ഹേമ കമ്മിറ്റിയുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മീഷൻ്റെ ഇടപെടൽ. ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതി, പിആർ ശിവശങ്കരൻ എന്നിവരാണ് പരാതി നൽകിയത്. റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പടെ ഹാജരാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വെളിപ്പെടുത്തലുകളിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മലയാള സിനിമാ മേഖലയിലെ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ 233 പേജുകള്‍ മാത്രമാണ് സർക്കാർ പുറത്തുവിട്ടത്. 290 പേജുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ…

നടന്‍ മുകേഷ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ ലൈംഗികാരോപണത്തിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഒരു വനിതാ നടി ഉന്നയിച്ച ലൈംഗികാരോപണത്തെ തുടർന്ന് നടനും നിയമസഭാംഗവുമായ എം. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേരള പോലീസ് വ്യാഴാഴ്ച കേസെടുത്തു. സിപി‌എം എം.എൽ.എയായ മുകേഷിനെതിരെയുള്ള പ്രഥമവിവര റിപ്പോർട്ടില്‍ സെക്‌ഷന്‍ 376 (ബലാത്സംഗം), സെക്‌ഷന്‍ 354 (സ്ത്രീകളെ ആക്രമിക്കുകയോ ക്രിമിനൽ ബലം പ്രയോഗിക്കുകയോ ചെയ്യുക) തുടങ്ങിയ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 509 (വാക്കിലൂടെയോ ശബ്ദത്തിലൂടെയോ ആംഗ്യത്തിലൂടെയോ വസ്തുവിലൂടെയോ ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുക) പ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാല്‍, സെപ്തംബർ മൂന്ന് വരെ മുകേഷിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വ്യാഴാഴ്ച നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനും തയ്യാറാണെന്ന് കാണിച്ച് നടൻ സമർപ്പിച്ച മുൻകൂർ…

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇം‌പാക്റ്റ്: നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ പരാതി നല്‍കിയ യുവ നടിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: നടന്മാരായ സുധീഷ്, ഇവള ബാബു എന്നിവർക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയും ജൂനിയർ ആർട്ടിസ്റ്റുമായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എആർ ക്യാമ്പിൽ വെച്ചായിരിക്കും മൊഴിയെടുക്കുക. അമ്മയിൽ അംഗത്വം നല്‍കാമെന്നും, പകരം അഡ്ജസ്റ്റ് ചെയ്യണമെന്നും അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇവള ബാബു പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. നടൻ സുധീഷും തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. അതേസമയം, തങ്ങൾക്ക് നേരെയുള്ള യുവതിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് നടന്മാരായ സുധീഷും ഇടവേള ബാബുവും രംഗത്ത് വരികയും ചെയ്തു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നടനും എംഎൽഎയും ആയ മുകേഷിന്റെ രാജി കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ശക്തമായ പോലീസ് സുരക്ഷയിൽ തിരുവനന്തപുരത്ത് നിന്നും മുകേഷ്…

നടൻ ജയസൂര്യയ്‌ക്കെതിരെ പുതിയ ലൈംഗികാതിക്രമക്കേസ്; മുകേഷിനെ അഞ്ച് ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി

തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നടൻ ജയസൂര്യയ്‌ക്കെതിരെ കേരള പോലീസ് വീണ്ടും ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തു . 2013-ൽ തൊടുപുഴയിൽ നടന്ന ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ജയസൂര്യയ്‌ക്കൊപ്പം പ്രവർത്തിച്ച ഒരു നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരമന പോലീസ് വെള്ളിയാഴ്ച (ഓഗസ്റ്റ് 30) പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സ്വദേശിനി സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയിലിൽ അയച്ച പരാതി കരമന പോലീസിന് കൈമാറി. പോലീസ് മൊഴി രേഖപ്പെടുത്തുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. ബലാത്സംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) അത് കൈമാറും. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ലൈംഗികാതിക്രമം, വാക്കുകളുടെ ഉപയോഗം, ആംഗ്യങ്ങൾ, സ്ത്രീയുടെ മാന്യതയെ അവഹേളിക്കുന്ന പ്രവൃത്തികൾ എന്നിവയാണ് ജയസൂര്യയ്‌ക്കെതിരെയുള്ള പ്രാഥമിക കുറ്റങ്ങൾ. 2008ൽ സെക്രട്ടേറിയറ്റിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സഹനടിയെ…

ബ്രിട്ടാനിയ ടോസ്റ്റി ചേർത്തുകൊണ്ട് നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ഒരു ക്രഞ്ച് ടച് ചേർക്കൂ

അഞ്ച് വേരിയൻ്റുകളിൽ ലഭ്യമാണ്, ബ്രിട്ടാനിയ ടോസ്റ്റി ഏത് പ്രഭാത പാനീയത്തിനൊപ്പവും തികച്ചും അനുയോജ്യമാണ് മിക്ക വീടുകളിലും, പ്രഭാത ദിനചര്യകൾ ആരംഭിക്കുന്നത് ഒരു ചൂടുള്ള ചായയും ദിവസത്തിൻ്റെ തിരക്കിന് മുമ്പുള്ള ശാന്തമായ നിമിഷങ്ങളുമായാണ്. നിങ്ങളുടെ ആദ്യ സിപ്പിന് മികച്ച ക്രഞ്ച് നൽകുന്ന റസ്ക് ആയ ബ്രിട്ടാനിയ ടോസ്റ്റി, വൈവിധ്യമാർന്ന രുചികളോടെ ഈ ദിനചര്യയിൽ ആഹ്ലാദത്തിൻ്റെ ഒരു സ്പർശം ചേർക്കുന്നു. ബ്രിട്ടാനിയ ടോസ്റ്റി എല്ലാ പ്രഭാതങ്ങളെയും രുചിയുടെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുന്നു. നന്നായി സമ്പാദിച്ച ക്രഞ്ചിൻ്റെ ലളിതമായ സന്തോഷം നിങ്ങൾ ആസ്വദിക്കുമ്പോൾ ഓരോ നിമിഷവും സവിശേഷമാകുന്നു. വൈവിധ്യമാർന്ന ശ്രേണിയിൽ പ്രീമിയം ബേക്ക് റസ്‌ക് ഉൾപ്പെടുന്നു, അത് കാലാതീതമായ റസ്‌കിൻ്റെ പരമ്പരാഗത രുചിയിൽ ഏലക്കയുടെ സ്വാദ് ചേർക്കുന്നു, അത് നിങ്ങൾക്ക് ഊർജസ്വലമായ ദിവസം സമ്മാനിക്കുന്നു. മികച്ച ബദൽ തേടുന്നവർക്ക് മൾട്ടിഗ്രെയിൻ റസ്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഓട്‌സ്, ആട്ട, റാഗി, എള്ള് എന്നിവയുടെ…

അബൂബക്കർ മൗലവി: സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വം

വടക്കാങ്ങര: വടക്കാങ്ങര എം.എം. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ, ദീർഘകാലം വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറുമായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി എ സിദ്ധീഖ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, നവോത്ഥാന സംരംഭംങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും നിർലോഭമായി സഹായിക്കുകയും സമൂഹത്തിലെ ദരിദ്രരും അശരണരുമായ വ്യക്തികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവാനകൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കാലത്ത് തന്നെ ജനസേവന രംഗത്ത് തൻ്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അബൂബക്കർ മൗലവിയെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ടി ഉണ്ണീൻ മൗലവി, യു.പി…

വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ടീം വെൽഫെയറിനെ ആദരിച്ചു

മലപ്പുറം : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായ ആളുകളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും കൈത്താങ്ങായി നിന്ന ടീംവെൽഫെയർ സന്നദ്ധപ്രവർത്തകരെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. മലപ്പുറം ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി പ്രേമാ ജി പിഷാരടി മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ശാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമശ്വരൻ, ആരിഫ് ചുണ്ടയിൽ, ജംഷീൽ അബൂബക്കർ, റെജീന വളാഞ്ചേരി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തവരുടെ പ്രതിനിധികളായി ഹസീന വഹാബ്, ജസീൽ…

പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്?: ചർച്ചാ സംഗമം 2024 ആഗസ്റ്റ് 31 | ശനി | 3.30 pm

മലപ്പുറം: പുനരധിവാസം, വോട്ടവകാശം, യാത്രാ ടിക്കറ്റ് കൊള്ള, ലീഗൽ പ്രശ്‌നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്‌നങ്ങൾ കേൾക്കാനോ ചർച്ചചെയ്യാനോ തയ്യാറാകാതെ അധികാര കേന്ദ്രങ്ങൾ മൗനം പാലിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുകയാണ്. മറ്റന്നാൾ (2024 ആഗസ്റ്റ് 31 ശനിയാഴ്ച) വൈകുന്നേരം 3.30ന് മലപ്പുറം കിഴക്കെതല വേങ്ങര റോഡിൽ എസ്‌പെറോ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ചർച്ചാസംഗമം ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് ജില്ലാ ജില്ലാ പ്രസിഡണ്ട് ടിഎച്ച് കുഞ്ഞാലി ഹാജി, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി.കെ അബ്ദുൽ റഊഫ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്…

സംവരണം തകർക്കാനുള്ള ആർ എസ് എസ് നീക്കം ചെറുത്തു തോൽപ്പിക്കണം: റസാഖ് പാലേരി

മലപ്പുറം : എസി എസ്ടി വിഭാഗങ്ങളുടെ സംവരണാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കമാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്തിലെ അകംമ്പാടത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണവും ഭൂസമര പോരാളി ബിന്ദു വൈലാശ്ശേരിക്കും സഹപ്രവർത്തകർക്കും ഉള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾ ഈ നീക്കത്തെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയും അവകാശങ്ങളും റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നീതിപീഠങ്ങൾ അവസാനിപ്പിക്കണം. നേരത്തെ നടപ്പിലാക്കിയ OBC വിഭാഗത്തിന്റെ സംവരണത്തിൽ ക്രിമിലയർ റദ്ദ് ചെയ്യണം. Sc ST സംവരണത്തിൽ ക്രീമിലർ ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണം. മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥന പോരാട്ടങ്ങൾക്ക് തുടച്ച ഉണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ല. ഭൂമിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾ നടക്കുന്ന കേരളത്തിൽ സമഗ്ര ഭൂപരിഷ്ക്കരണത്തിന് സർക്കാർ തയ്യാറാകണം. കുത്തകകൾ…

നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം: വനിതാ ആക്റ്റിവിസ്റ്റുകള്‍

കൊച്ചി: നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ രംഗത്ത്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് വനിതാ സംഘടനാ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറോളം വനിതാ പ്രവർത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്‌റ, ഡോ സോണിയ ജോർജ്, വിജി പെണ്‍കൂട്ട്, ഡോ സി എസ് ചന്ദ്രിക, ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം: കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത…