നിയതിയുടെ കലവറയില്‍ എന്തെല്ലാമുണ്ട്? എങ്ങനെയൊക്കെ ആവും? എത്തെല്ലാം സംഭവിക്കും? എപ്പോള്‍ സംഭവിക്കും? ആരൊക്കെ എന്തൊക്കെയാവും? ഈ വക ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ മിക്കവാറും പ്രവചനാതീതം തന്നെ. വായനക്കാര്‍ക്ക് അറിയാമെങ്കിലും ഇനി അല്പം ചരിത്രം. 1600-ാം ആണ്ടോടെ ബ്രിട്ടിഷുകാര്‍ കേവലം കച്ചവടത്തിനായി ഇന്ത്യയിലെത്തി. 1600 ഡിസംബര്‍ 31ന് അവര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചു. “തൂണും ചാരി നിന്നവന് പെണ്ണിനേയും കൊണ്ടു പോയി” എന്ന് പഴമൊഴി. ഇവിടെ കച്ചവടത്തിനായി വന്നവര്‍, ഇവിടുത്തെ അന്നു നിലവിലിരുന്ന അന്തഃച്ഛിദ്രം മുതലെടുത്ത് ഇവിടുത്തെ ഭരണാധിപന്മാരായി ഇന്ത്യയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സ്വന്തം ലാഭേച്ഛക്കായി ഏതറ്റം വരെ പോകാനും അവര്‍ മടി കാണിച്ചില്ല. അവരുടെ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയവര്‍ക്കു നേരെ ലവലേശം ദയാദാക്ഷിണ്യം അവര്‍ വെച്ചു പുലര്‍ത്തിയില്ല. 1919 ഏപ്രില്‍ 13-നു സന്ധ്യാസമയമടുക്കുന്നതിനു മുമ്പ് നടന്ന ജാലിയന്‍ വാലാബാഗ് ദുരന്തം ഏറ്റവും രക്തരൂഷിതവും ക്രൂരവുമായ കൂട്ടക്കൊലയായി…
Category: ARTICLES
തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ (ലേഖനം)
“എൽ.ഡി.എഫ്. വരും എല്ലാം ശരിയാകും” എന്ന മുദ്രാവാക്യവുമായി വന്ന ഒന്നാം പിണറായി സർക്കാർ രണ്ടാം തവണയും ഭരണം പിടിക്കുന്നതിനായി ഇലക്ഷന് രണ്ടു മാസം മുമ്പ് കുറച്ചു കിറ്റുകളും നൽകി വീടുകൾ തോറും കയറിയിറങ്ങി വാർധക്യ പെൻഷനുകളും വിതരണം ചെയ്ത് മലയാളികളെ വെറും കഴുതകളാക്കി. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തി 350 രൂപയുടെ വിലക്കുള്ള സാധനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കിറ്റുകൾ 500 രൂപ വിലപിടിച്ചതാണ് എന്ന് കബളിപ്പിച്ച് നൽകിയപ്പോൾ ഇടതു സർക്കാർ കരുതലിന്റെ സർക്കാർ ആണെന്ന് പാവം മലയാളികൾ വിശ്വസിച്ച് ഇടതിന് വീണ്ടും വോട്ടു ചെയ്തു വിജയിപ്പിച്ചു. അങ്ങനെ വിജയിച്ചു രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം കിറ്റുകൾ അപ്രത്യക്ഷമായി. ഈ കിറ്റിടപാടിൽ തന്നെ രണ്ടു രീതിയിലാണ് പാവം മലയാളികൾ കബളിപ്പിക്കപ്പെട്ടത്. ഒന്നാമത് 350 രൂപയുടെ സാധനങ്ങൾ 500 രൂപാ വിലപിടിച്ചതാണെന്നു കളവു പറഞ്ഞു 100 മുതൽ 150 രൂപാ…
സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ (ലേഖനം)
ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, “നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ” എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. “ദേവി ശ്രീദേവി തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ” എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്. ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു…
ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്ദി ആഘോഷിക്കുമ്പോൾ!!!: ജോർജ് നെടുവേലിൽ
എസ്. ബി-ക്ക് നൂറ് എന്നാരംഭിക്കുന്ന ശീർഷകത്തിൽ, ഒക്ടോബർ ഒന്നാം തീയതിയിലെ ഈമലയാളിയിൽ കുരിയൻ പാമ്പാടി എഴുതിയ ലേഖനം ശ്രദ്ധേയമായി. ഗൃഹാതുരത്വത്തോടും അഭിമാനത്തോടുമൊപ്പം ഈ പ്രതികരണത്തിനും അത് പ്രേരകമായി. എസ്. ബി കോളേജിൽ പഠിച്ചു ബിരുദാനന്തര ബിരുദം നേടാൻ ഭാഗ്യം ലഭിച്ചവരാണെന്ന അഭിമാനവും സ്മരണയും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ലേഖകനും മുൻ ഭാര്യയും. എസ്.ബിയുടെ ചരിത്രത്തിലെ പ്രഗത്ഭരായ അദ്ധ്യാപക പ്രതിഭകളായ സി.എ ഷെപ്പേർഡ്, പി. ആർ. കൃഷ്ണയ്യർ, പി.വി ഉലഹന്നാൻ മാപ്പിള, സി.ഇസഡ് സ്കറിയ എന്നിവരുടെ വിദ്യാർഥികളായിരുന്നുവെന്നതും ഞങ്ങളെ അഭിമാനപുളകിതരാക്കുന്നു. പ്രതിഭാധനനായ പ്രൊഫസ്സർ എം.പി പോളിന്റെ ക്ളാസ്സുകൾ കണികാണാൻ തരപ്പെട്ടില്ലല്ലോ എന്ന ഖേദവും മനസ്സിൽ വിലയമില്ലാതെ തങ്ങി നിൽക്കുന്നു. സർക്കാറിൻറ്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ എസ്. ബി കോളേജ് ഒരു സ്വതന്ത്ര സർവ്വകലാശാലയായി പരിണമിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നുള്ള അറിവ്, ഒരു ശതകത്തിനുള്ളിൽ എസ്. ബിയിലൂടെ കടന്നുപോയവർക്ക് അഭിമാനവും ആനന്ദവും…
തഴയും തോറും തരംഗമാകും തരൂര്‍ (സുമോദ് നെല്ലിക്കാല)
മലയാളിക്ക് ഞണ്ടിന്റെ സ്വഭാവമാണെന്നുള്ള പഴംചൊല്ല് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു മലയാളി കോണ്‍ഗ്രസ് പ്രസിഡന്റ് ആവാന്‍ കഴിവുള്ളവനാകുക എന്നത് ചെറിയ കാര്യമല്ല. ഒരുപക്ഷെ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന പ്രതിഭാസം. പക്ഷെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥാനമാനമൊന്നും നിങ്ങള്‍ക്കും വേണ്ട. അതല്ലെങ്കില്‍ ഞങ്ങള്‍ക്കൊട്ടു തിന്നാനും പറ്റില്ല, നിന്നെക്കൊണ്ടു തീറ്റിക്കത്തുമില്ല. അല്ല പിന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്ര പ്രസിഡന്റ് മാത്രമല്ല അന്താരാഷ്ട്ര പ്രസിഡന്റ് ഉണ്ടെങ്കില്‍ അതിനു പോലും ഗോഗ്യനാണ് ശശി തരൂരെന്ന് അറിവില്ലാഞ്ഞല്ല. ഇനിയും ഇതുപോലെ യോഗ്യനായ ഒരാള്‍ മലയാളത്തില്‍ നിന്ന് ഉടനെ എങ്ങും ഉണ്ടാകുമെന്നു വിചാരിച്ചിട്ടുമില്ല. പക്ഷെ തങ്ങളേക്കാള്‍ പുറകെ മെമ്പര്‍ഷിപ്പ് എടുത്ത ഒരാള്‍ നേതൃത്വ സ്ഥാനത്തു വന്നാലുണ്ടാവുന്ന ഒരു മനപ്രയാസം. അത്ര മാത്രമേ ഉള്ളു. പാട്ട വിളക്കുകള്‍ക്കിടയില്‍ ഇലക്ട്രിക്ക് ബള്‍ബ് വന്നപോലെ ആയിരുന്നു തരൂരിന്റെ രംഗ…
ലോക വിദ്യാർത്ഥി ദിനം: ഡോ. എപിജെ അബ്ദുൾ കലാമിന്റെ കുട്ടികളോടുള്ള സ്നേഹത്തിന്റെ കഥ
ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് ആമുഖം ആവശ്യമില്ല. ശാസ്ത്രത്തെക്കുറിച്ച് ചിന്തിച്ചാല്‍ നമ്മുടെ മനസ്സുകളില്‍ ആദ്യം ഓടിയെത്തുന്നത് എപിജെ അബ്ദുൾ കലാമിന്റെ പേരാണ്. എപിജെ അബ്ദുൾ കലാം വിദ്യാർത്ഥികളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതിയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എല്ലാ വർഷവും ലോക വിദ്യാർത്ഥി ദിനം ആചരിക്കുന്നു. മുൻ ഇന്ത്യൻ രാഷ്ട്രപതി അവുൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്ടോബർ 15. 1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു മുസ്ലീം കുടുംബത്തിലാണ് അബ്ദുള്‍ കലാം ജനിച്ചത്. 2002 ജൂലൈ 18-ന് അദ്ദേഹം റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ 11-ാമത് പ്രസിഡന്റായി അധികാരമേറ്റു. അഞ്ച് വർഷത്തെ ഭരണകാലത്ത് കലാമിനെ ജനങ്ങൾ അഗാധമായി സ്നേഹിക്കുകയും “ജനങ്ങളുടെ രാഷ്ട്രപതി” എന്ന് സ്നേഹപൂർവ്വം വിളിക്കുകയും ചെയ്തു. കൂടാതെ, ശാസ്ത്രമേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ അളക്കാനാവാത്തതാണ്. തീം ഈ വർഷത്തെ പ്രമേയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.…
ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)
നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –…
കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്, തിരുത്തൽ ആണ് യഥാർത്ഥ അനുതാപം: ഫിലിപ്പ് മാരേട്ട്
കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്. തിരുത്തൽ ആണ് യഥാർത്ഥ അനുതാപം എന്ന് നമ്മൾ ഓരോ വൃക്തിയും മനസ്സിലാക്കേണ്ടതുണ്ട്. കാരണം കുറ്റബോധത്തിൻ്റെ വസ്തുനിഷ്ഠവും, ആത്മനിഷ്ഠവുമായ വശങ്ങൾ ഉള്ളതുപോലെ, ക്ഷമയുടെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ വശങ്ങളുണ്ട്. അതായത് പശ്ചാത്താപത്തിൻ്റെയും, വിശ്വാസത്തിൻ്റെയും, അടിസ്ഥാനത്തിലുള്ള പാപമോചനമാണ് യഥാർത്ഥ കുറ്റബോധത്തിനുള്ള ഏക പ്രതിവിധി. പശ്ചാത്താപം എന്നത് ഒരാളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുകയും, മുൻകാല തെറ്റുകൾക്ക് പശ്ചാത്താപമോ, ക്ഷമയോ തോന്നുകയും ചെയ്യുന്നു എന്നുള്ളതാണ്. ക്ഷമഎന്നതു തന്നെ വസ്തുനിഷ്ഠമാണ്. അത് പ്രതിബദ്ധതയോടും യഥാർത്ഥ പ്രവർത്തനങ്ങളോടും കൂടി മെച്ചപ്പെട്ട മാറ്റം കാണിക്കുകയും തെളിയിക്കുകയും ചെയ്യുന്നു. അനുതാപം എന്നത് ഒരു പാപത്തെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും വിഷമിക്കുന്നതല്ല. അതൊരു സജീവ മനസ്സാക്ഷി മാത്രമാണ്. അതായത് അനുതാപം എന്നാൽ “മനസ്സ് മാറ്റുക” എന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ചിന്തയിലും പ്രതിബദ്ധതയിലും ജീവിതശൈലിയിലുമുള്ള പൂർണ്ണമായ വഴിത്തിരിവ്. പാപത്തിന് കീഴടങ്ങുന്നത് ദൈവത്തിന് കീഴടങ്ങുന്നതിനേക്കാൾ എളുപ്പമാണ് എന്നതാണ് സത്യം. കാരണം…
ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും
പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…
കോടിയേരി ബാലകൃഷ്ണൻ എളിമയുള്ള ഏട്ടൻ
ചെങ്കൊടിയുടെ തണലിൽ വളർന്ന കോടിയേരിയെ ആരും അന്യനായി കണ്ടിട്ടില്ല. രാഷ്ട്രീയ രംഗങ്ങളിൽ ചില ഗർവ്വ് പൊങ്ങച്ചക്കാർ ഇന്ത്യയിലെങ്ങുമുണ്ട്. ഈ കൂട്ടർക്ക് അധികാരം കിട്ടിയാൽ ഉന്മത്തരും മുഖസ്തുതിയാൽ ആദരിക്കപ്പെടുന്നവരുമാണ്. അങ്ങനെയവർ സ്വയം ദിവ്യരായി ഞെളിഞ്ഞു നടക്കുന്നു. ഈ മിഥ്യാഭിമാനവുമായി നടക്കുന്നവർ കണ്ടുപഠിക്കേണ്ടത് പ്രസന്നവദനനായ കോടിയേരിയെയാണ്. ആ മുഖം പൂർണ്ണമായി വിടർന്നു നിൽക്കുന്ന ഒരു താമരയ്ക്ക് തുല്യമാണ്. ആരോടും മധുരതരമായി പുഞ്ചിരിതൂകി സംസാരിക്കുന്നവർ രാഷ്ട്രീയ രംഗത്ത് ചുരുക്കമാണ്. അതിനാലാണ് അനുദിനം ജനങ്ങളിൽ താല്പര്യം വർദ്ധിച്ചത്. കണ്ണുതുറന്ന് നോക്കിയാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിൽ അധികാര സമ്പദ്സമൃദ്ധിയുടെ അഹങ്കാരത്താൽ സ്വയം മറന്നുപോകുന്നവരെ കാണാറില്ല. ജനപ്രധിനിധികളായവർക്ക് ഓഫീസുകളുണ്ടെങ്കിലും ട്രെയിൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി സ്നേഹപുർവ്വം സംഭാഷണം നടത്തുന്നത് നിർന്നിമേഷനായി ഞാൻ നോക്കി നിന്നിട്ടുണ്ട്. (ഇത് എന്റെ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ’ എന്ന ഇംഗ്ലണ്ട് യാത്രാവിവരണത്തിൽ എഴുതിയിട്ടുണ്ട്. ബുക്ക് പ്രഭാത് ബുക്ക്സ്, ആമസോണിൽ ലഭ്യമാണ്)…