കാരന്തൂർ: പഠന പ്രയാസങ്ങൾ, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും പഠനത്തിലും കരിയറിലും മുന്നേറാൻ അവരെ സഹായിക്കാനും താല്പര്യമുള്ളവർക്കായി മർകസ് ഇഹ്റാം സംഘടിപ്പിക്കുന്ന അക്കാദമിക് ബാക്ക് വേഡ്നെസ്സ് ട്രൈനേഴ്സ് ട്രൈനിംഗ് (എബിടിടി) സെപ്തംബർ ബാച്ചിലേക്ക്ക്ക് അഡ്മിഷൻ ആരംഭിച്ചു. പഠന പ്രയാസങ്ങൾ, പഠനത്തിലെ പിന്നാക്കാവസ്ഥ, പെരുമാറ്റ ദൂഷ്യങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് കോഴ്സിൽ നൽകുക. പ്രഗത്ഭരായ ട്രൈനേഴ്സും മന:ശാസ്ത്ര വിദഗ്ധരും നേതൃത്വം നൽകുന്ന ഈ കോഴ്സിൻ്റെ കാലാവധി മൂന്നു മാസമാണ്. ഓഫ് ലൈൻ ഓൺലൈൻ ബാച്ചുകളിൽ രക്ഷിതാക്കൾ, അദ്ധ്യാപകർ, ഉസ്താദുമാർ, വീട്ടമ്മമാർ, ഗ്രാജ്വറ്റ് ലെവൽ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് പ്രവേശനം നൽകുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 8714141122, 8891000166 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Category: KERALA
കോളേജുകളുടെ റാങ്കിംഗ് മെച്ചപ്പെടുത്തൽ: സിജി എക്സലൻസ് മീറ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: നാഷണൽ അക്രഡിറ്റേഷൻ & അസസ്സ്മെൻ്റ് കൗൺസിൽ (NAAC), നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്ങ് ഫ്രെയിംവർക്ക് (NIRF) എന്നീ ദേശീയ ഏജൻസികളുടെ അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കോളേജ് പ്രിൻസിപ്പാൾ മാരുടെയും മാനേജർമാരുടെയും മീറ്റ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും പുതിയ കോഴ്സുകൾ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും യോഗം ചർച്ച ചെയ്തു. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ഡോ.എ ബി മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ഇസ്ഡ് എ അഷ്റഫ് അധ്യക്ഷത വഹിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, മാനേജർ, IQAC കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.കോളേജുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കോളേജുകൾക്ക് മികച്ച റാങ്ക് കരസ്ഥമാക്കുന്നതിനായി കൂട്ടായ പരിശ്രമം തുടരാൻ സംഗമം തീരുമാനിച്ചു. ഡോ. ടി കെ മഖ്ബൂൽ…
മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം തുറന്നു കാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
കൊച്ചി: മലയാള സിനിമാ രംഗത്ത് സ്ത്രീകൾ വർഷങ്ങളായി നേരിടുന്ന ലൈംഗികാതിക്രമങ്ങളിലേക്കും മോശമായ പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശുന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ ശബ്ദമുയർത്തി മുന്നോട്ടു വന്നുകൊണ്ടിരിക്കുകായാണ്. MiraMax ഫിലിംസിൻ്റെ ശക്തനായ നിർമ്മാതാവും സഹസ്ഥാപകനുമായ ഹാർവി വെയ്ൻസ്റ്റീനെതിരെയുള്ള ആരോപണങ്ങളെ തുടർന്നാണ് 2017-ൽ ഹോളിവുഡിൽ നടന്ന #MeToo പ്രസ്ഥാനം പോലെ മലയാള സിനിമയിലും അത് സാവധാനം വികസിച്ചുകൊണ്ടിരുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെയും നടി രേവതി സമ്പത്തിൻ്റെയും വെളിപ്പെടുത്തലുകൾ ഞായറാഴ്ച മലയാള ചലച്ചിത്ര മേഖലയിലെ രണ്ട് ഭാരവാഹികളുടെ രാജിയിലേക്ക് നയിച്ചു. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, അമ്മ ജനറൽ സെക്രട്ടറി ടി സിദ്ദിഖ് എന്നിവരുടെ രാജിക്കു വേണ്ടി മുറവിളി കൂടിയപ്പോഴാണ് ഇരുവരും രാജി വെച്ചത്. ഇപ്പോൾ, ദിവ്യ ഗോപിനാഥ്, സോണിയ മൽഹാർ, ടെസ് ജോസ് എന്നിവരുൾപ്പെടെ കൂടുതൽ…
സർക്കാർ പവർ ഗ്രൂപ്പിന് വിധേയപ്പെട്ടു: റസാഖ് പാലേരി
മലപ്പുറം : സ്ത്രീവിരുദ്ധവും സിനിമാ രംഗത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിന് വിധേയപ്പെട്ടുമുള്ള നടപടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഇടതു സർക്കാർ തുടർന്നു വരുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം വേങ്ങരയിൽ ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികാതിക്രമ കേസുകൾ ചാർജ് ചെയ്യാൻ ഇരയുടെ പരാതി ആവശ്യമില്ലെന്നിരിക്കെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നൽകപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ തന്നെ അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കാവുന്നതാണ്. ഇരകളായവർ വീണ്ടും വന്ന് അന്വേഷണ കമ്മീഷനു മൊഴി കൊടുക്കണമെന്ന് പറയുന്നത് സ്ത്രീത്വത്തിന് നേരെയുള്ള അവഹേളനമാണ്. വ്യക്തമായ മേധാവിത്വശ്രേണി നില നിൽക്കുന്ന സിനിമ മേഖലയിൽ ഇനിയും മൊഴി നൽകാൻ നിർബന്ധിക്കുന്നതും പരാതിയുണ്ടെങ്കിലേ കേസെടുക്കുകയുള്ളൂ എന്ന സർക്കാർ സമീപനവും ഇരകളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ഹേമ കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയ പവർ ഗ്രൂപ്പിന് അവസരമൊരുക്കാൻ വേണ്ടിയാണ്. 4 വർഷം റിപ്പോർട്ട്…
ആരോപണങ്ങൾ നേരിടുന്നവർ രാജിവെക്കണം: പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആരോപണങ്ങൾ നേരിടുന്നവർ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ അഭിപ്രായപ്പെട്ടു. പദവിയിലിരിക്കുന്നവർ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്നുണ്ടെങ്കിൽ അന്വേഷണം നടക്കുമ്പോൾ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് തിങ്കളാഴ്ച കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “ഈ ആരോപണങ്ങൾ ഗൗരവമായി കാണണം. കുറ്റാരോപിതർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണം, ആരോപണങ്ങൾ തെളിഞ്ഞാൽ കർശന നടപടിയെടുക്കണം. കൂടാതെ, അവർ നിരപരാധികളാണെന്ന് തെളിഞ്ഞാൽ, തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചവർ ശിക്ഷിക്കപ്പെടണം,” അദ്ദേഹം പറഞ്ഞു. താൻ ഞെട്ടിയില്ലെന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “മൊഴി നൽകാൻ കമ്മറ്റിക്ക് മുമ്പാകെ ഹാജരായവരിൽ ഒരാളാണ് ഞാൻ. ഞാൻ ഞെട്ടിയില്ല, പകരം, ശുപാർശകൾ നടപ്പിലാക്കാൻ അധികാരികൾ സ്വീകരിച്ച നടപടികൾ അറിയാൻ ഞാൻ കാത്തിരിക്കുകയാണ്.” “ഇൻഡസ്ട്രിയിൽ ഒരു പവർ ഗ്രൂപ്പിൻ്റെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. അത് അനുഭവിച്ചിട്ടില്ലാത്തതിനാൽ…
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിലൂടെ ശാക്തീകരണം നല്കുന്ന ‘ധീരം’ പദ്ധതിക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്നു
കൊച്ചി: സ്തീകള്‍ക്ക് ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളാൽ സ്ത്രീകളെയും പെൺകുട്ടികളെയും സജ്ജരാക്കേണ്ടതിൻ്റെ ആവശ്യകത മുന്നില്‍ കണ്ട് കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ‘ധീരം’ എന്ന പേരിൽ ഒരു സംയുക്ത പദ്ധതി ആരംഭിച്ചു. അത് സ്വയം പ്രതിരോധത്തിലൂടെയും ആത്മവിശ്വാസം വളർത്തുന്നതിലൂടെയും സ്ത്രീകളെ ശാക്തീകരിക്കാൻ വിഭാവനം ചെയ്യുന്നു. പദ്ധതി ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോള്‍, സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളുമായി ബന്ധപ്പെട്ട സ്ത്രീകളുമായി ധീരം സംയോജിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 332 സ്ത്രീകൾ വിവിധ സ്വയം പ്രതിരോധ സാങ്കേതിക വിദ്യകളിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് പദ്ധതിയുടെ കോ-ഓർഡിനേറ്റർ ജി പ്രീത പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തതെന്ന് അവർ പറഞ്ഞു. “ആദ്യഘട്ടത്തിൽ, കരാട്ടെ, തായ്ക്വാൻഡോ, ജൂഡോ, കളരിപ്പയറ്റ് തുടങ്ങിയ ഒന്നോ അതിലധികമോ ആയോധന കലകളിൽ മുൻകൂർ പരിശീലനം നേടിയ രണ്ടു വനിതകളെ വീതം എല്ലാ…
മോശം അനുഭവങ്ങൾ നേരിട്ട സ്ത്രീകൾ പരാതിയുമായി വരണം: പ്രേംകുമാർ
തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട സ്ത്രീകൾ പരാതിയുമായി വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സ്ത്രീകൾ പരാതി മറച്ചു വെക്കരുതെന്നും പരാതി നല്കി മറഞ്ഞിരിക്കരുതെന്നും പ്രേം കുമാര്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനെ സർക്കാർ ഉടൻ തീരുമാനിക്കുമെന്നും പ്രേംകുമാർ വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജിവയ്ക്കണമെന്നായിരുന്നു എൽഡിഎഫിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് രാജിവെക്കാൻ നിർബന്ധിതനായത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേത്തുടര്‍ന്ന് രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. അതേസമയം, രഞ്ജിത്തിൻ്റെ രാജിയിൽ താൻ തൃപ്തയല്ലെന്നും തന്റെ വെളിപ്പെടുത്തല്‍ ജനങ്ങളെ അറിയിക്കാനായിരുന്നു എന്നും…
മൂന്നാം കക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദിഖിനും രഞ്ജിത്തിനും എതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
കൊച്ചി: നടൻ സിദ്ദിഖ്, അമ്മ മുൻ ജനറൽ സെക്രട്ടറി, ചലച്ചിത്ര നിർമ്മാതാവ് രഞ്ജിത്ത്, മുൻ ചെയർപേഴ്സൺ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശിയായ അജികുമാർ കൊച്ചി ജില്ലാ പോലീസ് മേധാവി ശ്യാം സുന്ദറിന് പരാതി നൽകി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ, രണ്ട് വനിതാ അഭിനേതാക്കൾ തങ്ങൾക്കെതിരെ അടുത്തിടെ ഉന്നയിച്ച ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടാൻ താൽപര്യമില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ രഞ്ജിത്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. മലയാള സിനിമാ വ്യവസായത്തിലെ ലൈംഗിക ചൂഷണം, ജോലിസ്ഥലത്തെ പീഡനം, ലിംഗ വേതന വ്യത്യാസം എന്നിവ രേഖപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങൾ. പരാതിയുടെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പറയുമ്പോൾ, പോലീസിന് മൊഴി നൽകിയാലോ അഭിനേതാക്കളുടെ പരാതിയിലോ മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഈ…
പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ
എടത്വ: ദുരന്തങ്ങൾ ഓരോന്നും വേട്ടയാടിയെങ്കിലും അശ്വിന്റെ നേഴ്സിങ്ങ് പഠനമെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും.നടുക്കുന്ന ഓർമ്മകൾ അവർ പങ്കുവെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിഞ്ഞു. 2022 ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ബാഗ്ളൂരിൽ ഉള്ള ഒരു നഴ്സിങ്ങ് കോളജിൽ അഡ്മിഷൻ എടുത്തിരുന്നു.എന്നാല്‍ കോളജിൽ പോകുന്നതിന്റെ ഒരുക്കങ്ങക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ചികിത്സയിൽ ആയതിനാൽ കോളജിൽ പോകാൻ സാധിച്ചില്ല.തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുക 20000 രൂപ കോളജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായില്ല. ഈ വർഷം അഡ്മിഷൻ എടുക്കാൻ മറ്റൊരു…
നടന് സിദ്ധിഖ് രാജി വെച്ചതോടെ ‘അമ്മ’യില്‍ പ്രതിസന്ധി; പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നാളെ എക്സിക്യൂട്ടീവ് യോഗം ചേരും
കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന് സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായാണ് യോഗം.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന് സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്.വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവര്‍ പുതിയ സാഹചര്യത്തില്‍ നേതൃനിരയിലേക്ക് വരുമോ…