മലപ്പുറത്തെ നിപ മരണം: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; മരണപ്പെട്ട യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ. ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കിൽ. അന്ന് രാത്രി 8.18 മുതൽ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.ഏഴാം തീയതി 9.20 മുതൽ 9.30 വരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു. അതേസമയം, മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104…

നിപ വൈറസ് വ്യാപനം: മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതിൽ 74 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ്…

ഒന്നര മാസത്തിനകം സംസ്ഥാന സർക്കാർ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഷനരി വിഹിതം നഷ്ടമാകും

തിരുവനന്തപുരം: റേഷൻ കടകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് മാസങ്ങളായി കേന്ദ്ര സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും, അത് നടപ്പാക്കാതെ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഇതേത്തുടർന്നാണ് റേഷൻ കാർഡ് മസ്റ്ററിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ കാര്യങ്ങൾ നടന്നില്ലെങ്കിൽ കേരളത്തിന് റേഷൻ അരി ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം നിർത്തി വച്ചതിനു ശേഷം പിന്നീട് പുനരാരംഭിച്ചിരുന്നില്ല . മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വേണ്ട ഒരു നടപടികളും സംസ്ഥാനം കൈക്കൊണ്ടില്ല. ഇതേ തുടർന്നാണ് ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം…

സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകളൊന്നുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ ഒരിടത്തും പ്രവചിച്ചിട്ടില്ലെങ്കിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടകരമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മറ്റെല്ലായിടത്തും ഇടത്തരം മഴ ലഭിക്കും. അതേ സമയം വ്യാഴാഴ്ച വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറൻ അറബിക്കടലിൻ്റെ അനുബന്ധ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെയും ശക്തമായ…

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ന് കോഴിക്കോട്

കോഴിക്കോട്: ‘തിരുനബി(സ്വ) ജീവിതം, ദർശനം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തും മർകസും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കും. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. തിരുനബി ദർശനങ്ങളും മൊഴികളും കൂടുതൽ പ്രസക്തിയാർജിക്കുന്ന സമകാലികാന്തരീക്ഷത്തിൽ അവ കൂടുതൽ ജനങ്ങളിലേക്കും ഇടങ്ങളിലേക്കും പ്രസരിപ്പിക്കുകയാണ് സമ്മേളനത്തിന്റ ദൗത്യം. മീലാദ് സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. സർക്കിൾ തലത്തിൽ ഇന്നും നാളെയുമായി മീലാദ് സന്ദേശ റാലികളും സോൺ…

പുലിക്കളിക്കൊരു എ.ഐ. പാട്ട്; ‘പുലിക്കൊട്ടും പനംതേങ്ങേം’

തൃശ്ശൂർ: തൃശ്ശൂരിലെ പുലിക്കളിയെ കുറിച്ച്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ചെയ്ത ‘പുലിക്കൊട്ടും പനംതേങ്ങേം’ എന്ന ഓഡിയോ ഗാനത്തിന്റെ വീഡിയോ ആവിഷ്കാരം യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത എ.ഐ. പാട്ടുകളുടെ ഓഡിയോ കളക്‌ഷനായ ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ യിലേതാണ് ഈ പാട്ട്. ചിത്രങ്ങൾ ഉപയോഗിച്ച്, കവിയും ഡോക്യുമെന്റെറിയനുമായ സതീഷ് കളത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം, പുലിക്കളി അന്യം നിന്നുപോകാൻ സാദ്ധ്യതയുള്ള ഇന്നത്തെ സാഹചര്യത്തിൽ, കേരള ഫോക് ലോർ അക്കാദമിയുടെ നാടൻ കലാവിഭാഗത്തിൽ ഉൾപ്പെട്ട ഈ പ്രാചീന കലയുടെ സംരക്ഷണ- പ്രചരണാർത്ഥമായാണ്, വീഡിയോ സോങ്ങ് പുറത്തിറക്കിയിരിക്കുന്നത്. ഫോക്‌ലോർ അക്കാദമി നല്‍കി വരുന്ന പെൻഷൻ, ചികിത്സാ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും ഫെല്ലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങളും അവാർഡുകളും പുലിക്കളി കലാകാരന്മാർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പുലിക്കളി സംഘങ്ങൾക്കു മതിയായ ധനസഹായം സർക്കാർ നല്‍കണമെന്നും ആവശ്യപ്പെടുന്ന സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്നു. സതീഷ് കളത്തിലിന്റെ…

