ഞാനൊരു ലഹരി ഉപയോക്താവല്ല; ഗുണ്ടാ നേതാവ് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരും. നടി പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിൻ്റെ മുറി സന്ദർശിക്കാറുണ്ടെന്നാണ് പോലീസ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, ഓം പ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രയാഗ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാനൊരു ലഹരി ഉപയോക്താവല്ല. ഇന്നുവരെ ലഹരി വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു. അതേസമയം, ഓംപ്രകാശിനെ കാണാന്‍ രണ്ട് സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ് പറയുന്നു. അവര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ആണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതോളം പേരാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ്…

മണ്ണാറശ്ശാല നാഗരാജ ക്ഷേത്ര ആയില്യ മഹോത്സവം; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബര്‍ 26 ന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്ടോബര്‍ 26 ശനിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം എന്നറിയപ്പെടുന്നത്. പൊതുവെ നാഗദൈവങ്ങള്‍ക്ക് പ്രധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം. സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങ് എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. മണ്ണാറശാല ആയില്യത്തിന് പിന്നിൽ നിരവധി കഥകളാണ് ഉള്ളത്. അതിൽ ഒന്നാണ് സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നഗരാജാവായി വാഴുകയും ചെയ്തു. ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍…

സുസ്ഥിര കേരളം ആക്ഷന്‍ കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തെരഞ്ഞെടുത്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യനാണ് സുസ്ഥിരകേരളത്തിന്റെ ജനറൽ സെക്രട്ടറി. ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ലൂഥറൻസ് സഭ ബിഷപ്പ് ഡോ. മോഹൻ മാനുവൽ , ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൻ, മാർക്കോസ് എബ്രഹാം, ഡോ. കെ.കെ. മനോജൻ (ഗോകുലം) , ബേബിമാത്യൂ (സോമതീരം), പ്രൊഫ. ഷേർലി…

ശ്രദ്ധേയമായി സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024 ശ്രദ്ധേയമായി. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന കോണ്‍ക്ലൈവില്‍ 2000ലധികം സംരംഭകര്‍ പങ്കെടുത്തു. മൂന്ന് വേദികളിലായി 20 സെഷനുകളാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. കോണ്‍ക്ലൈവിന്റെ ഭാഗമായി 100 ഇന്ററാക്ടീവ് സ്റ്റാളുകളടങ്ങുന്ന വിപുലമായ കണക്ടിംഗ് എക്‌സ്‌പോയും നടന്നു. വിവിധ സെഷനുകളിലായി എമ്പതിലധികം അതിഥികളാണ് പങ്കെടുത്തത്. രാവിലെ 9 മണിമുതല്‍ തന്നെ എക്‌സ്‌പോയും മറ്റു സംവിധാനങ്ങളും സജീവമായിരുന്നു. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ കോണ്‍ക്ലൈവിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം-വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.വി. അബ്ദുല്‍ വാഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം നഹാസ് മാള പ്രഭാഷണം നിര്‍വഹിച്ചു. ഗള്‍ഫാര്‍ മുഹമ്മദലിയുടെ…

പാഞ്ചജന്യം ഭാരതം സ്ഥാപക ദിനം; പ്രഭാഷണ പരമ്പര ഇന്ന് മുതൽ

എടത്വ: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം ദേശീയ ചെയർമാനായി ബഹിരാകാശ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ.ടി.പി.ശശികുമാറിനെ തിരഞ്ഞെടുത്തു. ദേശീയ ഉപദേശക സമിതിയിലേക്ക് ഡോ.ജെ.എം.ദേവയെ (അക്ഷർധാം ഡൽഹി) ഉൾപ്പെടുത്തി. വർക്കിംഗ് ചെയർമാനായി ആർ.ആർ.നായർ, വൈസ് ചെയർമാനായി കുടശ്ശനാട് മുരളി, കോർ കമ്മറ്റിയംഗമായി ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവരെയും നിയോഗിച്ചുകൊണ്ട് ഉന്നതാധികാര സമിതി പുനസംഘടിപ്പിച്ചു. പാഞ്ചജന്യം ഭാരതം അഞ്ചാമത് സ്ഥാപക ദിനത്തിനു (വിജയദശമി) മുന്നോടിയായി ഇന്ന് മുതൽ 13 വരെ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുന്നതിനും ആർ.ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയസമിതിയോഗം തീരുമാനിച്ചു. ഡോ.എൻ.ജി. മേനോൻ, ഡോ.ഇ.എം.ജി. നായർ, ഡോ.എം.വി. നടേശൻ, വിനോദ്കുമാർ കല്ലേത്ത്, അഡ്വ.കെ. ഗിരീഷ്കുമാർ, കെ.നന്ദകുമാർ, എം.കെ.ശശിയപ്പൻ, ശ്യാമളാ സോമൻ, ഡോ. ലക്ഷ്മി കാനത്ത്, ഡോ.അനിതാ ശങ്കർ, സതി സുനിൽ എന്നിവർ പ്രസംഗിച്ചു. ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഡോ. ടിപി ശശികുമാർ 1989 മുതൽ രണ്ട്…

ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

നോളജ് സിറ്റി: മുന്‍ കുവൈത്ത് ഔഖാഫ്, നിയമ മന്ത്രിയും നിലവിലെ യുഎന്‍ സെക്രട്ടറി ജനറലിന്റെ ഹ്യുമാനിറ്റേറിയന്‍ ഉപദേഷ്ടാവും ആയ ഡോ. അബ്ദുല്ല മഅ്തൂഖിന്റെ ജീവചരിത്രം പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയിലെ ഗവേഷണ- പ്രസാധക സംരംഭമായ മലൈബാര്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ മിഡില്‍ ഈസ്റ്റിലെ സി എസ് ആര്‍ സംഘടനകളുടെ കൂട്ടയ്മയായ റീജിയണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്നിവരും ചേര്‍ന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഡോ. അബ്ദുല്ല മഅ്തൂഖിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍…

അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) മർകസിൽ

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, പടനിലം ഹുസൈൻ മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ്‌ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. നൗശാദ് സഖാഫി കൂരാറ പ്രഭാഷണം നടത്തും. മതവിദ്യാർഥികളും ഖുർആൻ…

ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി. ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ.ഫെലിക്‌സിന്റെ ദൗത്യം. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, മറൈന്‍ സയന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പഠന മാതൃകയാണ് ആര്‍ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്. നോര്‍വെയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായ…

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാ മണിയും മമിതാ ബൈജുവും; ദളപതി 69ന് തുടക്കമായി

ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ…

യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു

കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവർക്ക് പരിപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, നെറ്റ്‍വർക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻവിധം കഴിയും വിധമാണ് ആപ്പ് തയാർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തൻസീർ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറി അഫീഫ് വള്ളിൽ എന്നിവർ സംബന്ധിച്ചു.