ഹൂസ്റ്റണിൽ നിര്യാതനായ ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം ഞായറാഴ്ച

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിലെത്തി നവംബർ 21 നു വ്യാഴാഴ്ച രാവിലെ ഹൂസ്റ്റണിൽ നിര്യാതനായ റാന്നി വളകൊടികാവ്‌ പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ – 69 വയസ്സ്) പൊതുദർശനം നവംബർ 24 നു ഞായറാഴ്ച വൈകുന്നേരം നടത്തപ്പെടും. സംസ്കാരം പിന്നീട് റാന്നി നസ്‌റേത്ത് മാർത്തോമാ ദേവാലയത്തിൽ നടത്തുന്നതാണ്. റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ മേഴ്‌സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ. മകൻ: മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ ( മലയാളി അസ്സോസിയേഷാൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ സെക്രട്ടറി) മകൾ : മെർലിൻ (ബഹ്റിൻ) മരുമക്കൾ : അജിഷ് ചെറിയാൻ (ബഹ്റിൻ) ലിനി മെവിൻ (ഹൂസ്റ്റൺ) കൊച്ചുമക്കൾ : ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ…

ജെയിംസ് പി ജോർജ് (76)ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ :ജെയിംസ് പി ജോർജ്(76)ഹൂസ്റ്റണിൽ അന്തരിച്ചു.പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ ജോർജ് ,പെണ്ണമ്മ ജോർജ് ദമ്പതികളുടെ  മകനാണ് ജെയിംസ് ജോർജ്ജ്. 1972-ൽ, അമേരിക്കയിലേക്ക് കുടിയേറിയ ജെയിംസ് ടെക്‌സാസിലെ ഡാളസിൽ കുറച്ചുകാലം താമസിച്ച ശേഷം, 1975-ൽ  ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.ഹൂസ്റ്റണിലെ ഐപിസി ചർച്ചിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ജെയിംസ്, അവിടെ അദ്ദേഹം അതിൻ്റെ സ്ഥാപനത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. ദൈവത്തെയും സമൂഹത്തെയും സേവിക്കുന്നതിനുള്ള അഭിനിവേശം അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പ്രകടമായിരുന്നു. ഭാര്യ കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി മക്കൾ:                ജേസൺ ജോർജ്, ജെൻസി ആൻ്റണി മരുമക്കൾ:         ആൻഡ്രൂ ആൻ്റണി; മരുമകൾ ഗ്രേസ് ജോർജ്; പേരക്കുട്ടികൾ  ബെല്ല, മാഡിസൺ, കാലേബ്, ടെയ്‌ലർ സഹോദരങ്ങൾ :ലീലാമ്മ ജേക്കബ്- സാം ജേക്കബ് (കാലിഫോർണിയ) മറിയാമ്മസാം-സാം കുഞ്ഞു(ഡാളസ്)…

വിനോദ് നായര്‍ (വിനി) പോര്‍ട്ട്‌ലാന്‍ഡില്‍ അന്തരിച്ചു

ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന്‍ നായരുടേയും ശാന്തമ്മ നായരുടേയും മകന്‍ വിനോദ് നായര്‍ (വിനി-41) പോര്‍ട്ട്‌ലാന്‍ഡില്‍ (ഒറിഗോണ്‍) അന്തരിച്ചു. ജോലി സംബന്ധമായി പോർട്ട്‌ലാന്‍ഡിലായിരുന്നു താമസം. 2001-ൽ സ്കെനക്റ്റഡി ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ വിനോദ് 2005-ൽ Rensselaer Polytechnic Institute (RPI) ല്‍ നിന്ന് ബിസിനസ് ആൻ്റ് മാനേജ്‌മെൻ്റിൽ ബി എസ് കരസ്ഥമാക്കി. പിന്നീട് NYU Stern-ൽ നിന്ന് ധനകാര്യത്തിൽ എം ബി എയും കരസ്ഥമാക്കി. Nestlé Waters, Amazon, Nike മുതലായ പ്രശസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പിതാവ് പരേതനായ കൃഷ്ണന്‍ നായര്‍ പത്തനം‌തിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര്‍ പത്തനം‌തിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്‍ഘ നാളായി ആല്‍ബനിയുടെ അടുത്ത പ്രദേശമായ നിസ്ക്കയൂനയില്‍ സ്ഥിര താമസക്കാരാണ്. സഹോദരി: ലീന നായര്‍. സഹോദരീ ഭര്‍ത്താവ്: കെന്‍ ജോണ്‍സ് പൊതുദര്‍ശനം: നവംബര്‍ 22 വെള്ളിയാഴ്ച…

ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു

റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബർ 18 ന് തിങ്കളാഴ്ച രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും, പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിൻസി എന്നിവർ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവർ മരുമക്കളുമാണ്. (എല്ലാവരും യുഎസ്). വാർത്ത: മനു ചെറുകത്ര, ഫിലഡൽഫിയ

അഡ്വ. സതീഷ് ചാത്തങ്കേരിയുടെ സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച); ഓർമ്മയായത് ജലോത്സവ വേദികളിലെ സജീവ സാന്നിധ്യം

നീരേറ്റുപുറം: രാഷ്ട്രീയ സാംസ്ക്കാരിക അഭിഭാഷക രംഗത്ത് ശ്രദ്ധേയനായ ചാത്തങ്കേരി നീരാഞ്ജനത്തിൽ അഡ്വ. സതീഷ് ചാത്തങ്കേരി (50) യുടെ വേർപാട് ജലോത്സവ പ്രേമികള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്. പത്തനംതിട്ട ഡിസിസി സെക്രട്ടറി, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റ്‌, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, ചാത്തങ്കേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും നീരേറ്റുപുറം പമ്പാ ബോട്ട് ക്ലബ് ജനറൽ കൺവീനർ ആയി നല്‍കിയ സേവനങ്ങള്‍ ജലോത്സവ പ്രേമികളുടെ ഹൃദയത്തിൽ എക്കാലവും സ്മരിക്കപ്പെടും. സഹപ്രവർത്തകന്റെ വേർപാട് വിശ്വസിക്കാന്‍ അവർക്ക് കഴിയുന്നില്ല. വള്ളംക്കളി രംഗത്ത് ചിട്ടയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുൻനിരയിൽ തന്നെയായിരുന്ന അഭിഭാഷകരായ സതീഷ് ചാത്തങ്കേരിയും ബിജു സി ആന്റണിയും ഇനി ഓർമ്മകളിൽ മാത്രം. ഡി. രാധാകൃഷ്ണ പിള്ളയുടെയും പ്രൊഫ. എം. ബി. രാധാമണിയമ്മയുടെയും മകനാണ് അഡ്വ. സതീഷ് ചാത്തങ്കേരി. പന്തളം എൻഎസ്എസ് കോളജ്…

പ്രൊഫസർ കെ ഇടിക്കുള കോശി അന്തരിച്ചു

പെൻസിൽവാനിയ/തുമ്പമൺ : പ്രൊഫസർ കെ ഇടിക്കുള കോശി (79) തിങ്കളാഴ്ച കേരളത്തിൽ അന്തരിച്ചു. തുമ്പമൺ കൈതവന കുടുംബാംഗമാണ്. 1967-ൽ തിരുവെല്ല മാത്തമാറ്റിക്‌സ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഉപരിപഠനത്തിനായി ജർമ്മനിയിലേക്ക് പോകുകയും 1974-ൽ ഡോർട്ട്മണ്ട് സർവകലാശാലയിൽ ചേരുകയും ഗണിതശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടുകയും ചെയ്തു. 1977-ൽ അദ്ദേഹം ലിബിയയിൽ പോയി ട്രിപ്പോളി യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര പ്രൊഫസറായി ചേർന്നു. 1988-ൽ തിരികെ വന്ന് കേരള സർവ്വകലാശാലയിൽ പൂൾ ഓഫീസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് കേരളത്തിലെ തവനൂർ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര പ്രൊഫസറായി മറ്റൊരു ജോലി ലഭിച്ചു. അവിടെ നിന്ന് വിരമിച്ച ശേഷം ചങ്ങനാശേരി വാകത്താനം സെൻ്റ് ഗ്രിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2012-ൽ ഇലവിന്തിട്ടയിലെ ശ്രീ ബുദ്ധ വിമൻസ് എഞ്ചിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ആയി ജോലിയിൽ പ്രവേശിച്ച് 2017-ൽ വിരമിച്ച് മകൾക്കും…

