എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ലയൺ ഗോകുൽ അനിൽ വിദ്യാഭ്യാസ രംഗത്ത് നേടിയ നേട്ടത്തിന് ലയൺസ് ക്ളബ് ഭാരവാഹികളുടെ അഭിനന്ദന പ്രവാഹം. യുകെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനാണ് ഗോകുൽ അനിലിനെ ലയൺസ് കുടുംബം അഭിനന്ദിച്ചത്. പ്രവാസിയായ ലയൺ പി വി അനില്‍കുമാര്‍ (യുഎസ്എ) , ക്ളബ് ചാരിറ്റി പ്രോജക്ട് കൺവീനർ ഷേർലി അനില്‍ ദമ്പതികളുടെ മകനാണ് ലയൺ ഗോകുൽ അനിൽ. 2957 നടുവിലെമുറി എൻഎസ്എസ് കരയോഗം സെക്രട്ടറി, കുട്ടനാട് താലൂക്ക് വനിതാ യൂണിയൻ ട്രെഷറർ, കുട്ടനാട് എൻഎസ്എസ് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കോർഡിനേറ്റർ, കമ്മിറ്റി മെമ്പർ, നടുവിലെമുറി വനിതാ സമാജ കമ്മറ്റി മെമ്പർ, എസ്എച്ച് ഗ്രൂപ്പിന്റെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഷേർലി അനിൽ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കുടുംബത്തിൽ നിന്നും മൂന്ന്…
Category: KERALA
പി.വി.അൻവർ എംഎൽഎയ്ക്കെതിരെ പി വി ശശി ക്രിമിനൽ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
കണ്ണൂർ: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ക്രിമിനല്‍ മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം എന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ നേട്ടമുണ്ടാകാത്ത ഒരു കുടുംബവും കേരളത്തില്‍ ഇല്ലെന്നും പി ശശി പറഞ്ഞു. സര്‍ക്കാരിനുള്ള പിന്തുണ…
കേളകം വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നൽകും: മന്ത്രി സജി ചെറിയാൻ
കണ്ണൂർ: നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് മരണപ്പെട്ട രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമെന്ന നിലയില്‍ സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം അനുവദിച്ചു. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തര സഹായം നൽകുക. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട രണ്ടു പേരും നാടകത്തിലെ നായികമാരായിരുന്നു. അവരുടെ മരണം ഏറെ വേദനാജനകമാണെന്ന് മന്ത്രി തന്റെ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാത്രിയില്‍ നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ…
ശൈഖ് അബുബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ശൈഖ് അബുബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2024 നവംബർ 15 മുതൽ ശൈഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബർ അഞ്ചിനാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാം. ഡിസംബർ 15 നു ശേഷം വെബ്സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന…
ശബരിമലയില്‍ ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു
ശബരിമല: മണ്ഡല- മകര വിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് മണ്ഡല കാല പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നത്. മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് താഴമൺ മഠത്തിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കി എത്തിയ നിയുക്ത മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി സന്നിധാനത്തിലേക്ക് എത്തിച്ചു. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറമേൽശാന്തിയുടെയും അഭിഷേകം നടക്കും. പുതിയ മേൽശാന്തിയായിതെരഞ്ഞെടുക്കപ്പെട്ട അരുൺകുമാർ നമ്പൂതിരിയായിരിക്കും നാളെ പുലർച്ചെ 3 മണിക്ക് നട തുറക്കുക. ഡിസംബർ 26ന് മണ്ഡലപൂജ ദിവസം വരെയുള്ള എല്ലാദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ട്. ഈ വർഷത്തെ മകരവിളക്ക് ഡിസംബർ 30 നാണ്. മണ്ഡല പൂജകൾ അവസാനിച്ച് ഡിസംബർ 26 ന് രാത്രി 11 മണിക്ക് നട അടച്ച് മകരവിളക്ക്…
കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു
കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കേളകത്ത് മലയമ്പാടി റോഡിലെ കൊടും വളവിലേക്ക് നാടകസംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് (നവംബര്‍ 15 വെള്ളിയാഴ്ച) പുലർച്ചെയായിരുന്നു സംഭവം. ഗൂഗിൾ മാപ്പിന്റെ നിർദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് കടന്നു പോയത്. മലയാംപടി എസ് വളവിലെത്തിയതും പെട്ടെന്ന് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കായംകുളം…
കൊടകര കള്ളപ്പണ കേസ്: അന്വേഷണ പുരോഗതി മൂന്നഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ സംസ്ഥാന പോലീസ് മേധാവിയോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കൊടകര കവർച്ച കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹർജി സമർപ്പിച്ചത്. കൊടകരക്ക് അടുത്ത് ദേശീയപാതയിൽ ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത് 2021 ഏപ്രിൽ മൂന്നിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന സംഭവത്തിൽ ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അപഹരിക്കപ്പെട്ടു എന്നാണ് പരാതി നൽകിയിരുന്നത് എങ്കിലും പിന്നീട് അത് 3.5…
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു
കണ്ണൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) പ്രതിനിധീകരിച്ച് കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി എം. ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി വിജയിച്ചത്. മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) കെ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകളെ തുടർന്നുള്ള ജാമ്യ വ്യവസ്ഥകൾ കാരണം മുൻ പ്രസിഡൻ്റ് പി.പി.ദിവ്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. ദിവ്യയുടെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, കലക്ടറുടെ നിർദേശപ്രകാരം പോലീസ്, പരിപാടി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് ഹാളിൽ പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടഞ്ഞത് തർക്കത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെച്ചൊല്ലി വിമർശനം ഉയരുകയും ചെയ്തു. മുമ്പ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന ശ്രീമതി രത്നകുമാരിയാണ് ഇപ്പോൾ 24 അംഗ പഞ്ചായത്ത്…
വയനാട് ദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് നിലപാട് അറിയിച്ചത്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നിലവിൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.…
കുട്ടികളെ അറിയാം ‘സിജി’ അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി നവംബർ 16 (ശനിയാഴ്ച) ചേവായൂർ സിജി ക്യാമ്പസില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക മൂല്യനിര്‍ണ്ണയത്തിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ https://cigi.org/page/events എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് : 8086663009