മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമം കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 25 ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ നിര്‍വഹിക്കുമെന്ന് മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയോര ജനതക്ക് നൂതന ആരോഗ്യ പരിചരണം ചുരുങ്ങിയ ചിലവില്‍ സാധ്യമാക്കാനാണ് മിഹ്റാസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിേറ്റഷന്‍, ഫിസിയോ തെറാപ്പി ആന്‍ഡ് സ്ട്രോക് റിഹാബിലിറ്റേഷന്‍, ക്യു ആര്‍ എസ് പെല്‍വി സെന്റര്‍, സ്പീച്ച് തെറാപ്പി ആന്‍ഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, എക്സ്- റേ, ആംബുലന്‍സ് സര്‍വീസ് എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍…
Category: KERALA
വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം: ഹംസ എളനാട്
കോഴിക്കോട്: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി സ്വീകരണയോഗം ടൈലറിംഗ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ അംഗത്വമുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് വിവാഹ ധനസഹായം ലിംഗ ഭേദമില്ലാതെ എല്ലാവർക്കും നൽകണം അദ്ദേഹം പറഞ്ഞു. ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഹബീന ശിവപുരം അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലയിൽനിന്ന് എഫ്ഐടിയു സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രൻ കല്ലുരുട്ടി, എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ അബ്ദുൽ ഖയ്യും, ടൈലറിങ് & ഗാർഡൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നാസർ,സംസ്ഥാന സെക്രട്ടറി പ്രിയ സുനിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജമീല സുലൈമാൻ, സൈതാലി വലമ്പൂർ, ആസിയ മജീദ്, സൈറാബാനു…
മുഖ്യമന്ത്രി സംഘ്പരിവാറിന്റെ മാധ്യമ വക്താവായി തരം താഴ്ന്നു; സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും:- റസാഖ് പാലേരി
മലപ്പുറം : ആർ എസ് എസ്സിന്റെ കേരളത്തിലെ മാധ്യമവക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ തരം താഴ്ന്നിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന സർക്കാരിനും പോലീസിനും എതിരെ വിവിധ കോണുകളിൽ നിന്നുയർന്ന ഗുരുതരമായ ആരോപണങ്ങളെ ജനാധിപത്യപരമായ രീതിയിൽ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്കും ഇടതുപക്ഷ സർക്കാറിനുമെതിരെ ജനകീയ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ സംഘ്പരിവാർ രാഷ്ട്രീയത്തിനനാണ് ആത്യന്തികമായി ഗുണം ചെയ്യുക. കുറ്റകൃത്യങ്ങളുടെയും സ്വർണ്ണക്കടത്തിന്റെയും കേന്ദ്രമായി മലപ്പുറം ജില്ലയെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ തുടർന്നു പോരുന്നുണ്ട്. അതിന് മെലൊപ്പ് ചാർത്തുകയാണ് പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴി വെക്കും. രാജ്യവ്യാപകമായ പ്രചാരണങ്ങൾക്ക് സംഘ്പരിവാർ ഉപയോഗിക്കാൻ പോകുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ തന്നെ വാക്കുകൾ ആയിരിക്കും. ലവ് ജിഹാദ് വിഷയത്തിൽ മുൻമുഖ്യമന്ത്രി വി…
വേണാട് എക്സ്പ്രസ്സിലെ ദുരിത യാത്ര: വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍
കൊച്ചി: വേണാട് എക്‌സ്പ്രസില്‍ യാത്രക്കാര്‍ നേരിടുന്ന കഷ്ടപ്പാടുകളുടെ ദൃശ്യങ്ങൾ പുറത്ത്. കാലുകുത്താന്‍ പോലും ഇടമില്ലാതെ യാത്രക്കാർ കഷ്ടപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാർ വലയുകയാണ്. ഒരിഞ്ചുപോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞ ഈ ട്രെയിനിലെ യാത്ര ഏറെ ദുരിതത്തിലാക്കുകയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിനിന്റെ സമയക്രമം മാറ്റിയതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും തളര്‍ന്നു വീഴുന്ന കാഴ്ചയാണ് ട്രെയിനിലെന്നും അവര്‍ പറയുന്നു. വന്ദേ ഭാരത് ട്രെയിന്‍ കടന്നുപോകാന്‍ വേണാട് നിര്‍ത്തിയിടുന്നതും ദുരിതം ഇരട്ടിയാക്കുന്നു എന്ന് പരാതിയുണ്ട്. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്‌സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വേണാട് എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത…
സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധവുമായി മകള്‍; അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ സംസ്കാര ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. മൃതദേഹം മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടുനൽകുന്നതിനെതിരെ രംഗത്തെത്തിയ മകൾ ആശ മൃതദേഹം ടൗൺഹാളിൽ നിന്ന് മാറ്റുന്നത് തടഞ്ഞത് തർക്കമായി. തർക്കത്തിനിടെ നാല് മണിയോടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിൽ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ച ആശ ലോറൻസിനെയും മകൻ മിലൻ ലോറൻസിനെയും ബന്ധുക്കൾ ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാന്‍ സാധിച്ചത്. തർക്കത്തിനിടെ നടന്ന പിടിവലിയില്‍ ആശ നിലത്തുവീണു. ലോറൻസിൻ്റെ കൊച്ചുമകനും ആശയ്‌ക്കൊപ്പമുണ്ടായിരുന്നു. മകളെയും ചെറുമകനെയും ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷമാണ് ലോറൻസിൻ്റെ മൃതദേഹം ടൗൺഹാളിൽ നിന്ന് മാറ്റിയത്. ഗാർഡ് ഓഫ് ഓണറിനുശേഷം ലോറൻസിൻ്റെ മകൾ ആശ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവർത്തകർക്ക് നേരെ കയര്‍ത്തു. സിപിഐഎം മുര്‍ദാബാദ് എന്ന് അലറുകയും ചെയ്തു. മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ…
പ്രവാചക സന്ദേശവുമായി പ്രൊഫത്തോൺ 2024, മുൻ മേയർ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: വിമോചകനെ തേടുന്ന കാലത്തിനുള്ള മറുപടിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ) എന്ന് കൊച്ചി മുന്‍ മേയർ ശ്രീമതി സൗമിനി ജെയിന്‍. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പ്രൊഫ ത്തോണ്‍ 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എത്രയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും അതിനെയെല്ലാം അതിജയിക്കാൻ കഴിവുറ്റ മാതൃകയാണ് പ്രവാചകൻ. സാമൂഹ്യ ജീവിതത്തിൻറെ എല്ലാ മേഖലയിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്ത്രീയെ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് കൈ പിടിച്ചുയർത്തിയത് പ്രവാചകനാണെന്ന് നിഷ്പക്ഷമായി ചരിത്രത്തെ വിലയിരുത്തുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണ് എന്ന അദ്ധ്യാപനം ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ മുഖ്യാതിഥിയായി വിംഗ്സ് (WINGS) സംസ്ഥാന പ്രസിഡൻറ് മെഹ്നാസ് അഷ്‌ഫാക്ക് സംസാരിച്ചു. തുടർന്ന് നടന്ന വാക്കത്തോണിന് സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി…
അമിത ജോലി ഭാരം: അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
ന്യൂഡൽഹി: പുണെയിൽ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകി. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മിഷൻ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷിതവും ജീവനക്കാർക്ക് പിന്തുണയേകുന്നതുമായ തൊഴിൽ അന്തരീക്ഷം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നും കമ്മിഷൻ വ്യക്തമാക്കി. ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ ജൂലൈ 20ന് താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് അന്നയുടെ അപ്രതീക്ഷിത വിയോഗം. അമിത ജോലി…
പ്രകൃതി ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ജീവിതത്തിലേക്ക് കൈത്താങ്ങായി സുമനസ്സുകൾ; അശ്വിന്‍ നഴ്സിംഗ് പഠനത്തിനായി കോളേജിലെത്തി
എടത്വ: പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു 2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നഴ്സിംഗ് പഠനത്തിന് വേണ്ടി ബാഗ്ളൂരിലുള്ള ഒരു നഴ്സിംഗ് കോളേജിൽ അഡ്മിഷൻ എടുത്തിരുന്നു. എന്നാല്‍, കോളേജിൽ പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തിൽപെട്ട് മൂന്നു മാസത്തോളം കിടപ്പിലായിരുന്നു. ചികിത്സയിലായതിനാല്‍ കോളേജിൽ പോകാൻ സാധിച്ചില്ല. തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളേജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായതുമില്ല. ഈ വർഷം മറ്റൊരു കോളേജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച…
സർക്കാർ ജോലിയിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ സിജി ബോധവൽക്കരണ പരിപാടി
വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാം’സംഘടിപ്പിക്കുന്നു. സി എം എൻ ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച കോഴിക്കോട് എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ശ്രീ. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിക്കും.
ബാബരിയുടെ ഓർമകൾ: വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനം; എസ്. ഐ. ഒ മേഖല സമ്മേളനം
കരുനാഗപ്പള്ളി : ബാബരിയുടെ ഓർമകൾ സമകാലിക സാമൂഹിക പ്രതിരോധങ്ങൾക്കും വംശീയ വിരുദ്ധ പോരാട്ടങ്ങൾക്കും നിത്യപ്രചോദനമാണെന്ന് എസ്. ഐ. ഒ. കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല സമ്മേളനം പ്രഖ്യാപിച്ചു . “ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമകൾ ഉണ്ടായിരിക്കുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനം എസ്. ഐ. ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു.ഇസ്‌ലാമോഫോബിയയും വംശീയതയും നിറഞ്ഞ സമകാലിക ലോകത്ത് സത്യമാർഗ്ഗത്തിൽ പോരാടാൻ വിദ്യാർത്ഥി ചെറുപ്പം കടന്നുവരണമെന്നും ഹൻദലയുടെയും ബാബരിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ അതിന് നിത്യ പ്രചോദനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എസ്. ഐ.ഒ ജില്ല പ്രസിഡന്റ് അബീദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്‌ലഹ് കക്കോടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അൻസർ ഖാൻ സമ്മേളന പ്രമേയം അവതരിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ…