ചെറിയാന്‍ കെ. ചെറിയാന്‍ – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്‍സണ്‍

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന്‍ കെ. ചെറിയാന്‌ ഒക്ടോബര്‍ 24-ന്‌ തൊണ്ണുറ്റിരണ്ട്‌ വയസ്സ്‌ തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.എന്‍ പാലൂര്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, അവര്‍ക്ക്‌ തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്‌. പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന്‍ കെ. ചെറിയാനിലെ കവിക്ക്‌ ജീവന്‍ വയ്ക്കുന്നതും ചിറകുകള്‍ വിടര്‍ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്‍, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്‌കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ…

ജനങ്ങളെ കഷ്ടപ്പെടുത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനുവേണ്ടിയോ?: ബ്ലെസന്‍ ഹ്യൂസ്റ്റന്‍

ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര്‍ സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്. ഇസ്രയേല്‍ പാലസ്തീന്‍ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന്‍ നേതാവിന്‍റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്‍റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്‍കിയിട്ടില്ല. അരാഫത്തിന്‍റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്‍…

അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്

കരുണ,  സഹാനുഭൂതി,  ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും  കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട് ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി  കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC)  വെബ്‌സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്‌വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം  (…

ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം

എല്ലാ വർഷവും ഒക്ടോബർ 11-ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര ബാലികാ ദിനം (IDG), ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ അവകാശങ്ങൾക്കായി വാദിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തിര ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. ലിംഗസമത്വത്തിനായുള്ള പോരാട്ടം നിലനിൽക്കുന്ന ഒരു ലോകത്ത്, പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെ, ഡിജിറ്റൽ സാക്ഷരത മുതൽ അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം വരെ, പെൺകുട്ടികൾക്ക് അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാൻ സമഗ്രമായ പിന്തുണ ആവശ്യമാണ്. ഈ ലേഖനം IDG-യുടെ പ്രാധാന്യം, അതിന്റെ ചരിത്രം, പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ, അവരെ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ ചരിത്രം ആഗോളതലത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഐക്യരാഷ്ട്രസഭ 2011 ൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗാധിഷ്‌ഠിത…

സെക്വൊയ ദേശീയ ഉദ്യാനം (യാത്രാവിവരണം): സന്തോഷ് പിള്ള

“എടൈയ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരം ഏതെന്നറിയാമോ”? വടസാർ ബോട്ടണി ക്ലാസ്സിലിരിക്കുന്ന എല്ലാവരോടുമായി ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. “സസ്യ ശാസ്ത്രം പഠിക്കാൻ എത്തിയിരിക്കുകയാ എല്ലാവരും. ഇതൊന്നും അറിയില്ലേ”? സാറിന്റെ പതിവ് പരിഹാസം. “എടൈയ്.. സെക്വൊയ മരങ്ങൾ എന്നാണവയുടെ പേര്. ഈ മരങ്ങൾ 100 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരും”. രണ്ടാംനിലയിലെ അഴികളില്ലാത്ത ജനാലയിലൂടെ ക്ലാസ്സിനുള്ളിലേക്ക് എത്തിനോൽക്കുന്നു വാക പൂമരത്തെ നോക്കി “മാമലയിലെ പൂമരം പൂത്തനാൾ പൊന്നൂഞ്ഞാലിൽ ആടുന്ന കാറ്റേ വരൂ” എന്ന മൂളിപ്പാട്ടുമായി അടുത്തിരുന്ന ഹാരിസ് പാട്ട് നിറുത്തി ചോദിച്ചു “എവിടെ പോയാൽ ഇവയെ കാണാൻ സാധിക്കും എൻ്റെ സാറേ “? വടസാറിന്റെ നർമത്തിൽ പൊതിഞ്ഞ ഉത്തരം പെട്ടെന്നു വന്നു. “അധികം ദൂരെയൊന്നും പോകണ്ട, അമേരിക്കയിലെ കാലിഫോർണിയവരെ പോയാൽ മതി. നൂറുകണക്കിന് കൂറ്റൻ സെക്വൊയ മരങ്ങളെ കാണാൻ സാധിക്കും.” അപ്പോൾ ഞാൻ വിചാരിച്ചു, “ബെസ്ററ്, നടന്നതുതന്നെ,…

പ്രായം കൂടുമ്പോള്‍ മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റി തിളങ്ങുന്ന ചര്‍മ്മം സ്വായത്തമാക്കാം

പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടും. കൂടാതെ, വരൾച്ചയും ചുളിവുകളും പോലുള്ള പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകും. പല സ്ത്രീകളും തങ്ങളുടെ യുവത്വത്തിന്റെ തിളക്കം വീണ്ടെടുക്കാൻ ചെലവേറിയ സലൂൺ ചികിത്സകൾ അവലംബിക്കാറുണ്ട്. എന്നാല്‍, ഈ മൂന്ന് ഫലപ്രദമായ പ്രതിവിധികൾ പിന്തുടരുന്നതിലൂടെ തിളങ്ങുന്ന ചർമ്മം നേടാൻ കഴിയും. തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മത്തിന് തക്കാളി ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശ്രദ്ധേയമായ പ്രകൃതിദത്ത ഘടകമാണ് തക്കാളി. എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും അവയിൽ സമ്പന്നമാണ്. ഈ ഘടകങ്ങൾ തക്കാളിയെ ചർമ്മസംരക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കാരണം, അവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നതിന്റെ ഘട്ടങ്ങളുടെയും ഗുണങ്ങളുടെയും കൂടുതൽ വിശദമായ വിവരങ്ങള്‍ താഴെ ഘട്ടം 1: പഴുത്ത തക്കാളി തിരഞ്ഞെടുത്ത് തയ്യാറാക്കൽ ആരംഭിക്കുക.…

“ലോകസഞ്ചാരിയായ സാഹിത്യകാരന്‍” (ലേഖനം): മേരി അലക്സ്‌ (മണിയ)

സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ്‌ സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്‌. എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട്‌ മണിക്കും മൂന്ന്‌ മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്‌. അത്‌ മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്‌. എന്റെ സ്നേഹിതരായ ചില എഴുത്തുകാരോട്‌ ഞാന്‍ ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന്‌ ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്‌. മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ സോമനോട്‌ എനിക്ക്‌ ആദരവാണ്‌ തോന്നിയിട്ടുള്ളത്‌. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടേഴ്സ്‌ നടത്തുന്ന “കല” എന്ന സംഘടന കഥാമത്സരം നടത്തിയപ്പോള്‍ കാരൂര്‍ സോമന്റെ “കോഴി” എന്ന കഥയ്ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു. അവര്‍ രേഖപ്പെടുത്തിയത്‌ വി. കെ. എന്‍ കഥകള്‍ പോലെയാണ്‌ കാരൂര്‍ കഥകള്‍. എന്നാല്‍ കാരൂരിനെ ഞാന്‍ ഉപമിക്കുന്നത്‌ പൊന്‍കുന്നം വര്‍ക്കിസാറിനോടാണ്‌. കാരൂര്‍ സോമന്റെ എഴുത്തുകള്‍ നീണ്ട വര്‍ഷങ്ങളായി എനിക്ക്‌ ഇമെയില്‍ വഴി ലഭിക്കാറുണ്ട്‌. അദ്ദേഹം ലിമ…

ഇന്ന് ലോക മെനിഞ്ചൈറ്റിസ് ദിനം: എന്താണ് മെനിഞ്ചൈറ്റിസ്, തരങ്ങൾ, ലക്ഷണങ്ങൾ?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ജീവൻ അപകടപ്പെടുത്തുന്ന രോഗമായ മെനിഞ്ചൈറ്റിസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒക്ടോബർ 5 ന് ആചരിക്കുന്ന വാർഷിക പരിപാടിയാണ് ലോക മെനിഞ്ചൈറ്റിസ് ദിനം. വിവിധ തരത്തിലുള്ള മെനിഞ്ചൈറ്റിസ്, അതിന്റെ ലക്ഷണങ്ങൾ, ചരിത്രപരമായ സന്ദർഭം,  സമയബന്ധിതമായ രോഗനിർണയത്തിന്റെയും വാക്സിനേഷന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് വ്യക്തികളെ ബോധവൽക്കരിക്കാനുള്ള അവസരമായി ഈ ദിനം വർത്തിക്കുന്നു. എന്താണ് മെനിഞ്ചൈറ്റിസ്? മെനിഞ്ചൈറ്റിസ് എന്നറിയപ്പെടുന്ന തലച്ചോറിനും സുഷുമ്നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷണ ചർമ്മത്തിന്റെ വീക്കം ആണ്. വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസ് അല്ലെങ്കിൽ പരാന്നഭോജികൾ എന്നിവയുൾപ്പെടെയുള്ള വിവിധ രോഗകാരികൾ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇവയിൽ, ബാക്ടീരിയ, വൈറൽ മെനിഞ്ചൈറ്റിസ് എന്നിവയാണ് ഏറ്റവും സാധാരണമായ മെനിഞ്ചൈറ്റിസ്, ബാക്ടീരിയ മെനിഞ്ചൈറ്റിസ് കൂടുതൽ കഠിനവും ജീവൻ അപകടപ്പെടുത്തുന്നതുമായ രൂപമാണ്. മെനിഞ്ചൈറ്റിസ് തരങ്ങൾ ബാക്ടീരിയൽ മെനിഞ്ചൈറ്റിസ്: ഈ തരം ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്, ഇത് മെനിഞ്ചൈറ്റിസിന്റെ ഏറ്റവും അപകടകരമായ രൂപമാണ്.…

കബറിടത്തില്‍ കണ്ട സത്യം (ലേഖനം): ലാലി ജോസഫ്

വിട വാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രിയുടെ കബറിടത്തില്‍ ഇപ്പോഴും ജനപ്രവാഹം ആണ് എന്നുള്ളത് വാര്‍ത്തകളില്‍ കൂടി അറിയുവാന്‍ സാധിച്ചു. അപ്പോള്‍ മുതല്‍ എനിക്കും അവിടം സന്ദര്‍ശിക്കണമെന്നുള്ള ആഗ്രഹം തോന്നി തുടങ്ങി. ആഗസ്റ്റ് 30ാം തീയതി ഏകദേശം വൈകിട്ട് ആറ് മണിയോടുകൂടി പുതുപള്ളിയില്‍ എത്തി. ഒരുപാട് വണ്ടികള്‍ അവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. കടകളിലും നല്ല തിരക്കുകള്‍ കാണപ്പെട്ടു. ചില കടകള്‍ ഒരു പെരുന്നാളിനു വേണ്ടി താല്‍ക്കാലികമായി കെട്ടിയതു പോലെ കാണപ്പെട്ടു. പടികള്‍ കയറി മുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ എത്തി ചേര്‍ന്നു. അവിടെ നിന്ന് കുറച്ചുകൂടി മുന്‍മ്പോട്ടു പോയാല്‍ കബറിടത്തില്‍ എത്തി ചേരാം. ഞാന്‍ ചെല്ലുന്നത് അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞതിന്‍റെ 43ാം ദിവസമാണ്. വെള്ളതുണി മുകളില്‍ വിരിച്ച് നീളത്തില്‍ കെട്ടിയ പന്തല്‍ ഇപ്പോഴും അഴിച്ചു മാറ്റാതെ അവിടെ തന്നെയുണ്ട്. വാര്‍ത്തകളില്‍ വായിച്ചതുപോലെ തന്നെ കബറിടത്തിന് ചുറ്റും നിറയെ…

സ്വന്തമായി തലച്ചോറില്ലാത്ത, ഹൃദയവും ശ്വാസകോശവും ഇല്ലാത്ത 7 അതുല്യ ജീവികൾ

ജീവശാസ്ത്രത്തിന്റെ വിശാലമായ മണ്ഡലത്തിൽ, പരമ്പരാഗത പ്രതീക്ഷകളെ ധിക്കരിക്കുന്ന വിസ്മയിപ്പിക്കുന്ന ജീവികളുടെ ഒരു നിരയുണ്ട്. ഈ അസാധാരണ ജീവികൾ നമുക്ക് അറിയാവുന്ന ജീവിതത്തിന്റെ നിർവചനത്തെ തന്നെ വെല്ലുവിളിക്കുന്നു. അവയിൽ ഏഴ് അദ്വിതീയ ജീവികളുണ്ട്, അവയ്ക്ക് സ്വന്തമായി ഒരു മസ്തിഷ്കമില്ല. ഈ ശ്രദ്ധേയമായ ജീവികളിൽ ഒന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്നു. അത്ഭുത ജെല്ലിഫിഷ് ജെല്ലിഫിഷ് – സമുദ്രത്തിലെ ബുദ്ധിശൂന്യമായ അത്ഭുതങ്ങൾ സമുദ്രത്തിലെ അതിമനോഹരമായ നിവാസികളായ ജെല്ലിഫിഷ്, കേന്ദ്രീകൃത തലച്ചോറിന്റെ അഭാവത്തിന് പേരുകേട്ടതാണ്. പകരം, അവയ്ക്ക് “നാഡി നെറ്റ്” എന്ന് വിളിക്കപ്പെടുന്ന പരസ്പരബന്ധിതമായ നാഡീകോശങ്ങളുടെ ഒരു ശൃംഖലയുണ്ട്. ഈ ലളിതമായ ന്യൂറൽ ഘടന അവരെ വെള്ളത്തിൽ നാവിഗേറ്റ് ചെയ്യാനും ഇര പിടിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അനുവദിക്കുന്നു. വിസ്മയിപ്പിക്കുന്ന കടൽ അനിമോണുകൾ കടൽ അനിമോണുകൾ – അവരുടെ ടെന്റക്കിളുകളിലെ മസ്തിഷ്കം കടൽ അനിമോണുകൾ നിശ്ചലമായി കാണപ്പെടാം, പക്ഷേ അവ ബുദ്ധിശൂന്യതയിൽ നിന്ന്…