കന്നട മണ്ണിന് പുതിയ മുഖ്യമന്ത്രിയെ എറെ ചര്‍ച്ചകള്‍ക്കും അതിലേറെ ആകാംഷയ്ക്കുമൊടുവില്‍ സീതാരാമയ്യ കര്‍ണ്ണാടകയുടെ നാഥനായി. അഭിപ്രായ സര്‍വ്വേയില്‍ അദ്ദേഹം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പു ഫലത്തിലെ മിന്നും വിജയം പല കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിനുവേണ്ടി പിടി മുറുക്കിയതോടെയാണ് അതിനു കാരണം. മാധ്യമങ്ങള്‍ പല പുതിയ മാനങ്ങള്‍ അതോടെ നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള പതിവ് അടിയെന്ന നിലയില്‍ അവര്‍ അത് ആഘോഷിച്ചു. എന്നാല്‍ അതിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഡി.കെ. ശിവകുമാര്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ചതോടെ മഞ്ഞുരുകി മലപോലെ കോണ്‍ഗ്രസ്സിന്‍റെ പതനമാഘോഷിച്ചവര്‍ എലിപോലെ ഓടിയൊളിച്ചു. അങ്ങനെ സീതാരാമയ്യ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്‍റ് ഉപമുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ്സ് മന്ത്രിസഭ അധികാരമേറഅറു. ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ്സ് മന്ത്രിസഭയെന്നതാണ് ഈ മന്ത്രിസഭയുടെ ഒരു പ്രത്യേകത. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മന്ത്രിസഭകളുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസ്സിന് നേടിക്കൊടുത്തു…
Category: ARTICLES
മാതൃദിനത്തിൻ്റെ ആഘോഷവും സമൂഹത്തിനു അമ്മമാർ നൽകുന്ന സംഭാവനകളും!!
മാതൃദിനത്തിൻ്റെ ആഘോഷവും സമൂഹത്തിനു അമ്മമാർ നൽകുന്ന സംഭാവനകളും എന്തെല്ലാം ആണ് എന്ന് മനസിലാക്കാം!. ലോകമെമ്പാടുമുള്ള എല്ലാ അമ്മമാരുടെയും സാന്നിധ്യം അംഗീകരിക്കുന്നതിനായി, ഇന്ന് ലോകത്തെ 50-ലധികം രാജ്യങ്ങളിൽ മാതൃദിനം ആഘോഷിക്കുന്നു. കാരണം ഈ ഭൂമിയിലെ അറിയപ്പെടുന്ന എല്ലാ ബന്ധങ്ങളേക്കാളും മുൻപന്തിയിൽ അനായാസമായി സ്കോർ ചെയ്യുന്ന ഒരു ബന്ധമുണ്ട് ആ അസാധാരണമായ ബന്ധം അമ്മയുടേതല്ലാതെ മറ്റൊന്നുമല്ല എന്നതാണ് സത്യം. അതായത് അവളുടെ എണ്ണമറ്റ സ്നേഹത്തി ൻ്റെയും, അളവറ്റ സമർപ്പണത്തിൻ്റെയും, കുടുംബത്തോടുള്ള അർപ്പണബോധത്തിൻ്റെയും കാര്യത്തിൽ അമ്മമാർ എന്നും മുൻപന്തിയിൽ നിൽക്കുന്നു. യഥാർത്ഥത്തിൽ പുരുഷമേധാവിത്വമുള്ള ഈ സമൂഹത്തിൽ കൂടുതലും വിലകുറച്ച് കാണിക്കുന്ന അമ്മമാർക്ക് ഇത് ശരിക്കും ഒരു പ്രത്യേക ആഘോഷത്തിൻ്റെ ദിവസമായിട്ടാണ് ഇതിനെ കാണുന്നത്. അമ്മമാരോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന ഒരു അവസരമായിട്ടാണ് മാതൃദിനാഘോഷം എങ്കിലും, യഥാർത്ഥത്തിൽ ഇന്നത്തെ മാതൃദിനാഘോഷം ആരംഭിച്ചത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആണ്. കാരണം…
അപകടകാരികളായ രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക
ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപമാനകരമായ കാഴ്ചകളാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്ന സ്‌ഫോടനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. തീയില്‍ മനുഷ്യമാംസം വെന്തെരിയുന്നു, വീടുകള്‍ തീയില്‍ വെന്തുവെണ്ണീറാകുന്നു, വീടുകള്‍, കടകള്‍ കൊള്ള ചെയ്യപ്പെടുന്നു, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അക്രമികള്‍ തകര്‍ക്കുന്നു.. തുടങ്ങിയ തീവ്രവാദ മത-രാഷ്ട്രീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഈ ആധുനിക കാലഘട്ടത്തിലും അരങ്ങേറുന്നു. ഇതിന്റെ പിന്നിലെ പ്രേരക ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബ്രിട്ടനില്‍ 1640 ല്‍ ബുര്‍ഷ്വാവിപ്ലവം നടന്നപ്പോള്‍ റഷ്യയുടെ രാഷ്ട്രപിതാവായ ലെനിന്‍ പറഞ്ഞത് ഓര്‍മയില്‍ വരുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ് വിപ്ലവത്തിനുമിടയില്‍ ചൈനീസ് വന്മതിലുകളൊന്നുമില്ല’. ഇവിടെ കണ്ടത് ജാതിമത വന്‍ മതിലുകളാണ്. റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങള്‍പോലും മനുഷ്യന് സ്വാതന്ത്ര്യം കിട്ടുന്നതിനും ഫ്യൂഡലിസത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനുമായിരിന്നു അല്ലാതെ മതങ്ങളെ നാടുകടത്താനല്ലായിരുന്നു. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ എന്തുകൊണ്ടാണ് പാലായനം ചെയ്യുന്നത്? ബ്രിട്ടീഷ് ഭരണകാലത്ത് പലരും പറഞ്ഞിരിന്നത് നാട്ടു രാജാക്കന്മര്‍ മതങ്ങളെ…
“ദി കേരള സ്റ്റോറി” സത്യത്തിന്റെ നേർകാഴ്ച (ലേഖനം)
മലയാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ചർച്ച ചെയ്യുന്ന ഒന്നാണ് പ്രബുദ്ധ കേരളത്തെ അപമാനിച്ചു കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു..”ദി കേരള സ്റ്റോറി”. ആ സിനിമ നിരോധിയ്ക്കണം എന്ന് വിവിധ രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു, കൂടാതെ മാധ്യമങ്ങളിൽ പകലന്തി ചർച്ചകളും പൊടി പൊടിയ്ക്കുന്നു. ഐ എസ്സ് ഐ എസ്സ് തീവ്രവാദത്തിന്റെ ഭാഗമായി നിരവധി മലയാളികൾ ലവ് ജിഹാദിന്റെ പേരിൽ മതം മാറ്റപ്പെടുകയും,അവരിൽ ചിലർ രക്ഷപ്പെട്ടു തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ പൊതു സമക്ഷം അവതരിപ്പിയ്ക്കുകയും ചെയ്തത് സമീപ കാലത്താണ്. എന്നാൽ ലവ് ജിഹാദ്, മറ്റു വാഗ്ദാനങ്ങ ൾ എന്നിവയിൽ കുടുങ്ങി പുറത്തു പറയുവാൻ ഭയവും, അപമാന ഭാരവും അനുഭവിയ്ക്കുന്ന ആയിരങ്ങൾ മലയാളി സമൂഹത്തിൽ ഇന്ന് ഉണ്ട്. ഇതുപോലുള്ള സാമൂഹിക വിപത്തുകളുടെ പച്ചയായ മുഖം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാണിയ്ക്കുവാൻ ഏറ്റവും ഫലപ്രദമായ സിനിമ എന്ന കലാരൂപം ശ്രമിയ്ക്കുമ്പോൾ കേരളം…
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ?
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? പുതിയ പഠനം ചാറ്റ് ജി പി ടി സ്റ്റോക്ക് നീക്കങ്ങൾ പ്രവചിക്കുന്നതിൽ അതിശയകരമാംവിധം കൃത്യത കാണിക്കുന്നു, കൂടാതെ നിക്ഷേപ വിശകലന വിദഗ്ധരെ മാറ്റിസ്ഥാപിക്കാൻ പോലും കഴിയും.ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് പ്രൊഫസർമാർ നടത്തിയ ഒരു പുതിയ പഠനം സ്റ്റോക്ക് മാർക്കറ്റ് ചലനങ്ങൾ പ്രവചിക്കുന്നതിൽ ചാറ്റ് ജി പി ടി യുടെ സാധ്യതയുള്ള മൂല്യം കാണിക്കുന്നു. 2021 ഒക്‌ടോബർ മുതലുള്ള കമ്പനികളെക്കുറിച്ചുള്ള 50,000-ലധികം വാർത്താ തലക്കെട്ടുകൾ ചാറ്റ്‌ബോട്ടിന് നൽകിയിട്ടുണ്ട്, ഇത് വാർത്ത നല്ലതാണോ ചീത്തയാണോ അതോ കമ്പനിയുടെ ഓഹരി വിലയുമായി അപ്രസക്തമാണോ എന്ന് വിലയിരുത്തുന്നു. വികാര വിശകലനം ഉപയോഗിച്ച്, ചാറ്റ്ബോട്ട് ഒരു “ചാറ്റ്ജിപിടി സ്കോർ” സൃഷ്ടിച്ചു, അത് അടുത്ത ദിവസത്തെ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് പ്രകടനത്തെ പ്രവചിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ വിശകലനം ചെയ്തു. വിശകലനം ചെയ്ത കമ്പനികളുടെ…
ഹിന്ദു മറന്നുപോയ “സന്ധ്യാ നാമ ജപം”
ലോകത്തിൽ ഇന്ന് നിലവിൽ ഉള്ളതും, നൂറ്റാണ്ടുകളായി നിലനില്കുന്നതുമായ സംസ്കാരമാണ് ഹിന്ദു. ഇതര മതങ്ങളെയും, വിശ്വാസങ്ങളെയും ബഹുമാനിയ്ക്കുകയും, അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരു സംസ്കാരം ഹിന്ദുവിൽ എക്കാലവും നിലനിൽക്കുന്നു എന്നത് സവിശേഷതകളിൽ ഒന്നു മാത്രമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി ഭവനങ്ങളിൽ നമ്മൾ ആചരിച്ചു വന്നിരുന്ന “സന്ധ്യാ നാമ ജപം” ഹിന്ദു കുടുംബങ്ങളിൽ അന്യം നിന്നിരിയ്ക്കുന്നു. കാൽ നൂറ്റാണ്ടു മുൻപ് വരെ സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തുകയും,അതിനു മുന്നിലിരുന്നു ഉറക്കെ നാമം ജപിയ്ക്കുന്ന പ്രായമായവരെയും ,കുട്ടികളെയും ഒക്കെ ഗ്രാമ,നഗര വ്യത്യാസമില്ലാതെ നിത്യ കാഴ്ചയായിരുന്നു.ഒരു ദിവസത്തിന്റെ അന്ത്യത്തിലും,പുതിയ ഒരു ദിവസത്തിന്റ തുടക്കത്തിലേക്കുള്ള യാമത്തിനു മുൻപായും ഉള്ള ഈ നമ ജപം ഭവനങ്ങളിൽ ഐശ്വര്യത്തിന്റെ തിരി തെളിച്ചിരുന്നു. കുട്ടികളെ പാഠ്യ പദ്ധതികളിൽ നിന്നും ഉപരിയായി ഉള്ള മേഖലകളിലേക്ക് കൂടി മത്സര ബുദ്ധിയോടെ,പരീക്ഷകളിലെ വിജയം മാത്രം മുന്നിൽ കണ്ടു ഞാനും,നിങ്ങളും…
ലോക കേരള സഭ മറ്റൊരു മലയാളി സംഘടനയായി മാറുമോ?