വയനാട് ദുരന്തം: കേന്ദ്ര ധനസഹായത്തെക്കുറിച്ച് എന്നോടല്ല നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ; പ്രകോപിതനായി സുരേഷ് ഗോപി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നത് എന്താണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് “എന്നോടല്ല, നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ” എന്ന് പ്രകോപിതനായി സുരേഷ് ഗോപിയുടെ മറുപടി. കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്ര സഹായം വളരെ വേഗം എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. “നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ…. എനിക്ക് ഇതു തീരെ ഇഷ്ടമല്ല, ഒരു വിഷയം നിങ്ങള്‍ തന്നെ കൊണ്ടു വന്ന്….” കൈരളിയുടെ മൈക്ക് നോക്കിയിട്ട് “നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞ് സുരേഷ് ഗോപി സ്ഥലം വിട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി…

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യുസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ‘സ്വകാര്യ മൊഴികള്‍’ റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ സം‌പ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി) അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് തുറന്ന് കത്തെഴുതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സ്വകാര്യമായ മൊഴികള്‍ റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതായും, സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ…

മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമം സംഘടിപ്പിച്ചു

തിരൂർക്കാട് : മലർവാടി, ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ നേതൃസംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും ഇലാഹിയ കോളേജിൽ നടന്നു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡൻ്റ് ഉമർ മാസ്റ്റർ പൂപ്പലം ഉദ്ഘാടനം നിർവ്വഹിച്ചു. ടീൻ ഇന്ത്യ ഏരിയാ കോർഡിനേറ്റർ കെ.വി നദീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ‘ഐ ആം എ ലീഡർ’ വിഷയത്തിൽ മലർവാടി മലപ്പുറം ജില്ല സെക്രട്ടറി ടി ശഹീർ വടക്കാങ്ങര സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് വൈസ് പ്രസിഡൻ്റ് അന്തമാൻ ഖാലിദ്, മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ കോർഡിനേറ്റർ കെ നിസാർ തുടങ്ങിയവർ സംസാരിച്ചു. ഹാഫിള് പി.എ ആബിദ് ഖിറാഅത്ത് നടത്തി. ടീൻ ഇന്ത്യ തിരൂർക്കാട് ഏരിയ ഭാരവാഹികൾ: നദ കെ.ടി (ക്യാപ്റ്റൻ), ഹസ്സാൻ മുഹമ്മദ് ടി (വൈസ് ക്യാപ്റ്റൻ), അജ്‌വദ് ഹനാൻ (സെക്രട്ടറി), അംറ യു.പി (ജോ. സെക്രട്ടറി). മലർവാടി ബാലസംഘം തിരൂർക്കാട് ഏരിയ…

വയനാട്ടിലെ ക്വാറികൾക്കെതിരെ പ്രതിഷേധമുയരുന്നു

കല്പറ്റ: നാശം വിതച്ച ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ കരിങ്കൽ ക്വാറികൾ പൊതുസമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കി. ഗ്രാമപഞ്ചായത്ത് കമ്മിറ്റികൾക്കിടയിലും അസ്വാരസ്യം വിള്ളലുണ്ടാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും മുള്ളൻകൊല്ലിയിൽ, ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പികെ വിജയൻ രാജിവയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. മുള്ളൻകൊല്ലിയിൽ മൂന്ന് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് അധിക സൈറ്റുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുമുണ്ട്. കൂടാതെ, ഒമ്പത് അപേക്ഷകൾ കൂടി തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. അടുത്തിടെയുണ്ടായ ദുരന്തത്തെത്തുടർന്ന്, പ്രദേശത്ത് ക്വാറികൾ പെരുകുന്നതിനെതിരെ പ്രദേശവാസികൾ നിരവധി പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ചന്നോത്തുകൊല്ലിയിൽ, വിവിധ രാഷ്ട്രീയ ബന്ധങ്ങളിലുള്ള സമുദായാംഗങ്ങൾ നിർദിഷ്ട ക്വാറിക്കെതിരെ അണിനിരന്നതും ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയും നേടി, ഇത് യുഡിഎഫ് ഭരിക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പികെ വിജയനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ട്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ…