തൃശ്ശൂര്‍: കേരള സാഹിത്യ അക്കാഡമി വൈലോപ്പള്ളി ഹാളില്‍ വെച്ചു നവംബര്‍ ആറിന് (11/06/20222) നടന്ന ചടങ്ങില്‍ സാംസി കൊടുമണ്ണിന്‍റെ മൂന്നു പുസ്തകങ്ങള്‍, പ്രശസ്ത എഴുത്തുകാരനും, കേരള സാഹിത്യ അക്കാഡമി മുന്‍പ്രസിഡന്‍റുമായ വൈശാഖന്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ശ്രി. ടി.ഡി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. ആര്‍. ടോണി (മോശയുടെ വഴികള്‍), സുരേന്ദ്രന്‍ മങ്ങാട്ട് (വെനീസിലെ പെണ്‍കുട്ടി), പി. എന്‍. സുനില്‍ (ഉഷ്ണക്കാറ്റ് വിതച്ചവര്‍) എന്നിവര്‍ പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തെ സ്വാഗതം ചെയ്ത സെബാസ്റ്റ്യന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി. ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, സാംസി കൊടുമണ്‍ പ്രവാസ ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരനാണെന്നും, മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പാകമായ ഭാഷാ ശൈലിയുടെ ഉടമയാണെന്നും പറഞ്ഞു. ഉഷ്ണക്കാറ്റു വിതച്ചവര്‍ എന്ന ചെറു നോവലിന്‍റെ ഇതിവൃത്തം ചിരപരിചിതമാണെങ്കിലും നമ്മെ ചിന്തിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ അതില്‍…
Category: LITERATURE & ART
ഭാഷാ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ നേതൃത്വവുമായി മിലൻ
മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു. മിലൻ…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍
ദോഹ: നവംബര്‍ 2 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങി ഖത്തറില്‍ നിന്നും അര ഡസന്‍ മലയാളി ഗ്രന്ഥകാരന്മാര്‍ . പുസ്തക സീരീസ് പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥകാരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ലൈബ അബ്ദുല്‍ ബാസിതിന്റെ ഓര്‍ഡര്‍ ഓഫ് ദ ഗാലക്‌സി നവംബര്‍ 4 വെളളിയാഴ്ച വൈകുന്നേരം 4.30 ന് റൈറ്റേര്‍സ് ഹാളില്‍ വെച്ച് പുനഃപ്രകാശനം ചെയ്യും. ലിപി ബുക്‌സാണ് പ്രസാധകര്‍. ഡോ. താജ് ആലുവയുടെ ‘അസമത്വങ്ങളുടെ ആല്‍ഗരിതം നവംബര്‍ 7 ന് ഉച്ചക്ക് 2.30 ന് ഹാള്‍ നമ്പര്‍ 7 ല്‍ പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കഥാകാരനും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിയാണ് പ്രകാശനം നി4വഹിക്കുന്നത്. ടി എന്‍ പ്രതാപന്‍ എം പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങും.…
ശാസ്ത്ര ജ്ഞാനവും തത്വചിന്തയും തുളുമ്പുന്ന കവിതകൾ – “സൂര്യജന്മം” കവിതാസമാഹാരം (ആസ്വാദനം)
നാട്ടിൽ വച്ചേ നാടക കൃത്തും നാടക പ്രവർത്തകനുമായിരുന്ന ശ്രീ ജയൻ വർഗീസ് അമേരിക്കയിൽ എത്തിയശേഷം ശ്രദ്ധേയങ്ങളായ ലേഖനങ്ങളും, കവിതകളും, നർമ്മ കഥകളും ഇവിടുത്തെ മലയാള മാധ്യമങ്ങളിൽഎഴുതിക്കൊണ്ടാണ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നത്. ഇപ്പോൾ നൂറു കവിതകളുടെ സമാഹാരമായ “ സൂര്യജന്മം “ ഗ്രീൻ ബുക്സ് പുറത്തിറക്കിയതിലൂടെ ആ സാന്നിധ്യം കുറേക്കൂടി ശക്തമായിരിക്കുകയാണ്. ഗദ്യത്തിൽ എന്ന പോലെ തന്നെ പദ്യത്തിലും യാഥാർഥ്യങ്ങൾ ചികഞ്ഞു ചികഞ്ഞ് അനുവാചകനെബോധവൽക്കരിക്കുന്നതിൽ ഈ കവി വിജയം കൈവരിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് പോലും മനസ്സിലാവുന്നവിധത്തിൽ പല ശാസ്ത്രീയ വിഷയങ്ങളും ഹൃദയസ്പൃക്കായി വിശകലനം ചെയ്യാനുള്ള സാമർഥ്യം പലകവിതകളിലുമായി ചിതറിക്കിടക്കുന്നത് ശ്രദ്ധാപൂർവം ഈ കവിതകൾ വായിക്കുന്നവർക്ക് മനസ്സിലാക്കാൻസാധിക്കുന്നതാണ്. അതേ സമയം തന്നെ ക്ഷണികമായ ഈ ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ പായുന്നവരെ കവിതെര്യപ്പെടുത്തുന്നത് ഇങ്ങനെ : “പിടയുമീ നെഞ്ചിൻ കൂട്ടിലെ കിളിയുടെ ചിറകടിയുയരുമ്പോൾ, ഒരു ചിതക്കുള്ളിലെ യൊരു പിടി ചാരമാ –…
കേരളാ സോഷ്യൽ ഡയലോഗ് 2022-ന് നാളെ (ഒക്ടോബർ 8) തുടക്കം
ചിക്കാഗോ: അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ അല നടത്തുന്ന കേരളാ സോഷ്യൽ ഡയലോഗിൻ്റെ ഇക്കൊല്ലത്തെ പരിപാടികൾ ഒക്ടോബർ 8 മുതൽ ഒക്ടോബർ 29 വരെ നടത്തുന്നതായിരിക്കും. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്ന ചർച്ചകൾ അല സംഘടിപ്പിക്കുന്നതാണ്. കേരള സോഷ്യൽ ഡയലോഗ്‌സ് 2022 സീരിസിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ശനിയാഴ്ച രാവിലെ 11:00 ന് (ന്യൂയോർക്ക് ടൈം) അലയുടെ പ്രസിഡന്റ് ശ്രീമതി ഷിജി അലക്സ് നിർവഹിക്കും. തുടർന്ന് “സാഹിത്യവും അഭിപ്രായസ്വാതന്ത്ര്യം” എന്ന ആദ്യ സെഷനിൽ ശ്രീ പെരുമാൾ മുരുകനുമായി ചർച്ചയും, പ്രിയ ജോസഫ്, സജി മാർക്കോസ്, റവ: ഡോ: മോത്തി വർക്കി എന്നിവർ പങ്കെടുക്കുന്ന സംവാദപരിപാടിയും ഉണ്ടായിരിക്കും. ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 11:00ന് (ന്യൂയോർക്ക് ടൈം) നടക്കുന്ന സെഷനിൽ കേരളത്തിലെ മനുഷ്യവിഭവശേഷിയും വ്യവസായ സൗഹൃദ അന്തരീക്ഷവുമെന്ന വിഷയത്തിൽ മുഹമ്മദ് ഹനീഷ് (സെക്രട്ടറി, കേരള…
ഫൈൻ ആർട്സ് മലയാളം ഇരുപത്തിയൊന്നാം വയസ്സിലേക്ക്: ‘നിഴലാട്ടം’ നാടകം ഒക്ടോബര്‍ 8 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്
ന്യൂജേഴ്‌സി: ഫൈൻ ആർട്സ് മലയാളം ക്ലബ്ബിന്റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഈ ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള സോഷ്യൽ അവറോടു കൂടി തുടങ്ങും. ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റിഫ്രഷ്‌മെന്റോടു കൂടിയാണ് നാടകത്തിനു തുടക്കം. 5:25ന് ഓഡിറ്റോറിയത്തിൽ പ്രവേശനം. 5:30 ന് റവ. സാം ടി. മാത്യു (വികാരി, സെൻറ് പീറ്റേഴ്സ് മാർതോമ ഇടവക) ഉത്‌ഘാടനം നിർവഹിക്കും. തുടർന്ന് 15 മിനിട്ടു നീണ്ടുനിൽക്കുന്ന കൾച്ചറൽ പ്രോഗ്രാം. ജിനു വിശാലിന്റെ ഗാനം, ബിന്ധ്യ ശബരീനാഥിന്റെയും സംഘത്തിന്റെയും ഫോക് ഡാൻസ് എന്നിവ ഉൾപ്പെടും. 5:55 ന് നാടകാവതരണം. 6 മണിക്ക് നാടകം ആരംഭിക്കും. 9 മണിക്ക് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡന്റ് ജോൺ സഖറിയാ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രെഷറർ എഡിസൺ എബ്രഹാം എന്നിവർ അറിയിച്ചു. ഏറ്റവും വ്യത്യസ്തമായ സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. നാടക സംവിധാനം…
മലേഷ്യൻ മലയാളി പുരസ്‌കാരം അബ്ദുൾ പുന്നയൂർക്കുളത്തിന്
പുന്നയൂർകുളം : പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ (PMA) ഏർപ്പെടുത്തിയ പുരസ്ക്കാരം അമേരിക്കൻ പ്രവാസി എഴുത്തുകാരനായ അബ്ദുൾ പുന്നയൂർകുളത്തിന് സമ്മാനിച്ചു. പുന്നയൂർക്കുളം ഡ്രീം പാലസിൽ നടന്ന ചടങ്ങിൽ പിഎംഎ പുരസ്കാരം മുൻ പ്രസിഡന്റ് അഷ്‌റഫ് മുണ്ടതിക്കോടും മുൻ ജോയിന്റ് സെക്രട്ടറി ഷക്കീര്‍ വാക്കത്തിയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന് സമ്മാനിച്ചു. നൗഫൽ മലാക്ക, നസീർ മുണ്ടത്തിക്കോട്, അഷ്‌റഫ് മുണ്ടത്തിക്കോട്, നസീർ വടുതല, ഫജാസ് കേച്ചേരി, വൈസ് പ്രസിഡന്റ് മൊയ്‌നു വെട്ടീപ്പുഴ എന്നിവർ സംസാരിച്ചു.
സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…
ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ
ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും. ‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും. കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ…
‘ഭക്തി മഞ്ജുഷ’ – ഭക്തിയുടെ സുഗന്ധ കുസുമങ്ങൾ നിറച്ച ഒരു പൂക്കൂട (പുസ്തകാവലോകനം): തൊടുപുഴ കെ ശങ്കർ, മുംബൈ
ആമുഖം: എഴുത്തിന്റെ ലോകത്തിൽ ബഹുമാന്യനായ ശ്രീമാൻ ഡോക്ടർ. സി എൻ എൻ നായർ നമുക്ക് പുതുമുഖനല്ലല്ലോ!മലയാളത്തിലും ഇംഗ്ലീഷിലും തുല്യ സാന്ദ്രതയോടെ വിവിധ കൃതികൾ സാഹിത്യലോകത്തിനു സംഭാവന ചെയ്ത വ്യക്തിയെന്ന നിലയിൽ അദ്ദേഹം മുംബൈക്കകത്തും പുറത്തും സുപരിചിതനാണ്. മുംബൈയിൽ മട്ടുംഗയിലും ഇതര ഭാഗങ്ങളിലുമുള്ള സമാജങ്ങളിലും സമയാ സമയങ്ങളിൽ നടന്നുവരുന്ന സാഹിത്യ സമ്മേളനങ്ങളിൽ വാഗ്മികളായ പ്രാസംഗികരിൽ ഒരാളെന്ന നിലയിൽ ശ്രീമാൻ നായർ സർ എല്ലായ്‌പ്പോഴും ഒരു നിറസാന്നിദ്ധ്യമാണ്. വി എസ് എൻ എൽ എന്ന ബൃഹത് സ്ഥാപനത്തിൽ പല ഉത്തരവാദിത്വ പൂർണ്ണമായ തസ്തികകളിലും പ്രവർത്തിച്ചു ജനറൽ മാനേജർ എന്ന ഉന്നത പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ സ്വച്ഛമായ കുടുംബ ജീവിതവും അതോടൊപ്പം സാഹിത്യ സേവനവും സമഭാവനയോടെ നടത്തി വരുന്നു. സംസ്കൃതം പ്രതേക വിഷയമാക്കി ഇംഗ്ലീഷ്ൽ ബിരുദവും പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ എം എ യും തുടർന്നു ഡോക്ടറേറ്റും മുംബൈ…