ഏപ്രില്‍ നാലിന് ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ ഷാര്‍ജയില്‍ നിന്നുള്ള അഡ്വ. വൈ.എ. റഹിം ആവശ്യപ്പെട്ടത് പാവപ്പെട്ട മലയാളിക്ക് പ്രയോജനമില്ലാത്ത ലോക കേരള സഭ മലയാളി സംഘടനയായി അധഃപതിച്ചെന്നും പാവപ്പെട്ട പ്രവാസിയുടെ കണ്ണില്‍ പൊടിയിടാനായി സൃഷ്ടിക്കപ്പെട്ട ഈ സഭ പിരിച്ചുവിടണമെന്നുമാണ്. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിറ്റു തുലച്ചു. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ നേരാംവണ്ണം നടത്താനറിയാത്തവര്‍ എങ്ങനെയാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും അഡ്വ. റഹിം ചോദിച്ചു. (ബിട്ടനില്‍ നിന്ന് പങ്കെടുത്ത ജനസേവകനും, സോളിസിറ്ററും, കണ്‍സിലറുമായ ബൈജു വര്‍ക്കി തിട്ടാല അറിയിച്ചത് യു.കെയിലേക്ക് സര്‍ക്കാര്‍ അറിയിച്ചതിന്‍ പ്രകാരമുള്ള നേഴ്‌സുമാര്‍ വന്നിട്ടില്ല. അവര്‍ വരുന്നത് ആരോഗ്യ വകുപ്പായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വഴി യാതൊരു പണച്ചിലവില്ലാതെയാണ്. വിമാനക്കൂലി, താത്കാലിക താമസ സൌാകര്യമൊക്ക അവര്‍ ഒരുക്കി കൊടുക്കുന്നു. വെയില്‍സ് സര്‍ക്കാരുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന് പറയുന്ന ധാരണാപ്രതം സത്യവിരുദ്ധമാണ്. സത്യവിരുദ്ധമായ കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍…
ലോകാരോഗ്യ ദിനം 2023: സ്തനാർബുദത്തെയും ഗർഭാശയ അർബുദത്തെയും കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് വസ്തുതകൾ
എല്ലാവർക്കും ആരോഗ്യം എന്നതാണ് ഈ വർഷത്തെ തീം, എന്നത്തേക്കാളും ഏറ്റവും ഉയർന്ന സ്തന, ഗർഭാശയ കാൻസർ രോഗനിർണയം ഈ വർഷം ഇന്ത്യ രേഖപ്പെടുത്തുന്നതിനാൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, ഇത്തരത്തിലുള്ള ക്യാൻസറുകളെ കുറിച്ചും പ്രതിവിധികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ…. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാൻസർ സംഭവങ്ങൾ 15 ലക്ഷമായി നിലകൊള്ളുകയും ഈ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ 1.5 മുതൽ 3 മടങ്ങ് വരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ കാൻസർ ഭാരവും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു കത്തുന്ന പ്രശ്നമാണ്. ഇന്ന്, ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ക്യാൻസർ ഉണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് ചെയ്യുന്നു, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യൻ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്തനാർബുദവും, ഗർഭാശയ അർബുദവും. പലർക്കും അവബോധമില്ലായ്മയോ ആദ്യകാല ലക്ഷണങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുകയോ ചെയ്യുന്നതിനാൽ ആദ്യകാല ലക്ഷണങ്ങള്‍…
അട്ടപ്പാടി മധു കൊലക്കേസിൽ നീതി നടപ്പാവുമ്പോൾ
കേസിന്റെ തുടക്കം മുതൽ സർക്കാരിനും പോലീസിനും വേണ്ടത്ര താൽപ്പര്യം ഇല്ലെന്ന വ്യാപകമായ പ്രചാരണങ്ങളുടെ വിവാദങ്ങളിൽ നിന്ന് അഞ്ച് വർഷത്തിനിപ്പുറം മധു കൊലക്കേസിൽ പ്രതികൾക്ക് മേൽ ശിക്ഷവിധി നടപ്പാവുമ്പോൾ ആശ്വാസകരമാണ് കാര്യങ്ങൾ. മധു കൊലക്കേസ് ശിക്ഷ വിധിയിൽ മണ്ണാർക്കാട് എംഎൽഎയുടെയും പാലക്കാട് എംപിയുടെയും ഒന്നും പ്രതികരണങ്ങൾ കാണുന്നില്ല!? പ്രതികരണശേഷി ഇല്ലാത്ത വനവാസികളെക്കാൾ വന്തവാസികളുടെ വോട്ട് തന്നെ ഏവർക്കും മുഖ്യം! അട്ടപ്പാടിയും ആദിവാസി സമൂഹവും തെരെഞ്ഞെടുപ്പ് കാലത്തെ അലങ്കാരങ്ങൾ മാത്രമാണോ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും!? അങ്ങിനെ തോന്നിയിട്ടുണ്ട് പലപ്പോഴും. മധുവിന്റെ വിയോഗ സമയത്തും ഇപ്പോൾ ശിക്ഷ വിധിച്ച സമയത്തും നാട്ടിൽ പല സുഹൃത്ത്ക്കളും കൊലയെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു, ഈയിടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ടത് മധുവിന്റെ അമ്മയും സഹോദരിയും തടിച്ചു കൊഴുത്തു എന്നാണ്! മധുവിനെ വീട്ടുകാർ നോക്കാത്തത് കൊണ്ടാണ് ഈ ഗതി വന്നത് എന്ന് വാർത്തകൾക്ക് കീഴെ കമന്റുകൾ വരുന്നു! കള്ളനും നാട്ടുകാർക്ക്…
ഹാശാ ഞായറാഴ്ച – സ്മരണകൾ യാഥാർത്യമോ മിഥ്യയോ?
അമ്പതു നോമ്പ് അവസാനിപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഹാശാ ഞായറാഴ്ചയിലെ ലളിതമായ ഉച്ച ഭക്ഷണവും കഴിഞ്ഞു വീടിനു മുൻ വശത്ത് ഇട്ടിരുന്ന ചെയറിൽ വന്നിരുന്നു . സൂര്യൻ അതിന്റെ ഉഗ്ര പ്രഭാവത്തോടെ കിഴക്കുദിച്ചു പടിഞ്ഞാറോട്ടുള്ള യാത്രാമദ്ധ്യ തലക്കുമീതെ എത്തിനിൽക്കുന്നു. കുറച്ചു ദിവസമായി ശരിയായൊരു സൂര്യ പ്രകാശം ലഭിച്ചിട്ട് . ചെയറിൽ ഇരുന്നപ്പോൾ കൺപോളകളെ നിദ്ര തഴുകുവാൻ ആരംഭിച്ചു. എന്തോ മനസ്സിലൊരു അസ്വസ്ഥത. ചില വര്‍ഷങ്ങള്‍ക്കു മുൻപ് ഇതേപോലുള്ള ഒരു ഹാശാ ഞായറാഴ്ച പള്ളിയിലെ ശുശ്രുഷ മദ്ധ്യേ കേട്ട പ്രസംഗത്തെക്കുറിച്ചു സ്നേഹിതൻ പങ്കിട്ട ചില ചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി. നീണ്ട നാൽപതു ദിവസം ഉഴിച്ചിൽ കേന്ദ്രത്തിൽ പാദം മുതൽ ശിരസ്സുവരെ എണ്ണയും കുഴമ്പും ഉപയോഗിച്ചു ശാസ്ത്രീയമായി നല്ലതുപോലെ ഉഴിഞ്ഞു ഇളതായിരിക്കുന്ന ശരീരത്തിൽ കനത്ത ഒരു പ്രഹരമേറ്റാൽ എന്തായിരിക്കും അനുഭവം അതായിരുന്നു നാൽപതു ദിവസത്തിലധികം എന്തെല്ലാം സാധാരണ മാനദണ്ഡങ്ങളാണോ…