ദൈവങ്ങളുടെ പൂങ്കാവനം (യാത്രാവിവരണം): സന്തോഷ് പിള്ള

മനോഹരമായ മലനിരകൾക്കരികിലൂടെ വാഹനം പാർക്കിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ “ദൈവങ്ങളുടെ പൂങ്കാവനം, Garden of The Gods” എന്ന ഫലകം ഞങ്ങളെ എതിരേറ്റു. അമേരിക്കയിൽ, ഡെൻവറിലെ കൊളറാഡോ സ്പ്രിംഗ്സ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്കിന് ദൈവങ്ങളുടെ പൂങ്കാവനം എന്ന നാമം എങ്ങനെയുണ്ടായി? അനവധി ദൈവങ്ങൾ നിലനിൽക്കുന്നു എന്ന ചിന്തയിൽ നിന്നുമായിരുക്കുമല്ലോ ഇങ്ങനെ ഒരു സ്ഥലപ്പേർ ഉണ്ടായിരിക്കുന്നത്. റൂഫസ് കേബിൾ എന്ന അമേരിക്കൻ സർവേയർ ആണ് 1859 ൽ മലനിരകളാലും, ജൈവ വൈവിധ്യത്താലും സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ഈ സ്ഥലത്തിന് ഏറ്റവും ഉചിതമായ പേര് കണ്ടുപിടിച്ചത്. ഒരുവശത്ത് ഉയർന്നു നിൽക്കുന്ന വലിയ മലയ്ക്ക് ചെങ്കല്ലിന്റെ ചുവപ്പു നിറം. എതിർവശത്ത് കാണുന്ന മല, ചാര നിറത്തിൽ ഭസ്മം വാരിക്കോരി പുരട്ടി നില്‍ക്കുന്നു. ആരാണ് വ്യത്യസ്ത നിറങ്ങൾ ഈ മലകൾക്ക് നൽകിയത്? മലകളുടെ വശങ്ങളിൽ നിറയെ നിരവധി പൊത്തുകൾ. അവയിലൊക്കെ ജീവിക്കുന്ന പക്ഷികളും,…

ഒരു സ്വതന്ത്ര ചിന്ത, അഭിപ്രായം (ലേഖനം): ജോണ്‍ ഇളമത

പണ്ട്‌ പഠനകാലത്ത്, ‘വിദ്യര്‍ത്ഥി കോണ്‍ഗ്രസ്’ എന്നൊരു വിദ്യാര്‍ത്ഥി പ്രസ്താനത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിലുമില്ല. ജനാധിപത്യം, കമ്മ്യൂണിസം ഇവയെല്ലാം ബലൂണ്‍ പോലെ ഊതി വീര്‍ത്ത് പൊട്ടിപോകുകയോ, അല്ലങ്കില്‍ വഴിതെറ്റി ഒഴുകി സ്വേഛാധിപത്യത്തിലേക്ക്‌ വഴുതിവീണുകൊണ്ടിരിക്കുമ്പോഴോ നിര്‍വ്വികാരതയോടെ വാക്കുകളില്ലാതെ നില്‍ക്കാനേ ഇപ്പോള്‍ എനിക്കാവുന്നുള്ളൂ. ഒരുപക്ഷേ എന്നെപ്പോലെ ചിന്തിക്കുന്നവര്‍ക്കും. ഏതാണ്ട്‌ നാനൂറ്‌ ബിസിയില്‍ തുടങ്ങിയതാണ്‌ ജനാധിപത്യത്തിലേക്കുള്ള യാത്ര. യവന ചിന്തകരായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ വരെ പയറ്റി പരാജയപ്പെപെട്ട ഒരു തത്വശാസ്ത്ര പ്രക്രിയയായി ‘ജനാധിപത്യം. ഇന്നും നമ്മേ നോക്കി പല്ലിളിച്ചു നില്‍ക്കുന്നില്ലേ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പിന്നെ ഇനി പുറകോട്ട്‌ സഞ്ചരിച്ചാല്‍ പണ്ടുണ്ടായിരുന്ന ഫ്യൂഡലിസത്തില്‍ നിന്നൊക്കെ വീര്‍പ്പുമുട്ടിയ ചിന്തകരിലല്ലേ ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്ന്‌ കാണാം. ഫ്യൂഡലിസം തുടങ്ങുന്നത്‌ എവിടെ നിന്നൊക്കെയാകാം. പുരാതന ഈജിപ്തിലെ ഫറോക്കളുടെ കാലം മുതലൊക്കെ അതു തുടങ്ങിയെങ്കില്‍, ഗ്രീസു വഴി എത്തിയപ്പോള്‍ ഏഥന്‍സില്‍ ചിന്തകര്‍ അഴിച്ചുവിട്ട ചിന്താധാരയല്ലേ സോഷ്യലിസത്തിനു…

