർ : മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റും നൽകി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എസ് കോഡിനേറ്റർ സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രസംഗം നടത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട്: തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം സംസ്ഥാന വിവരാവകാശ കമ്മീഷൻ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ (എസ്ഐസി) 2017 ലെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ തിരുത്തിയ ഭാഗങ്ങൾ പുറത്തുവിടാനുള്ള തീരുമാനം മാറ്റി വെച്ചു. വ്യവസ്ഥാപിതമായ ലൈംഗിക ചൂഷണം, ജോലിസ്ഥലത്തെ പീഡനം, മലയാള സിനിമാ വ്യവസായത്തിലെ ലിംഗ അസമത്വം എന്നിവ വിശദമായി രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റിയുടേത്. സെൻസിറ്റീവ് റിപ്പോർട്ടിൻ്റെ തിരുത്തിയ ഭാഗങ്ങൾ പുറത്തുവിട്ടതിനെതിരെ ഒരു വ്യക്തിയുടെ അവസാന നിമിഷ പരാതി, വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ നിന്ന് SICയെ തടഞ്ഞു. “ഉന്നതരും സ്വാധീനമുള്ളവരുമായ തെറ്റുകാരെ” സംരക്ഷിക്കുന്നതിനായി, അപകീർത്തികരമായ റിപ്പോർട്ടിൻ്റെ അവശ്യഭാഗങ്ങൾ സെൻസർ ചെയ്യുന്നതിൽ കേരള സർക്കാർ “അതിശക്തത” കാണിക്കുന്നുവെന്ന് ആരോപിച്ച് നിരവധി വിവരാവകാശ (ആർടിഐ) പ്രവർത്തകർ എസ്ഐസിയെ സമീപിച്ചിരുന്നു. സ്വകാര്യതാ പ്രശ്‌നങ്ങളും ഭാവിയിലെ നിയമപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഇരകളുടേയും ആരോപിക്കപ്പെടുന്ന നിയമ ലംഘകരുടേയും ഐഡൻ്റിറ്റി സംബന്ധിച്ച് 29 ഖണ്ഡികകൾ സെന്‍സര്‍ ചെയ്യാന്‍ എസ്ഐസി സർക്കാരിനോട് ആവശ്യപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി. എന്നാൽ,…

വാട്‌സ് യുവര്‍ ഹൈ സീസണ്‍-3 വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

കൊച്ചി: പ്രമുഖ ക്രിയേറ്റീവ് ഏജന്‍സി പോപ്‌കോണ്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയിന്‍ ‘വാട്‌സ് യുവര്‍ ഹൈ’ വാള്‍ ആര്‍ട്ട് മത്സരം മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടീം ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ സഹകരണത്തോടെ നടത്തിയ മത്സരത്തില്‍ കണ്ണൂര്‍ സ്വദേശി നിധിന്‍ ബാബു ഒന്നാം സ്ഥാനവും, കൊടുങ്ങല്ലൂര്‍ സ്വദേശി റഷീദ് സുലൈമാന്‍, കണ്ണൂര്‍ സ്വദേശി നിധിന്‍ സി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കൊച്ചി ലോട്ടസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു. പ്രമുഖ മലയാള ചലച്ചിത്ര കലാ സംവിധായകന്‍ അജയന്‍ ചാലിശേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സ്‌പോര്‍ട് ഈസ് അവര്‍ ഹൈ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മൂന്നാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള ഇരുന്നൂറിലധികം കലാകാരന്മാര്‍ മത്സരത്തില്‍ പങ്കെടുത്തു. ഭൂരിഭാഗം…

ആരാധനാലയ നിയമ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ബാബരി-ഗ്യാൻവാപി-ഷാഹി മസ്ജിദ് സംഘ്‌പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കടപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആരാധനാലയ നിയമ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു. മങ്കട മണ്ഡലം പ്രസിഡൻ്റ ഫാറൂഖ് മക്കര പറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു . മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സാദിക്കലി വെള്ളില പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈബ ടീച്ചർ ,പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് അലി മങ്കട, പഞ്ചായത്ത് കമ്മിറ്റി അംഗം നാസർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മങ്കട പഞ്ചായത്ത് പാർട്ടി പ്രസിഡൻ്റ് മുസ്തഖീം കടന്ന മണ്ണ അധ്യഷത വഹിച്ചു. പാർട്ടി സെക്രട്ടറി ഹബീബ് പി.പി സ്വാഗതവും പറഞ്ഞു. ഡാനിഷ് മങ്കട , സാജിദുൽ അസീസ് , അലീഫ് കൂട്ടിൽ , യൂസഫ് കടന്നമണ്ണ , ഇഖ്ബാൽ വേരുംപുലാക്കൽ എന്നിവർ പ്രകടനത്തിന്…

