നാല് വർഷ ബിരുദ കോഴ്സ് ആശങ്കകൾ പരിഹരിക്കും വരെ തുടർസമരം: ഫ്രറ്റേണിറ്റി

തേഞ്ഞിപ്പലം: നാല് വർഷ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവ്വകലാശാല മാർച്ച് നടത്തി. ഉന്നത വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നാല് വർഷ ഡിഗ്രി വിദ്യാർത്ഥികളെ കൊള്ളയടിക്കാനും, പരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാനുമാണ് വാഴ്സിറ്റി അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി അഭിപ്രായപ്പെട്ടു. അന്യായമായി നടപ്പിലാക്കിയ ഫീസ് വർദ്ധന പിൻവലിക്കുക, പാഠ പുസ്തകങ്ങളും, സ്റ്റഡി മെറ്റീരിയലുകളും പ്രസിദ്ധീകരിച്ച ശേഷം മാത്രം പരീക്ഷ നടത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മാർച്ച്. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം വി.ടി.എസ്.ഉമർ തങ്ങൾ വവിവിധ…

ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്കൂൾ വിദ്യാർഥികൾ

കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങൾ നടക്കുന്ന മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദുരിതബാധിതർക്കായി സ്റ്റാളുകൾ ഒരുക്കി വിദ്യാർഥികൾ. വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂർ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തയ്യാർ ചെയ്ത വിഭവങ്ങളാണ് റീ ഫ്രഷ്മെന്റ് സ്റ്റാളുകളിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയിൽ ലഘു കടികളും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാർഥികൾ തയ്യാർ ചെയ്തിരിക്കുന്നത്. എൻ എസ് എസ്, സ്കൗട്ട് & ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവർത്തനം. ഫോട്ടോ: ജില്ലാ ശാസ്ത്രോത്സവ വേദിയിൽ മർകസ് ഗേൾസ് സ്കൂൾ…

മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി

മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്‌ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്‌മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി…

കര്‍ഷകന്‍ ബെന്നി ജോസഫിന്റെ മരണം: എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

എടത്വ: കർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കെ എസ് ഇ ബി എടത്വ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ഉപാധ്യക്ഷൻശ്രീ സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആന്റണി കണ്ണംകുളം അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ്‌ ടിജിൻ ജോസഫ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോർജ് മാത്യു പഞ്ഞിമരം, വി കെ സേവ്യർ, അൽഫോൺസ് ആന്റണി, എന്നിവർ പ്രസംഗിച്ചു.

പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവം; വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു

എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകനായ എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് മരിച്ച സംഭവത്തില്‍ വൈദ്യുതി ബോർഡിന്റെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ എടത്വ വികസന സമിതി പ്രതിഷേധിച്ചു. ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന എടത്വ സെക്ഷന്റെ കീഴിൽ വെറും ഏഴ് ലൈൻമാർ മാത്രമാണ് ഉള്ളത്. ഇവിടെ വേണ്ടത് 12 പേരാണ്. 7 പേരിൽ 2 പേരാണ് രാത്രി കാലങ്ങളിൽ ഡ്യൂട്ടിയിലെത്തുന്നത്. 3 സബ് എഞ്ചിനീയർമാർ വേണ്ട സ്ഥാനത്ത് നിലവിൽ 2 പേർ മാത്രമാണ് ഉള്ളത്. 2 പേരെ വെച്ച് കൊണ്ട് രാത്രി കാലങ്ങളിൽ കാര്യങ്ങൾ പരിഹരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ അടിയന്തിരമായി ഒഴിവുള്ള തസ്തികയിൽ ജീവനക്കാരെ നിയമിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു രാത്രിയിൽ വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും ലൈനുകളില്‍…

ചുമര്‍ ചിത്രങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് ശക്തമായി ബന്ധപ്പെട്ടുകിടക്കുന്ന ചുമർചിത്രങ്ങളുടെ സംരക്ഷണത്തിന് നയരൂപീകരണവും നിയമനിർമ്മാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തു. ഏറെ ചരിത്രമൂല്യമുള്ള ചുമർചിത്രങ്ങൾ പലയിടത്തും നാശത്തിൻ്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിതലമുറയ്ക്കായി ഇവ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമാണ്. ഇത്തരം ചുമർചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം ശനിയാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ‘കേരള മ്യൂറൽ പെയിൻ്റിംഗ് – ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമര്‍ചിത്ര കലാകാരന്‍ കൂടിയായ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ മുഖ്യാതിഥിയായിരുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൻ്റെ ഭാഗമായി ചുമർചിത്രകലയുടെ വിവിധ മേഖലകളിൽ പ്രബന്ധാവതരണവും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. രണ്ടാം…

ശബരിമല തീർഥാടകർക്ക് വിമാനങ്ങളിൽ ക്യാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകാം: ബിസിഎഎസ്

ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് 2025 ജനുവരി 20 വരെ വിമാനങ്ങളിൽ ക്യാബിൻ ബാഗേജിൽ നെയ് തേങ്ങകൊണ്ടുപോകാൻ ഏവിയേഷൻ സെക്യൂരിറ്റി വാച്ച്‌ഡോഗ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി താത്ക്കാലിക അനുമതി നൽകി. 2025 ജനുവരി 20 വരെ തീർഥാടകർക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബിസിഎഎസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആവശ്യമായ പരിശോധനകൾ ആവശ്യമായ എക്സ്-റേ, ഇ.ടി.ഡി (എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ), ശാരീരിക പരിശോധനകൾ എന്നിവയ്ക്ക് ശേഷം മാത്രമേ നാളികേരം ക്യാബിനിൽ കൊണ്ടുപോകാൻ അനുവദിക്കൂ. രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിനായി ശബരിമലയിലെ അയ്യപ്പക്ഷേത്രം നവംബർ പകുതിയോടെ തുറക്കും, തീർത്ഥാടനം ജനുവരി അവസാനം വരെ നീണ്ടുനിൽക്കും. നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ചുകൊണ്ടുവരുന്നത് സാധ്യമായിരുന്നില്ല. ഇതുമൂലം പല ഭക്തരും വിമാനമാർഗം ശബരിമല യാത്ര ഒഴിവാക്കി ട്രെയിൻ…

തലവടി സി.എം.എസ് ഹൈസ്കൂള്‍ പൂർവ്വ വിദ്യാർത്ഥി ക്രിസ്തുമസ് സംഗമം ഡിസംബര്‍ 28ന്

തലവടി: കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിൽ പ്രീ പ്രൈമറി ഡേ കെയർ സ്കൂൾ ആരംഭിക്കുവാൻ പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആദ്യ സംഭാവന പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി പ്രദീപ് ജോസഫിൽ നിന്നും പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സ്വീകരിച്ചു. ചടങ്ങിൽ ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ, സ്കൂള്‍ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ട്രഷറർ എബി മാത്യൂ ചോളകത്ത്, ഓഡിറ്റർ അഡ്വ. ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ പ്രസംഗിച്ചു. 1840 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സി.എംഎസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28-ാം തീയതി 3 മണിക്ക് മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും 2025 ജനുവരി 26 ന് സമാപിക്കുന്ന നിലയിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും…

മണ്ണാറശാല ആയില്യ മഹോത്സവത്തിന് തുടക്കമായി

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്. ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന് വിളക്കുകളിലേക്ക് ദീപം പകർന്നതോടെ പുണർതം സന്ധ്യയിൽ ക്ഷേത്രവും കാവുകളും ദീപപ്രഭയിൽ ശോഭിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ദീപം തെളിച്ച് ദീപക്കാഴ്ചയിൽ സജീവ സാന്നിധ്യമായി. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്. ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ…

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍; അന്വേഷണം എസ് ഐ ടി ഏറ്റെടുത്തു

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാല്‍ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാര്‍ട്ടി നില്‍ക്കില്ല. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി എന്നും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച അന്വേഷണം കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വെള്ളിയാഴ്ച (ഒക്‌ടോബർ 25) ഏറ്റെടുത്തു . കേസ് വിവാദമായതോടെ ഉത്തരമേഖലാ ഐജി കെ.സേതു രാമൻ്റെ മേൽനോട്ടത്തിൽ കണ്ണൂർ റേഞ്ച്…