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പണാധിപത്യമോ?: മാത്യുക്കുട്ടി ഈശോ

“പണത്തിനു മീതെ പരുന്തും പറക്കുകില്ല” എന്ന പ്രകൃതി സത്യം എല്ലായിടത്തും വാണരുളുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. പണമുണ്ടെങ്കിൽ എന്തും സാധ്യമാക്കാം എന്ന അവസ്ഥ. അധികാരവും പണവും ഉള്ളവന് അഹങ്കാരവും ഹുങ്കും വദ്ധിക്കുന്നു. തന്നിലും കവിഞ്ഞ്‌ ആരുമില്ല എന്ന ധാരണ മനസ്സിൽ ഉടലെടുക്കുന്നു. രാഷ്ട്രീയത്തിലായാലും മതത്തിലായാലും സംഘടനകളിൽ ആയാലും പണമുള്ളവന് സ്വാധീനവും അംഗീകാരവും അധികമായി ലഭിക്കുന്നു. പണമില്ലെങ്കിൽ വെറും പിണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. പണം സമ്പാദിക്കുവാനും ആഡംബര ജീവിതം നയിക്കുവാനുമായി ബന്ധങ്ങൾ പോലും നോക്കാതെ കൊലപാതകം നടത്താൻ വരെ മടിക്കാത്ത കാലം. സ്വത്തു തട്ടിയെടുക്കുന്നതിനായി മാതാപിതാക്കളെയും സഹോദരങ്ങളെയെയും വിഷം നൽകി കൊലപ്പെടുത്തിയ കൂടത്തായി ജോളിയെയും അടുത്ത കാലത്തു പണത്തിനായി സ്വന്തം അമ്മയെ എലിവിഷം കൊടുത്തു കൊലപ്പെടുത്തിയ ഇന്ദുലേഖയെയും മലയാളികൾക്കു മറക്കാനാവുമോ? ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലായാലും സംസ്ഥാന രാഷ്ട്രീയത്തിലായാലും നേതാക്കളാകുന്നത് പണം സമ്പാദിക്കാൻ മാത്രമുള്ള ഒരു…

നമ്മുടെ സാമൂഹ്യ സാഹിത്യ അഭിമാന-അപമാന നേട്ടങ്ങൾ: കാരൂർ സോമൻ (ചാരുംമൂടൻ)

ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വൻശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നതാണ്. ഐ.എം.എഫ് സ്ഥിതി വിവരണക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്ലൂംബർഗ് പുറത്തുവിട്ടതാണിത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനിയാണ് ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങൾ. ധാരാളം അഭിനന്ദനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ, ഇന്ത്യയുടെ ചുവരെഴുത്തുകൾ വായിക്കുമ്പോൾ അഭിമാനത്തിന്റെ അരുണിമയിൽ മുങ്ങിയവർ പട്ടിണിയിൽ വെയിലേറ്റ് വാടിയ വിശന്നുവലഞ്ഞ ഈറനണിഞ്ഞ മിഴികളോടെ വിശപ്പിൽ മരിച്ചുവീണു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടിണി പാവങ്ങളെ ഒരു നിമിഷം ഓർക്കണം. വന്യമൃഗത്തിന്റെ മുന്നിൽ ഭയന്നു വിറച്ച പാവപ്പെട്ട മാൻപേടയുടെ ദീനരോദനം പോലെ പാവങ്ങളുടെ ദുഃഖ ദുരിതം, പട്ടിണി, വിശപ്പ് ആരുമറിയു ന്നില്ല. ഇന്ത്യയിലെ സമ്പന്നരും അധികാരികളും മനോഹരങ്ങളായ മട്ടുപ്പാവുകളിൽ സമ്പൽ സമൃദ്ധിയുടെ അഹങ്കാരത്തിൽ സുഖലോലുപരായി രാജ്യത്തിന്റെ ധനസമ്പത്ത് സ്വന്തമാക്കി ആനന്ദാശ്രു നിറഞ്ഞ കണ്ണുകളോടെ സുഖനിദ്ര കൊള്ളുമ്പോൾ ഒരു…

യാത്രകളില്‍ കണ്ടുമുട്ടുന്ന ജീവിതങ്ങള്‍ (ഹണി സുധീര്‍)

ചെറിയ ചെറിയ യാത്രകൾ, അവിടെ കണ്ടു മുട്ടുന്ന ജീവിതങ്ങൾ പ്രത്യേകിച്ചും സ്ത്രീകളുടേത്. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. സന്തോഷവും സങ്കടവും എല്ലാം കൂടിചേർന്നൊരു രുചിക്കൂട്ട്. ഇന്ന് പക്ഷേ ഓരോ കഥകളും കേൾക്കുമ്പോഴും പറയുമ്പോഴും രണ്ടു തട്ടിലാണ്, കൊറോണയ്ക്കു മുൻപ് കൊറോണാനന്തരം. ഒരു വൈറസ് വന്ന് മാറ്റിമറിച്ച ജീവിതങ്ങളറിയാനും പുറം ലോകമറിയാത്ത, അറിയപ്പെടാത്ത കഥകളും തേടിയുള്ളൊരു യാത്രയിലാണിന്ന്. നമുക്ക് ചുറ്റും തന്നെ തൊഴിലില്ലായ്മ നേരിടുന്ന കൈത്തൊഴിലുകാരുടെ എണ്ണിയാലൊടുങ്ങാത്ത കഥകൾ. ജീവിതം ഇങ്ങനെയും ജീവിച്ചുതീർക്കാം എന്നു പറയുന്ന ഒരു കൂട്ടം മനുഷ്യർക്കൊപ്പം. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജീവിതയാത്രകൾ പലപ്പോഴും പല കൈവഴികളായി പിരിഞ്ഞൊഴുകും. ആഗ്രഹങ്ങളെയെല്ലാം മാറ്റി വെച്ച് ഒഴുക്കിലൊരു ഈണമുണ്ടാക്കി ജീവിച്ചു തീർക്കാൻ പ്രയാസപെടുന്നവരുടെ മൗനനൊമ്പരങ്ങള്‍ എവിടെയും രേഖപ്പെടുത്താതെ മാഞ്ഞു പോകുകയണല്ലോ പതിവ്… വളരെ യാദൃശ്ചികമായാണ് എലപ്പുള്ളി നോമ്പിക്കോടുള്ള മൺപാത്രങ്ങൾ ഉണ്ടാക്കുന്ന സ്ഥലം തേടി ജിസ്സ ചേച്ചിക്കൊപ്പം ഞാനും വിദ്യയും…

‘രാജാവ് മരിച്ചു… രാജാവ് നീണാൾ വാഴട്ടെ’

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാചകനെ പോലെയാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും. ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്. നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജ സിംഹാസന മണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരി പൊഴിച്ചുകൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകൾ ‘എത്ര ഊഷ്മളവും സ്‌നേഹം നിറഞ്ഞ പെരുമാറ്റം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നാണ്’. ധാർഷ്ട്യക്കാരായവരുടെ മുന്നിലും രാജ്ഞി പുഞ്ചിരി തൂകി ധാർമ്മിക ശക്തിയായി നിലകൊണ്ടിരിന്നു. വിവേക ബുദ്ധി നഷ്ടപ്പെട്ട ജനാധിപത്യത്തിലെ ചില പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാരുടെ മുന്നിൽ ഒരു സാധാരണക്കാരൻ ഭയന്നിട്ടെന്നോപോലെ നിൽക്കുമ്പോൾ ലോകം കീഴടക്കി ഭരിച്ച രാജ്ഞി…

അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ (ലേഖനം): പ്രൊഫ. കോശി തലയ്ക്കല്‍

ലേഖകനെക്കുറിച്ച് : മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ,വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്. തുടര്‍ന്നു…