“പി. ഭാസ്ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം” നടന്‍ മധുവിനും ജഗതി ശ്രീകുമാറിനും

തിരുവനന്തപുരം: കവിയും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പി. ഭാസ്ക്കരന്റെ ജന്മശതാബ്ദി പ്രമാണിച്ച്‌ കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പി. ഭാസ്‌ക്കരന്‍ ജന്മശതാബ്ദി പുരസ്ക്കാരം നടനും സംവിധായകനുമായ മധുവിനും നടന്‍ ജഗതി ശ്രീകുമാറിനും സമ്മാനിക്കും. മധു തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്‌ എന്നീ നിലകളിലും ശ്രദ്ധേയനാണ്‌ മധു. എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത്‌ വന്നു. ചെമ്മീന്‍, ഭാര്‍ഗവീ നിലയം, സ്വയംവരം, ഓളവും തീരവും, മുറപ്പെണ്ണ്, തുലാഭാരം, അശ്വമേധം, തീക്കനല്‍, യുദ്ധകാണ്ഡം തുടങ്ങി മലയാളം, തമിഴ്‌, ഹിന്ദി ഭാഷകളിലായി 400 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. പ്രിയ, തീക്കനല്‍, സിന്ദൂരച്ചെപ്പ്, നീലക്കണ്ണുകള്‍ തുടങ്ങി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പത്മശ്രീ പുരസ്ക്കാരം, ജെ.സി. ഡാനിയേല്‍ അവാര്‍ഡ്‌ എന്നിവയും നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. ജഗതി ശ്രീകുമാര്‍ ശ്രീകുമാരന്‍തമ്പിയുടെ ‘ചട്ടമ്പികല്യാണി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത്‌ സജീവമായി. നാല്‌ പതിറ്റാണ്ട്‌ നീണ്ട ചലച്ചിത്ര…

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട്: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി

കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഡിസംബർ 15 നു ശേഷം ശൈഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക.…

വെൽഫെയർ പാർട്ടി നിയമ സംരക്ഷണ സംഗമം നടത്തി

ചട്ടിപ്പറമ്പ:  ബാബരി, ഗ്യാന്‍ വാപി, ഷാഹി മസ്ജിദ് സംഘപരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടു നിൽക്കരുത് എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി. ചട്ടിപ്പറമ്പ അങ്ങാടിയിൽ വച്ച് നടത്തിയ പരിപാടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ്‌ സി എച്ച് അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും ട്രഷറർ യു ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു, കുഞ്ഞലവി, അബ്ദുൽ സലാം പി കെ, മുഹമ്മദ് അലി കുറുവ, ഫൈസൽ കുറുവ, നദീം യു, നസീം യു, ഹാദി യു ടി, ഫർഹാൻ ടി തുടങ്ങിയവർ നേതൃത്വം നൽകി.

ഷാഹി മസ്ജിദിലും അനീതി – ഭരണഘടന സ്ഥാപനങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യം: സഫീർ ഷാ

അങ്ങാടിപ്പുറം: ബാബരി മസ്ജിദിൽ നടപ്പിലാക്കിയ അനീതി തുടരുന്ന ഭരണഘടന സംവിധാനങ്ങൾക്കെതിരെ പുതിയ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർ ഷാ പറഞ്ഞു. ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കും അതിന് പിന്തുണ നൽകുന്ന കോടതികളുടെ അനുകൂല നിലപാടുകൾക്കും എതിരെ ഡിസംബർ 6-ന് ബാബരി ദിനത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി നടത്തുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് അങ്ങാടിപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ ചരിത്രവാദങ്ങളുന്നയിച്ച് ഹിന്ദുത്വവാദികൾ നടത്തുന്ന ധ്രുവീകരണ അജണ്ട, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സഹകരിച്ച് നടപ്പാക്കുന്നതാണ്. ഇതേ സമീപനം ഷാഹി മസ്ജിദിലും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർത്തേണ്ടതാണ്. മതേതരം എന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ പോലും ഈ വിഷയത്തിൽ കുറ്റകരമായ…

മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയ്യാറാവണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീർ ദർഗ. ദർഗക്ക് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതിനടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ ഷാഹി ജുമാ മസ്ജിദ് തുടങ്ങി അജ്മീർ ദർഗ ഉൾപ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങളും തുടർ നടപടികളും രാജ്യത്തെ സൗഹാർദ അന്തരീക്ഷവും കെട്ടുറപ്പും തകർക്കും. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947…