ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ള വാദപ്രതിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ഒരു ശരാശരി അമേരിക്കൻ മലയാളി വോട്ടറുടെ രാഷ്ട്രീയ ചിന്താധാരയിലേക്ക് ഒരു എത്തിനോട്ടമാണ് ഇത്. നവംബർ അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കുന്ന വോട്ടിംഗ് പ്രക്രീയ, അടുത്ത നാല് വർഷത്തേക്കുള്ള അമേരിക്കൻ പ്രസിഡന്റിനെ തീരുമാനിച്ചുകൊണ്ടായിരിക്കും. പകുതിയിലധികം വോട്ടറന്മാർ അവരുടെ വോട്ടുകൾ രേഖപ്പെടുത്തിയ ഈ സമയം ഇനിയും ശേഷിക്കുന്നത് ഹൃദയമിടിപ്പിന്റെ ഓരോ നിമിഷങ്ങളാണ്. അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ തിരഞ്ഞെടുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഒരു ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ പ്രഥമ വനിതയായി മത്സരിക്കുന്നതിലുപരി, അവർ വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ഖ്യാതി ചരിത്രത്തിൽ കൂട്ടിച്ചേർക്കും . അവർ മത്സരിക്കുന്നത് ഒരു മുൻ അമേരിക്കൻ പ്രസിഡന്റും, വലിയ ഒരു ബിസിനസുകാരനുമായ ഡൊണാൾഡ് ട്രംപിനോടാണ് എന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയ പ്രബുദ്ധതയിൽ…
Category: ARTICLES
മാനസിക ക്ലേശങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന തിൽ സാമൂഹികത വഹിക്കുന്ന പങ്ക് ! (ലേഖനം): ഫിലിപ്പ് മാരേട്ട്
മാനസിക ക്ലേശങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നതിൽ സാമൂഹിക പിന്തുണ വഹിക്കുന്ന പങ്കുകൾ നിരവധിയാണ്. എന്നാൽ നമ്മുടെ സാമൂഹിക പിന്തുണ, സമ്മർദം, മാനസികാരോഗ്യം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ പരസ്പര ബന്ധത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതുപോലെ നിങ്ങളുടെ സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങൾ മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും, കാഴ്ചപ്പാട് മെച്ചപ്പെടുത്താനും, മാനസിക ക്ഷേമം സംരക്ഷിക്കാനും കഴിയുന്നു. കൂടാതെ സാമൂഹിക പിന്തുണ മെച്ചപ്പെട്ട മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന സാമൂഹിക പിന്തുണയുള്ള ആളുകൾ സമ്മർദപൂരിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർ കൂടുതൽ പ്രതിരോധശേഷിയുള്ളവരാണെന്ന് കാണുന്നു. എന്നാൽ ആധുനിക സമൂഹത്തിൽ, നല്ല മനോഭാവവും, നല്ല മാനസികാരോഗ്യവും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ദിവസവും ബാധിക്കുന്ന വിഷാദവും, ഉത്കണ്ഠയും, വളരെ യഥാർത്ഥമാണ്. ഇത് മോശം മാനസികാരോഗ്യത്തിന് സാധ്യത കൂടുന്നു. അതുകൊണ്ട് നല്ല മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള സാധ്യമായ പരിഹാരം സാമൂഹിക കഴിവുകൾ വികസിപ്പിക്കുക എന്നതാണ്. എന്താണ് സാമൂഹിക…
കേരള വികസനം (ലേഖനം): കാരൂര്‍ സോമന്‍, ചാരുംമൂട്
എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടല്‍ത്തീരങ്ങളും, കുന്നുകളും, നദികളും, തടാകങ്ങളും ജൈവവൈവിദ്ധ്യം കൊണ്ട് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് വിരേഷിപ്പിക്കപ്പെടുന്നത്. കേരളത്തെപ്പറ്റി മഹാഭാരതം, വാല്മീകിരാമായണം, ചാണക്യന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍ വരെ പരാമര്‍ശമുണ്ട്. ചാണക്യന്റെ കാലം (ബി.സി.350- 275) മഹാനായ മാസിഡോണിയൻ ചക്രവര്‍ത്തി അലക്സാണ്ടറിന്റെ കാലവും ഇത് തന്നെ. ബി.സി.യില്‍ നിന്ന് ധാരാളം വെള്ളമൊഴുകി എ.ഡി.2024- ല്‍ എത്തി നില്‍ക്കുമ്പോള്‍ കേരളവും ധാരാളം പുരോഗതി കൈവരിച്ചിട്ടുണ്ട്. ആ പുരോഗതിയില്‍ എല്ലാം മനുഷ്യര്‍ക്കും വലിയ പങ്കാണുള്ളത്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രവാസികളാണ്. കലാസാഹിത്യ പ്രതിഭകളടക്കം അവരെ കറിവേപ്പില പോലെ വലിച്ചെറിയുന്നുണ്ടെങ്കിലും അവരുടെ വിയര്‍പ്പിന്റെ ഫലം കേരളത്തിലെത്തിയതു കൊണ്ടാണ് നമ്മുടെ നാട് പട്ടിണി, ദാരിദ്രത്തില്‍ നിന്ന് മുക്തി നേടിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും മലയാളിയെ എടുത്തെറിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് വടക്കേ ഇന്ത്യാക്കാര്‍…
മത സമുദ്രങ്ങളിൽ മഴുവെറിയുന്ന സ്വതന്ത്ര ചിന്താ പരശുരാമന്മാർ ? (ലേഖനം): ജയൻ വർഗീസ്
മത ഗ്രന്ഥങ്ങൾ മനുഷ്യ നിർമ്മിതങ്ങളാണെന്ന് കണ്ടെത്തിക്കഴിഞ്ഞ നിലയ്ക്കും, അപൂർണ്ണനായ മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും ആ അപൂർണ്ണത നിഴൽ വിരിച്ചു നിൽക്കുന്നുണ്ടാവും എന്നതിനാലും മതഗ്രന്ഥങ്ങളിലെ പോരായ്മകളെ ചൂണ്ടി യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന അധര വ്യായാമങ്ങൾക്ക് ഇനി യാതൊരു പ്രസക്തിയുമില്ല എന്ന് അവരെങ്കിലും മനസ്സിലാക്കണം. എന്നിട്ടും സംവാദ വേദികകൾ മത കഥാപാത്രങ്ങളുടെ പോരായ്മകളും അതിലൂടെ അവർ സൃഷ്ടിച്ചു വിട്ട സാമൂഹ്യ ആചാരങ്ങളും ഇഴകീറി പരിശോധിക്കപ്പെടുന്നതിലൂടെ മാനവികതയുടെ മഹത്തായ സാദ്ധ്യതകൾ ഉൽപ്രാപനം ചെയ്യുന്നതിനുള്ള വിലപ്പെട്ട സമയം വെറുതേ പാഴായിപ്പോവുകയാണ് ചെയ്യുന്നത്. ഏതൊരു മനുഷ്യനും അവൻ ജീവിച്ചിരിക്കുന്ന കാലത്തെ കൂടി പ്രതിനിധീകരിക്കുന്നുണ്ട് എന്നതിനാൽ ആകാലത്തിന്റെ കണ്ണാടിയാകുവാനേ അവനും സാധിക്കുകയുള്ളു എന്നതിന്റെ തെളിവുകളായി നിൽക്കുന്നു അവൻനടത്തിയിട്ടുള്ള ഏതൊരു രചനകളും. അത് കൊണ്ട് തന്നെയാണ് ഇന്നായിരുന്നെങ്കിൽ പോക്സോ കേസിൽഅഴിയെണ്ണേണ്ടിയിരുന്ന. പല പല ദൈവ അവതാരങ്ങളും സ്വന്തം പേരിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിലുംപള്ളികളിലും മോസ്‌ക്കുകളിലും പ്രതിഷ്ഠിക്കപ്പെട്ട്…
