പിറവം/ന്യൂയോർക്ക്: കൈരളി ടിവി യു.എസ്.എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു. മക്കൾ: ബേബി & മോളി, രാജു & മേഴ്സി, സ്റ്റീഫൻ & മേഴ്സി, ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി. 12 കൊച്ചുമക്കളും അവരുടെ 15 മക്കളുമുണ്ട്. സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ. വിവരങ്ങൾക്ക്: 914 954 9586
Category: OBITUARY
ഡോ.ജോസഫ് കുര്യൻ വെർജീനിയായിൽ അന്തരിച്ചു
വെർജീനിയ : തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തിൽ കുടുംബാംഗം ഡോ.ജോസഫ് കുര്യൻ (ബേബി 81) വെർജീനിയായിലെ ഫാൾസ് ചർച്ച് സിറ്റിയിൽ അന്തരിച്ചു. ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടർ അവതരിപ്പിക്കുമ്പോൾ ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടർ സിസ്റ്റംസ് പ്രോഗ്രാമർ ആയിരുന്നു. ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ.കുര്യൻ അമേരിക്കയിലെ ലൂസിയാനയിൽ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (GSU) 1986 മുതൽ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസിൽ ദീർഘകാലം പ്രൊഫസറായിരുന്നു. അനേക റിസേർച്ച് ആർട്ടിക്കിളിന്റെ രചയിതാവും, അനേക അവാർഡുകളുടെ ജേതാവുമാണ്. ഭാര്യ: സൂസി ജോസഫ് ഹൈദരാബാദ് മകൾ: ഡോ.ആനി ക്രൂഗർ മരുമകൻ: സ്കോട്ട് ക്രൂഗർ, കൊച്ചുമക്കൾ: ട്രൈസ്റ്റൻ, ജൂലിയ സഹോദരങ്ങൾ : അമ്മിണി കോശി (മുക്കരണത്ത്), സാറാമ്മ കുര്യൻ (മുള്ളാനകുഴിയിൽ ), മാത്യു കുര്യൻ, പരേതനായ കുര്യൻ സി.എബ്രഹാം പൊതുദർശനം ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ…
പേരുകാവിൽ പി.പി. മാത്യുസ് (തരകൻ – 91) ഹ്യൂസ്റ്റണിൽ അന്തരിച്ചു
ഹ്യൂസ്റ്റണ്‍: പേരുകാവിൽ പി.പി. മാത്യുസ് (തരകൻ – 91) ഹ്യൂസ്റ്ററ്റണിൽ അന്തരിച്ചു. ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്. മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ. മരുമക്കൾ: അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്റ്റർ പി. എസ്. ജോർജ്, പാസ്റ്റർ റോയിമോൻ കോശി, ബോബി ജോൺ. പൊതുദര്‍ശനം: ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477). സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477).
റജി തോമസ് ഹൂസ്റ്റനിൽ നിര്യാതനായി
ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് തോമസ് വർക്കിയുടെ (മൈസൂർ തമ്പി) മകൻ റജി തോമസ് (45) ഹൂസ്റ്റനിൽ നിര്യാതനായി. തോമസ് വർക്കി, മറിയാമ്മ തോമസ് ദമ്പതികളുടെ ഇളയ പുത്രനാണ് റജി. പിതാവിനെ പോലെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു റജിയും. അതുകൊണ്ടു ഹൂസ്റ്റനിലെ മലയാളി സമൂഹത്തിൽ ചെറുപ്പക്കാർക്കും പ്രായമായവർക്കും പ്രിയപ്പെട്ടവനുമായിരുന്നു. മൂവാറ്റുപുഴ മോളയിൽ കുടുംബാംഗം ബിബീന തോമസ് ആണ് ഭാര്യ. മകൾ മിയ. കർണാടകയിൽ മാംഗളൂർ ജില്ലയിൽ ഊരുവീട്ടിൽ കുടുംബാംഗമാണ് തോമസ് വർക്കി. ഒക്ടോബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 വരെ സ്റ്റാഫോർഡ് സെൻറ് തോമസ് ചർച്ചിൽ പൊതു ദർശനവും ശനിയാഴ്ച രാവിലെ 8:30 മുതൽ കുർബാനയും മറ്റു ശുശ്രൂഷകൾക്കും ശേഷം വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും
ബിനോയ് തോമസ് (48) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന് ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് നിര്യാതനായി. പിതാവ് ചാക്കോ തോമസ് 2024 ജൂലൈ 15-നാണ് ആല്‍ബനിയില്‍ നിര്യാതനായത്. ഭാര്യ: ആന്‍ തോമസ് മകന്: എയ്ഡന്‍. സഹോദരി: പരേതയായ ലിന്‍ഡ തോമസ് പൊതുദര്‍ശനം: ഒക്ടോബര്‍ 20 ഞായറാഴ്ച 3:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര് ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി, ന്യൂയോര്‍ക്ക് 12205). സംസ്ക്കാര ശുശ്രൂഷ: ഒക്ടോബര്‍ 21 തിങ്കളാഴ്ച രാവിലെ 10:00 മണി മുതല്‍ 11:30 വരെ ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര് ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്,…
കൂനം പ്ലാക്കൽ പോൾസൺ (75)അന്തരിച്ചു
ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത് ഭാര്യ :ലീല മക്കൾ :ഡേവിഡ് (ഫ്ലോറിഡ), തോംസൺ(കാനഡ) മരുമക്കൾ: ജോയ്സ്, ബ്ലെസ്സി സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ
ഡോ. കെ.കെ ഉസ്മാൻ (84) നിര്യാതനായി
എടവനക്കാട് കിഴക്കേവീട്ടിൽ കാദർ ഹാജി മകൻ ഡോ. ഉസ്മാൻ നിര്യാതനായി. ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ടീം ലീഡർ ഇസമീറ ഉസ്മാന്റെ പിതാവാണ്. 1939-ൽ വൈപ്പിൻ പ്രദേശത്തെ എടവനക്കാടാണ് ഉസ്മാൻ ജനിച്ചത്. ഇന്ത്യയിലെ പ്രശസ്തമായ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ ഡിട്രോയ്റ്റ് മെഡിക്കൽ സെൻ്ററിൽ നിന്ന് പോസ്റ്റ് ഗ്രാജ്വേഷൻ എടുത്തു. വൈകാതെ ഉദരരോഗ വിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത്, അലോപ്പതി ചികിൽസാ മേഖലയിൽ ജനകീയ സേവനമുഖമായി മാറി. അമേരിക്കയിലും കാനഡയിലും ആതുര ശുശ്രൂഷാ രംഗത്ത് വർഷങ്ങൾ ചെലവിട്ട ഡോ. ഉസ്മാൻ, രണ്ടു പതിറ്റാണ്ടിനു ശേഷം നാട്ടിൽ മടങ്ങിയെത്തി. അലോപ്പതി ചികിത്സയിൽ സജീവമായിരിക്കെത്തന്നെ മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. എറണാങ്കുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന “ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഫ്രറ്റേണിറ്റി”യുടെ ജീവാത്മാക്കളിൽ പ്രമുഖനാണ് അദ്ദേഹം.
പ്രൊഫ.വി.ഡി ജോസഫ് അന്തരിച്ചു
അറ്റ്ലാന്റാ: ടോം മക്കനാലിന്റെ ഭാര്യാ പിതാവ് തലശേരി ബി എഡ് കോളേജ് റിട്ട. പ്രിൻസിപ്പൽ കണ്ണൂർ ശ്രീകണ്ഠപുരം വട്ടക്കാവുങ്കൽ പ്രൊഫ.വി.ഡി.ജോസഫ് (89) അന്തരിച്ചു. 48 വർഷമായി ശ്രീകണ്ഠപുരം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെയും, അതിനോടനുബന്ധിച്ചുള്ള ആർട്സ് കോളേജിന്റെയും ഭരണസമിതിയുടെ സെക്രട്ടറി, വൈസ്മെൻസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ, ശ്രീകണ്ഠപുരം ഓഫീസേഴ്സ് ക്ലബ് പ്രസിഡന്റ്, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ്, തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ സിസിലി ജോസഫ്. മക്കൾ: ബീന, ജോസി, അജി, മിനി ടോം (അറ്റ്ലാന്റാ), സൈജോ. മരുമക്കൾ: ഫ്രാൻസിസ്, സണ്ണി, ജോസ്, ടോം മക്കനാൽ, ജോബി. സംസ്കാരം: ഒക്ടോബർ 17 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ്.തോമസ് സീറോ മലബാർ കാതോലിക് ചർച്ച് സെമിത്തേരിയിൽ.
ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ വി.ജെ തോമസ് അന്തരിച്ചു
മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ് (പാപ്പച്ചൻ – 81) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 14 തിങ്കളാഴ്ച രാവിലെ 8ന് എടത്വ മഹാ ജൂബിലി ഹോസ്പിലിൽ പൊതു ദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വസതിയിലെത്തിക്കും. സംസ്കാരം 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ട്യയപള്ളി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ കിഴക്കൻ മുത്തുർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മകൻ: ടോം ജോൺസൺ ( കുവൈത്ത്). മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം. സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസസ് റിട്ട. പ്രൊഫസർ ഡോ വി ജെ വർഗ്ഗീസ്, പരേതരായ വി.ജെ ഏബ്രഹാം, റാഹേൽ, അച്ചാമ്മ വാലയിൽ – തലവടി, അന്നമ്മ കിഴക്കേതിൽ…
ഡാലസിൽ അന്തരിച്ച എം എസ് ടി നമ്പൂരിയുടെ പൊതുദര്‍ശനവും സംസ്കാരവും ഞായർ 2 മണിക്
ഡാളസ് :ഡാലസിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനുമായിരുന്ന എം എസ് ടി നമ്പൂരിയുടെ പൊതുദര്‍ശനവും സംസ്കാരവും ഒക്ടോബർ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മുതൽ 4 വരെ Turrentine jackson morrow funeral home 9073 berkshire dr frisco വെച്ച് നടത്തപ്പെടുന്നു 1932 കോട്ടയം മൂത്തേടത്ത് ഇല്ലത്തായിരുന്നു ജനനം 1963ൽ,കപ്പൽ മാർഗ്ഗമായിരുന്നു ന്യൂയോർക്കിൽ എത്തിയത് .കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും പി എച്ച് ഡി കരസ്ഥമാക്കിയ എം. എസ്. ടി, അമേരിക്കയിൽ അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരിക്കുമ്പോൾ ആണ് റിട്ടയർ ചെയ്തത്. നാഷണൽ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച ‘പ്രവാസിയുടെ തേങ്ങൽ’ എന്ന കവിത സമാഹാരവും ധാരാളം ലേഖനങ്ങളും, എം എസ് ടി യുടെ സംഭാവനകളാണ്.ലാന ,കെ എൽ എസ് തുട്ങ്ങിയ സാഹിത്യസംഘടനകളുടെ രൂപീകരണത്തിലും, ഡാളസ് കേരള…