തലസ്ഥാനത്ത് ശുദ്ധജല വിതരണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 44 വാർഡുകളിൽ ശുദ്ധജല വിതരണത്തിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കോർപറേഷനും ജല അതോറിറ്റിയും ടാങ്കറുകള്‍ തയാറാക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം കിട്ടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നത്തിന് പരിഹാരമാകും. മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ പ്രവൃത്തി സ്ഥലം സന്ദർശിച്ചു. പണി നീണ്ടുപോകുമെന്ന് ജല അതോറിറ്റി പ്രതീക്ഷിച്ചിരുന്നില്ല. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലത്തെ ചർച്ചയിൽ വെള്ളം ലഭ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയതാണ്. രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു. തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം…

എഡിജിപിയും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച: വിശദീകരണം ആവശ്യപ്പെട്ട് സിപിഐ

കൊച്ചി: എഡിജിപി എംആർ അജിത്കുമാറും ആര്‍ എസ് എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അർത്ഥവും ലക്ഷ്യവും ഉള്ളടക്കവും അറിയാൻ എല്ലാവരെയും പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആഗ്രഹിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശനിയാഴ്ച കൊച്ചിയിൽ ആർഎസ്എസ് മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബലെയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിൽ അജിത്കുമാർ പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് വിശ്വത്തിൻ്റെ പ്രതികരണം. കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് എൽഡിഎഫ് നയവുമായി യാതൊരു ബന്ധവുമില്ല. എഡിജിപിക്ക് യോഗവുമായി എന്താണ് ബന്ധമെന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി അദ്ദേഹം എന്തിനാണ് സ്വകാര്യ വാഹനത്തിൽ പോയതെന്നുമാണ് അറിയേണ്ടത്,” വിശ്വം പറഞ്ഞു. കേരളത്തിൻ്റെ സാംസ്‌കാരികോത്സവമായ തൃശൂർ പൂരം തടസ്സപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ ആ തടസ്സത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കരുതുന്ന ആർഎസ്എസ് ഭാരവാഹിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അർത്ഥവും ലക്ഷ്യവും ഉള്ളടക്കവും അറിയാൻ…

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര നടയിൽ ഇന്ന് കല്യാണത്തിരക്ക്; 356 വിവാഹങ്ങള്‍ ഇന്ന് നടക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 356 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാലിന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണ മണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, ബുക്കിംഗ് തുടരുകയാണെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ…

പക്ഷിപ്പനി: നാലു ജില്ലകളിൽ വളര്‍ത്തു പക്ഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി വിജ്ഞാപനം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി ആവര്‍ത്തിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളില്‍ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ആലപ്പുഴ ജില്ലയില്‍…

വര്‍ണ്ണവിസ്മയമൊരുക്കി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം ഫിലഡല്‍‌ഫിയയില്‍ അരങ്ങേറി

ഫിലഡല്‍ഫിയ: ഫിലഡല്‍‌ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം വര്‍ണ്ണോജ്വലമായി. പ്രമുഖ മലയാള നടിയും മോഡലുമായ ശ്വേതാ മേനോന്‍, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തത് പരിപാടിക്ക് മാറ്റുകൂട്ടി. ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറം ഈ വര്‍ഷം ആരവം 2024 എന്ന പേരിലാണ് ഓണാഘോഷ പരിപാടികള്‍ അവതരിപ്പിച്ചത്. മയൂര റസ്റ്റോറന്റ്റ് ഒരുക്കിയ ഓണ സദ്യയോടുകൂടി പരിപാടികള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയില്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തില്‍ വിശിഷ്ടാതിഥികളെയും മഹാബലി തമ്പുരാനെയും വേദിയിലേക്ക് ആനയിച്ചു. ചെയര്‍മാന്‍ അഭിലാഷ് ജോണ്‍, ശ്വേതാ മേനോന്‍, നവനീത് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബിനു മാത്യു, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ എന്നിവര്‍ ചേര്‍ന്ന് തെളിയിച്ച നിലവിളക്കിനു മുന്‍പില്‍ ലാസ്യ ഡാന്‍സ് അക്കാഡമി…

ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് നേടിയ ഡോ. ജോൺസൺ വി ഇടിക്കുളയെ വൈദീക സെമിനാരി വിദ്യാർത്ഥി സംഘം അനുമോദിച്ചു.

എടത്വ: മദർ തെരേസയുടെ 27-ാം ചരമ വാർഷിക ദിനത്തിൽ കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് നേടിയ ഡോ ജോൺസൺ വി.ഇടിക്കുളയെ കണ്ണമ്മൂല വൈദിക സെമിനാരി വിദ്യാർത്ഥികൾ ഭവനത്തിലെത്തി അനുമോദിച്ചു. വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി സജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പി.ഐ ജേക്കബ് പൂവ്വക്കാട്, ഷിന്റോ ജസ്റ്റിൻ (അരുവിക്കര), എസ്.ഷാജി (പാറശ്ശാല ), ഡാനിഷ് മുത്തു സാമുവൽ (ഈറോഡ് ), ഡെന്നി ദാനിയേല്‍ (ഓച്ചിറ) എന്നിവർ ഡോ. ജോൺസൺ വി. ഇടിക്കുളയെ ഷാൾ അണിയിച്ച് അനുമോദിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ബിൽബി മാത്യു കണ്ടത്തിൽ, ദ്രാവിഡ പൈതൃക വേദി ജനറൽ സെക്രട്ടറി സുധീർ കൈതവന, കുട്ടനാട് സെക്കുലര്‍ കൂട്ടായ്മ സെക്രട്ടറി…

