കോഴിക്കോട്: വിവിധ മതനേതാക്കൾ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന ഇരുപതാമത് മുസ്ലിം ഇന്റർനാഷണൽ ഫോറത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത നേതാക്കളുടെ സംഭാഷണങ്ങളും സംവാദങ്ങളും രാഷ്ട്രീയവും നയതന്ത്രപരവുമായ സങ്കീർണതകൾ പരിഹരിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. റിലീജ്യസ് ബോർഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഹുസൈൻ സഖാഫി സമ്മേളനത്തിൽ സംബന്ധിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഷ്യൻ…
Category: KERALA
കോമ്പിറ്റൻസി അവയർനെസ്സ് പ്രോഗ്രാമിന് തുടക്കമായി
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി സംഘടിപ്പിക്കുന്ന ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാമിന്’ കോഴിക്കോട് എം എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.സി എം എൻ ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ. സി എം നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ. ജലീൽ കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സർക്കാർ ജോലികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിജി, സെന്റർ ഫോർ കോമ്പിറ്റൻസി ഡയറക്ടർ ശ്രീ. ഹുസൈൻ പി ക്ലാസ് നയിച്ചു. സിജി ട്രഷറർ ശ്രീ. അഷ്റഫ് കടൂർ, ശ്രീ.എക്സ്പ്രസ് മുസ്തഫ, ശ്രീ. സി എ ആലിക്കോയ, ശ്രീ. എം വി ഫസൽ റഹ്മാൻ, ശ്രീ. പി സലീം,ശ്രീ.…
കിർഗിസ്ഥാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും.
കോഴിക്കോട്: മധ്യേഷ്യൻ രാജ്യമായ രാജ്യമായ കിർഗിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. കിർഗിസ്ഥാൻ മുസ്ലിം റിലീജ്യസ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ മുഫ്തി ശൈഖ് ഹാഫിസ് അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മത്സരത്തിൽ 30 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കും. സെപ്റ്റംബർ 23 മുതൽ 30 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന റൗണ്ടിൽ വിജയിക്കുന്നവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്. ദുബൈ, താൻസാനിയ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ജേതാവായിരുന്നു സൈനുൽ ആബിദ്. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി അവസാനവർഷ ബിരുദ വിദ്യാർഥി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച്…
സ്ത്രീ പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ്: കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതുന്നതുവരെ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ശശി തരൂര്‍
കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു. പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന്…
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്കി
പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ഓരേടം പാലം – മാനത്തുമംഗലം ബൈപ്പാസ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഓഫീസിൽ നൽകി. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ദേശീയപാത 966 (NH 213) യിലെ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാകുകയാണ്. ഇത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാലുവരിയായ റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ട് വരിയായി ചുരുങ്ങുന്നതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലപ്പുറം, പാലക്കാട് ജില്ലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ ആശുപത്രികളാണ്, അടിയന്തിര സേവനങ്ങൾക്ക് (ആംബുലൻസുകൾ ഉൾപ്പെടെ) ഈ…
ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ
തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ ചൂഷണത്തിനു വിധേയപെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും കൃത്യമായ വ്യവസ്ഥകളോ നിയമസംവിധാനങ്ങളോ ഈ മേഖലയിൽ ഇല്ലാത്തതിനാൽ തൊഴിൽ സുരക്ഷയോ , അവകാശങ്ങളോ സംരക്ഷിക്കപെടുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ജ്യോത്രിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, എഫ് ഐ ടി യു ജനറൽ സെക്രട്ടറി തസ്ലിം മുമ്പാട് , ട്രഷറർ ഉസ്മാൻ മുല്ലക്കര, ‘ എന്നിവർ സംസാരിച്ചു അഫ്സൽ നവാസ് , ഹംസ എളനാട്, അർച്ചന പ്രജിത്ത്, പി ലുഖ്മാൻ , മുഹമ്മദ് പൊന്നാനി, ഖാദർ…
നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള തിരിച്ചടി നിങ്ങള്‍ തന്നെ നേരിടണം: സിദ്ദിഖിനെതിരെ പരാതി നല്കിയ യുവതി
കൊച്ചി: പീഡന പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും ചെയ്തതിനു പിന്നാലെ പ്രതികരിച്ച് യുവതി രംഗത്ത്. ‘ജീവിതം ഒരു ബൂമറാംഗ് പോലെയാണ്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഇരയുടെ പ്രതികരണം. രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇര പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് ഇരയുടെ പ്രതികരണം. മസ്കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം…
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം തേടി നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച (സെപ്തംബർ 24) കേരള ഹൈക്കോടതി തള്ളി . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നടനെതിരെ നടി നല്കിയ പരാതിയിൽ പറയുന്നത്. വസ്തുതകൾ, വിഷയത്തിലെ നിയമം, നടനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളുടെ സ്വഭാവം, ഗുരുത്വാകർഷണം, ഗൗരവം എന്നിവയും റെക്കോർഡ് ചെയ്ത വസ്തുക്കളും മൊത്തത്തിലുള്ള സൂക്ഷ്മപരിശോധനയിൽ നിരീക്ഷിച്ചു കൊണ്ടാണ് സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കാളിത്തം കാണിക്കുന്നതിനാല്‍, കുറ്റകൃത്യത്തെക്കുറിച്ചുള്ള ശരിയായ അന്വേഷണത്തിന് ഹരജിക്കാരൻ്റെ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി പറഞ്ഞു. ഹരജിക്കാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ടെന്നും, ഹരജിക്കാരൻ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രോസിക്യൂഷൻ്റെ ന്യായമായ ആശങ്കയുണ്ടെന്നും കോടതി…
ബലാത്സംഗ കേസിൽ അറസ്റ്റിലായ മുകേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ രംഗത്തെ പ്രമുഖർക്കെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച (സെപ്റ്റംബർ 24) നടനും നിയമസഭാംഗവുമായ എം. മുകേഷിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് എത്തിയ മുകേഷിനെ കോസ്റ്റൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കീഴ്ക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പിന്നീട് വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിന് എത്തിയപ്പോഴോ പിന്നീട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴോ കാത്തിരുന്ന മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.ഐ.എം എം.എൽ.എയായ മുകേഷിനെ എസ്.ഐ.ടി ചോദ്യം ചെയ്തു. കേസിൽ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും അറസ്റ്റ് ഉണ്ടായാൽ അത് രേഖപ്പെടുത്തി വിട്ടയക്കണമെന്നുമുള്ള ഉപാധികളോടെയാണ്…
ഭിന്നശേഷിക്കാരെ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ അത്യാവശ്യം: മുഖ്യമന്ത്രി
ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്രയുടെ സംസ്ഥാനതല ഉത്ഘാടനം ഡിഫറന്റ് ആർട്ട് സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരെ സാമൂഹിക ജീവിതത്തിലേക്ക് ഉൾചേർത്തുകൊണ്ട് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കാൻ ആത്മാർത്ഥമായ ഇടപെടലുകൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഡിഫറൻറ് ആർട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇൻക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറൽ ചടങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗോപിനാഥ് മുതുകാടും ഡിഫറൻറ് ആർട്ട് സെന്ററും ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഉൾച്ചേർക്കൽ എന്നത് ചില മനുഷ്യർക്കു ഇന്നും വിദൂരമായി തുടരുന്നതിനെ…