“പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2”: സാം സി എസ്

ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്‌മിക മന്ദാനയുടെയും പുഷ്പ 2. ചിത്രത്തിന്റെ ബി ജി എം ചെയ്തത് സൗത്ത് ഇന്ത്യയിൽ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മ്യൂസിക് ഡയറക്ടർ സാം സി എസ് ആണ്. സോഷ്യൽ മീഡിയയിൽ സാം കുറിച്ച വരികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. “ബി ജി എമ്മിൽ വർക്ക് ചെയ്യാൻ എന്നെ പരിഗണിച്ചതിനും മൈത്രി ഒഫീഷ്യലിന്റെ പുഷ്പ 2 എന്ന മാസ്സ് എന്റൈൻമെന്റിൽ പ്രവർത്തിച്ചത്തിന്റെ ഭാഗമായി ഈ അത്ഭുതകരമായ അനുഭവം നൽകിയതിനും നന്ദി, നിർമ്മാതാവ് രവിശങ്കർ നവീനിയേനിയുടെയും ചെറിയുടെയും മികച്ച പിന്തുണയും വിശ്വാസവുമില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. അല്ലു അർജുൻ സാർ, നന്ദി, നിങ്ങൾ വളരെ സപ്പോർട്ട് കാണിക്കുന്നു, താങ്കളുടെ മാസ്മരികമായ അഭിനയ പ്രകടനം, BGM സ്കോർ ചെയ്തത് എനിക്ക് ആ അധിക ആവേശം നൽകി, ശരിക്കും…

“സ്വച്ഛന്ദമൃത്യു” ഗാനം റിലീസ് ചെയ്തു

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി എന്നിവരെ കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്നു മധു ബാലകൃഷ്ണൻ ആലപിച്ച “വീരാട്ടം മിഴിയിലിരവിൽ ………” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്‌ഷന്‍സിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. തിരക്കഥയും സംഭാഷണവും സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് നിര്‍‌വ്വഹിച്ചിരിക്കുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം…

‘സബർമതി റിപ്പോർട്ട്’ മറച്ചുവെച്ച സത്യങ്ങൾ വെളിപ്പെടുത്തുന്നു: ഹേമമാലിനി

മഥുര: ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ നടന്ന ട്രെയിൻ കത്തിക്കൽ സംഭവത്തിന് പിന്നിലെ സത്യം തുറന്നുകാട്ടുന്നത് ‘ദി സബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി സിനിമയാണെന്ന് ബിജെപി എംപിയും പ്രശസ്ത നടിയുമായ ഹേമമാലിനി. ഞായറാഴ്ച പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ ഇടവേളയിൽ തൻ്റെ പാർലമെൻ്റ് മണ്ഡലമായ മഥുര സന്ദർശിക്കുന്നതിനിടെ, രൂപം സിനിമാ ഹാളിൽ അവര്‍ ചിത്രത്തിൻ്റെ മാറ്റിനി ഷോ കണ്ടു. പിന്നീട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ‘സബർമതി റിപ്പോർട്ട്’ വളരെ നല്ല സിനിമയാണെന്നും സംഭവത്തെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ഏക്താ കപൂർ നിർമ്മിച്ച് ധീരജ് സർണ സംവിധാനം ചെയ്ത ‘ദ സബർമതി റിപ്പോർട്ട്’ ഈ വർഷം നവംബർ 15 നാണ് റിലീസ് ചെയ്തത്. 2002-ലെ ഗോധ്ര ട്രെയിൻ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ വിക്രാന്ത് മാസി, റാഷി ഖന്ന, റിധി ദോഗ്ര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. “ഇത് വളരെ…

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്‌ഷന്‍ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്: ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ചിത്രീകരണം പാലക്കാട്‌ ആരംഭിച്ചു. പാലക്കാട് നടന്ന ചിത്രീകരണത്തിന് മുന്നേ പ്രസേനൻ എം എൽ എ യും ചിത്രത്തിലെ താരങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം ചിത്രത്തിന്റെ നിർമ്മാണ രംഗത്തേക്ക് തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമാ പ്രൊഡക്ഷനിലേക്ക് സുമതി വളവിലൂടെ എത്തുകയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറം ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും മ്യൂസിക് ഡയറക്ടറും ഒരുമിക്കുമ്പോൾ സ്പെഷ്യൽ വിഷ്വൽ ട്രീറ്റ് തിയേറ്ററിൽ പ്രേക്ഷകന് ലഭിക്കുമെന്നുറപ്പാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപത് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു,…

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം “അവറാച്ചൻ & സൺസ്” ആരംഭിച്ചു

മലയാള സിനിമാ പ്രേക്ഷകർക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന 35 മത് ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” ഇന്ന് കൊച്ചിയിൽ ആരംഭമായി. ബിജുമേനോൻ, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗണപതി, ഗ്രെയ്‌സ് ആന്റണി, അഖിലാ ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കുന്നു. കൊച്ചിയിൽ ഇന്ന് നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകൻ അമൽ തമ്പിയുടെ പിതാവ് തമ്പിയും അമലിന്റെ അദ്ധ്യാപികയായ രേഷ്മയും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ബെനീറ്റ ലിസ്റ്റിൻ ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. ബിജുമേനോനും ചിത്രത്തിലെ മറ്റു താരങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. അവറാച്ചൻ ആൻഡ് സൺസിന്റെ ചിത്രീകരണം നാളെ മുതൽ…

ഹേമ കമ്മിറ്റി റിപ്പോർട്ട്: നോഡൽ ഓഫീസറെ നിയമിക്കാൻ എസ്ഐടിയോട് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: കെ.ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രക്ഷപ്പെട്ടവരുടെ ആശങ്കകൾ ഉന്നയിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും സി.എസ്.സുധയും അടങ്ങുന്ന കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പാനൽ മുമ്പാകെ മൊഴിമാറ്റിയ ചിലർക്ക് ഭീഷണിപ്പെടുത്തുന്ന കോളുകൾ ലഭിക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട ചിലരുടെ അഭിഭാഷകൻ പരാതിപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ രക്ഷയ്‌ക്കായി ആരെ ബന്ധപ്പെടണമെന്ന് രക്ഷപ്പെട്ടവർക്ക് അറിയില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു നോഡൽ ഓഫീസറെ നാമനിർദ്ദേശം ചെയ്യാനും ഉദ്യോഗസ്ഥൻ്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും മതിയായ പ്രചാരണം നൽകണമെന്നും അതിനാൽ അന്വേഷണം തുടരുന്ന സമയത്ത് ഭീഷണി/ഭീഷണി നേരിടുന്ന വ്യക്തികൾക്ക് ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ കഴിയുമെന്ന് ബെഞ്ച് എസ്ഐടിയോട് നിർദ്ദേശിച്ചു. ഡിസംബർ 11 ന് കേസ് കോടതി പരിഗണിക്കുമ്പോൾ SIT നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണം, കോടതി…

പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിടുതലൈ പാർട്ട് 2 ട്രെയ്‌ലർ റിലീസായി

കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2 ന്റെ ട്രയ്ലർ റിലീസായി. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിടുതലൈ രണ്ടാം ഭാഗത്തിന്റെ ട്രയ്ലർ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്‌. വിജയ് സേതുപതിയും സൂരിയും മഞ്ജു വാര്യരും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.…

“ദേശസ്നേഹികൾ ഇന്ത്യയുടെ അർത്ഥം ഉൾക്കൊള്ളണം, ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന”: കമൽഹാസൻ

നമ്മുടെ ഭരണഘടന വായിക്കാനും അതിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്നതിന്റെ അര്‍ഥം ഉള്‍കൊള്ളാനും ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരനും തയ്യാറാവണം. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75ആം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്. കമൽഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്: “എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. ഭരണഘടന തയ്യാറാക്കാനായി പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ…

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു

നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം…

നടി തമന്ന ഭാട്ടിയ വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിജയ് വർമ്മയാണ് തമന്നയുടെ വരൻ. നേരത്തെ തന്നെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. 2025ൽ ഇരുവരും വിവാഹിതരായേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പല അഭിമുഖങ്ങളിലും പ്രണയത്തെ കു തുറന്നു പറഞ്ഞ ഇരുവരും ‘ലസ്റ്റ് സ്റ്റോറിസ് 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. അടുത്ത വർഷം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകും എന്നും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു എന്നും ഒക്കെയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ വിവാഹ ശേഷം താമസിക്കുന്നതിനായി ആഡംബര അപ്പാർട്ട്മെന്റ് ഇരുവരും വാങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഒരു യൂട്യൂബ് ചാനലിലൂടെയാണ് വിജയ് വർമ്മ തമന്നയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടി വയ്ക്കാനാവില്ല എന്ന…