യുവജന കുടുംബ സംഗമം സെപ്റ്റംബർ 8ന്

പടപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന `യൂത്ത് കഫെ`യുവജന കുടുംബ സംഗമങ്ങളുടെ ഭാഗമായി പടപ്പറമ്പ ഏരിയ കമ്മിറ്റി ഞായറാഴ്ച പടപ്പറമ്പ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ 09:30ന് ആരംഭിക്കുന്ന സംഗമം ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിർവഹിക്കും, ബഷീർ ശർഖി, അബ്ബാസ് കൂട്ടിൽ, സലീം മമ്പാട്, സുലൈമാൻ അസ്ഹരി, യുസ്‌ർ മഞ്ചേരി, സനീം കൊളത്തൂർ എന്നിവർ സംസാരിക്കും.

ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച ‘പൊന്നോണംകതിരടി’ എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍ റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും മനം കവരുന്ന പ്രകൃതിഭംഗിക്കും അനുയോജ്യമാണ് ഗാനവും ചിത്രീകരണവും. എല്ലാവര്‍ഷവും തന്റെ പ്രജകളെ കാണുവാനായി എത്തുമെന്ന മഹാബലിയുടെ വാഗ്ദാനമാണ് ഓരോ ഓണവും. ഈ ആശയത്തില്‍ നിന്നാണ് ഓണ വാഗ്ദാനം എന്ന പരസ്യചിത്രം ഉടലെടുത്തത്. എല്‍ ആന്‍ഡ് കെ സാച്ചി ആന്‍ഡ് സാച്ചി മുംബൈ എന്ന ഏജന്‍സി നിര്‍മ്മിച്ച…

സുജിത് ദാസിന്റെ നടപടികൾ; സർക്കാർ സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം: വെൽഫെയർ പാർട്ടി

· മുഴുവൻ കേസുകളും പുനരന്വേഷിക്കുക. · സംഘ്പരിവാറിന് വേണ്ടി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ പുറത്ത് വിടുക. · മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കുക. ആർഎസ്എസ്‌കേരള പോലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ നേരത്തെ ഉന്നയിച്ച വാദങ്ങൾ ശരിവെച്ചുകൊണ്ട് മുൻ എസ്പി സുജിത് ദാസിന്റെ, കൊലപാതകമടക്കമുള്ള ക്രിമിനൽ കേസുകളിലെ പങ്കാളിത്തം, സ്വർണ്ണക്കടത്തു മാഫിയ സംഘങ്ങളുമായുള്ള ബന്ധം, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന നടപടികൾ എന്നിവ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഈ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദുരൂഹവും നിഗൂഢവുമായ വ്യക്തിത്വത്തെകുറിച്ചും ആസൂത്രിതമായ നടപടികളെകുറിച്ചും സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. മലപ്പുറം ജില്ലയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിനെകുറിച്ച് സവിശേഷ അന്വേഷണം നടത്തണം. മലപ്പുറം ജില്ലയിൽ പോലീസ് മേധാവിയായിരുന്ന കാലത്ത് സുജിത് ദാസ് ചാർജ് ചെയ്ത മുഴുവൻ…

വന്ദേ ഭാരത് ട്രെയിനിനെ വിശ്വസിച്ച യാത്രക്കാര്‍ വെട്ടിലായി; എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നിർത്തലാക്കി

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നിർത്തലാക്കി. ഇതോടെ ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളികൾ പ്രതിസന്ധിയിലായി. വന്ദേ ഭാരത് പിൻവലിച്ചതോടെ ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നിരക്ക് വീണ്ടും വർധിപ്പിച്ചു. ജൂലൈ 31നാണ് എറണാകുളം ബംഗളൂരു റൂട്ടിൽ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരുമാസം തികയുന്നതിന് മുൻപ് ആഗസ്ത് 26 ന് സർവീസ് നിർത്തലാക്കി. വരുമാനം ഉണ്ടെങ്കിൽ സർവീസ് നീട്ടാം എന്നായിരുന്നു റെയിൽവേ പറഞ്ഞിരുന്നത്. എന്നാൽ 15 ശതമാനം ബുക്കിങ് ഉണ്ടായിരുന്ന സർവീസ് ആണ് പൊടുന്നനെ റെയിൽവേ നിർത്തിയത്. ഇതോടെ ഓണം ആഘോഷിക്കാൻ നാട്ടിലെത്തി മടങ്ങാമെന്ന മലയാളികളുടെ മോഹമാണ് ഇല്ലാതായത്. വന്ദേഭാരത് സർവീസ് നിർത്തലാക്കിയതോടെ ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകളുടെ ചാർജ് ഇരട്ടിയായി. വരുംദിവസങ്ങളിലും നിരക്ക് വർധിക്കും എന്നാണ് സൂചന. മുൻപ് 2000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4000 രൂപയിൽ…