ഫെബ്രുവരി 14 ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ BAPS ക്ഷേത്രത്തിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് വലതുപക്ഷ ഹിന്ദു വൃത്തങ്ങൾക്കുള്ളിൽ വാചാടോപങ്ങളുടെ തരംഗത്തിന് കാരണമായിരിക്കുകയാണ്. അവര്‍ “യഥാർത്ഥ ഇസ്ലാമിക ലോകത്ത്” മോദിയെ ബഹുമാനിക്കപ്പെടുന്നു എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്, വലതുപക്ഷ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ “അബുദാബി കീഴടക്കിയത്” ആഘോഷിക്കുന്ന സന്ദേശങ്ങളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ്റെ വിജയവും പ്രചരിപ്പിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ മുസ്ലീങ്ങൾ, പ്രത്യേകിച്ച് “യഥാർത്ഥ” അല്ലെങ്കിൽ അറബ് എന്ന് കരുതപ്പെടുന്നവർ, ഈ സംഭവവികാസങ്ങളെ എതിർക്കാത്തതിനാൽ, ഇന്ത്യൻ മുസ്ലീങ്ങളുടെ ആശങ്കകളെ തുരങ്കം വയ്ക്കാൻ ഇത്തരം പ്രവർത്തനങ്ങൾ തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തിയേക്കാം. “മുസ്ലിം ഹൃദയഭൂമികളിൽ ഹിന്ദുക്കൾ തഴച്ചുവളരുന്നു” എന്ന വാദം അറബ് മുസ്ലിംകൾക്ക് ഒരു പ്രശ്നവുമില്ലാത്തതിനാൽ ഇന്ത്യയിലെ മുസ്ലിംകളെ അവർ മാത്രമാണ് ‘മത ഭ്രാന്തന്മാരോ വ്യാമോഹമോ’ ഉള്ളവരെന്ന് വരുത്തിത്തീർക്കാനും ഉപയോഗിക്കാം. ഈ വീക്ഷണം പ്രതിലോമകരമായി കാണാമെങ്കിലും, ഇന്ത്യക്ക് പുറത്തുള്ള മിക്ക ക്ഷേത്രങ്ങൾക്കും…
Category: ARAMANA RAHASYAM
എൻഎംഎംഎൽ പുനർനാമകരണം ചെയ്തു: ഡൽഹിയുടെ പേര് അടുത്തതായി ഇന്ദ്രപ്രസ്ഥം എന്നാക്കുമോ?
ഇതിഹാസമായ മഹാഭാരതത്തിലെ നായകന്മാരായ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥം, ചിലർ പറയുന്നത് അവരുടെ തലസ്ഥാനം ഷേർഷാ സൂരി പണികഴിപ്പിച്ച പുരാന ക്വില സ്ഥലത്തായിരുന്നു എന്നാണ്. റോഡുകൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയുടെ പേരുകൾ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ, ആദ്യം സാധുവായ ഒരു കാരണം ഉണ്ടായിരിക്കണം. രണ്ടാമതായി, അടുത്ത പുതിയ പേര് എന്തായിരിക്കുമെന്ന് ആളുകൾ ഊഹിക്കുന്ന തരത്തിൽ അവ പതിവായി ചെയ്യരുത്. വർഷങ്ങൾക്ക് മുമ്പ് കഴ്സൺ റോഡിന് കസ്തൂർബാ ഗാന്ധി മാർഗ് എന്ന് പേരിട്ടു, ആളുകൾ അതിനെ അങ്ങനെ വിളിക്കാൻ തുടങ്ങാന്‍ വർഷങ്ങളെടുത്തു, അല്ലാത്തപക്ഷം ആദ്യം മനസ്സിൽ വരുന്ന പേര് കഴ്സൺ റോഡ് എന്നായിരുന്നു. എന്നാൽ വ്യക്തമായും, ബ്രിട്ടീഷ് പ്രഭുവിന്റെ പേര് നീക്കം ചെയ്തുകൊണ്ട് അത് മാറ്റേണ്ടതായിരുന്നു. അത് നിലനിർത്തുന്നത് കൊളോണിയൽ മനോഭാവം കാണിക്കുന്നതാണ്. പക്ഷേ, പിന്നീട് ജനങ്ങളും മറ്റും മറന്നുപോകുന്ന പുതിയ പേര് സ്വായത്തമാക്കാന്‍ വർഷങ്ങളെടുക്കും. രാജ്പഥിന്റെ പേര്…
കെടുകാര്യസ്ഥത ഈ നിലയിലെത്താൻ പാടില്ല
മൂന്ന് മാസത്തിലേറെയായി തലസ്ഥാന നഗരിയിലെ ആനയറയില്‍ നൂറോളം വീട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്ലപ്പെടുത്തുന്ന പൈപ്പ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. പൈപ്പ് മണ്ണിനടിയില്‍ കുഴിച്ചിടാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ കേടായ ഭാഗം മാറ്റാന്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത റൊട്ടേഷന്‍ കിറ്റ് കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ എത്തിയെങ്കിലും കസ്റ്റംസ് അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ എടുക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട ഓദ്യോഗിക നടപടികള്‍ രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വീടുകള്‍ക്ക് മുന്നില്‍ ഭൂമിക്കടിയില്‍ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ 105 ദിവസമായി യന്ത്രത്തിന്റെ മോട്ടോര്‍ ഭാഗം പ്രവര്‍ത്തിച്ചിരുന്നില്ല. രാജ്യത്ത് ഒരു യന്ത്രഭാഗത്തിന്റെ കുറവുണ്ടോ, അത് മാറ്റിസ്ഥാപിക്കാന്‍ പര്യാപൃമാണോ? ചൈനയില്‍ മാത്രമാണ് റൊട്ടേഷന്‍ കിറ്റ് നിര്‍മ്മിക്കുന്നതെങ്കില്‍, രാജ്യത്തെ മറ്റ് നഗരങ്ങളില്‍ ഇത്തരത്തില്‍ മലിനജല ജോലികള്‍ക്കായി ഏത് തരം യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്? മനുഷ്യനെ ചന്ദ്രനിലേക്ക് കൊണ്ടുപോകാന്‍ അത്യാധുനിക വിക്ഷേപണ വാഹനങ്ങളും അത്യാധുനിക ഉപഗ്രഹങ്ങളും നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു…
ചുവപ്പുനാടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന നല്ല നിയമം
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പല നിയമങ്ങളും പാസാക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നത് ശരിയല്ല. പിഴ ചുമത്തുന്നതിനുള്ള നിയമങ്ങള്‍ അതിവേഗം നടപ്പിലാക്കുന്നു. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ക്രമീകരണങ്ങളും സേവനങ്ങളും ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ അത്ര ശുഷ്ടാന്തി കാണിക്കുന്നില്ല. കാരണം, ഇത് പലപ്പോഴും സര്‍ക്കാരിന് കൂടുതല്‍ ചിലവ് വരുത്തുന്നു. അതിനാല്‍ ധനവകുപ്പ് അതിനെ എതിര്‍ക്കുന്നു. അതോടെ പാസാക്കിയ നിയമങ്ങള്‍ പോലും ഫയലുകളില്‍ അവശേഷിക്കുന്നു. നിയമസഭ പാസാക്കിയ സംയോജിത ഗതാഗത നിയമം ഏകോപിപ്പിച്ച് യാത്രകള്‍ക്കായി വിവിധ ഗതാഗത സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. സൈക്കിള്‍, ബൈക്ക്, ഓട്ടോ, കാര്‍, ബസ്, ട്രെയിന്‍, കപ്പല്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിക്കുന്ന സംവിധാനം ഒരുക്കാനാണ് ഈ നിയമത്തിലെ പ്രധാന നിര്‍ദേശം. പാരീസ്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലെ മാതൃകയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കുടുതല്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കും.…
AI ക്യാമറ വിവാദം: സത്യം പുറത്തുവരട്ടെ
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എഐ ക്യാമറ വിവാദത്തിന് ഹൈക്കോടതിയുടെ ഇടപെടലോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തവര്‍ക്ക് കോടതിയുടെ അനുമതിയോടെ മാത്രമേ പണം നല്കാനാകു എന്നാണ് നിര്‍ദേശം. ഓരോ മൂന്നു മാസവും 11.79 കോടി എന്ന നിരക്കില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, ഖജനാവില്‍ നിന്ന് 232.79 കോടി രൂപ ചെലവായത് പെരുപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണെന്നും കരാറിലെ അഴിമതിയും സ്വജനപക്ഷപാതവും മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ എന്ന ഇടക്കാല നിര്‍ദ്ദേശം കോടതിയില്‍ ഉണ്ടായിരുന്നു. ഹര്‍ജി വിശദമായി കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ച് തീരുമാനിച്ചിട്ടുണ്ട്. ക്യാമറ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആദ്യ വിജയമായി ഇതിനെ കാണാം. 400 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ഖജനാവില്‍ നിന്ന്…
തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ (ലേഖനം)
“എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം ചെയ്ത് മലയാളികളെ വെറും കഴുതകളാക്കി. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തി 350 രൂപയുടെ വിലക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾ 500 രൂപ വിലപിടിച്ചതാണ് എന്ന് കബളിപ്പിച്ച് നൽകിയപ്പോൾ ഇടതു സർക്കാർ കരുതലിന്റെ സർക്കാർ ആണെന്ന് പാവം മലയാളികൾ വിശ്വസിച്ച് ഇടതിന് വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചു. അങ്ങനെ വിജയിച്ചു രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം കിറ്റുകൾ അപ്രത്യക്ഷമായി. ഈ കിറ്റിടപാടിൽ തന്നെ രണ്ടു രീതിയിലാണ് പാവം മലയാളികൾ കബളിപ്പിക്കപ്പെട്ടത്. ഒന്നാമത് 350 രൂപയുടെ സാധനങ്ങൾ 500 രൂപാ വിലപിടിച്ചതാണെന്നു കളവു പറഞ്ഞു 100 മുതൽ 150 രൂപാ…
സർവലോക പാസ്റ്റർ പരാഹ്ന ഭുക്കുകൾക്കും, സംഘടിത മത-ശാസ്ത്ര-സാമൂഹ്യ ചൂഷകർക്കും ഒരു തുറന്ന കത്ത്
അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന്…
ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ (അരമന രഹസ്യം അങ്ങാടിപ്പാട്ട്)
ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു. രംഗം-1 ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി, വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.…