കാഴ്ചയിൽ ‘ഭീകരത’ തോന്നുന്ന മുഖങ്ങള്‍; പക്ഷെ ഇവര്‍ തൃശൂർ നഗരത്തിലെ ഹൃദയങ്ങൾ കീഴടക്കി

എടത്വ: കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ കേരള വർമ്മ കോളജ് ഗ്രൗണ്ടിലേക്ക് എത്തുമ്പോൾ കാണികളുടെ ഇടയിൽ ആദ്യം ഭയം ഉളവാക്കിയെങ്കിലും പിന്നീട് ഈ ‘ഭീകര’രോടോപ്പം നിന്ന് സെൽഫി എടുക്കുന്നതിന് തിരക്കിലായിരുന്നു സാംസ്ക്കാരിക നഗരം. അടുത്ത് ഇടപ്പെട്ടവർക്കെല്ലാം മധുരിക്കും ഓർമ്മകൾ പങ്കുവെച്ചാണ് ‘മൊട്ട കൂട്ടം’ മടങ്ങിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ നൂറോളം ‘മൊട്ടകൾ’ ആണ് ഇന്നലെ സംഗമിച്ചത്.വാട്ട്സാപ്പ് കൂട്ടായ്മയിൽ കൂടി പരിചയപെട്ട 500- ലധികം അംഗങ്ങളിൽ നിന്നും നൂറോളം പേര്‍ ആണ് പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും ഫോട്ടോ എടുത്തും വീണ് കിട്ടിയ ദിനം ആനന്ദകരമാക്കിയത്. കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 20 മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ…

വികസിത് ഭാരത്@2047: ജയിന്‍ യൂണിവേഴ്‌സിറ്റി-കുസാറ്റ് സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ ധനസഹായം

കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്( ഐസിഎസ്എസ്ആര്‍) വികസിത് ഭാരത് 2047 -ന്റെ ഭാഗമായി നടപ്പാക്കുന്ന സംയുക്ത ഗവേഷണ പഠന പദ്ധതിക്ക് കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റിയും കുസാറ്റും അര്‍ഹരായി. ഇരു യൂണിവേഴ്‌സിറ്റികളും സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഐസിഎസ്എസ്ആറിന്റെ 17,00,000 രൂപയുടെ ഗ്രാന്റും ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്‌സിറ്റികള്‍ക്കനുയോജ്യമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളില്‍ ആദ്യത്തെ ചുവടുവയ്പായ കൊച്ചി വാട്ടര്‍ മെട്രോയാണ് പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം. മാനേജ്‌മെന്റ്, ഫിഷറീസ്, ഷിപ്പ് ടെക്‌നോളജി എന്നീ വ്യത്യസ്തമേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രധാനവശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്ര പഠനം നടത്തും. സാമൂഹ്യ സഹകരണവും സ്റ്റേക്ക് ഹോള്‍ഡര്‍മാരുടെ ധാരണകളും മനോഭാവങ്ങളും സാമ്പത്തിക സുസ്ഥിരതയും ഗവേഷണത്തിന്റെ വിഷയമാകും. കൂടാതെ, കൊച്ചി വാട്ടര്‍ മെട്രോ സംവിധാനത്തിന്റെ വിശദമായ ലൈഫ് സൈക്കിള്‍ അസസ്‌മെന്റും പദ്ധതിയുടെ ഭാഗമായി നടത്തും. രണ്ട് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം സമകാലീന നഗരവികസനത്തിലെ…

ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട്: കുട്ടികളിലെ നൈപുണ്യവികസനം, പഠന മികവുകൾ ഉയർത്തുക, സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ബന്ധങ്ങൾ ധൃഢമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 സിജി കോഴിക്കോട് ക്യാമ്പസിൽ വച്ച് സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പിൽ 4 ക്ലാസ് മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ events.cigi.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 8086663009 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഓണത്തിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് 818.21 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ റെക്കോർഡ് വര്‍ദ്ധന. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ 818.21 കോടി രൂപയുടെ മദ്യ വില്പന നടന്നതായാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 809.25 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 കോടിയുടെ വർധനവാണ് ഈ വർഷം മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. നാലാം ഓണത്തിൻ്റെ വിറ്റുവരവിൻ്റെ കണക്ക് പുറത്ത് വന്നപ്പോഴാണ് മദ്യവിൽപ്പനയിലെ റെക്കോർഡ് പുറത്തായത്. ഈ മാസം 6 മുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം തിരുവോണത്തിന് തൊട്ടുമുന്‍പുള്ള ഒന്‍പത് ദിവസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 701 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 715 കോടിയായിരുന്നു മദ്യവില്പന ഉണ്ടായിരുന്നത്. എന്നാല്‍ അവിട്ടം, ചതയം എന്നി ദിനങ്ങളിലെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മുന്‍വര്‍ഷത്തെ മദ്യവില്‍പ്പന കണക്കുകള്‍ മറികടക്കുകയായിരുന്നു. തിരുവോണത്തിന്റെ…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോഗ്രാഫിക്ക് വിലക്കേര്‍പ്പെടുത്തി; ജെസ്ന എന്ന സ്ത്രീ നടപ്പന്തലില്‍ കേക്ക് മുറിച്ചതും ഭക്തരുമായി ശണ്ഠ കൂടിയതും ഹൈക്കോടതി വിമര്‍ശിച്ചു

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോ​ഗ്രാഫിക്ക് നിയന്ത്രണം. ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കെയ്ക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയാണ് കോടതി നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. പിറന്നാൾ കെയ്ക്ക് മുറിക്കാനുള്ള ഇടമല്ല ​ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലെന്നു കോടതി ഓർമിപ്പിച്ചു. വിവാഹത്തിനും മത ചടങ്ങുകൾക്കും മാത്രമേ വിഡിയോ​ഗ്രാഫി അനുവദിക്കാൻ പാടുള്ളു. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു. കൂടാതെ സെലിബ്രിറ്റികളെ അനു​ഗമിച്ചുള്ള വീഡിയോ, വ്ലോ​ഗർമാരുടെ വിഡിയോ​ഗ്രാഫി എന്നിവയും വിലക്കണമെന്നും ഉത്തരവിലുണ്ട്. ദീപസ്തംഭത്തിനു അരികിൽ നിന്നു അകത്തെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണമെന്നു കോടതി നിർദ്ദേശിച്ചു. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു…

നിപ്പയ്ക്ക് പിന്നാലെ മലപ്പുറത്ത് എംപോക്സ് കേസും

മലപ്പുറം: കഴിഞ്ഞയാഴ്ച ദുബായിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മഞ്ചേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംപാക്‌സ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. സ്ഥിരീകരണത്തിനായി ഇയാളുടെ സെറം സാമ്പിളുകൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും ഇതുവരെ പ്രതികരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. തിങ്കളാഴ്ച (സെപ്റ്റംബർ 16ന്) പനിയും കൈകളിൽ ചൊറിച്ചിലുമായാണ് യുവാവ് മഞ്ചേരി ആശുപത്രിയിൽ എത്തിയത്. തുടര്‍ന്ന് ഇയാളെ പരിശോധിച്ച ത്വക്ക് രോഗ വിദഗ്ധർ സംശയം പ്രകടിപ്പിക്കുകയും കൂടുതൽ പരിശോധനകൾക്കായി യുവാവിനെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് നിപ ഭീതിയിൽ പൊരുതുന്നതിനിടെയാണ് സംശയാസ്പദമായ എംപോക്സ് കേസ് ആശങ്ക ഉയർത്തുന്നത് . സെപ്തംബർ 9 ന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ ബാധിച്ച് ബെംഗളൂരുവിൽ പഠിക്കുന്ന 24കാരൻ മരിച്ചിരുന്നു. കോംഗോയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ രാജ്യത്തെ അന്താരാഷ്ട്ര…

വരുന്നൂ… മലയാള സിനിമാ സം‌വിധായകരുടെ പുതിയ സംഘടന

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിൻ്റെ നടത്തിപ്പിലെ അടിസ്ഥാനപരമായ വിയോജിപ്പുകൾ വെളിപ്പെടുത്തി ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകർ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നു. ചലച്ചിത്ര പ്രവർത്തകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കൽ, നിർമ്മാതാവ് ബിനീഷ് ചന്ദ്ര എന്നിവർ ഒപ്പിട്ട നിർദ്ദിഷ്ട സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളടങ്ങുന്ന കുറിപ്പ് സിനിമാ മേഖലയില്‍ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നിവയ്ക്ക് മുൻഗണന നൽകുന്ന തത്വങ്ങളില്‍ വേരൂന്നിയതാണ് പുതിയ സംഘടനയെന്നും, സിനിമാ നിർമ്മാണ സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുമെന്നും കുറിപ്പ് ഉദ്ഘോഷിക്കുന്നു. ഇത്തരമൊരു അസോസിയേഷൻ രൂപീകരിക്കുന്നതിനെക്കുറിച്ച് കുറച്ചുകാലമായി ചർച്ചയിലായിരുന്നു എന്ന് സംവിധായകൻ രാജീവ് രവി പറഞ്ഞു. “സിനിമാ വ്യവസായം ഇപ്പോഴും ഫ്യൂഡൽ രീതിയിലാണ് നിയന്ത്രിക്കുന്നത്. കുറച്ചു പേര്‍ അത് അവരുടെ കുത്തകയാക്കി…

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നറ്റന്‍ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദിലീപ് വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നു എന്നാരോപിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്‌ത ഹർജിയിലാണ് സർക്കാർ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. അടിസ്ഥാനരഹിതമായ വാദങ്ങളുയർത്തി കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ വാദിച്ചു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാണിച്ചു

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: 2017ൽ ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ചൊവ്വാഴ്ച (സെപ്റ്റംബർ 17, 2024) ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തോളമായി സുനിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണെന്ന് ജസ്റ്റിസ് എ എസ് ഓക്ക അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വിധി പറയുന്ന ഘട്ടത്തിലാണ്. പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ തുടർ വിചാരണ അടക്കമുള്ള പല കാര്യങ്ങളിലും കാലതാമസം ഉണ്ടാകാം. കേസിലെ സാക്ഷിവിസ്‌താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പ്രതിഭാഗത്തുനിന്നുള്ള സാക്ഷിവിസ്‌താരം ഇനി നടക്കേണ്ടതായി ഉള്ളതിനാലാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അസംതൃപ്‌തി. ജാമ്യ വ്യവസ്ഥയുടെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് നിയമത്തിന്‍റെ വഴിയിൽ നിന്ന് ലഭിച്ച നീതി തനിക്ക് ലഭിക്കുന്നില്ല. ആറര വർഷത്തിലധികമായി വിചാരണ തടവുകാരനായി തുടരുന്നു തുടങ്ങിയ…

64-ാം ജന്മദിനം കാരുണ്യ ഭവനിൽ ആഘോഷിച്ച് ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത

മാവേലിക്കര: കാരുണ്യ ഭവനിലെ അന്തേവാസികൾക്കൊപ്പം തൻ്റെ 64-ാം ജന്മദിനം ആഘോഷിച്ച് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ്. അന്തേവാസികൾ നൽകിയ പനിനീർ പൂക്കൾ സ്വീകരിച്ചു അവർക്കൊപ്പം കേക്ക് മുറിച്ചു മധുരം പങ്കിട്ടു. അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണു മടങ്ങിയത്. കാരുണ്യ ഭവനിൽ നടന്ന ജന്മദിനാഘോഷ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ അദ്ധ്യക്ഷനായി. ഏബ്രഹാം മാർ എപ്പിഫാനിയോസ് മറുപടി പ്രസംഗം നടത്തി. ഡോ. കെ.എൽ. മാത്യു വൈദ്യൻ കോര്‍ എപ്പിസ്കോപ്പ തോത്ര ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ഫാ. ജേക്കബ് ജോൺ കല്ലട, കൗൺസിൽ അംഗങ്ങളായ ഫാ. പി.ഡി. സ്‌കറിയ പൊൻവാണിഭം, ഫാ. കെ.പി. വർഗീസ്, ബിനു സാമുവൽ, ജോൺസൺ പി. കണ്ണനാംകുഴി, ടി.കെ മത്തായി, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് സാമുവൽ ഏവൂർ, ഫാ പ്രവീൺ ജോൺ മാത്യൂസ്, സൈമൺ…