കേരളം ലെനോവോ ഇന്ത്യയുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്ന വിപണി കോട്ടയം: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉൽപ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഇരുപത്തി രണ്ടാമത്തേയും, ദക്ഷണേന്ത്യയിലെ നൂറ്റി ഇരുപത്തി ഒന്നാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. തദ്ദേശീയ തലത്തിലുള്ള വളർച്ചയ്ക്ക് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജ്ജീകരിച്ചിട്ടുള്ള പുതിയ ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറിൽ ഐ ടി പ്രൊഫഷനലുകളുടെയും, സാങ്കേതിക തല്പരരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. “കേരളത്തിൽ ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കാൻ കഴിഞ്ഞത്തിൽ ഏറെ ആഹ്ളാദമുണ്ട്. ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും എ ഐ, സ്മാർട്ട് ടെക്‌നോളജി എന്നിവ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് കോട്ടയത്ത്…
Category: KERALA
അമ്പലപ്പുഴയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; യുവാവ് കസ്റ്റഡിയില്‍
ആലപ്പുഴ: അമ്പലപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ കേസിന് വഴിത്തിരിവായി. നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കി. ആണ്‍സുഹൃത്ത് ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചത് ജയചന്ദ്രനെ പ്രകോപിതനാക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കരൂരിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങള്‍ ജയചന്ദ്രന്‍ കൈക്കലാക്കിയിരുന്നു. പിന്നീട് മൂന്നു ദിവസത്തിനുശേഷം ഇയാള്‍ എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ ഉപേക്ഷിച്ചു. കണ്ടക്ടർ ഫോൺ കണ്ടെത്തി പൊലീസിന് കൈമാറിയതാണ് കേസിൽ വഴിത്തിരിവായത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിനു സമീപത്തെ പറമ്പിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്. അധികം ആഴത്തിലല്ലാതെ കുഴിയെടുത്താണ്…
ഭേദഗതിബിൽ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കും: ഗ്രാൻഡ് മുഫ്തി
ചെന്നൈ: കേന്ദ്രസർക്കാർ നിയമഭേദഗതി ബിൽ കൊണ്ടുവന്ന് വഖഫ് ബോർഡിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40-ലധികം ഭേദഗതികളാണ് കേന്ദ്രം നിർദേശിക്കുന്നത്. വഖഫിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കും വിധത്തിലും വഖ്ഫ് ബോർഡിന്റെ പ്രവർത്തനത്തെ മരവിപ്പിക്കുന്ന രീതിയിലും ഭേദഗതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. മുസ്‌ലിം പണ്ഡിതരുമായും സംഘടനക ളുമായും ചർച്ചചെയ്യാനും അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് പ്രാർഥനക്ക് നേതൃത്വം നൽകി. തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ബാഖവി അഹ്സനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് ഡോ.…
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്, മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന്‍ സജീവ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കും
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം വേണമെന്നും അച്ഛന്‍ സജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിരവധി തവണ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍, താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ പ്രൊഫ. എന്‍ അബ്ദുല്‍ സലാം ഇടയ്ക്കു വെച്ച് ഫോണ്‍ കട്ട് ചെയ്യുമെന്നും സജീവ് പറഞ്ഞു. അലീന ,അഞ്ജന , അഷിത എന്നിവര്‍ മകളെ മാനസികമായി പീഡിപ്പിക്കുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് മകള്‍ പറയാറുണ്ടായിരുന്നു എന്നും സജീവ് ആരോപിച്ചു. അമ്മു സജീവിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും, ഇനി ഇത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്നും അറിയിച്ച് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മല്‍. വസ്തുതയെന്തെന്ന് ആരോഗ്യ സര്‍വ്വകലാശാലക്കും അറിയണം. രക്ഷിതാക്കളുമായി വിശദമായി സംസാരിച്ചിരുന്നു. അന്വേഷണത്തിന് നാലംഗ സമിതി നിലവിലുണ്ട്. കോളേജിലെത്തി എല്ലാവരേയും കണ്ട് സംസാരിക്കും,…
കാന്തപുരം ഉസ്താദിന്റെ ബുഖാരി വ്യാഖ്യാനം: പദ്ധതി സമര്‍പ്പണവും ഒന്നാം വാള്യം പ്രകാശനവും 21ന് മലേഷ്യയില്‍
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും ക്വാലലംപൂര്‍: ലോക പ്രസിദ്ധ ഇസ്ലാമിക ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എഴുതിയ വ്യാഖ്യാനത്തിന്റെ ഔപചാരികമായ സമര്‍പ്പണവും ആദ്യ വാള്യ പ്രകാശനവും നവംബര്‍ 21ന് മലേഷ്യയില്‍ വെച്ച് നടക്കും. പുത്രജയയിലെ മസ്ജിദ് പുത്രയില്‍ വെച്ച് 11 ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സ്വഹീഹുല്‍ ബുഖാരി സമ്മേളനത്തിന്റെ സമാപന സംഗമത്തില്‍ വെച്ചാണ് 20 വാള്യങ്ങള്‍ ഉള്ള ഗ്രന്ഥത്തിന്റെ പ്രഖ്യാപനം നടക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന്റെ സാന്നിധ്യത്തില്‍ ലോക പ്രസിദ്ധരായ 20 ഹദീസ് പണ്ഡിതന്മാര്‍ ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപനവും ആദ്യ വാള്യത്തിന്റെ പ്രകാശനവും നിര്‍വഹിക്കുന്നത്. കാന്തപുരം ഉസ്താദ് ആറ് പതിറ്റാണ്ടോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത് ശേഖരിച്ച സനദുകള്‍, വിവിധ വ്യാഖ്യാനങ്ങളെയും അനുബന്ധ ഗ്രന്ഥങ്ങളെയും അവലംബിച്ച് തയ്യാറാക്കിയ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് നേതൃത്വത്തിൻ്റെ മതേതര യോഗ്യതയെ ചോദ്യം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ യുഡിഎഫ്
തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് (നവംബര്‍ 18 തിങ്കളാഴ്ച) അവസാനിക്കാനിരിക്കെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമത്തെ ചെറുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്). പാണക്കാടിൻ്റെ മതേതര പാരമ്പര്യം ഉപേക്ഷിച്ച് തീവ്ര ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിച്ചു എന്ന വിജയൻ്റെ ആരോപണത്തെ ഐയുഎംഎൽ മുഖപത്രമായ ചന്ദ്രികയിൽ പാർട്ടി രൂക്ഷമായി വിമർശിച്ചു. ഞായറാഴ്ച (നവംബർ 17) പാലക്കാട് നടന്ന ഒരു പ്രചാരണ പ്രസംഗത്തിൽ, പരേതനായ ജ്യേഷ്ഠൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മതേതര ഗുണങ്ങൾ തങ്ങള്‍ കാണിക്കുന്നതായി തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പാണക്കാട് കുടുംബത്തിൻ്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ പിണറായി വിജയന് രാഷ്ട്രീയമോ ധാർമികമോ ഇല്ലെന്ന് ചന്ദ്രിക എഡിറ്റോറിയലില്‍ പറഞ്ഞു.…
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; ആളപായമില്ല; അഞ്ച് പേർക്ക് പരിക്കേറ്റു
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എരുമേലി അട്ടിവളവിൽ ആണ് സംഭവം. അപകടത്തിൽ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്. അതേസമയം, ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് 5 മണിക്കാണ് സംഭവം ഉണ്ടായത്. ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹമാണ്. നവംബര്‍ മാസത്തെ വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. ഇതുവരെ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് പ്രചരണത്തിന് കൊട്ടികലാശം. വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നോടെ മുന്നണികൾ കൊട്ടിക്കലാശവുമായി നഗരത്തിലേക്ക് എത്തും. സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശക്തി പ്രകടനത്തിനായിരിക്കും മുന്നണികൾ പ്രാധാന്യം നൽകുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. കൊട്ടിക്കലാശത്തിന് ശേഷം നിശബ്‌ദ പ്രചാരണ വേളയില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഈ 48 മണിക്കൂറില്‍ ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനും ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന രീതിയിലുള്ള…
ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റം: മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ലെന്ന് വി ഡി സതീശന്‍
കൊച്ചി: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള ചുവടു മാറ്റത്തില്‍ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥതപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്‌നമാണ് സിപിഎമ്മിനെന്നും സതീശൻ പറഞ്ഞു. പിണറായി വിജയന്‍ സാദിഖലി തങ്ങളെ വിമര്‍ശിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ്. ബിജെപിക്കാര്‍ മറ്റൊരു പാര്‍ട്ടിയിലും ചേരരുതെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട് എന്നും വിഡി സതീശന്‍ ചോദിച്ചു. സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണ്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരും. സന്ദീപ് വാര്യരെ ഒരിക്കലും പിന്നില്‍ നിര്‍ത്തില്ല. ആര്‍എസ്‌എസുകാര്‍ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. സന്ദീപ് വാര്യര്‍ മിടുക്കനാണ്, സത്യസന്ധനാണ്, ക്രിസ്റ്റല്‍ ക്ലിയറാണ് എന്നൊക്കെ പറഞ്ഞത് സിപിഎം നേതാക്കളാണ്. അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വാഗതം…
ബിജെപിക്ക് തിരിച്ചടി നല്‍കി സന്ദീപ് വാര്യരുടെ കൂറുമാറ്റം: തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ സുരേന്ദ്രന്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യമുഖം പ്രകടിപ്പിക്കാൻ പാടുപെടുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് മുമ്പ് അവരുടെ ഏറ്റവും ആക്രമണാത്മക പ്രതിരോധക്കാരിൽ ഒരാളും പൊതു മുഖവും ഒഴിഞ്ഞുപോയത് അനുചിതമായ നിമിഷത്തിലാണ്. തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻ്റെ ആവേശകരമായ പ്രചാരണം നടന്നുകൊണ്ടിരിക്കേ, ശനിയാഴ്ച (നവംബർ 16, 2024) ബിജെപി വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് കൂറുമാറിയതോടെ, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) അതിൻ്റെ അണികൾക്കുള്ളിൽ നിന്ന് പുതിയ തിരിച്ചടി നേരിട്ടു. ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യമുഖം പുലർത്താൻ പാടുപെടുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്, അതിൻ്റെ ഏറ്റവും ആക്രമണാത്മക പ്രതിരോധക്കാരിൽ ഒരാളും പൊതു മുഖവും മുമ്പ് ഒഴിഞ്ഞുമാറുന്നത് അനുചിതമായ നിമിഷത്തിലാണ്. പാലക്കാട് അസംബ്ലി നിയോജക മണ്ഡലത്തിൽ സുപ്രധാനമായ ഒരു ഇലക്‌ട്രൽ ബ്ലോക്ക് രൂപീകരിക്കുന്ന, സ്വാധീനമുള്ള ഒരു സമുദായത്തിൽ നിന്നാണ് വാരിയർ വന്നതെന്ന കാര്യം കോൺഗ്രസ്…