റോബോസെക്ഷ്വാലിറ്റി (Robosexuality): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
മിക്ക ആളുകളും സ്വന്തം സന്തോഷത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്, അവർ പങ്കാളിയുടെ ആവശ്യങ്ങൾ അറിയാതെ പോകുന്നു, അല്ലെങ്കിൽ അവഗണിക്കുന്നു. എന്നാൽ മറ്റ് ആവശ്യങ്ങളില്ലാത്ത റോബോട്ടുകൾക്ക് തീർച്ചയായും മനുഷ്യരേക്കാൾ നന്നായി പങ്കാളിയുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ കഴിയും എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ആശയം പലപ്പോഴും ജനപ്രിയ സംസ്കാരത്തിൽ ചർച്ചാവിഷയമാകാറുണ്ട്, ഗവേഷണങ്ങൾ തുടരുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും മനുഷ്യരുടെ പ്രണയ പങ്കാളികളായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ റോബോട്ടുകൾ സമൂഹത്തിൽ മുഴുകിയിരിക്കുമെന്നാണ് ഡേവിഡ് ലെവി എന്ന റോബോട്ടിക് ശാസ്ത്രജ്ഞൻ പ്രവചിച്ചിരിക്കുന്നത്. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയബന്ധങ്ങളുടെ സാങ്കൽപ്പിക ചിത്രീകരണങ്ങൾ ധാരാളമുണ്ട്. “ആൻഡ്രോയിഡുകൾ ഇലക്ട്രിക് ആടുകളെ സ്വപ്നം കാണുന്നുണ്ടോ? കൂടാതെ Her, Ex Machina” എന്നീ സിനിമകൾ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പ്രണയത്തിന്റെയും അടുത്ത ഇടപഴകലുകളുടെയും അവതരണങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. വലിയ ഭാഷാ മോഡലുകളുടെ (LLMs)പുരോഗമനവും കൂടുതൽ മനുഷ്യരെപ്പോലെയുള്ള റോബോട്ടുകളുടെ…
കൂടു തേടി പോകുന്ന കുടിയേറ്റക്കാരുടെ കോപ്രായങ്ങൾ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
എന്തിനാണ് കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ കുടിയേറുന്നത്. മെച്ചമായ ജീവിതമുണ്ടാകാനാണ്. രണ്ടു കൂട്ടരാണ് വിദേശ രാജ്യങ്ങളിലേക്ക് പ്രധാനമായും കുടിയേറുന്നത്. ഒരു കൂട്ടർ ജോലിക്കായും മറ്റൊരു കൂട്ടർ വിദ്യാഭ്യാസത്തിനായിട്ടും. കേരളത്തിൽ മികച്ച ജോലിയും മെച്ചമായ ജീവിത സൗകര്യവും നല്ല വിദ്യാഭ്യാസവും കിട്ടാത്തതു കൊണ്ടാണ് അവർ അതുള്ള സ്ഥലത്തേക്ക് പോകുന്നത്. കേരളത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ കിട്ടാത്തതു കൊണ്ടാണ് അന്യനാട്ടിൽ പോയി ജീവിക്കുന്നത്. അതിനർത്ഥം നമ്മെക്കാൾ വളർന്ന നാടാണ് അവരുടേതെന്ന്. സ്വന്തം വീട്ടിൽ കഴിക്കാനും കുടിക്കാനും വകയുണ്ടെങ്കിൽ ആരും അന്യരുടെ വീട്ടിൽ ജോലിക്കു പോകാറില്ല. അതുതന്നെയാണ് വിദേശത്ത് ജോലിക്കു പോകുന്നവരുടെയും സ്ഥിതി. തങ്ങൾക്ക് യോഗ്യത ഉള്ളതുകൊണ്ടാണ് അവിടെ പോകാൻ കഴിയുന്നതെന്നും അത് ആരുടെയും ഔദാര്യം കൊണ്ടല്ലെന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടരിൽ മിക്കവാറും പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും. അവിടെ ചെല്ലുന്നവർക്ക് അവരർഹിക്കുന്ന പരിഗണ ആ നാട്ടിലെ പൗരന്മാര്‍ക്കൊപ്പം നൽകുന്നവരാണ്…
