29-ാമത് ഐ.എഫ്.എഫ്.കെ പ്രതിനിധി രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍ ആരംഭിക്കും; എട്ടു ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ജനറൽ വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും, വിദ്യാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ വഴിയോ registration.iffk.in എന്ന ലിങ്ക് വഴിയോ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിൻ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള…

വിനായകന്‍ നായകനായുള്ള ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം ‘പെരുന്നാള്‍’ പ്രഖ്യാപിച്ചു

നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പെരുന്നാൾ’ എന്നാണ് ചിത്രത്തിന്റെ പേര്, ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്. ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്കായുള്ള കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺ കുട്ടികൾക്കും ഇരുപതിനും 35-നും 40-നും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരമുണ്ട്. അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11-ന് മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ…

ബേസിൽ – നസ്രിയ ടീമിന്റെ ‘സൂക്ഷ്മദർശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ബേസിൽ ജോസഫ് – നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് പുറത്തിറങ്ങിയിരുന്ന ട്രെയിലർ നൽകുന്ന സൂചന. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം…

ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’: ടീസര്‍ പുറത്തിറങ്ങി

എസ്സാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ്…

പ്രശസ്ത സംഗീത സം‌വിധായകന്‍ എ.ആര്‍. റഹ്‌മാനും ഭാര്യയും വേര്‍പിരിയുന്നു!

പ്രശസ്ത സംഗീത സം‌വിധായകനും ഗായകനുമായ എ ആര്‍ റഹ്‌മാന്റെയും ഭാര്യ സൈറയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാന്‍. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും അദൃശ്യമായ ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. ഈ തകർച്ചയിൽ, ഞങ്ങൾ ഇതിന് അര്‍ഥം തേടുകയാണ്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്‌ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്. കഴിഞ്ഞദിവസമാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്.29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. ഏറെ വിഷമത്തോടെ എടുത്ത തീരുമാനമാണ് എന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ അധ്യായത്തിലൂടെ ആണ് കടന്ന്…

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ…

വേറിട്ട ഗെറ്റപ്പിൽ മഞ്ജു വാര്യർ: ഇളയരാജയുടെ ഈണത്തിൽ വിടുതലൈ 2 ലെ ഗാനം റിലീസായി

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന വിടുതലൈ 2 . ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ . ഇളയരാജ സം​ഗീതം നൽകിയ ‘ദിനം ദിനമും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇളയരാജയും അനന്യ ഭട്ടും ചേർത്ത് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടിൽ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.…

തിയേറ്ററുകളെ ഇളക്കി മറിച്ച തമിഴ് ചിത്രം ‘ബ്രദര്‍’ ഇനി ഒടിടിയിൽ എത്തും

ജയം രവിയും പ്രിയങ്ക മോഹനും ഒന്നിച്ച തമിഴ് ചിത്രം ബ്രദർ ഒക്ടോബർ 31 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുന്നതിൽ വിജയിച്ച ചിത്രം ഇനി OTT-യില്‍ കാണാം. ആക്‌ഷൻ്റെയും നാടകീയതയുടെയും ഫുൾ ഡോസ് ബ്രദർ എന്ന സിനിമയിൽ കാണാം. ജയം-പ്രിയങ്ക ജോഡി ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അച്ഛൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പാടുപെടുന്ന രണ്ട് സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം. ഈ പോരാട്ടം സിനിമയിൽ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. എം രാജേഷാണ് ബ്രദർ എന്ന ചിത്രത്തിൻ്റെ സംവിധാനവും രചനയും. ഒടിടി റിലീസിനെക്കുറിച്ചുള്ള സസ്‌പെൻസും നിർമ്മാതാക്കൾ അവസാനിപ്പിച്ചു. ബ്രദർ എന്ന ചിത്രം ZEE5-ൽ സ്ട്രീം ചെയ്യും. എന്നിരുന്നാലും, ചിത്രത്തിൻ്റെ OTT റിലീസ് തീയതിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ജയ ബച്ചന്റെ ‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു

‘ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്’ എന്ന കുടുംബ ഡ്രാമ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രശസ്ത നടി ജയാ ബച്ചൻ. അടുത്തിടെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിട്ടു, അതിൽ മൈക്ക് പിടിച്ച് ജയ ബച്ചന്‍ പാടുന്ന രംഗവുമുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു കഴിഞ്ഞു. പ്രണയവും ചിരിയും അൺലോക്ക് ചെയ്ത്, ‘ദിൽ കാ ദർവാജ ഖോൽ ന ഡാർലിംഗ്’ 2025-ൽ സ്‌ക്രീനുകളിൽ എത്തുന്നു എന്നാണ് പോസ്റ്റ്. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുര്‍‌വേദി, ജയ ബച്ചനൊപ്പം വാമിക ഗബ്ബി, സ്വാനന്ദ് കിർകിരെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിദ്ധാന്ത് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. ജയ ബച്ചൻ്റെയും വാമികയുടെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സ്റ്റേജിൽ ഇരുന്നു പാട്ടുപാടുമ്പോൾ സന്തോഷത്തോടെ നൃത്തം…

കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ടീമിന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു

‘എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ടീമിന്റെ ‘ഒരു ദുരൂഹ സാഹചര്യത്തില്‍ ‘ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കുറുവാ ദ്വീപിനടുത്തുള്ള ക്രിസ്റ്റല്‍ കുറുവ റിസോര്‍ട്ടിലെ ലൊക്കേഷനില്‍ വച്ച് നടന്ന പൂജാ ചടങ്ങില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, ഡയറക്ടര്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജാഫര്‍ ഇടുക്കി, ചിദംബരം, സജിന്‍ ഗോപു തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് തിരക്കഥ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഡയറക്ടര്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് കൈമാറി. തുടര്‍ന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ച് ഓണ്‍ ചെയ്തു. ഇതേ വേളയില്‍ തന്നെ മറ്റു രണ്ടു ചിത്രങ്ങളുടെയും പ്രഖ്യാപനം ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തി. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അരുണ്‍ വര്‍മ്മ, പുതുമുഖ സംവിധായകന്‍…