ഇന്ത്യയെ കൊള്ളയടിച്ചതാര് ? (ലേഖനം): ജെയിംസ് കുരീക്കാട്ടിൽ

ഇന്ത്യയെ കൊള്ളയടിച്ചതാര് എന്ന ചോദ്യത്തിന് രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരന് ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ. ബ്രിട്ടൻ… ഉത്തരം ശരിയുമാണ്. ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ കൊളോണിയൽ കാലത്ത് അവർ കീഴ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് ധാരാളം സമ്പത്ത് സമാഹരിച്ചിട്ടുണ്ട്. ബ്രിട്ടീഷ്കാർക്ക് മുമ്പ് ഇന്ത്യയെ ആക്രമിച്ച തുർക്കികളും, മംഗോളിയരും അറബികളുമൊക്കെ ഇന്ത്യയിൽ നിന്ന് ധാരാളം സമ്പത്ത് കൊണ്ടുപോയിട്ടുമുണ്ട്. സമ്പത്തിനുവേണ്ടി തന്നെയായിരുന്നല്ലോ ഇവരെല്ലാം നടത്തിയ ഈ അധിനിവേശങ്ങളും. പക്ഷെ ബ്രിട്ടീഷ് കാർക്ക് മുമ്പും, ബ്രിട്ടീഷ് കാർ ഭരിച്ചിരുന്നപ്പോഴും ഒരു അധിനിവേശവും നടത്താതെ സ്വന്തം ജനതയെ കൊള്ളയടിച്ച്, ലക്ഷകണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും സുഖലോലുപതയിൽ ജീവിച്ച ഒരു വിഭാഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. അഞ്ഞൂറിലധികം വരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർ. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ കൊള്ളയടിക്കുന്നതിലും നൂറ്റാണ്ടുകളോളം പട്ടിണിക്കിടുന്നതിലും ബ്രിട്ടീഷ് കാരെ കാൾ അവർ വഹിച്ച പങ്കും, സ്വന്തം ജനതയോട് അവർ കാണിച്ച മനുഷ്യത്വ രഹിതമായ…

ഒരു വ്യക്തിയെ എങ്ങനെ നന്നായി തിരിച്ചറിയാം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് ബന്ധങ്ങൾ. അത് സുഹൃത്തുക്കൾ, പ്രണയ താൽപ്പര്യങ്ങൾ, അതുപോലെ സഹപ്രവർത്തകർ, അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയ ആരെയെങ്കിലും വരെ. എന്നാൽ നിങ്ങൾക്ക് ഒരു വ്യക്തിയുമായി ഒരു ബന്ധം തുടങ്ങുകയും ആ വ്യക്തിയെ നന്നായി അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങളുടെ ബന്ധം തിരക്കുകൂട്ടുകയോ, അമിതസ്നേഹം കാണിക്കുകയോ ചെയ്യാതെ എങ്ങനെ മികച്ചതാക്കാമെന്ന് കാര്യമായി മനസിലാക്കാൻ പ്രയാസമാണ്. എന്നാൽ ഒരു വ്യക്തിയോട് താൽപ്പര്യം സ്ഥാപിക്കുന്നതിലൂടെയും, അവരോട് തുറന്ന് സംസാരിക്കുന്നതിലൂടെയും, നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെയും, നിങ്ങൾക്ക് ആരെയും നന്നായി അറിയാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഒരാളെ എങ്ങനെ പരിചയപ്പെടാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾക്കായി വായന തുടരുക!. ആരെയെങ്കിലും പരിചയപ്പെടുക എന്നുള്ളത് ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അപ്പോൾ നിങ്ങൾ എങ്ങനെയാണ് ഒരു സംഭാഷണത്തിൻ്റെ ആദ്യ നിമിഷങ്ങളിലെ നിങ്ങളുടെ ശരീരഭാഷ, ചോദ്യങ്ങൾ,…

ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍

കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാവിലക്കുമായി തട്ടിച്ചുനോക്കുമ്പോൾ, സെപ്റ്റംബര്‍ 11 വേൾഡ് ട്രേഡ് സെൻറർ അറ്റാക്ക്, വിമാനയാത്രകൾക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാന യാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയർപോർട്ട് ടെർമിനൽ എന്ന് പോലെതന്നെ, നമ്മൾ യാത്ര ചെയ്യുന്നത് ഒരു “ടെർമിനലിലേക്ക്” ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11. രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്കേഴ്സ് പിൻവാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും? ഇതുമായി ബന്ധപ്പെട്ട പല രാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികൾ, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ച മനുഷ്യർ. പേഴ്സണൽ ഗ്രൂമിംഗ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി. മത വിശ്വാസം…