ദീപാവലിക്ക് ഗർഭിണികൾ എന്തൊക്കെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം: ഡോ. ചഞ്ചൽ ശർമ
ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ദീപാവലി ഉത്സവം വളരെ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിവസം എല്ലാവരും അവരുടെ വീടുകളിൽ വിളക്കുകൾ കത്തിക്കുകയും രംഗോലി ഉണ്ടാക്കുകയും ലക്ഷ്മി-ഗണേശിനെ ആരാധിക്കുകയും ചെയ്യുന്നു. ദീപാവലിക്ക് ഏകദേശം ഒരു മാസം മുമ്പ് ആളുകൾ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഈ ദിവസം എല്ലാവരുടെയും വീട് പ്രകാശിപ്പിക്കുന്നതിനാൽ ദീപാവലിയെ പ്രകാശങ്ങളുടെ ഉത്സവം എന്നും വിളിക്കുന്നു. നിങ്ങളുടെ സന്തോഷത്തെ ബാധിക്കാതിരിക്കാൻ, ദീപാവലിയോടനുബന്ധിച്ച്, ആശാ ആയുർവേദ ഡയറക്ടറും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഗർഭിണികൾക്കായി ചില പ്രധാന നുറുങ്ങുകൾ നൽകിയിട്ടുണ്ട്, ഇത് ഗർഭകാലത്ത് പോലും നിങ്ങളുടെ ഗർഭം സുഖകരമാക്കാൻ കഴിയും. ദീപാവലിക്ക് മുമ്പ് വൃത്തിയാക്കുന്നത് മുതൽ ദീപാവലി ദിനത്തിൽ മധുരപലഹാരങ്ങൾ വരെ ഗർഭിണികൾക്കുള്ള എല്ലാ പ്രധാന കാര്യങ്ങളെക്കുറിച്ചും ഇവിടെ സംസാരിക്കാം. ഗർഭകാലത്ത് വീട് എങ്ങനെ വൃത്തിയാക്കാം ദീപാവലിക്ക് മുമ്പ് ശുചീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നു. മുഴുവൻ രൂപകൽപ്പനയും…
ശോഭയോടെ ശോഭ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി ജെ പി സ്‌ഥാനാർഥി ആയിരുന്ന ശോഭ സുരേന്ദ്രൻ വോട്ടെണ്ണലിനു ശേഷം ഫല പ്രഖ്യാപനത്തിൽ നാൽപതിനായിരത്തിൽ അധികം വോട്ടോടെ രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ ബി ജെ പി അണികളോടും ജനങ്ങളോടും ആയി പറഞ്ഞു ഞാൻ ഇനിയും വരും ഇവിടെ മത്സരിക്കും പാലക്കാട് മണ്ഡലം പിടിച്ചെടുക്കും. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്‌ഥാനാർത്തി ആയ ശോഭ ബി ജെ പി യ്ക്കു ഏഴയൽവക്കത്തു വരാൻ പറ്റാത്ത മണ്ഡലത്തിൽ രണ്ടര ലക്ഷത്തിൽ അധികം വോട്ട് നേടി ബി ജെ പി യുടെ എ ക്ലാസ്സ് മണ്ഡലമാക്കി. കൂടാതെ സി പി എം ന്റെ കോട്ടയായിരുന്ന ആറ്റിങ്ങളിൽ കോന്നി എം എൽ എ ആയിരുന്ന അടൂർ പ്രകാശ് നുഴഞ്ഞു കയറി വിജയിച്ചതും ശോഭ നേടിയ സി പി എം വോട്ടുകൾ കൊണ്ട്…
ചാൾസ് രാജാവിനെതിരെ ലിഡിയ തോർപ്പിൻ്റെ ധീരമായ പ്രതിഷേധം: നീതിക്കുവേണ്ടിയുള്ള ആഹ്വാനമാണോ?
ചാൾസ് രാജാവിൻ്റെ സമീപകാല ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ, തദ്ദേശീയ ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ് ഒരു പാർലമെൻ്ററി സ്വീകരണത്തിൽ അദ്ദേഹത്തെ തടസ്സപ്പെടുത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർ അഭിമുഖീകരിക്കുന്ന ചരിത്രപരമായ അനീതികളെക്കുറിച്ച് അവർ ആക്രോശിച്ചു, “നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ. ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തിരികെ തരൂ – ഞങ്ങളുടെ അസ്ഥികൾ, തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ.” അവരുടെ വികാരാധീനമായ പൊട്ടിത്തെറി വീഡിയോയിൽ പകർത്തുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. അവരുടെ പരാമർശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തോർപ്പിനെ വേദിക്ക് പുറത്തേക്ക് കൊണ്ടുപോയി. തോർപ്പിൻ്റെ പ്രവർത്തനങ്ങൾ പാർലമെൻ്റിൽ പ്രതിധ്വനിച്ചു, ഹാജരായ നിരവധി നിയമനിർമ്മാതാക്കളെയും വിശിഷ്ടാതിഥികളെയും അത്ഭുതപ്പെടുത്തി. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് സംഭവത്തെ “നിർഭാഗ്യകരമായ രാഷ്ട്രീയ പ്രദർശനം” എന്ന് വിശേഷിപ്പിച്ചു. രാജവാഴ്ചയെക്കുറിച്ചുള്ള തോർപ്പിൻ്റെ തുടർച്ചയായ…
ഡൊണാൾഡ് ട്രംപ് പിടിച്ച പുലിവാല് – പുനരുൽപാദനാവകാശം! (ലേഖനം): ജോർജ് നെടുവേലിൽ
ആഗോളാടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങൾ അംഗീകരിക്കപ്പെട്ട യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യാവകാശങ്ങളിൽ ഏറ്റവും മഹത്തരമായത് പുനരുൽപ്പാദനാവകാശമാണെന്നതിൽ തർക്കത്തിനു വകയില്ല. മനുഷ്യരാശിയുടെ നിലനിൽപ്പു തന്നെ ഈ അവകാശത്തിന്റെ സ്വതന്ത്രവുമായ ആസ്വാദനത്തിൽ അധിഷ്ഠിതമാണല്ലോ! അല്ലറചില്ലറ നിയന്ത്രണങ്ങളോടെ എല്ലാ ജനതകളും ആ അവകാശം അനുഭവിക്കുന്നു. ആഘാഷിക്കുന്നു.1800 മുതൽ അമേരിക്കൻ ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരുകളും ഈ അവകാശം അനുവദിക്കുന്നതിനും അനുഭവേദ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിരുന്നു. ഭരണഘടനയുടെ പതിനാലാം ഭേദഗതി വാഗ്‌ദാനം ചെയ്യുന്ന തുല്യ സംരക്ഷണ നിബന്ധനയുടെ അടിസ്ഥാനത്തിൽ ജസ്റ്റീസ് വില്യം ജെ ബ്രന്നാൽ ജൂനിയർ വിശദീകരിച്ചത് ശ്രദ്ധിക്കുക: “if the right of privacy means anything, it is the right of the individual, married or single, to be free from unwarranted governmental intrusion into matters so fundamentally affecting a person as the decision…