കോഴിക്കോട്: കല്ലായിൽ ബൈക്ക് അപകടത്തിൽ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി കോടങ്ങാട് ഇളനീർകര സ്വദേശികളായ മുഹമ്മദ് സിയാദലി (18), സാബിത് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ (ഓഗസ്റ്റ് 18) രാത്രി ഏഴ് മണിയോടെ കോഴിക്കോട് മീഞ്ചന്ത റോഡിൽ കല്ലായി വട്ടാം പൊയിൽ റെയിൽവേഗേറ്റിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് ഫറോക്കിൽ നിന്നും കോഴിക്കോടേക്ക് വന്ന സിറ്റി ബസുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ മൊബൈൽ വിദ്യാർഥികളായ ഇരുവരും അയൽവാസികളാണ്.
Category: KERALA
സോളിഡാരിറ്റി വിശ്രമകേന്ദ്രം സ്ഥാപിച്ചു
മക്കരപ്പറമ്പ് : കോഴിക്കോട് പാലക്കാട് എൻ.എച്ചിൽ മക്കരപ്പറമ്പിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനടുത്ത് സോളിഡാരിറ്റി മക്കരപ്പറമ്പ് എരിയ കമ്മിറ്റി വിശ്രമ കേന്ദ്രം സ്ഥാപിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്ത് പി.പി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, കെ ജാബിർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലബീബ് മക്കരപ്പറമ്പ് നന്ദി പറഞ്ഞു. സി.എച്ച് അഷ്റഫ്, സമീദ് കടുങ്ങൂത്ത്, നിസാർ കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.
വയനാട് ഉരുള്‍ പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; തിരച്ചില്‍ 20-ാം ദിവസത്തിലേക്ക് കടന്നു
കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പുതുക്കിയ കരട് പട്ടിക പ്രകാരം ഇനിയും കണ്ടെത്താനുള്ളത് 119 പേരെ. 128 പേരാണ് ആദ്യ പട്ടികയിൽ ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെ കാണാതായവരുടെ എണ്ണം 119 ആയി. അതേസമയം, ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ 20-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവര ശേഖരണം മോട്ടോർ വാഹന വകുപ്പ് തുടങ്ങി. വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട പണവും സഹിതം കാണാതായവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. അഗ്നിശമനസേനയും എൻഡിആർഎഫും തിരച്ചിലിന് നേതൃത്വം നൽകുന്നു. നാട്ടുകാരോ ദുരന്ത ബാധിതരോ ആവശ്യപ്പെട്ടാല്‍ ആ മേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് തീരുമാനം. ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും.…
യുവ കർഷകനെ ആദരിച്ചു
കുന്ദമംഗലം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പഞ്ചായത്ത് പരിധിയിലുള്ള യുവ കര്‍ഷകരെ പി.ടി.എ. റഹീം എം.എല്‍.എ ആദരിച്ചു. സമ്മിശ്ര കൃഷിയില്‍ മികച്ച കര്‍ഷകനായി മുഹമ്മദ് ഫാസിലിനെ തിരഞ്ഞെടുത്തു. ആട്, താറാവ്, നാടന്‍കോഴി, ജൈവ കൃഷി എന്നിവ വിപണി ലക്ഷ്യംവെച്ച് കൃഷിചെതാണ് ഫാസിൽ മാതൃകയായത്. കാരന്തൂർ സാമൂഹ്യക്ഷേമ മിഷനായ ആര്.സി.എഫ്.ഐയിലെ ജോലിക്കും ബിരുദാനന്തര പഠനത്തിനും ഇടയിലെ ഒഴിവ് സമയങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാർഷിക സംരംഭം മുന്നോട്ട്കൊണ്ടുപോകുന്നത്. കുന്ദമംഗലം കല്ലറച്ചാലിൽ ചേറ്റുകുഴിയിൽ എം കെ അശ്റഫ്-സൗദാബി ദമ്പതികളുടെ മകനാണ്.
കാഫിർ സ്ക്രീൻഷോട്ട്: സി പി എമ്മിന്റെ വർഗീയ ധ്രുവീകരണ മുതൽമുടക്കിൽ ലാഭവിഹിതം കൈപ്പറ്റുന്നത് ബി ജെ പി – റസാഖ് പാലേരി
കൊണ്ടോട്ടി : വർഗീയ ധ്രുവീകരണ പ്രചാരണത്തിന്റെ അന്തിമമായ വിളവെടുപ്പ് നടത്തുക ബി ജെ പി ആയിരിക്കും എന്ന സാമാന്യ രാഷ്ട്രീയ വിദ്യാഭ്യാസം ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നു എന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മണ്ഡലംതല പ്രവർത്തന കൺവെൻഷൻ കൊണ്ടോട്ടി മണ്ഡലത്തിലെ ഹെവൻസ് ഓഡിറ്റോറിയം – മുണ്ടുമുഴിയിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഫിർ സ്ക്രീൻഷോട്ട് വിവാദം വടകര ലോക്സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു വിഷയമായിരുന്നില്ല. സാമൂഹികമാധ്യമങ്ങളിൽ ഭീകരമായ വർഗീയ ചർച്ചകൾക്ക് അത് വിവാദം വഴി വെച്ചു. സ്ക്രീൻഷോട്ട് പ്രചാരണങ്ങൾക്ക് പിറകിൽ ഇടതുപക്ഷ നേതാക്കളും പ്രൊഫൈലുകളുമാണെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. താത്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടി ബി ജെ പി മോഡൽ വർഗീയ ധ്രുവീകരണം കേരളത്തിൽ നടത്തരുത് എന്നത് ഇടതുപക്ഷത്തോട് കഴിഞ്ഞ കുറച്ചു കാലങ്ങളായി നാമൊക്കെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന…
കാഫിര്‍ സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചത് യു.ഡി.എഫാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു
തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ യുഡിഎഫാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. യു.ഡി.എഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും, വ്യാജ നിർമാണത്തിന് പിന്നിൽ യു.ഡി.എഫിന് ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ്…
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്കയുണ്ട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യം ഭീതി പരത്തുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടതിയെപ്പോലും ശാസ്ത്രീയമായി അറിയിക്കണമെങ്കിൽ സാറ്റലൈറ്റ് സംവിധാനം വേണം. അണക്കെട്ട് തകർന്നാൽ ആരാണ് ഉത്തരം പറയുകയെന്നും അദ്ദേഹം ചോദിച്ചു. ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ നിലകൊള്ളുന്നത്. കണ്ണീരിൽ മുങ്ങിത്താഴാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, അണക്കെട്ടിൻ്റെ നിലവിലെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റ് അധികാരികളും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. മുല്ലപ്പെരിയാർ വിഷയത്തിൽ…
വയനാട് ദുരന്തത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ തയ്യാറായി എന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറായതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദുരന്തത്തിന് ശേഷം മുടങ്ങിപ്പോയ പഠനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ…
വള്ളംകളി പ്രേമിയായ വൈദികന്റെ സ്മരണക്കായി ക്ഷേത്രവളപ്പിൽ മുഖ്യതന്ത്രി കല്പക വൃക്ഷം നട്ടു
തലവടി: തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെയും തലവടി പൗരസമിതിയുടെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ റവ. ഫാ. ഏബ്രഹാം തോമസ് തടത്തിൽ അച്ചന്റെ അനുസ്മരണ സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന അനുസ്മരണ സന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ, തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ, പി.ഡി. രമേശ് കുമാർ, ഡോ ജോൺസൺ വി. ഇടിക്കുള, സിബി വർഗ്ഗീസ്…
രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെടണം: ജ്യോതിവാസ് പറവൂർ
മലപ്പുറം: പട്ടിക്കാട് തൊഴിലവകാശങ്ങൾ നിലനിർത്തുന്നതിനായുള്ള ശക്തമായ പോരാട്ടങ്ങൾ രാജ്യമെമ്പാടും നടന്നുവന്നിരുന്ന കാഴ്ചയാണ് നാം കണ്ടത് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾ വിവിധ സംസ്ഥാന സർക്കാരുകളും തുടരുന്ന ഇത്തരം സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെട്ട് വരണമെന്ന് പെരിന്തൽമണ്ണയിൽ ആഗസ്റ്റ് 31 സെപ്റ്റംബർ 01 തീയതികളിൽ നടക്കുന്ന എഫ് ഐ ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ചുങ്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ഉസ്മാൻ മുല്ലക്കര, എം എച്ച് മുഹമ്മദ്,ഷാനവാസ് കോട്ടയം, കാദർ അങ്ങാടിപ്പുറം, ഹംസ എളനാട്,സെയ്താലി വലമ്പൂർ,വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, എം ഇ ഷുക്കൂർ, എൻ കെ റഷീദ്, അഫ്സൽ മലപ്പുറം,അത്തിഖ് ശാന്തപുരം, നൗഷാദ് ഏലംകുളം പി ടി…