വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും രംഗത്ത്

എടത്വാ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo എച്ച് ആര്‍ സിയും രംഗത്ത്.  ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമാണ് നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ സങ്കട കഥ അറിഞ്ഞാണ് കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാർത്ഥിയുടെ പഠന ചിലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്ന് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. മനോജ് കുമാർ തിവാരി, സെക്രട്ടറി സവിതാ തിവാരി, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ…

വയനാട് ദുരന്തബാധിതരായ തയ്യൽ തൊഴിലാളികൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും: TGWU

വയനാട് : ദുരന്ത ഭൂമിയിൽ തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട തയ്യൽ തൊഴിലാളികൾക്ക് ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ ( FITU ) സംസ്ഥാന കമ്മിറ്റി തൊഴിൽ സംരംഭങ്ങളും തൊഴിലുപകരണങ്ങളും സംഘടിപ്പിച്ച് നൽകുമെന്നും, വയനാട് ദുരന്തമുണ്ടായി പത്ത് ദിവസം പിന്നിട്ട സാഹചര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ദുരന്ത ഭൂമിയിൽ കർമ്മനിരതരായ സന്നദ്ധ സംഘടനകളുടെ കൂടി പങ്കാളിത്തത്തോടെ സർക്കാർ വേഗത്തിലാക്കണമെന്നും, ദുരിത ബാധിതരായ ക്ഷേമനിധി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങളും പ്രത്യേക സാമ്പത്തിക സഹായവും ബോർഡുകൾ അനുവദിക്കണമെന്ന് മേപ്പാടിയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചുകൊണ്ട് ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഹംസ എളനാട് പറഞ്ഞു. വയനാട് ദുരന്ത ബാധിതർക്കായി യൂണിയൻ സംസ്ഥാന കമ്മിറ്റി സമാഹരിച്ച വിഭവങ്ങൾ വയനാട് മേപ്പാടിയിലെ ടീം വെൽഫെയറിൻ്റ ദുരിതാശ്വാസ സെല്ലിലെത്തി കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സൈദാലി വലമ്പൂർ, എഫ്…

ഉരുൾപൊട്ടലിൻ്റെ അഞ്ചാം വാർഷികം ആചരിച്ച് കവളപ്പാറ നിവാസികള്‍

വയനാട്: 2019 ആഗസ്റ്റ് 8-ന് രാത്രി നിലമ്പൂരിനടുത്ത് പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിൽ ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച ഡസൻ കണക്കിന് കുടുംബങ്ങൾ, ദുരന്തത്തിൻ്റെ അഞ്ചാം വാർഷികം ദുഃഖത്തോടെ ആചരിച്ചു. രാത്രി 8 മണിയോടെ മുത്തപ്പൻകുന്നിൽ നിന്ന് വലിയൊരു ഭാഗം മണ്ണും പാറകളും താഴേക്ക് പതിച്ചപ്പോൾ അയൽവാസികളായ 59 പേരെ 30 അടി മണ്ണിനടിയില്‍ ജീവനോടെ കുഴിച്ചുമൂടുന്നതിന് ദൃക്സാക്ഷികളാണവര്‍. അഞ്ച് വർഷത്തിന് ശേഷം വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ വെള്ളരിമലയിൽ ജൂലൈ 30 ന് പുലർച്ചെയാണ് ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം ജനവാസ കേന്ദ്രങ്ങൾ തുടച്ചുനീക്കപ്പെട്ട ഒരു വലിയ ദുരന്തം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ അധികാരികൾ ഇപ്പോഴും നെട്ടോട്ടത്തിലാണ്. ഔദ്യോഗികമായി 226 പേർ മരിക്കുകയും 138 പേരെ കാണാതാവുകയും ചെയ്തു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം അഞ്ഞൂറോളം വരുമെന്ന് പ്രദേശവാസികൾ പറയുന്നു. കവളപ്പാറയിലെ…

ഉരുൾപൊട്ടലില്‍ ദുരിതബാധിതരായ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറുന്നതിന് കേരള സർക്കാർ വെള്ളിയാഴ്ച (ആഗസ്റ്റ് 9, 2024) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ മുതിർന്ന രണ്ട് പേർക്ക് 300 രൂപ വീതം പ്രതിദിന അലവൻസിന് അർഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബങ്ങളിൽ കിടപ്പിലായ രോഗികളോ ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന വ്യക്തികളോ ഉള്ള സന്ദർഭങ്ങളിൽ മൂന്ന് അംഗങ്ങൾക്ക് അലവൻസ് നൽകും. 30 ദിവസത്തേക്കാണ് അലവൻസ് നൽകക. ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര സഹായമായി 10,000 രൂപ നൽകും. ക്യാമ്പുകളിൽ നിന്ന് മാറിത്താമസിക്കുന്ന കുടുംബങ്ങളെ സർക്കാർ കെട്ടിടങ്ങളിലോ പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ താമസിപ്പിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ വയനാട് ജില്ലാ കലക്ടർക്ക് സർക്കാർ നിർദേശം നൽകി.…

വയനാട്ടിലെ മേപ്പാടി ഗ്രാമത്തിൽ മണ്ണിടിച്ചില്‍; നേരിയ ഭൂചലനം

വയനാട്: വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച (ആഗസ്റ്റ് 9, 2024) ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കേരള റവന്യൂ വകുപ്പ് അറിയിച്ചു. ആനപ്പാറ, താഴത്തുവയലിൽ, പിണങ്ങോട്, നെന്മേനി വില്ലേജുകളിലെ താമസക്കാർക്കാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിവരം. ജില്ലാ ഭരണകൂടം സ്കൂളുകളിലെ ക്ലാസുകൾ നിർത്തിവെക്കുകയും പരിസരവാസികളോട് പരിഭ്രാന്തരാകരുതെന്ന് നിർദേശിക്കുകയും ചെയ്തു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വയനാട്ടിൽ കാര്യമായ ഭൂചലനമൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (IMD) കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. അതിൻ്റെ കേരളത്തിലെ സ്റ്റേഷനുകളിലും സെൻസറുകളിലും ഭൂകമ്പ പ്രവർത്തനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ പല തട്ടുകളിലായി വലിയ മണ്‍കൂനകള്‍ ഉണ്ടാകാറുണ്ട്. ഈ പാളികള്‍ ഇളകി നിരപ്പായ നിലയിലെത്തുന്നത് ഇത്തരം പ്രദേശങ്ങളില്‍ സ്വാഭാവികമാണ്. ഭൂമിക്കടിയിലെ മണ്‍പാളികള്‍ തമ്മിലുള്ള ഘര്‍ഷണം പ്രദേശത്ത് കുലുക്കവും ശബ്‌ദവും സൃഷ്‌ടിക്കാറുണ്ട്.…

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: കലാ മത്സരങ്ങള്‍ക്ക് നാളെ (ശനി) തുടക്കമാകും

കൊടുവള്ളി: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിലെ കലാ മത്സരങ്ങള്‍ക്ക് നാളെ (ശനി) കളരാന്തിരിയില്‍ തുടക്കമാകും. യുനെസ്‌കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിതമായ കോഴിക്കോട് നഗരത്തെ ആസ്പദമാക്കി ‘നേര് പെറ്റ ദേശത്തിന്റെ കഥ’ എന്ന പ്രമേയത്തിലാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നുള്ള 2500ല്‍ പരം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ കാറ്റഗറികളിലായി മത്സരിക്കും. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറുമായ ഡോ. എം ആര്‍ രാഘവ വാര്യര്‍ നാളെ (ശനിയാഴ്ച്) രാവിലെ 10ന് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ ഇന്നലെ നടന്ന ‘കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃകകള്‍’ ചര്‍ച്ചാ സെഷനില്‍ അലവി സഖാഫി കായലം, എം ടി ശിഹീബുദ്ദീന്‍ സഖാഫി, പി കെ…

സോമൻ ജി വെൺപുഴശേരി ലാളിത്യത്തിൻ്റെ പ്രതീകം: കെ കെ ജ്യോതിവാസ്

കൊച്ചി: ജീവിത ലാളിത്യം കൊണ്ട് രാഷ്ട്രീയ പ്രവർത്തകർക്ക് പ്രചോദനമായ നേതാവായിരുന്നു അന്തരിച്ച സോമൻ ജി വെൺപുഴശ്ശേരി എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ കെ ജ്യോതിവാസ്. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോമൻ ജി വെൺപുഴശ്ശേരി അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാൻസർ എന്ന രോഗത്തെ പോലും പുഞ്ചിരിയോടെ നേരിടുകയും ജീവിതയാത്രയുടെ ഒരു ഘട്ടം മാത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിൻറെ കാഴ്ചപ്പാട് എന്നും കെ കെ ജ്യോതിവാസ് അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സദഖത്ത് കെ . എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ എടയാർ, അസൂറ ടീച്ചർ, ആബിദ വൈപ്പിൻ, നിസാർ ടി എ, ഇല്യാസ് ടി എം, രമണി കൃഷ്ണൻകുട്ടി, തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 10ന് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശം സന്ദർശിക്കും

ന്യൂഡൽഹി: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേഖലയിൽ ആഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നാശം ഗുരുതരമായ ദുരന്തമായും ദേശീയ ദുരന്തമായും കണക്കാക്കാൻ സംസ്ഥാനം ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 225 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 195 പേരുടെ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി കണ്ടെത്തി. ഈ ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരച്ചില്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. 233 പേരെ സംസ്‌കരിച്ചു, 178 പേരെ പോസ്റ്റ്‌മോർട്ടം നടത്തി, 420 പേരുടെ അവശിഷ്ടങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി, അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന മേഖലയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഖ്യാപിക്കുന്നതിനിടെ പുനരധിവാസത്തിന് സർക്കാർ സഹായം സംസ്ഥാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വ്യക്തിപരമായി സാഹചര്യങ്ങൾ മനസ്സിലാക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ദേശീയ സർക്കാർ ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി…

വൃക്ക രോഗികൾക്ക് സാന്ത്വനമേകി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ

എടത്വാ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കെ സി. മാത്യു ഫൗണ്ടേഷന്റെയും ബിജു സി ആന്റണി മെമ്മോറിയൽ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം മഹാജൂബിലി ഹോസ്പിറ്റലിൽ നടന്നു. നെഫ്രോ കെയർ പ്രോജക്ടിന്റെ ഭാഗമായിട്ട് നടന്ന പൊതു സമ്മേളനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ്‌ ട്രഷറാർ ലയൺ സുരേഷ് ജയിംസ് വഞ്ചിപ്പാലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. മാത്യൂസ് ജോൺ മനയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മഹാ ജൂബിലി ഹോസ്പിറ്റൽ ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് സിസ്റ്റർ ലീമാ റോസ് ചീരംവേലിന് 50 ഡയാലിസിസ് കിറ്റുകൾ അലക്സ് കെ…

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് എടത്വ ടൗൺ ക്ലബ് ആദ്യം സംഭാവന നല്‍കി

എടത്വാ: വയനാട് ദുരന്തത്തിൽ കൈത്താങ്ങാകാൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഡിസ്ട്രിക്ട് 318ബി ആരംഭിച്ച ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്ക് ആദ്യം സംഭാവന അയച്ച എടത്വ ടൗൺ ക്ലബിൻ്റെ ഭാരവാഹികളെ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിട്ടാചലം, ക്യാബിനറ്റ് ട്രഷറാർ ലയൺ സുരേഷ് ജയിംസ് വഞ്ചിപ്പാലം എന്നിവർ അഭിനന്ദിച്ചു. 5 കോടി രൂപയാണ് ലയൺസ് ക്ലബ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ ഡിസ്ട്രിക്ട് വയനാട്ടിലെ ദുരന്തബാധിതർക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നല്‍കുന്നത്. നെഫ്രോ കെയർ പ്രോജക്ടിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ആഗസ്റ്റ് 8ന് വ്യാഴാഴ്ച 3 മണിക്ക് എടത്വ മഹാ ജൂബിലി ഹോസ്പിറ്റലിൽ നടക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആരംഭിച്ച കിറ്റുകളാണ് നല്‍കുന്നതെന്ന് പ്രസിഡന്റ് ലയൺ ബിൽബി…