ആരുടെ പോക്കറ്റ് വികസിപ്പിക്കാനാണ് ഈ വികസന രേഖ!

ഇ.എം.എസിനു ശേഷം പിണറായി ചരിത്രം രചിക്കുന്നുവത്രെ!? സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസനരേഖ (ഇടതുപക്ഷത്തെ അതല്ലാതാക്കുന്ന) ഇവർ കൊണ്ടാടുമ്പോൾ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കം സ്വകാര്യ മേഖലയിലും പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മോഡലിലും വൻകിട സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്ന വലതുപക്ഷ മുതലാളിത്ത സവർണ നിലപാടുകളിലേക്ക് പൂർണമായും സിപിഎം മാറുന്നു. കേന്ദ്രത്തിൽ ബിജെപി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുമ്പോൾ സംസ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പായ സ്വകാര്യവൽക്കരണം നടത്തുന്നു സിപിഎം. ഈ നയമായിരുന്നില്ലല്ലോ ഇടതുപക്ഷത്തിന്, സിപിഎമ്മും LDF ഉം ഉയർത്തിയ കഴിഞ്ഞ കാല സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു? യുഡി‌എഫ് ഭരിക്കുമ്പോൾ സംസ്ഥാനത്തെ തലതിരിഞ്ഞ സ്വകാര്യവൽക്കരണ വിദ്യാഭ്യാസ നയങ്ങളെ എതിർത്ത് എസ്‌എഫ്‌ഐ നടത്തിയ, കാമ്പസുകളെ പഠിപ്പ് മുടക്കി പൊതുമുതൽ നശിപ്പിച്ച അക്രമാസക്ത വിപ്ലവ സമരങ്ങൾ, സെക്രട്ടേറിയറ്റ് നടയിലെ രാപ്പകൽ സമരങ്ങൾ എല്ലാം ഇനി ഏത് ചരിത്രത്തിൽ…

പന്തുകള്‍ പറക്കുന്ന കളിക്കളം (യാതാവിവരണം)

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി യിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി. ആദ്യം കണ്ട കാഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. ഞങ്ങളുടെ യാത്ര ലോക പ്രശസ്ത മാഡ്രിഡ് സാന്‍റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തിലേക്കാണ്. നഗരത്തിന്‍റെ ഹൃദയഭാഗ ത്തൂള്ള ഉദ്യാന വഴിയിലൂടെ നടന്നു. റോഡുകള്‍ ഉരുളന്‍ കല്ലുകളും ചുടുകട്ടകള്‍ കൊണ്ടും തീര്‍ത്തതാണ്. നടപ്പാതയിലെങ്ങും മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് നല്ലൊരു കാഴ്ചയാണ്. പാദയോരങ്ങളില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ആ ഉദ്യാനത്തിന്‍റെ ഒരു കോണില്‍ നിന്ന്…

ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവും (രണ്ടാം ഭാഗം): ഫിലിപ്പ് മാരേട്ട്

ലോകാവസാനവും ക്രിസ്തുവിൻ്റെ രണ്ടാം വരവും എന്നതിനെപറ്റി എഴുതിയ ആദ്യ ഭാഗം നിങ്ങൾ വായിച്ചുകാണും എന്ന് പ്രതീഷിക്കുന്നു. അതിൻ്റെ തുടർച്ചയാണ് ഈ ലേഖനം വിവരിക്കുന്നത്. ഈ ലോകം അഥവാ ഭൂമി, അല്ലെങ്കിൽ മാനവികത, എങ്ങനെ അവസാനിക്കുന്നു എന്നത് ചരിത്രത്തിലെ അന്തിമ സംഭവങ്ങളുമായി ബന്ധപ്പെട്ട്കിടക്കുന്ന ദൈവശാസ്ത്രത്തിൻ്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ അന്തിമ വിധി എന്ന ആശയത്തെ സാധാരണയായി “ലോകാവസാനം” അല്ലെങ്കിൽ വംശനാശം ” എന്ന് വിളിക്കുന്നു. വാസ്തവത്തിൽ ഭൂമിയുടെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും, ഒരു ദിവസം അത് എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി വിവരിക്കുന്ന രീതികളോ, കണ്ടുപിടുത്തങ്ങളോ ഇന്നു വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പതിനെട്ടാം നൂറ്റാണ്ടിൽ ആഴത്തിലുള്ള സമയം എന്ന ആശയം വികസിപ്പിച്ചതും, ഭൂമിയുടെ പ്രായം കണക്കാക്കുന്നതുമായ, രീതി മുതൽ, അവസാന സമയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പ്രഭാഷണങ്ങൾ എല്ലാം തന്നെ പ്രപഞ്ചത്തിൻ്റെ ആത്യന്തിക വിധിയെ കണക്കാക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളിൽ പ്രധാനമായും ബിഗ് റിപ്പ്,…

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച ‘കോടതി മാറ്റ’ ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി. ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 2)

“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” ഭഗവത്‌ ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ‌ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍. ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ “സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലര്‍ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി…

ലക്ഷ്യം തെറ്റിയ ‘ഫൊക്കാന’ (ഭാഗം 1)

അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം…