കേരളത്തെ സംഘ്പരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല: ഹമീദ് വാണിയമ്പലം

കടന്നമണ്ണ: വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മലപ്പുറം ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച കേരള മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഫാസിസ രാഷ്ട്രീയം ഏറ്റെടുത്ത് നടത്തുകയാണെന്നും ആർ.എസ്.എസി.ൻ്റെ അജണ്ടകൾ നടപ്പാക്കാനുള്ള സർക്കാർ സംവിധാനമായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം പുതിയ ഭാരവാഹി പ്രഖ്യാപനവും, മുഖ്യപ്രഭാഷണവും നിർവഹിച്ചു. നിയുക്ത പ്രസിഡന്റ് മുസ്തഖീം കടന്നമണ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ, സെക്രട്ടറി ഹബീബ് പിപി സ്വാഗതവും, ട്രഷറർ മുഹമ്മദലി മങ്കട സമാപനവും നിർവ്വഹിച്ചു. പ്രശസ്ത ഗായിക അസിൻ വെള്ളില ഗാനവും, കെൻസ ഉസാമ മോണാക്ടും അവതരിപ്പിച്ചു. പൊതുസമ്മേളനത്തോട് മുന്നോടിയായി വേരുംപിലാക്കൽ മുതൽ കടന്നമണ്ണ വരെ സംഘടിപ്പിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഉസാമ മങ്കട, അഷ്കർ…

കൊച്ചി വാട്ടർ മെട്രോ ഫെറികൾ ഇനി വളയിട്ട കൈകള്‍ നയിക്കും

കൊച്ചി: പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട മൂന്ന് യുവതികളെ കൊച്ചി വാട്ടർ മെട്രോ ഫെറികളുടെ ക്രൂ അംഗങ്ങളായി നിയമിച്ചു. അവരെ ഇപ്പോൾ ട്രെയിനി ലസ്‌കർ (ക്രൂ അംഗങ്ങൾ) ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. ബോട്ട് ജീവനക്കാരിൽ കൂടുതലും പുരുഷന്മാരായ കേരളത്തിലെ ജലഗതാഗത മേഖലയിൽ ഇത് അപൂർവമാണ്. മൂന്ന് ട്രെയിനികൾ – അരുണിമ, ലക്ഷ്മി, സ്‌നേഹ – ജനറൽ പർപ്പസ് റേറ്റിംഗ് (ജിപിആർ) കൺവേർഷൻ കോഴ്‌സിന് യോഗ്യത നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതകൾ കൂടിയാണ്. കൂടാതെ, ഇപ്പോൾ 100 യാത്രക്കാരുടെ ശേഷിയുള്ള ഫെറികൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെ ജോലിസ്ഥലത്ത് വിപുലമായ പരിശീലനത്തിലാണെന്ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) വൃത്തങ്ങൾ പറഞ്ഞു. ഇവരിൽ കൊല്ലം സ്വദേശിയായ അരുണിമ എ. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞ് ലാസ്‌കാർ ലൈസൻസ് ലഭിക്കുന്നതിന് കെ.ഡബ്ല്യു.എം.എല്ലിൽ ഒരു വർഷത്തെ പരിശീലനം നേടി. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ…

നേമം-കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റി

തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ പരിഗണിച്ചാണ് റെയില്‍‌വേയുടെ നടപടി. തിരുവനന്തപുരം സെൻട്രലിൽ പരമാവധി ട്രെയിനുകൾ സർവീസ് നടത്തുന്നതിനാൽ സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നു. പേരുമാറ്റവും ഇതിൻ്റെ ഭാഗമാണ്. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു.

വയനാടിൻ്റെ സംരക്ഷണം കേന്ദ്രം ഏറ്റെടുക്കും: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍

കൊച്ചി: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയുടെ സംരക്ഷണം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വയനാടിന് വേണ്ടി എന്ത് ചെയ്യണമോ അത് ചെയ്യും. വയനാടിനുള്ള കേന്ദ്ര സർക്കാരിൻ്റെ ധനസഹായം വൈകുന്നതിനെതിരെ കേരള നിയമസഭ അംഗീകരിച്ച പ്രമേയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അവർ തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ പ്രൊഫ. കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച ‘മീറ്റ് ദി ഗ്രേറ്റ് ലീഡേഴ്‌സ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. “വയനാട് അനുഭവിച്ച വേദന കാണുമ്പോൾ മനസ്സ് തകർന്നു. ഇന്ത്യയുടെ ചില ഭാഗങ്ങൾ അങ്ങേയറ്റത്തെ കാലാവസ്ഥാ സംഭവങ്ങളാൽ വളരെ നിർഭാഗ്യകരമാണ്. ഇത്തരം ദാരുണമായ സംഭവങ്ങളിൽ സംസ്ഥാനങ്ങൾ വലയുമ്പോൾ അവരെ സഹായിക്കാൻ കേന്ദ്രത്തിന് ഒരു മടിയും ഉണ്ടായിട്ടില്ല,” അവർ പറഞ്ഞു. പ്രധാനമന്ത്രി ഈ ദാരുണമായ സംഭവം ഫോട്ടോ-ഓപ്പായി ഉപയോഗിച്ചുവെന്ന വിമർശനത്തിന്, “ഇത് ഒരു ഫോട്ടോ അവസരമാണെന്ന് പറയാൻ…

ലൈംഗികാതിക്രമ കേസ്: നടന്‍ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. തിരുവനന്തപുരം കന്‍റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജയസൂര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിന്‍റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ…

തലസ്ഥാന നഗരിക്ക് ഊർജം പകർന്ന് 5000ത്തിലധികം പേരുടെ പങ്കാളിത്തത്തോടെ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 സംഘടിപ്പിച്ചു

വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് ആകെ 22 ലക്ഷം രൂപ സമ്മാനമായി നൽകി തിരുവനന്തപുരം, ഒക്ടോബർ 14, 2024: ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തൺ, 5000 ത്തിലധികം പേരുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായി. ഇനി വരുന്ന വർഷങ്ങളിലെല്ലാം സംഘടിപ്പിക്കാനുദ്ദേശിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് ഞായറാഴ്ച നടന്നത്. യു എസ് ടി യുടെ ഇരുപത്തി അഞ്ചാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് ഉദ്‌ഘാടന മാരത്തൺ സംഘടിപ്പിച്ചത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2024 നടന്നത്. യു എസ് ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിച്ച മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച്…

ഡോ. സൈനുദീൻ പട്ടാഴി സിനിമാ രംഗത്തും

പ്രശസ്ത ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് “സ്വച്ഛന്ദമൃത്യു.” ദേശീയ അവാർഡ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി, ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ…

ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റു എന്ന രൂക്ഷ വിമര്‍ശനവുമായി സിപിഐയ്ക്കെതിരെ പി വി അന്‍‌വര്‍

സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാർട്ടിയാണ് സിപിഐ’യെന്നും അൻവർ പറഞ്ഞു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നും അവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന എൽഡിഎഫ് ധാരണയിൽ നിന്നു സിപിഐ അവസാന നിമിഷം പിൻമാറിയെന്നും അൻവർ തുറന്നടിച്ചു. സിപിഐ പണം വാങ്ങിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വറിന്റെ ആരോപണം. വെളിയം ഭാര്‍ഗവാനുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയായിരുന്നു തീരുമാനം. അന്ന് ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടതിന് കാരണം സിപിഐ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ക്ക് പോലും അറിയാത്തതുകൊണ്ടായിരുന്നുവെന്നും താന്‍ നിന്നാല് ജയിക്കുമെന്ന് ലീഗിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സീറ്റ് വില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അന്‍വര്‍ ആഞ്ഞടിച്ചു. ‘കഴിഞ്ഞ…

പോലീസ് ഗുണ്ടാ രാജ് അവസാനിപ്പിക്കുക: നാസർ കീഴുപറമ്പ്

മക്കരപ്പറമ്പ: പോലീസിൻ്റെ ഗുണ്ടാ രാജിനെതിരെയും, ആർ.എസ്‌.എസ് ഇടത് അവിശുദ്ധ ബന്ധത്തിനെതിരെയും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കഴുപറമ്പ്. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ജില്ല വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, സെക്രട്ടറി മെഹ്ബൂബ്, മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ.പി എന്നിവർ സംസാരിച്ചു. പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കെ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് റഷീദ് കൊന്നോല സ്വാഗതവും കെ.പി. ബഷീർ നന്ദിയും പറഞ്ഞു.

ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്: ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ

കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ്സ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കവാൻ ചിലർ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയുംകുറിച്ച് അറിവില്ലാത്തവര്‍ നടത്തുന്ന ജ്വല്പനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ പുച്ഛിച്ചുതള്ളുന്നു. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുതകള്‍ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിലിത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടയാക്കും. സെമിനാരികള്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളല്ല; സഭാശുശ്രൂഷകള്‍ക്കായി വൈദികരെ വാര്‍ത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകള്‍ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു…