സഖറിയ മാത്യു അന്തരിച്ചു

ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ് മരുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

കേരളത്തിൽ നിന്നുള്ള തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് പ്രഥമ പരിഗണന: അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വർഷത്തെ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസിൽ സ്വീകരണം നൽകി. മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദുൽ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് പുതിയ ചെയർമാനെ സ്വീകരിച്ചത്. ശേഷം കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് സാരഥിയും ഹുസൈൻ സഖാഫിയുടെ പ്രധാന ഗുരുനാഥനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസിന്റെ ആദരം നൽകി. ന്യൂനപക്ഷ വിഷയങ്ങളിലും സാമുദായിക വിഷയങ്ങളിലും സജീവ ശ്രദ്ധയും പങ്കാളിത്തമുള്ള സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ബഹുഭാഷാ പണ്ഡിതൻ, അഭിഭാഷകൻ എന്ന നിലയിലും അഡ്വ. ഹുസൈൻ സഖാഫിയുടെ നേതൃത്വം ഹജ്ജ്…

കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ഡിസംബര്‍ 15 വരെ

കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, ഹാന്‍ഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നിവരുടെ സഹകരണത്തോടെ നാഷണല്‍ ഡിസൈന്‍ സെന്റര്‍ (എന്‍ഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി, ഒഡിഷയില്‍ നിന്നുള്ള ഇക്കത്ത്, ബംഗാളില്‍ നിന്നുള്ള ജംദാനി, കാശ്മീരില്‍ നിന്നുള്ള പഷ്മിന ഷാളുകള്‍ എന്നിവ മേളയെ ശ്രദ്ധേയമാക്കുന്നു. ചേന്ദമംഗലം, ബാലരാമപുരം കൈത്തറി സംഘങ്ങളുടെ മനോഹര വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ്…

അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

തിരുവനന്തപുരം: 2024-27 വർഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ആയി അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കമാണ് ചെയർമാൻ സ്ഥാനത്തേക്ക് ഹുസൈൻ സഖാഫിയെ നാമനിർദേശം ചെയ്തത്. അഡ്വ. മൊയ്തീൻ കുട്ടി പിന്താങ്ങി. റിട്ടേർണിംഗ് ഓഫീസർ ബിന്ദു വി ആർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ശേഷം സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. മലപ്പുറം കുഴിമണ്ണ, തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി സമസ്ത മുശാവറ അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രൊ-ചാൻസിലറുമാണ്. നിലവിൽ…

തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് എടത്വ മരിയ ഭവനിൽ അനീഷ് ജോർജ് അന്തരിച്ചു

എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് (അബി – 26) അന്തരിച്ചു. സംസ്കാരം ഡിസംബർ 11 ബുധനാഴ്‌ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ, സഹോദരൻ അജേഷ് ജോർജ്. (ഡൽഹി). ദുബൈയിൽ ജോലി ചെയ്തു വരവെ ഉണ്ടായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയം സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന് തെളിവ്: വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 31 വാർഡുകളിലേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മികച്ച പ്രകടനം കാഴ്ചവെച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബുധനാഴ്ച അവകാശപ്പെട്ടു. യു.ഡി.എഫിൻ്റെ സീറ്റുകൾ 13ൽ നിന്ന് 17 ആയി വര്‍ധിച്ചതായി സതീശൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സർക്കാരിനെതിരായ ജനരോഷം വർധിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തച്ചൻപാറ (പാലക്കാട്), നാട്ടിക (തൃശൂർ), കരിമണ്ണൂർ (ഇടുക്കി) പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചതായും, എൽഡിഎഫിൽ നിന്ന് ഒമ്പത് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തെന്നും സതീശൻ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട്ട് ഡിവിഷനിൽ യു.ഡി.എഫിൻ്റെ വിജയ മാർജിൻ മൂന്നിരട്ടിയായി. മഞ്ചേരി നഗരസഭയിൽ 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം കരുവമ്പ്രം വാർഡ് യുഡിഎഫ് തിരിച്ചു പിടിച്ചു. “എൽഡിഎഫ് സർക്കാരിൻ്റെ ഒന്നിലധികം മുന്നണികളിലെ പരാജയത്തിനെതിരെയാണ് ജനങ്ങൾ വോട്ട്…

ഗുരുവായൂര്‍ ഏകാദശി: ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ഭക്തജനലക്ഷങ്ങള്‍ ഇന്ന് ഗുരുവായൂരിലെത്തും

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിവസമായ ഇന്ന് ഭക്ത ജനലക്ഷങ്ങള്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തും. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ആഘോഷിക്കുന്നത്. ഭക്തര്‍ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദര്‍ശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലര്‍ച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകള്‍ക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക. ഏകാദശികളില്‍ ഏറ്റവും പ്രധാനമാണ് ഗുരുവായൂര്‍ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാല്‍ ഗുരുവായൂര്‍ ഏകാദശി ?ഗുരുവായൂര്‍ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ഭ?ഗവാന്‍ ഗീതോപദേശം നല്‍കിയ ദിനം കൂടിയാണിത്. അര്‍ജുനന് ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാല്‍ ഏകാദശി ദിവസം ഗീതാ ദിനമായും ആഘോഷിക്കും. ദേവഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ ഏകാദശി ദിനത്തില്‍ പ്രതിഷ്ഠ നടത്തിയത്. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചതും ഈ…

സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം ജില്ലയിലെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ബുധനാഴ്ച (ഡിസംബർ 11, 2024) അറിയിച്ചു. ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന സുരേഷ് ഗോപിയുടെ വീടിന് സമീപത്തെ ഷെഡിൽ നിന്ന് പഴകിയ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണത്തിൻ്റെ ഭാഗമായി 18ഉം 20ഉം വയസ്സുള്ള രണ്ടു പേരെ ഒരു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ ഗോപിയുടെ കുടുംബാംഗങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് സെഷന്‍സ് കോടതിയില്‍ ആരംഭിക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നത്. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങള്‍ ഒരു മാസം കൊണ്ടു പൂര്‍ത്തിയാക്കിയേക്കും എന്നാണ് പ്രതീക്ഷ. വാദം പൂര്‍ത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണിത്. നടിയെ ആക്രിച്ച കേസില്‍ ദിലീപടക്കമുളള പ്രതികള്‍ക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക്…

ക്രിസ്മസ് അവധിക്കാലം മുന്‍‌കൂട്ടി കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ കൂട്ടി

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലം മുന്‍‌കൂട്ടി കണ്ട് വിമാനക്കമ്പനികള്‍ ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി. ഇതോടെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും. ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള…