എഫ് ഐ ടി യു സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി

മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ഭാരവാഹികൾക്കും മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും എഫ് ഐ ടി യു ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പരിപാടിയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ കാർഷിക മേഖല പരിപൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ പുതിയൊരു കാർഷിക നയം രൂപപ്പെട്ടു വരേണ്ടത് അനിവാര്യമാണെന്നും കർഷകർ നടത്തുന്ന സമരങ്ങൾക്ക് അതുകൊണ്ടാണ് എഫ് ഐ ടി യു കലവറയില്ലാത്ത പിന്തുണ നൽകിവരുന്നതെന്നും സ്വീകരണത്തിനുള്ള മറുപടിയിൽ എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ പറഞ്ഞു. എഫ് ഐ ടി യു ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി, M E ഷുക്കൂർ സ്വാഗതവും, ജില്ലാ ട്രഷറർ എൻ കെ…

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

പത്തനം‌തിട്ട: ഞായറാഴ്ച പുലർച്ചെ കോന്നി മുറിഞ്ഞകല്ലിന് സമീപം ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന ബസിൽ കാർ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരായിരുന്നു ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകല്ല്-കലഞ്ഞൂർ സ്‌ട്രെച്ചിൽ പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മലേഷ്യയിലെ മധുവിധു ആഘോഷം കഴിഞ്ഞ് നാട്ടിലെത്തിയ നിഖിലിനെയും ഭാര്യ അനുവിനെയും കൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. കാർ ഓടിച്ചിരുന്ന ബിജു പി.ജോർജ് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിത വേഗത്തില്‍ വന്നിടിച്ചു…

നോക്കുകൂലി – കര്‍ശ്ശന നടപടി ഉണ്ടാകണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: വെള്ളറടയില്‍ നിയമവിരുദ്ധമായ നോക്കുകൂലി നല്‍കാന്‍ തയ്യാറാകാത്ത സ്ഥാപന ഉടമ സുനില്‍കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച തൊഴിലാളികള്‍ക്കെതിരേ കര്‍ശ്ശന നടപടി ഉണ്ടാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. നോക്കുകൂലി എന്ന നിയമവിരുദ്ധ അവകാശത്തിനെതിരേ, ഗൂണ്ടാപിരിവിനെതിരേ, കോടതി ഉത്തരവ് ഉണ്ടായിട്ടും, സംഘടിതശക്തിയുടെ പേരില്‍ ചിലര്‍ കാണിക്കുന്ന തോന്ന്യവാസം, അവസാനിപ്പിച്ചേ തീരൂ. ഇതില്‍ കക്ഷിയോ രാഷ്ട്രീയമോ ഒന്നും നോക്കരുത്. പണിയെടുക്കാതെ, വല്ലവന്‍റേയും അദ്ധ്വാനത്തിന് കൂലി ചോദിക്കുന്നത്, ആത്മാഭിമാനമുള്ള ഒരാള്‍ക്കും ചേര്‍ന്നതല്ല. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനുകളിലെ ഗൂണ്ടകളാണ് പണിയെടുക്കാതെ കാശ് വാങ്ങാന്‍, ഇന്നലെ വെള്ളറടയില്‍ അക്രമം നടത്തിയത്. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും നോക്കുകൂലിക്കെതിരേ പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടേ തീരൂ. അക്രമത്തില്‍ മൗനം ദീക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ ഉണ്ടാകണം. വെള്ളറടയില്‍ നടന്ന അക്രമത്തില്‍, സര്‍ക്കാരിനേയും കോടതിയേയും വെല്ലുവിളിക്കുന്ന…

പത്തനംതിട്ട ജില്ലയിലെ പാരമ്പര്യ വൈദ്യന്മാര്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ കടന്നാക്രമണം അവസാനിപ്പിക്കണം

പത്തനം‌തിട്ട: പത്തനംതിട്ട ജില്ലയിലെ പാരമ്പര്യ വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉദ്യോഗസ്ഥരുടെ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും, പാരമ്പര്യ വൈദ്യൻമാരെ നിയമം മൂലം സംരക്ഷിക്കണമെന്നും പത്തനംതിട്ട ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള ആയൂർവ്വേദ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ കൺവെൻഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് ഷൈമ ശിവൻ ഉൽഘാടനം ചെയ്തു, തുളസിവൈദ്യർ അടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുളസിവൈദ്യർ ( പ്രസിഡണ്ട് ), വിഷ്ണു ഗുരുക്കൾ, ശ്യാംമകുമാർ (വൈസ് പ്രസിഡന്റുമാർ), ബിനോയി വൈദ്യർ തിരുവല്ല (സെക്രട്ടറി) , അനീ വൈദ്യർ, രാജു വൈദ്യർ (ജോ.സെക്രട്ടറിമാർ), അഞ്ജു അനീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

പൗരന്മാർ കാഴ്ചക്കാരല്ല, കാവൽക്കാരാണ്: പിസി ജോർജ്ജ്

തിരുവനന്തപുരം :പൗരന്മാർ കാഴ്ചക്കാരല്ല യെന്നും മറിച്ച് കാവൽക്കാരാണെന്നും ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ പ്രതികരിക്കാതിരുന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും വർദ്ധിക്കുമെന്നും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന തൊഴിൽ മാത്രമല്ല പൗരന്മാർക്ക് ഉള്ളതെന്നും നിരന്തരം ഭരണകൂടത്തെ നിരീക്ഷിക്കുകയും തിരുത്തൽ ശക്തിയായി മാറാൻ ഓരോ മനുഷ്യനും ജാഗ്രത കാണിക്കണമെന്നും മുൻ ഗവ: ചീഫ് വിപ്പ് പി.സി ജോർജ് അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ മാർക്കറ്റിൽ ഇടപെടുക, വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, ഉപഭോക്തൃസംഘടനകൾക്ക് സർക്കാർ നൽകുന്ന കോർപ്പസ് ഫണ്ട് 50,000രൂപയാക്കി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, എൻ. ഗോപാലകൃഷ്ണൻ, ഗഫൂർ, ടി.മുഹമ്മദ് ഹാജി, ഗോപാലകൃഷ്ണൻ…

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സാമൂഹിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന സിനിമകൾ സൃഷ്ടിക്കാൻ ചലച്ചിത്ര പ്രവർത്തകരോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ, ഉള്ളടക്കം നിർദേശിക്കാനുള്ള കോർപ്പറേറ്റുകളുടെ ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോർപ്പറേറ്റുകൾ സിനിമാ രംഗത്തേക്ക് കടക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു പ്രത്യേക ആഖ്യാനമോ സിനിമയോ അവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമകൾ സൃഷ്ടിക്കാൻ അവർ സമ്മർദ്ദം ചെലുത്തുകയാണെങ്കിൽ, അത് ഗൗരവമായി കാണേണ്ടതുണ്ട്. അത് ഒരു മാധ്യമമെന്ന നിലയിൽ സിനിമയുടെ നാശത്തിലേക്കേ നയിക്കൂ. വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാത്രമാണ് സിനിമ വളരുന്നത്,” അദ്ദേഹം പറഞ്ഞു. ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഉത്സവങ്ങളിലൊന്നായി ഐഎഫ്എഫ്‌കെ മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ അതിൻ്റെ മുൻ പതിപ്പിൽ പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അതിനുശേഷം ഒരു വർഷത്തിനുള്ളിൽ അവിടെ സ്ഥിതി…

ഒരുമിച്ച് യാത്രയായ ആ നാലു കൂട്ടുകാരികള്‍ക്ക് തുപ്പനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം; ഹൃദയഭേദകമായ വിടവാങ്ങല്‍ നാടിനെ കണ്ണീരിലാഴ്ത്തി

പാലക്കാട്: തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ആറടി മണ്ണില്‍ ആ നാലു പേരും അവർ നിത്യശാന്തിയിൽ വിശ്രമിക്കുന്നു. ദേശീയപാത 966ൽ കല്ലടിക്കോടിന് സമീപം പനയംപാടത്ത് വ്യാഴാഴ്ച വൈകീട്ട് സിമൻ്റ് നിറച്ച ലോറി മുകളിലേക്ക് മറിഞ്ഞ് മരിച്ച നാല് പെൺകുട്ടികളായ റിദ ഫാത്തിമ, നിദ ഫാത്തിമ, ഇർഫാന ഷെറിൻ, ആയിഷ എഎസ് എന്നിവർക്ക് കരിമ്പ ഗ്രാമം വെള്ളിയാഴ്ച കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച രാവിലെ ആറിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം 13 വയസ്സുള്ള നാല് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കരിമ്പ ചെറുള്ളിയിലെ 100 മീറ്റർ ചുറ്റളവിലുള്ള വീടുകളിലെത്തിച്ചപ്പോൾ ഗ്രാമം മുഴുവൻ അവരുടെ ദുഃഖത്തിലും വേർപാടിലും ഒറ്റക്കെട്ടായി. ഹൃദയഭേദകമായ രംഗങ്ങളാണ് അവരുടെ വീടുകളിൽ അരങ്ങേറിയത്. അവരുടെ ദാരുണമായ മരണം കരിമ്പയിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സുഹൃത്തുക്കളെയും അദ്ധ്യാപകരെയും മരവിപ്പിലും അവിശ്വാസത്തിലും തളർത്തി. പലരും വാതോരാതെ കരയുന്നതും കാണാമായിരുന്നു.…

ഹജ്ജ് കമ്മിറ്റി ചെയർമാന് സഖാഫി ശൂറ ഉപഹാരം നൽകി

കാരന്തൂർ: 2024-27 വർഷത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ സഖാഫി ശൂറ ആദരിച്ചു. മർകസ് പൂർവ വിദ്യാർഥിയും സഖാഫി ശൂറ അഡ്വൈസറി ബോർഡ് അംഗം കൂടിയായ ചുള്ളിക്കോട് ഉസ്താദിന്റെ നേട്ടം സഖാഫി കമ്യൂണിറ്റിക്കാകെ അഭിമാനമാണ് എന്ന നിലയിലാണ് ശൂറ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചത്. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ നടന്ന ഉപഹാര സമർപ്പണത്തിൽ വി പി എം ഫൈസി വില്യാപള്ളി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ശൂറ ഭാരവാഹികളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സംബന്ധിച്ചു.

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ഇന്ന് പുലർച്ചെ 5.40ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നവംബര്‍ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ഹോസ്പിറ്റലില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയത്. രണ്ട് ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറി ചെയ്തു. പിന്നീട് അണുബാധ ഉണ്ടായി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിൽ വഴിത്തിരിവായത്. കേസിൽ ആദ്യം ദിലീപിനെതിരെ ബലാത്സംഗ കുറ്റമാണ് ചുമത്തിയത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാര്‍. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്‍ന്നിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍…

തലവടി സി എം എസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

എടത്വാ : തലവടി കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നേഴ്സറി സ്കൂൾ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് പ്രോജക്ട് കൺവീനർ ജിബി ഈപ്പനു നൽകി നിർവഹിച്ചു. സംഘടന പ്രസിഡന്റ് റവ. മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് പ്രവർത്തനത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള വിശദീകരിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, ടോം ഫ്രാൻസിസ് പരുമൂട്ടിൽ, അദ്ധ്യാപകരായ റോബി തോമസ്, ആനി കുര്യൻ എന്നിവർ പ്രസംഗിച്ചു. വണ്ടർ ബീറ്റ്സ് പ്രതിഷ്ഠ ഡിസംബര്‍ 26-ാം തീയതി 9:00 മണിക്ക് സിഎസ്‌ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ നിർവഹിക്കും. ഡിസംബര്‍…