നടിക്കെതിരായ വാട്സ്‌ആപ്പ് രേഖകള്‍ ഇന്ന് നടൻ സിദ്ദീഖ് പോലീസിന് കൈമാറും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളിയിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചിരുന്നു. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് അന്വേഷണസംഘം…

സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്. ബീന ആന്‍റണിയുടെ ഭര്‍ത്താവ് മനോജിന്‍റെ ഒരു വീഡിയോയ്ക്ക് മറുപടിയായി ബീന ആന്‍റണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ആലുവ സ്വദേശിയായ നടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീന ആന്‍റണിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. 33 വര്‍ഷമായി താന്‍…

‘തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖം മറയേക്കണ്ട ആവശ്യമില്ല; മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കണമെന്ന് പ്രയാഗ മാര്‍ട്ടിനോട് താന്‍ പറഞ്ഞു: സാബു മോന്‍

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പങ്കെടുത്ത താരങ്ങളില്‍ പ്രയാഗയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് വിളിപ്പിച്ചത് പ്രകാരം ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രയാഗ മറുപടിയും പറഞ്ഞിരുന്നു. പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബു മോനും എത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ എത്തിയതെന്ന് സാബുമോന്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സാബു മോന് നേരെ വന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളെ എല്ലാം തള്ളിയിരിക്കുകയാണ് സാബു മോന്‍. പ്രയാഗയ്‌ക്കൊപ്പം വന്നതിനെ കുറിച്ചും സാബുമോന്‍ പറയുന്നു. സാബുമോന്റെ വാക്കുകള്‍: ‘തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന്…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ 17 മാസങ്ങൾക്ക് മുമ്പ് സമര്‍പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഒക്ടോബര്‍ 9ന് ക്രൈസ്തവ പഠനറിപ്പോര്‍ട്ടിന്മേല്‍ നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കൈവശമാണെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരിക്കുമ്പോഴും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യതയും വകുപ്പു മന്ത്രിക്കുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലേയ്ക്ക് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുന്നതിന്റെ പിന്നില്‍ സംശയങ്ങളുണ്ട്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം…

കെഎസ്ആർടിസിയെ ലാഭകരമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഡിപ്പോകൾക്ക് ലാഭകരമായ റൂട്ടുകൾ തിരിച്ചറിയാൻ അനുവദിക്കുക, ബസുകൾ സിഎൻജിയിലേക്ക് മാറ്റുക, ഡോർ ടു ഡോർ കൊറിയർ സൗകര്യം തുടങ്ങിയ വിവിധ നടപടികൾ പരിശോധിച്ച് വരികയാണെന്ന് സർക്കാർ വെള്ളിയാഴ്ച (ഒക്ടോബർ 11, 2024) അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കോർപ്പറേഷൻ അതിൻ്റെ പ്രവർത്തനങ്ങൾ ലാഭകരവും പൊതുജനങ്ങൾക്ക് പ്രയോജനകരവുമാക്കാനുള്ള ശ്രമത്തിലാണെന്നും സര്‍ക്കാര്‍ പറഞ്ഞു. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സംസ്ഥാന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് പുതിയ നടപടികൾ നിയമസഭയിൽ പ്രഖ്യാപിച്ചത്. 93 കെഎസ്ആർടിസി ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തില്‍ പ്രവർത്തിക്കാൻ കഴിഞ്ഞതായി ഗണേഷ് കുമാർ പറഞ്ഞു. ഡിപ്പോകളിലെ പൊതു ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയും യാത്രക്കാർക്ക് വൃത്തിയുള്ള ശുചീകരണ സൗകര്യം ഒരുക്കേണ്ടതിൻ്റെ ആവശ്യകതയും കണക്കിലെടുത്ത് 10 ഡിപ്പോകളിലെ ടോയ്‌ലറ്റുകളുടെ നടത്തിപ്പ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സുലഭ് ഇൻ്റർനാഷണലിന് കൈമാറിയതായും അദ്ദേഹം…

രത്തൻ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുന്ന മൂന്നാര്‍

മൂന്നാര്‍: ടാറ്റ ടീയുടേതുൾപ്പെടെ വിശാലമായ തേയിലത്തോട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലെ ഹിൽസ്റ്റേഷൻ, ദീര്‍ഘദര്‍ശിയായ നേതാവ് രത്തൻ ടാറ്റയുടെ വിയോഗത്തിൽ വിലപിക്കുന്നു. മൂന്നാറുമായുള്ള ടാറ്റയുടെ ബന്ധം ഒരു സാധാരണ വ്യവസായിയേക്കാൾ വളരെ കൂടുതലായിരുന്നു – തോട്ടം തൊഴിലാളികളുടെയും പ്രാദേശിക ആദിവാസി സമൂഹത്തിൻ്റെയും ക്ഷേമത്തിനായി അദ്ദേഹം ആവേശഭരിതനായ ഒരു വക്താവായിരുന്നു. 1991-ൽ സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം എന്ന കാഴ്ചപ്പാടോടെ സ്ഥാപിതമായ ഡെയർ സ്കൂൾ അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണമാണ്. ടാറ്റയുടെ വിശ്വസ്തനായ ആർ. കൃഷ്ണകുമാറാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. സ്‌കൂളിൽ നിലവിൽ 57 കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്തതായി കാനൻ ദേവൻ പ്ലാൻ്റേഷൻസ് കമ്പനിയുടെ (കെഡിഎച്ച്പി) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) കെ.മാത്യു എബ്രഹാം പറഞ്ഞു. “സ്‌കൂൾ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് ഈ കുട്ടികളിൽ…

ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ വി.ജെ തോമസ് അന്തരിച്ചു

മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ് (പാപ്പച്ചൻ – 81) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 14 തിങ്കളാഴ്‌ച രാവിലെ 8ന് എടത്വ മഹാ ജൂബിലി ഹോസ്പിലിൽ പൊതു ദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വസതിയിലെത്തിക്കും. സംസ്കാരം 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ട്യയപള്ളി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ കിഴക്കൻ മുത്തുർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മകൻ: ടോം ജോൺസൺ ( കുവൈത്ത്). മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം. സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസസ് റിട്ട. പ്രൊഫസർ ഡോ വി ജെ വർഗ്ഗീസ്, പരേതരായ വി.ജെ ഏബ്രഹാം, റാഹേൽ, അച്ചാമ്മ വാലയിൽ – തലവടി, അന്നമ്മ കിഴക്കേതിൽ…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടത് സർക്കാർ പ്രതിരോധത്തിലാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജസ്‌റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങളുടെയും ദുരുപയോഗത്തിൻ്റെയും സംഭവങ്ങളിൽ കേരളത്തിലെ ഇടതു സർക്കാർ പ്രതിരോധത്തിലാണെന്നും യുഡി‌എഫ് ആരോപിച്ചു. , അതുകൊണ്ടാണ് സഭയില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നതെന്നും പ്രതിപക്ഷം വെള്ളിയാഴ്ച അവകാശപ്പെട്ടു. റിപ്പോർട്ടിലെ കണ്ടെത്തലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമില്ലെന്ന് ആരോപിച്ച് സഭ നിർത്തിവെക്കാനും ചർച്ച ചെയ്യാനും യുഡിഎഫ് എംഎൽഎമാർ നൽകിയ നോട്ടീസിന് സ്പീക്കർ എ എൻ ഷംസീർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം, വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലായതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാത്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നോട്ടിസ് പരിഗണിക്കാന്‍ പോലും തയ്യാറല്ല. ഇക്കാര്യം ചോദ്യത്തിലൂടെ ഉന്നയിച്ചപ്പോള്‍ ചോദ്യത്തിലൂടെ മറുപടി പറയാന്‍ കഴിയില്ലെന്നും…

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി നൽകി

ഹോസ്പിറ്റൽ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലെ സൂപർസ്പെഷാലിറ്റി ആശുപത്രികളിലേക്കും, M.E.S. മെഡിക്കൽ കോളേജിലേക്കും, കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും അത്യാഹിതങ്ങളിൽ എത്തുന്ന ആംബുലൻസുകൾ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗികൾ തുടങ്ങിയവർക്കും ദേശീയപാത 966 (പഴയ 213) ലെ അങ്ങാടിപ്പുറം മേഖലയിൽ നേരിടുന്ന ഗതാഗതക്കുരുക്കു മൂലം സമയംബന്ധിതമായ ചികിത്സ ലഭിക്കാതെ വരുന്നു. കൂടാതെ, പോലീസ്, ഫയർ റെസ്ക്യൂ അടക്കമുള്ള അടിയന്തര സേവനങ്ങളും ഈ ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണ്. ഈ ഗതാഗത തടസ്സം പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും, മതിയായ ചികിത്സ ലഭിക്കാനുള്ള അവകാശത്തെയും directly ബാധിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. 1986-ലെ ഓൾഗ ടെല്ലിസ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം ജീവനോപാധി, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും, അതിനാൽ കേരള സർക്കാർ, ജനപ്രതിനിധികൾ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പൗരാവകാശ ലംഘനത്തിൽ പ്രതികളാകണമെന്ന് ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായ ഓരോടം പാലം-മാനത്തുമംഗലം ബൈപ്പാസ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തി,…

കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. അസ്ഹരിക്ക്; ഖത്തര്‍ മന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി പുരസ്‌കാരം സമ്മാനിച്ചു

ദോഹ (ഖത്തര്‍): എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്. മര്‍കസിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. ഖത്തര്‍ സാമൂഹ്യ ഉത്തരവാദിത്ത വാരം ആചരിക്കുന്നതിന്റെ ഭാഗമായി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും റീജിയണല്‍ നെറ്റ്വര്‍ക് കണ്‍സള്‍ട്ടന്‍സിയും സംയുക്തമായാണ് ഡോ. അസ്ഹരിക്ക് അവാര്‍ഡ് നല്‍കിയത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയുടെ പദവിയിലുള്ളയാളും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയാണ് പുരസ്‌കാരം സമ്മാനിച്ചത്. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മഅ്തൂഖ് അല്‍ മഅ്തൂഖിന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ മാസം കുവൈത്തില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍, കുവൈത്ത് ഫോറത്തിന്റെ സമാനമായ അവാര്‍ഡിനും ഡോ. അസ്ഹരി അര്‍ഹനായിരുന്നു.