എറണാകുളം: നടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി അന്വേഷണ സംഘം. എറണാകുളം സ്വദേശികളായ നദിർ, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകി. സിദ്ദീഖ് എവിടെ എന്ന് അന്വേഷിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്. സിദ്ദീഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും, പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഷഹീൻ പറഞ്ഞു. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും, സിദ്ദിഖിന് സിം കാര്‍ഡ് നല്‍കിയത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ്…
Category: KERALA
വഹാബ് പക്ഷം; അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്
ഐഎൻഎൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ഒരുവർഷമായി ‘ നാഷണൽ ലീഗ് ‘ എന്ന പേരിൽ പ്രവർത്തിച്ചുവരുന്ന വഹാബ് വിഭാഗം പി വി അൻവറിന് പരസ്യപിന്തുണയുമായി രംഗത്ത്. മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി മുജീബ് ഹസ്സനാണ് തൻ്റെ FB പേജിൽ പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്. അൻവർ ഉയർത്തിയ പരാതി ന്യായമായിരുന്നു എന്നും, അതിനെ ചവറ്റുകുട്ടയിൽ എറിഞ്ഞപ്പോൾ അൻവറിന് പരസ്യമായി ഏറ്റുമുട്ടലല്ലാതെ മാർഗ്ഗം ഉണ്ടായില്ല. പിണറായി പോലീസിലെ സംഘ്പരിവാർ വത്കരണം അങ്ങാടി പാട്ടാണ്. ഇതിന് നേതൃത്വം നൽകുന്നത് ADGP യാണ്. ഈ സത്യം ഇനിയും മറച്ചുവെച്ചിട്ട് കാര്യമില്ല . RSS ന് കപ്പംകൊടുക്കുന്ന രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ ജനാധിപത്യബദൽ ഉയർന്നുവരുമെന്നും പോസ്റ്റിൽ പറയുന്നു. നിലവിൽ LDF ൻ്റെ ഭാഗമല്ലാതെ സഹകരിപ്പിക്കുന്ന പാർട്ടികളിൽപ്പെട്ട ‘ വഹാബ് വിഭാഗം ‘ അൻവറിൻ്റെ നേതൃത്വത്തിൽ പുതുതായി രൂപപ്പെടുന്ന ഇടതു വിരുദ്ധ ചേരിയുടെ ഭാഗമാഗാൻ തയ്യാറായി…
ലോക സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നേതൃപരമായ പങ്കുവഹിക്കണം: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: പശ്ചിമേഷ്യയിലേതുൾപ്പെടെ രാജ്യങ്ങൾക്കിടയിലുള്ള യുദ്ധാന്തരീക്ഷം അവസാനിപ്പിക്കുന്നതിനും ലോക സമാധാനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യ നേതൃപരമായ പങ്കു വഹിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന ഇൻ്റർനാഷണൽ റസ്പോൺസിബിലിറ്റി സമ്മിറ്റ് പ്രമേയാവതരണ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരം സംഘർഷഭരിതമായ പശ്ചിമേഷ്യ, ഉക്രൈൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഐക്യം സ്ഥാപിക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വർഗീയ-തീവ്രവാദ ചിന്താധാരകളെ ചെറുത്തു തോൽപ്പിക്കുന്നതിലും ഇന്ത്യക്ക് ഫലപ്രദമായി ഇടപെടാൻ സാധിക്കും. അത്തരം ശ്രമങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണം. ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളുമായുള്ള സുഹൃദ് ബന്ധവും ചേരിചേരാ പാരമ്പര്യവും എല്ലാ മതസമൂഹങ്ങളെയും സംസ്കാരങ്ങളെയും ഉൾകൊള്ളുന്ന ബഹുസ്വര പൈതൃകവും ഈ ഇടപെടലുകൾക്ക് ഇന്ത്യയെ പര്യാപ്തമാക്കുന്നുണ്ട്. വളർന്നു വരുന്ന സാമ്പത്തിക-നയതന്ത്ര ശക്തി എന്ന നിലയിലും ഇക്കാര്യത്തിൽ ഇന്ത്യക്ക് പരിഹാരം കാണാൻ സാധിക്കും. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഭരണാധികാരികൾ മുന്നോട്ടുവരണമെന്നും കാന്തപുരം പറഞ്ഞു.…
മന്ത്രിസഭയില്‍ അഴിച്ചുപണി: വനം മന്ത്രി എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ നിയമിക്കാൻ എൻസിപി-എസ്പി തീരുമാനം
തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. വനം മന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. താനും ശശീന്ദ്രനും തോമസും ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിൻ്റെ തീരുമാനം അറിയിക്കുമെന്ന് ചാക്കോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൻസിപി-എസ്പിയിൽ കലാപം ഇളക്കിവിട്ടുകൊണ്ട് ശശീന്ദ്രനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തോമസ് അടുത്തിടെ പരസ്യമായി അവകാശവാദമുന്നയിച്ചിരുന്നു . തുടർന്ന് ചാക്കോയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എൻസിപി-എസ്പി നേതാക്കളുടെ സംഘം കഴിഞ്ഞയാഴ്ച മുംബൈയിൽ പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു. തോമസിനുവേണ്ടി മന്ത്രിസ്ഥാനം വിട്ടുനൽകിയാൽ ശശീന്ദ്രന് എൻസിപി-എസ്പി സംസ്ഥാന അധ്യക്ഷനായി രാഷ്ട്രീയ സൗകര്യം തേടാമെന്നാണ് എൽഡിഎഫ് ഉൾപ്പടെയുള്ളവർ പറയുന്നത്. 2025ലെ തദ്ദേശ…
“ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29ന്
വെൺമണി :സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും. പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്, എലിസബത്ത് എസ് മാത്യു, എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി, അശരണർക്കും, നിരാലംബർക്കും, രോഗികൾക്കും, ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു.ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും, ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും. ഗായകസംഘം ഭാരവാഹികളായി റവ ഡോ. സജു മാത്യു (പ്രസിഡന്റ്), റവ. നോബിൻ സാം ചെറിയാൻ, റെജി പി ഓണംപള്ളിൽ (വൈസ് പ്രസിഡണ്ടുമാർ), റെനി…
നെഹ്റു ട്രോഫി ജലമേള ഇന്ന്: ഓളപരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി
തലവടി: ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്‌റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ് പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍, ഓഹരി ഉടമകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്. സുനിൽ പത്മനാഭന്‍ (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്‍…
നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട ഒരുങ്ങി; മാമ്മൂടനിൽ ക്യാപ്റ്റന്‍ ആയി വൈദീകൻ
തലവടി: നെഹ്റു ട്രോഫി ജലമേളയിൽ ഓളപരപ്പിലെ പോരാട്ടത്തിനായി വൈദീകന്റെ നേതൃത്വത്തിൽ ഉള്ള ടീം സജ്ജമായി.ആൾത്താരയിൽ നിന്ന് ഇനി ഓളപരപ്പിൽ വിസ്മയം തീർക്കുവാൻ കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസഫ് ചെമ്പിലകം ആണ് ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ ക്യാപ്റ്റൻ ആയി എത്തുന്നത്. ചമ്പക്കുളം സ്വദേശിയായ ഫാദർ ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വൈദീകനായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. യുവജനങ്ങള്‍ക്കിടയിൽ മദ്യവും മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിൽ നിന്ന് ശ്രദ്ധ തിരിച്ച് അവർക്കിടയിൽ ഭാവിയെ പറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമായി ജലമേള മാറുന്നതിനാൽ ആണ് ക്യാപ്റ്റൻ ആയി രംഗത്ത് എത്തുന്നതെന്ന് ഫാദർ പറഞ്ഞു.എടത്വ ജോർജിയൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പാൾ ആയി 2018 മുതൽ 2021 വരെ ഫാദർ ജോസഫ് ചെമ്പിലകം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചാക്കോ വർഗീസ് കാഞ്ഞിരവേലി പ്രസിഡന്റ്,ഷിബിൻ വർഗീസ്…
പാര്‍ട്ടി പുറത്താക്കിയ ഞാന്‍ ഇനി ‘തീപ്പന്തമാകും’: പുതിയ പാര്‍ട്ടി രൂപീകരിക്കനൊരുങ്ങി പി വി അൻവർ
മലപ്പുറം: വിവാദ പ്രസ്താവനകളിറക്കി മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ പി വി അന്‍വര്‍ എം എല്‍ എ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെയാണ് സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പി.വി അൻവർ രംഗത്തെത്തിയിരിക്കുന്നത്. താന്‍ പാര്‍ട്ടിക്കകത്തായിരുന്നതിനാല്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു, പുറത്താക്കിയ സ്ഥിതിക്ക് ഇനിയേതായാലും ഞാന്‍ വെറുതെ ഇരിക്കില്ല, തീപ്പന്തം പോലെ കത്തും’ എന്നാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ‘തനിക്കൊരാളെയും ഇനി പേടിക്കേണ്ട കാര്യമില്ല. ഇനി ജനങ്ങളോട് സമാധാനം പറഞ്ഞാൽമതി. പണ്ടെനിക്ക് പരിമിതിയുണ്ടായിരുന്നു. അതിൽനിന്ന് തന്നെ ഫ്രീയാക്കി വിട്ടിരിക്കുകയാണ്. ജനങ്ങളെ വച്ച് സംസാരിക്കും, പ്രതിരോധിക്കും. നിയമം ജനങ്ങൾക്കുള്ളതാണ്. അത് കേന്ദ്രമായാലും സംസ്ഥാനമായാലും ജനങ്ങളെ സംരക്ഷിക്കുംവിധം കാലികമായി മാറ്റം വരുത്തണം. ഇതൊരു വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. ജനങ്ങൾക്ക് നീതിയില്ല. ജനങ്ങൾക്ക് മിണ്ടാൻ പാടില്ല. ആ നക്സസിനെ കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളത്. സംസാരിച്ചുകൊണ്ടേയിരിക്കും. എന്തായാലും പുറത്താക്കി. വാച്ച്മാന്റെ പണിയും…
മൃതദേഹം അര്‍ജുന്റേതു തന്നെ: ഡി എന്‍ എ പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
കാർവാർ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിളാണ് താരതമ്യത്തിനായി ശേഖരിച്ചത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പെടെ ആശുപത്രിയിലെത്തി. അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. കാർവാർ എംഎൽഎയും ആംബുലൻസിനെ അനുഗമിച്ച് അർജുന്റെ വീട്ടിലേക്ക് വരുമെന്ന് അഷ്റഫ് എംഎൽഎ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. നാളെ രാവിലെയോടെ…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു
കോഴിക്കോട്: എല്‍ ഡി എഫ് എംല്‍എ പി.വി അന്‍വറിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച (സെപ്റ്റംബർ 28) വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്വതന്ത്ര നിയമസഭാംഗം പി വി അൻവർ, കേരളത്തിൽ ഭരണ സ്തംഭനത്തിലേക്ക് നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനത്തിന് വിഡി സതീശന്‍ ആഹ്വാനം ചെയ്തു. കേരളത്തിൽ പല സമയത്തും പ്രതിപക്ഷം ഉന്നയിച്ച അതേ പ്രശ്‌നങ്ങൾ ഉന്നയിച്ച് യഥാർത്ഥത്തിൽ രംഗപ്രവേശനം ചെയ്ത അൻവറിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സതീശൻ ആരോപിച്ചു. 25 ദിവസമായി ഗുരുതരമായ ആരോപണങ്ങൾ അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 8…