ജോൺ ഐസക് ഉള്ളനാകുന്നേൽ (93) കാലിഫോർണിയയിൽ അന്തരിച്ചു

സാന്‍‌ഹോസെ (കാലിഫോർണിയ): സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ജോൺ ഐസക് ഉള്ളനാകുന്നേൽ (93) കാലിഫോർണിയയിൽ അന്തരിച്ചു. എറണാകുളം പുതുവേലി സ്വദേശിയാണ്. ഭാര്യ പരേതയായ ഏലിയാമ്മ ജോൺ മക്കൾ: ഡോ. രേഖ, രേകേഷ്, റെമി. മരുമക്കൾ: മാത്യു, നീന, മനോജ്. എട്ടു കൊച്ചു മക്കളുണ്ട്. ഒരു ഗ്രേറ്റ് ഗ്രാൻഡ്ചൈൽഡും ഉണ്ട് സംസ്കാര ശുശ്രുഷ: നവംബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ച്, ലിവർമൂർ, കാലിഫോർണിയ. തുടർന്ന് സംസ്കാരം മെമ്മറി ഗാർഡൻസ്, ലിവർമൂർ.

ഗ്രേസ് എബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: നിരണം കുറിച്ചിയേത്ത് എരമല്ലാടിൽ പരേതനായ ഇ.എ.എബ്രഹാമിന്റെ (അനിയൻ ) സഹധർമ്മിണി ഗ്രേസ് എബ്രഹാം (80 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി പരേത ചെങ്ങന്നൂർ കേളയിൽ കുടുംബാംഗമാണ്. മകൻ: ജോജു എബ്രഹാം (ഓസ്റ്റിൻ) മരുമകൾ: ജയാ ജോർജ് ഏബ്രഹാം കൊച്ചുമക്കൾ : നിധി,സേജൽ, ദിലൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ഒക്ടോബർ 27 നു ഞായറാഴ്ച വൈകുന്നേരം 5:00 മുതൽ 8:00 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048) മൂന്നാം ഭാഗ ശുശ്രൂഷയും സംസ്കാരവും : ഒക്ടോബർ 28 നു തിങ്കളാഴ്ച ഉച്ച കഴിഞ്ഞു 12: 30 നു ഓസ്റ്റിൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (2800, Hancock Drive, Austin, TX 78731) ട്രിനിറ്റി മാർത്തോമാ ദേവാലയത്തിലെ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. ലൈവ്സ്ട്രീം ലിങ്കുകൾ: https://gmaxfilms.com/livebroadcast/ കൂടുതൽ…

ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം (90) അന്തരിച്ചു

പിറവം/ന്യൂയോർക്ക്: കൈരളി ടിവി യു.എസ്.എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു. മക്കൾ: ബേബി & മോളി, രാജു & മേഴ്‌സി, സ്റ്റീഫൻ & മേഴ്‌സി, ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി. 12 കൊച്ചുമക്കളും അവരുടെ 15 മക്കളുമുണ്ട്. സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ. വിവരങ്ങൾക്ക്: 914 954 9586

ഡോ.ജോസഫ് കുര്യൻ വെർജീനിയായിൽ അന്തരിച്ചു

വെർജീനിയ : തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ കുടുംബാംഗം ഡോ.ജോസഫ് കുര്യൻ (ബേബി 81) വെർജീനിയായിലെ ഫാൾസ് ചർച്ച് സിറ്റിയിൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിക്കുമ്പോൾ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ സിസ്റ്റംസ് പ്രോഗ്രാമർ ആയിരുന്നു. ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ.കുര്യൻ അമേരിക്കയിലെ ലൂസിയാനയിൽ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ (GSU) 1986 മുതൽ മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ദീർഘകാലം പ്രൊഫസറായിരുന്നു. അനേക റിസേർച്ച് ആർട്ടിക്കിളിന്റെ രചയിതാവും, അനേക അവാർഡുകളുടെ ജേതാവുമാണ്. ഭാര്യ: സൂസി ജോസഫ് ഹൈദരാബാദ് മകൾ: ഡോ.ആനി ക്രൂഗർ മരുമകൻ: സ്‌കോട്ട് ക്രൂഗർ, കൊച്ചുമക്കൾ: ട്രൈസ്റ്റൻ, ജൂലിയ സഹോദരങ്ങൾ : അമ്മിണി കോശി (മുക്കരണത്ത്), സാറാമ്മ കുര്യൻ (മുള്ളാനകുഴിയിൽ ), മാത്യു കുര്യൻ, പരേതനായ കുര്യൻ സി.എബ്രഹാം പൊതുദർശനം ഒക്‌ടോബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ…