മലയാള സാഹിത്യകാരൻ എസ് കെ വസന്തന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യരംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എഴുത്തുകാരനും പണ്ഡിതനുമായ എസ്.കെ.വസന്തനെ തിരഞ്ഞെടുത്തു. ഇന്ന് (2023 നവംബർ 1 ബുധൻ) തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപിച്ചത്. ധർമരാജ് അടാട്ട്, ഖദീജ മുംതാസ്, പി.സോമൻ, കേരള സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി സി.പി.അബൂബക്കർ എന്നിവർ അംഗങ്ങളായ അനിൽ വള്ളത്തോൾ അദ്ധ്യക്ഷനായ സമിതിയാണ് 88 കാരനായ ഡോ. വസന്തനെ അവാർഡിനായി തിരഞ്ഞെടുത്തത്. നോവൽ, ചെറുകഥ, ഉപന്യാസം, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കൃതികളിലൂടെ ഡോ. വസന്തൻ പണ്ഡിതന്മാരുടെയും പുസ്തക പ്രേമികളുടെയും ശ്രദ്ധ നേടിയിട്ടുണ്ടെന്ന് ജൂറി കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രധാന കൃതികളായ കേരള സംസ്കാര ചരിത്ര നിഘണ്ടു , നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ തുടങ്ങി അമ്പതോളം പുസ്‌തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്‍റെ ഗ്രാമം,…

ജോണ്‍ ഇളമതയുടെ ചരിത്ര നോവലുകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍

ജോണ്‍ ഇളമതയുടെ ഏഴ്ചരിത്ര നോവലുകൾ ഷാർജയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് പ്രകാശനം ചെയ്യപ്പെടും. കൈരളി ബുക്സിന്റെ (കണ്ണൂര്‍) പവലിയനിലായിരിക്കും ഈ നോവലുകള്‍ ലഭ്യമാകുക. മോശ, നന്മമാണിക്യം, ബുദ്ധൻ, മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ്, മാർക്കോപോളോ, കഥ പറയുന്ന കല്ലുകൾ എന്നീ ചരിത്ര നോവലുകളാണ് പുസ്തക മേളയില്‍ നിന്ന് വാങ്ങാവുന്നത്. ഒറ്റ പാക്കേജ് ആയോ അല്ലെങ്കിൽ ഒറ്റ കോപ്പിയായോ ഇവ ലഭ്യമാണ്. എല്ലാ അക്ഷര സ്നേഹികള്‍ക്കും പുസ്തക മേളയിലേക്ക് സ്വാഗതം.

പത്മരാജന്‍ സാഹിത്യ, സിനിമാ അവാര്‍ഡുകള്‍ക്കൊപ്പം പ്രഥമ ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാര്‍ഡും സമ്മാനിച്ചു

‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരം കെ. എന്‍ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം കരസ്ഥമാക്കി തിരുവനന്തപുരം: സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വർഷത്തെ പത്മരാജൻ അവാർഡുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍  മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്രസംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവർ പത്മരാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സംവിധായകൻ ടി.വി. ചന്ദ്രൻ അവാർഡുകള്‍ സമ്മാനിച്ചു. ഈ വര്‍ഷം മുതൽ നൽകുന്ന മലയാള എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള  ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡ് കെ എൻ പ്രശാന്തിന് സമ്മാനിച്ചു. പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അവാർഡിനർഹമായത്. സാറാ…

സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് 2023 യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം, 26 ഒക്ടോബര്‍ 2023:  കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.’ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല്‍ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള്‍ നിലനിര്‍ത്താനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും 32,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ…

പത്മരാജൻ ട്രസ്റ്റുമായി സഹകരിച്ച് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും ഈ വര്‍ഷം മുതൽ പത്മരാജൻ അവാർഡുകളുടെ ഭാഗമാകും. തിരുവനന്തപുരം: വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും സംവിധായകൻ പത്മരാജന്‍റെ പേരിലുള്ള പത്മരാജന്‍ സ്മാരക ട്രസ്റ്റും മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. സഹകരണത്തിന്‍റെ ഭാഗമായി ഇനി മുതൽ എല്ലാവർഷവും പത്മരാജൻ അവാർഡുകള്‍ക്കൊപ്പം എഴുത്തുകാരുടെ ശ്രദ്ധേയമായ ആദ്യകൃതിക്കുള്ള ‘എയർ ഇന്ത്യ എക്സ്പ്രസ് ടെയിൽസ് ഓഫ് ഇന്ത്യ’ അവാർഡും നൽകും. പ്രഥമ ‘എയർ ഇന്ത്യ എക്‌സ്‌പ്രസ് ടെയ്‌ൽസ് ഓഫ് ഇന്ത്യ’ പുരസ്‌കാരത്തിന് കെ എൻ പ്രശാന്തിന്‍റെ ആദ്യ നോവലായ ‘പൊനം’ ആണ് അർഹമായിരിക്കുന്നത്. മികച്ച നോവലിന് എം മുകുന്ദൻ, മികച്ച ചെറുകഥയ്ക്ക് വി.ജെ. ജെയിംസ്, മികച്ച ചലച്ചിത്ര സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച തിരക്കഥയ്ക്ക് ശ്രുതി ശരണ്യം എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. സാറാ…

പൈതൃക വഴികളിൽ മാർഗ ദീപമായി മോളി കുര്യൻ വർഗീസ് എഴുതിയ ‘ദി നസ്രാണീസ്’

മോളി കുര്യൻ വർഗീസ് (B. Sc, R.N., B. S. N.) രചിച്ച ‘നസ്രാണീസ്’ -സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻസ് ഓഫ് കേരള, ഇന്ത്യ-എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ നസ്രാണി സമൂഹത്തിന്റെ പൈതൃകത്തെക്കുറിച്ചും ഈ സമുദായത്തിന്റെ വേറിട്ടതും സവിശേഷതയാർന്നതുമായ സാംസ്കാരിക തനിമ, അവയുടെ അർത്ഥങ്ങൾ എന്നിവയെ കുറിച്ചും വിശദമായ വിവരണങ്ങൾ നൽകുന്നു. ഭാവി തലമുറകൾ തങ്ങളുടെ ചരിത്രം പഠിക്കുകയും പൈതൃകത്തിൽ അഭിമാനിക്കുകയും ചെയ്യുന്നതിനൊപ്പം 1,950 വർഷത്തിലേറെയായി തലമുറകളായി പിന്തുടരുന്ന പാരമ്പര്യങ്ങൾ പിന്തുടരാനും പുസ്തകം പ്രചോദനമാകും. ക്രിസ്റ്റ്യാനിറ്റിയുടെ തുടക്കവും അപ്പോസ്‌തോലന്മാർ ലോകമെങ്ങും ക്രിസ്റ്റ്യാനിറ്റിയെ പ്രഘോഷിച്ചതും യൂറോപ്പിലെ വിശുദ്ധയുദ്ധത്തിൻറെ (കുരിശുയുദ്ധം) ഹ്രസ്വ ചരിത്രവും പുസ്തകത്തിൽ ചുരുക്കമായി പ്രതിപാദിക്കുന്നു . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലവും വൈവിധ്യമാർന്നതുമായ സ്വഭാവം , സംസ്കാരം, ചരിത്രം, ഇന്ത്യൻ ജനത പിന്തുടരുന്ന വിവിധ മതങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ആഗോള വീക്ഷണം ഈ പുസ്തകം നൽകുന്നു. പണ്ട് കാലത്ത്…

ചെറിയാന്‍ കെ. ചെറിയാന്‍ – തൊണ്ണൂറ്റി രണ്ടിലെത്തിയ കാവ്യഗരിമ: കെ.കെ. ജോണ്‍സണ്‍

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനും, അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ ചെറിയാന്‍ കെ. ചെറിയാന്‌ ഒക്ടോബര്‍ 24-ന്‌ തൊണ്ണുറ്റിരണ്ട്‌ വയസ്സ്‌ തികയുന്നു. കുറച്ചെഴുതുകയും എഴുതിയവയൊക്കെ സ്വര്‍ണ്ണ മണികളാക്കി തീര്‍ക്കുകയും ചെയ്ത കവിയാണ്‌ ചെറിയാന്‍ കെ. ചെറിയാന്‍. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.എന്‍ പാലൂര്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയ പ്രമുഖ മലയാളി കവികളുടെ സമകാലികനായി എഴുതി തുടങ്ങിയ ചെറിയാന്‍ കെ. ചെറിയാന്‍, അവര്‍ക്ക്‌ തുല്യസ്ഥാനം മലയാള സാഹിത്യ ചരിത്രത്തില്‍ നേടിയിട്ടുണ്ട്‌. പത്രപ്രവര്‍ത്തകനായി ഓദ്യോഗിക ജീവിതം ആരംഭിച്ച ചെറിയാന്‍ കെ. ചെറിയാനിലെ കവിക്ക്‌ ജീവന്‍ വയ്ക്കുന്നതും ചിറകുകള്‍ വിടര്‍ന്നതും ഡല്‍ഹി ജീവിതത്തോടെയാണ്‌. കേന്ദ്ര ഗവണ്‍മെന്റിന്റെ വാണിജ്യ വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ജോലി ലഭിച്ച്‌ ഇന്ദ്രപ്രസ്ഥത്തിലെത്തിയ ചെറിയാന്‍, ഡല്‍ഹി കേരള ക്ലബിലെ ‘സാഹിതീ സഖ്യം’ എന്ന പ്രസിദ്ധമായ സാംസ്‌കാരിക കൂട്ടായ്മയില്‍ ‘ശകുന്തളയുടെ മാന്‍പേട’ എന്ന കവിത അവതരിപ്പിച്ചുകൊണ്ടാണ് തന്റെ…

“ലോകസഞ്ചാരിയായ സാഹിത്യകാരന്‍” (ലേഖനം): മേരി അലക്സ്‌ (മണിയ)

സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ്‌ സാധാരണ എല്ലാവരും പ്രഭാതവന്ദനം അയക്കാറുള്ളത്‌. എന്നാല്‍ ഒരാള്‍, മനുഷ്യര്‍ സുഖനിദ്രയിലാണ്ടുകിടക്കുമ്പോള്‍ രാവിലെ രണ്ട്‌ മണിക്കും മൂന്ന്‌ മണിക്കുമൊക്കെ പ്രഭാതവന്ദനം അയക്കാറുണ്ട്‌. അത്‌ മറ്റാരുമല്ല ലോകസഞ്ചാരിയായ ശ്രീ.കാരൂര്‍ സോമനാണ്‌. എന്റെ സ്നേഹിതരായ ചില എഴുത്തുകാരോട്‌ ഞാന്‍ ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവരില്‍ നിന്ന്‌ ലഭിച്ച മറുപടി കാരൂര്‍ രാപ്പകല്‍ എഴുതുന്ന ഒരു വ്യക്തിയെന്നാണ്‌. മലയാള സാഹിത്യത്തില്‍ ഒറ്റയാനായി നിലകൊള്ളുന്ന കാരൂര്‍ സോമനോട്‌ എനിക്ക്‌ ആദരവാണ്‌ തോന്നിയിട്ടുള്ളത്‌. ബ്രിട്ടനിലെ പ്രശസ്ത ഡോക്ടേഴ്സ്‌ നടത്തുന്ന “കല” എന്ന സംഘടന കഥാമത്സരം നടത്തിയപ്പോള്‍ കാരൂര്‍ സോമന്റെ “കോഴി” എന്ന കഥയ്ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു. അവര്‍ രേഖപ്പെടുത്തിയത്‌ വി. കെ. എന്‍ കഥകള്‍ പോലെയാണ്‌ കാരൂര്‍ കഥകള്‍. എന്നാല്‍ കാരൂരിനെ ഞാന്‍ ഉപമിക്കുന്നത്‌ പൊന്‍കുന്നം വര്‍ക്കിസാറിനോടാണ്‌. കാരൂര്‍ സോമന്റെ എഴുത്തുകള്‍ നീണ്ട വര്‍ഷങ്ങളായി എനിക്ക്‌ ഇമെയില്‍ വഴി ലഭിക്കാറുണ്ട്‌. അദ്ദേഹം ലിമ…

‘എഴുത്തച്ഛൻ’ – പ്രവാസി നാടക ചരിത്രത്തിലെ നാഴികക്കല്ല്: ജോസൻ ജോർജ്ജ്, ഡാളസ്

ജീവിതത്തിലെ അപൂർവ സുന്ദരമായ ഒരു സായാഹ്നമായിരുന്നു സെപ്റ്റംബർ 16, 2023 ശനിയാഴ്ച, ഡാളസ്സിൽ. അതിനു കാരണമായത് ഡാളസിലെ ഭരതകലാ തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘എഴുത്തച്ഛൻ ‘ എന്ന നാടകം “ലിറ്റ് ദി വെ” എന്ന ചാരിറ്റി സംഘടനയുമായി ചേർന്ന് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡാളസ് /ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റിയിലെ മനോഹരമായ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ അതി വിശാലമായ പെർഫോമൻസ് ഹാളിൽ ആയിരുന്നു ‘എഴുത്തച്ഛൻ ‘ എന്ന ചരിത്ര നാടകത്തിന്റെ പ്രഥമ പ്രദർശനത്തിന് തിരി തെളിഞ്ഞത്. ഡാളസ്സിലെ കലാ -സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളുടെയും, ഡാളസ്സിലെ കലാസ്വാദകരുടയും നിറഞ്ഞ സാന്നിധ്യത്തിൽ “എഴുത്തച്ഛൻ ” എന്ന ചരിത്ര പുരുഷന്റെ സംഭവബഹുലമായ ജീവിത കഥ അരങ്ങിൽ ചുരുളഴിഞ്ഞപ്പോൾ കാണികളെ ഒന്നടങ്കം പഴയ സാമൂതിരിയുടെ കാലത്തെ വെട്ടത്തു നാട്ടിലേക്കും, എഴുത്തച്ഛന്റെ ജന്മനാടായ തൃക്കണ്ടിയൂർ നാട്ടിലേക്കും ( തുഞ്ചൻ…

പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം

ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…